Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിലയൻസിനും മുത്തൂറ്റിനും മണപ്പുറത്തിനും ലഭിക്കാതെ പോയ മൈക്രോ ബാങ്കിങ് ലൈസൻസ് കിട്ടിയ ഇസാഫ് എന്ന കമ്പനിയുടെ മുഴുവൻ പേര് മറച്ചു വയ്ക്കുന്നത് ആർക്ക് വേണ്ടി? സുവിശേഷവൽക്കരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന എന്ന് പേരിൽ പറഞ്ഞിട്ടും ആദരവ് ഏറ്റു വാങ്ങാൻ ആർഎസ്എസ് ആചാര്യൻ പി പരമേശ്വരൻ വരെ

റിലയൻസിനും മുത്തൂറ്റിനും മണപ്പുറത്തിനും ലഭിക്കാതെ പോയ മൈക്രോ ബാങ്കിങ് ലൈസൻസ് കിട്ടിയ ഇസാഫ് എന്ന കമ്പനിയുടെ മുഴുവൻ പേര് മറച്ചു വയ്ക്കുന്നത് ആർക്ക് വേണ്ടി? സുവിശേഷവൽക്കരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന എന്ന് പേരിൽ പറഞ്ഞിട്ടും ആദരവ് ഏറ്റു വാങ്ങാൻ ആർഎസ്എസ് ആചാര്യൻ പി പരമേശ്വരൻ വരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതാനും ആഴ്ചകൾക്ക് മുൻപ് കേരളത്തിലെ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിൽ മുഴുനീള പരസ്യങ്ങളും ചാനലിലെ കിടിലൻ പരസ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഇസാഫ് എന്ന കേരളത്തിലെ ആദ്യത്തെ ചെറുകിട ബാങ്ക് എന്തുകൊണ്ടാണ് അതിന്റെ പേരിന്റെ മുഴുവൻ രൂപം ഒരിടത്തും പറയാത്തത്?

പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഇസാഫ് എന്ന ചെറുകിട ബാങ്കിന്റെ സ്പോൺസർഷിപ്പിൽ ഏറ്റവും ഒടുവിൽ നടക്കുന്ന പരിപാടി ആർഎസ്എസ് ആചാര്യൻ പി പരമേശ്വരനുള്ള സ്വീകരണമാണ്. തൃശ്ശൂരിലെ പോൾ തോമസ് എന്നയാൾ തുടങ്ങിയ ഈ ബാങ്കിന്റെ ലക്ഷ്യം പേര് പോലെ ആണെങ്കിൽ ആർഎസ്എസ് ആചാര്യനും സംസ്ഥാനത്തെ ബിജെപിയുമാണ് കുഴങ്ങുക.

ഇവാഞ്ചലിക്കൽ സോഷ്യൽ മീഡിയ ആക്ഷൻ ഫോറം എന്ന ആത്മീയ സംഘടനയാണ് ഇസാഫിന്റെ നടത്തിപ്പുകാർ. ഇതു തന്നെയാണ് ബാങ്കിന്റെ പേരും. രാജ്യത്ത് സുവിശേഷ വൽക്കരണം കൊടി കുത്തി വാഴുന്നു എന്ന് ആരോപിക്കുന്ന ബിജെപി സർക്കാരാണ് ഇസാഫിന് ബാങ്കായി പ്രവർത്തിക്കാനുള്ള അനുമതി നൽകിയത്. ഇതേ പ്രസ്ഥാനമാണ് പരമേശ്വരനെ ആദരിക്കുന്നത്. പണം കണ്ടാൽ നേതാക്കളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധമെല്ലാം പമ്പ കടക്കും എന്നതിനുള്ള ഉദാഹരണമായി മാറുകയാണ് ഇത്.

രാജ്യത്ത് നിരവധി നോൺ ബാങ്കിങ് ഫിനാൻസിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് വൻകിടക്കാരായ റിലയൻസിന്റേയും മുത്തൂറ്റിന്റേയും മണപ്പുറത്തിന്റേയുമെല്ലാം നേതൃത്വത്തിൽ ഇത്തരം സ്ഥാപനങ്ങളുണ്ട്. എന്നാൽ ഇവയ്‌ക്കൊന്നും ബാങ്കിങ് പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ ഇസാഫ് എ്‌ന ഇവാഞ്ചലിക്കൽ സോഷ്യൽ മീഡിയാ ആക്ഷൻ ഫോറം എന്ന ആത്മീയ സംഘടനയ്ക്ക് എങ്ങനെ കേന്ദ്രസർക്കാർ ബാങ്കായി പ്രവർത്തിക്കാൻ അനുമതി നൽകിയെന്ന ചോദ്യമാണ് ഉയരുന്നത്.

മൈക്രോഫിനാൻസ് മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ ബാങ്കിംഗിനായി അനുമതി തേടിയെങ്കിലും അവയ്‌ക്കൊന്നും ഏറെക്കാലമായിട്ടും കേന്ദ്രസർക്കാരോ റിസർവ് ബാങ്കോ പച്ചക്കൊടി കാണിച്ചിരുന്നില്ല. എന്നാൽ ഇക്കുറി ഇസാഫിന് അതിന് അനുമതി നൽകുകയും ചെയ്തു.

തൃശൂരിൽ നാലാമതൊരു ബാങ്കിനു കൂടി ആസ്ഥാനമൊരുങ്ങിയിരിക്കുകയാണ്. ഇവൻജലിക്കൽ സോഷ്യൽ ആക്ഷൻ ഫോറം (ഇസാഫ്) എന്ന സാമൂഹിക സംഘടനയാണ് ഇന്നലെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കായി പ്രവർത്തനം തുടങ്ങിയത്. പുതിയ നയപ്രകാരം, പേയ്മെന്റ് ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും ആരംഭിക്കാൻ ആർബിഐയിൽനിന്ന് അനുമതി തേടി 2015ൽ കേരളത്തിൽനിന്ന് ഏഴ് അപേക്ഷകൾ സമർപ്പിച്ചതിൽ ആറ് അപേക്ഷകളും സ്മോൾ ഫിനാൻസ് ബാങ്കിനുവേണ്ടിയായിരുന്നു.

ഇതിൽ ഇസാഫ് മൈക്രോഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിനു മാത്രമാണ് അനുമതി ലഭിച്ചത്. ബാങ്കിങ് സേവനം പരമാവധി ജനങ്ങളിലേക്ക്, പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലേക്ക്, എത്തിക്കുകയാണു പേയ്മെന്റ് ബാങ്കുകളുടെയും സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും ലക്ഷ്യം. ഇത്തരത്തിൽ പ്രവർത്തിക്കാൻ മറ്റാർക്കും കിട്ടാത്ത ലൈസൻസ് എങ്ങനെ ഇവാഞ്ചലിക്കൽ സോഷ്്യൽ മീഡിയാ ആക്ഷൻ ഫോറം എന്ന ആത്മീയ സംഘടനയ്ക്ക് ലഭിച്ചുവെന്നത് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

ഇതിന് പിന്നാലെ ഇവരുടെ സ്‌പോൺസർഷിപ്പിൽ നടന്ന പരിപാടിയിൽ ആർഎസ്എസ് ആചാര്യൻ പി പരമേശ്വരന് സ്വീകരണം നൽകിയതും ചർച്ചയാവുന്നു. ഇന്നലെയാണ് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി പരമേശ്വരന്റെ നവതിയാഘോഷം ആരംഭിച്ചത്. ഈ പരിപാടിയുടെ മുഖ്യ സ്‌പോൺസറാണ് ഇസാഫ് എന്ന ഇവഞ്ചലിക്കൻ സോഷ്യൽ ആക്ഷൻ ഫോറം. ഇന്ന് എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമാദരണ ചടങ്ങിൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. മുഖ്യാതിഥിയാണ് അദ്ദേഹം.

ഇന്നത്തെ സമ്മേളനത്തിൽ ആർഎസ്എസ് സഹസർകാര്യവാഹ് ഡോ. കൃഷ്ണഗോപാൽ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. നവതിയാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ വരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പരിപാടികളുടെ സ്‌പോൺസർ ഇവാഞ്ചലിക്കൽ ആദർശങ്ങളോടെ പ്രവർത്തിക്കുന്ന ഇസാഫ് ആകുമ്പോൾ അവരുടെ നിലപാടിനെ എതിർക്കുന്ന ആർഎസ്എസ് ബിജെപി നേതാക്കൾ എങ്ങനെ അവരുടെ പരിപാടിയിൽ പങ്കെടുക്കുമെന്നും എങ്ങനെയാണ് ആർഎസ്എസ് നേതാവിന്റെ നവതിയാഘോഷങ്ങളുടെ സ്‌പോൺസറായി ഇവരെ തിരഞ്ഞെടുത്തതെന്നുമാണ് ചോദ്യമുയരുന്നത്.

കേരള ഇവാഞ്ചലിക്കൽ ഗ്രാജ്വേറ്റസ് ഫെലോഷിപ്പിന്റെ മേൽനോട്ടത്തിലാണ് 1992ൽ ഇസാഫിന്റെ പ്രവർത്തനം തുടങ്ങിയത്. ചാരിറ്റബിൾ സൊസൈറ്റിയായി പ്രവർത്തനം തുടങ്ങിയ ശേഷമാണ് ഇസാഫ് മൈക്രോ ഫിനാൻസിങ് തുടങ്ങിയത്. സുവിശേഷ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആർഎസ്എസ്് നേതാവിനുതന്നെ ഇസാഫ് സ്‌പോൺസർ ചെയ്യുന്ന നവതിയാഘോഷം സംഘടിപ്പിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP