Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

105 തികഞ്ഞ അമ്മയുടെ ചിതയൊരുക്കിയത് 90 വയസുകാരനായ മകൻ; കേരളത്തിന്റെ ആയുർവേദ പരമ്പരയിലെ തിളങ്ങുന്ന കണ്ണിയായ കെ പി നമ്പൂതിരിയുടെ അന്തർജനത്തിനു തൃശൂർ വിട നൽകി: അമ്മയ്ക്കു ചിതയൊരുക്കിയത് 85 വയസ്സുവരെ രാജ്ദൂതിൽ പറന്നു നടന്ന മകനും

105 തികഞ്ഞ അമ്മയുടെ ചിതയൊരുക്കിയത് 90 വയസുകാരനായ മകൻ; കേരളത്തിന്റെ ആയുർവേദ പരമ്പരയിലെ തിളങ്ങുന്ന കണ്ണിയായ കെ പി നമ്പൂതിരിയുടെ അന്തർജനത്തിനു തൃശൂർ വിട നൽകി: അമ്മയ്ക്കു ചിതയൊരുക്കിയത് 85 വയസ്സുവരെ രാജ്ദൂതിൽ പറന്നു നടന്ന മകനും

തൃശൂർ: അത്യപൂർവ്വമാണിത്... 105 തികഞ്ഞ അമ്മയുടെ ചിതക്കു തീ കൊളുത്തിയത് 90 വയസുള്ള മകൻ. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരി നടുത്തുള്ള വടക്കേക്കാട് ഗ്രാമമാണ് ഈ സംസ്‌കാര ചടങ്ങിന് സാക്ഷിയായത്. ചടങ്ങുകൾ നടന്ന സ്ഥലവും പറഞ്ഞാൽ ആർക്കും അപരിചിതമല്ല , 100 വർഷമായി മലയാളി കേട്ടു തഴമ്പിച്ച പേരാണ്.

കെപി നമ്പൂതിരിസ് പൽപൊടിയെ എല്ലവർക്കും അറിയാം. കെപി നമ്പൂതിരിസ് ആയൂർവേദിക്‌സിന്റെ സ്ഥാപകനായ കെപി നമ്പൂതിരിയുടെ പത്‌നി ആര്യ അന്തർജനത്തിന്റെ ചിതയ്ക്കു തീ കൊളുത്തിയത് മൂത്തമകൻ 90 വയസുള്ള ഗംഗാധരൻ നമ്പൂതിരിയാണ്. മരിച്ച അമ്മയുടെയും ചിത ഒരുക്കിയ മകന്റെയും പ്രായം അറിഞ്ഞപ്പോൾ വകടക്കേക്കാട് കൊളത്താപ്പള്ളി മനയിലെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം അത്ഭുതം.

12 വയസിൽ ആയിരുന്നു ആര്യ അന്തർജന ത്തിന്റ വിവാഹം. അന്ന് കെപി നമ്പൂതിരിയുടെ പൽ പോടീ കൊടുങ്ങലൂർ രാജ കൊട്ടാരത്തിൽ പ്രിസിദ്ധമായിരുന്നു. പിന്നീട് നമ്പൂതിരിമാർ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ സഞ്ചിയിൽ പൽ പൊടിയുമായി വിപണനം നടത്തുന്നതിനായി നടന്നു പോയി. ഈ സമയത്ത് തൃശൂർ വകടക്കേക്കാട് കൊളത്താപ്പള്ളി മനയിൽ പൽ പൊടി ഉത്പാദനം സംബന്ധിച്ചു കാര്യങ്ങൾ നോക്കിയാ ആളായിരുന്നു ആര്യ അന്തർജനം. ആര്യ അന്തർജനത്തിനു 15 വയസുള്ളപ്പോഴായിരുന്നു മൂത്ത മകൻ ഗംഗാധരൻ നമ്പൂതിരി ജനിച്ചത്. ഗംഗാധരൻ നമ്പൂതിരിയുടെ ശതാഭിഷേക ചടങ്ങുകൾക്ക് അമ്മ ആര്യ അന്തർജനമായിരുന്നു നേതൃത്വം നൽകിരുന്നത്.

തൃശൂർ ജില്ലയിലെ നമ്പൂതിരി സമുദായത്തിൽ തന്നെ ഏറ്റവും പ്രായം കൂടിയ ആളുമായിരുന്നു ആര്യ അന്തർജനം. 90 വയസുള്ള മകൻ ഗംഗാധരൻ നമ്പൂതിരി 85 വയസ്സുവരെ രാജ്ദൂദ് ബൈക്കിൽ ആയിരുന്നു സഞ്ചാരം. അമ്മയുടെ അന്ത്യ കർമങ്ങളിൽ പ്രായാധിക്യം നോക്കാതെയാണ് മൂത്ത മകനായ ഗംഗാധരൻ നമ്പൂതിരി കർമങ്ങൾ ചെയ്തത്.

ദന്താവധാന ചൂർണ്ണം എന്ന പേരിൽ പ്രസിദ്ധമാണ് കെ.പി നമ്പൂതിരിയുടെ ആയുർവേദ ഉൽപ്പന്നങ്ങൾ. ദന്താവധാന ചൂർണ്ണം മാത്രമായിരുന്നു ആദ്യം വിപണിയിലെത്തിച്ചത്. കെപി നമ്പൂതിരിയിൽ നിന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ കെ രമാൻ നമ്പൂതിരിയാണ് അയുർവേദത്തിന്റെ വഴിയേ നീങ്ങിയത്. 2000ൽ മൂന്നാം തലമുറയിലേക്ക് കമ്പനിയുടെ നേതൃത്വം എത്തി.

ഇതോടെ വൈവിധ്യവൽക്കരണത്തിലേക്ക് കാര്യങ്ങളെത്തി. സംസ്ഥാനത്തെ ഗാർഹിക ഉൽപ്പന്നങ്ങളുടെ വിപണിയിൽ സ്ഥാനം പിടിച്ചുപറ്റിയ കെ.പി.നമ്പൂതിയുടെ ആയുർവേദ ഉൽപ്പന്നങ്ങളിൽ പുതിയ ഒരു ടൂത്ത് പേസ്റ്റ് കൂടി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഈ മാറ്റങ്ങൾക്കെല്ലാം പുതുതലമുറയ്ക്ക് പ്രചോദനമായി ആര്യാ അന്തർജനവും ഉണ്ടായിരുന്നു. വടക്കേക്കാട് കൊളത്താപ്പള്ളി മനയിലായിരുന്നു ആര്യാ അന്തർജനത്തിന്റെ അന്ത്യം.

മക്കൾ: ഗംഗാധരൻ നമ്പൂതിരി, പരേതയായ ഉമാദേവി അന്തർജ്ജനം, പരേതനായ രാമൻനമ്പൂതിരി, പാർവ്വതി അന്തർജ്ജനം, പരേതയായ ശാന്ത, കൃഷ്ണൻ നമ്പൂതിരി. മരുമക്കൾ: പരേതയായ ഉണിക്കാളി അന്തർജ്ജനം, പരേതനായ പരമേശ്വരൻ നമ്പൂതിരി, ഉമാദേവി അന്തർജ്ജനം, പരേതനായ അഷ്ടമൂർത്തി നമ്പൂതിരി, ശ്രീദേവി അന്തർജ്ജനം. കെ.പി. നമ്പൂതിരീസ് മാനേജിങ് ഡയറക്ടർ കെ. ഭവദാസൻ പേരക്കുട്ടിയാണ്. തൃശൂർ യോഗക്ഷേമസഭയിലെ ഏറ്റവും പ്രായംചെന്ന വ്യക്തിയായ ആര്യഅന്തർജ്ജനം പാലക്കാട് ചാലിശ്ശേരി കവുക്കോട് മുതുപറമ്പത്ത് മനയിലെ അംഗമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP