Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആസന്ന ഭാവിയിൽ പശ്ചിമബംഗാൾ കിഴക്കൻ പാക്കിസ്ഥാന്റെ കാശ്മീരായി മാറുമോ? അതിർത്തി ഗ്രാമങ്ങളിൽ വർഗീയ കലാപം രൂക്ഷമാകുന്നതായും ഹിന്ദുക്കൾ വീടുവിട്ട് പലായനം ചെയ്യുന്നതായും റിപ്പോർട്ടുകൾ; കൊള്ളയും കൊള്ളിവയ്‌പ്പും വ്യാപകമായി നടന്നിട്ടും ചാനലുകളും ദേശീയ മാദ്ധ്യമങ്ങളും വാർത്തകൾ മുക്കുന്നതായി ആക്ഷേപിച്ച് ഹിന്ദു സംഘടനകൾ

ആസന്ന ഭാവിയിൽ പശ്ചിമബംഗാൾ കിഴക്കൻ പാക്കിസ്ഥാന്റെ കാശ്മീരായി മാറുമോ? അതിർത്തി ഗ്രാമങ്ങളിൽ വർഗീയ കലാപം രൂക്ഷമാകുന്നതായും ഹിന്ദുക്കൾ വീടുവിട്ട് പലായനം ചെയ്യുന്നതായും റിപ്പോർട്ടുകൾ; കൊള്ളയും കൊള്ളിവയ്‌പ്പും വ്യാപകമായി നടന്നിട്ടും ചാനലുകളും ദേശീയ മാദ്ധ്യമങ്ങളും വാർത്തകൾ മുക്കുന്നതായി ആക്ഷേപിച്ച് ഹിന്ദു സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പശ്ചിമബംഗാളിലെ ഗ്രാമങ്ങളിൽ അതിരൂക്ഷമായ വർഗീയ കലാപം നടക്കുന്നതായും മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളിലെ ഹിന്ദുസമൂഹം ഒന്നടങ്കം ആക്രമണം ഭയന്ന് പലായനം ചെയ്യുന്നതായും റിപ്പോർട്ടുകൾ.

മൂന്നുവർഷം മുമ്പ് ഒരു മൗലവി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കലാപത്തിനേക്കാൾ രൂക്ഷമായ രീതിയിലാണ് ഇപ്പോൾ ഗ്രാമങ്ങളിൽ കലാപം പടരുന്നതെന്നും നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും കടകളും സ്ഥാപനങ്ങളും അഗ്നിക്കരയാക്കിയതായും അക്രമം ഭയന്ന് ഹിന്ദു സമൂഹം ഒന്നടങ്കം ഗ്രാമങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനാൽ വെസ്റ്റ് ബംഗാൾ മറ്റൊരു പാക്കിസ്ഥാനായി മാറുന്ന സ്ഥിതിയാണെന്നും സീ ന്യൂസ് റിപ്പോർട്ടുചെയ്തു.

മുസ്‌ളീം പ്രീണനത്തിന്റെ പേരിൽ ദേശീയ മാദ്ധ്യമങ്ങളെല്ലാം ഈ കലാപ വാർത്തയെ തമസ്‌കരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അക്രമങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സഹിതം സോഷ്യൽ മീഡിയയിലും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ഹിന്ദുവായ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീടുൾപ്പെടെ അക്രമികൾ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിട്ടും മുസ്‌ളീം പ്രീണനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മമത ബാനർജി അതിർത്തി ഗ്രാമങ്ങളിലെ കലാപവും ഹിന്ദുക്കൾക്കു നേരെ നടക്കുന്ന അക്രമങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹിന്ദു പോസ്റ്റ് ഡോട് ഇൻ എന്ന ഹിന്ദു അനുകൂല വെബ്‌സൈറ്റ് ഇന്ന് റിപ്പോർട്ടുചെയ്തു.

ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സൂചിപ്പിക്കുന്നതും വ്യാപകമായി അതിർത്തി ഗ്രാമങ്ങളിൽ അക്രമം നടക്കുന്നതായാണ്. 2013ലും സമാനമായ രീതിയിൽ അക്രമങ്ങൾ അരങ്ങേറിയിരുന്നു.

മതപരമായ ഒരു ചടങ്ങുകഴിഞ്ഞ് മടങ്ങുകയായിരുന്ന രോഹുൽ കുഡൂസ് എന്ന മൗലവി അജ്ഞാതരുടെ വെടിയേറ്റു മരിച്ചതിനെ തുടർന്നാണ് അന്ന് ഫെബ്രുവരി 18ന് കലാപം പൊട്ടിപ്പുറപ്പെട്ടത്. മതപരമായ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങവേ മൗലവിയും ഒപ്പമുണ്ടായിരുന്ന അബ്ദുൽ വഹാബ് എന്നയാളുമാണ് ആക്രമിക്കപ്പെട്ടത്.

നലിയാഖാലി മെയിൻ റോഡിൽ വച്ചുണ്ടായ അക്രമത്തിൽ മൗലവി മരിച്ചതിനു പിന്നാലെ സൗത് പർഗാന ജില്ലയിലെ നാലിയാഖലി, ഹീറോ ബൻഗ, ഗോപാൽപുർ, ഗോലോദോഗ്ര ജില്ലകളിൽ വൻ അക്രമം അരങ്ങേറി. നിരവധി കടകളും നൂറുകണക്കിന് ഹിന്ദു ഭവനങ്ങളും ആക്രമിക്കപ്പെട്ടു. ഒരാഴ്ചയോളം അക്രമങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടില്ല. മൗലവിയുടെ പക്കലുണ്ടായിരുന്ന 11.5 ലക്ഷം രൂപ അക്രമികൾ തട്ടിയെടുത്തതായി ചില പ്രാദേശിക പത്രങ്ങളിൽ പിന്നീട് വാർത്തവന്നതോടെ അക്രമം വ്യാപിക്കുകയും ചെയ്തു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അന്നും പ്രശ്‌നങ്ങളിൽ ഇടപെട്ടില്ലെന്ന് ആരോപണം ഉയർന്നിരുന്നു. മൗലവിയുടെ കൊലപാതകംപോലും കലാപത്തിനുവേണ്ടി ആസൂത്രിതമായി നടത്തിയതാണെന്ന ആരോപണവും ഉയർന്നിരുന്നു.

അന്ന് കലാപം അടങ്ങിയെങ്കിലും പിന്നീട് പലപ്പോഴും ബംഗാളിൽ ഇതേ സാഹചര്യമുണ്ടായി. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഒക്ടോബറിലും ദുർഗപൂജ, മുഹറം ആഘോഷ വേളകളിൽ അക്രമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. മുഹറം ഘോഷയാത്രയും ദുർഗാവിഗ്ര നിമജ്ജനയാത്രയും നടക്കുന്നതിനിടെയാണ് അക്രമം നടന്നത്. മുർഷിദാബാദ്, ഹൗറ, ഹൂഗ്‌ളി, പർഗൻസ്, മിഡ്‌നാപൂർ, മാൾഡ ജില്ലകളിൽ അക്രമം നടന്നു. ഇതിനു ശേഷം പലപ്പോഴായി അതിർത്തി ജില്ലകളിൽ ഹിന്ദു ഭവനങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായാണ് റിപ്പോർട്ടുകളിൽ പറുയന്നത്.

നിരന്തരം ഇത്തരത്തിൽ അക്രമങ്ങൾ ഉണ്ടാകുന്നതോടെ ഹിന്ദുക്കൾ ജനിച്ചുവളർന്ന നാടും വീടും ഉപേക്ഷിച്ച് രക്ഷപ്പെടുകയാണെന്നും കാശ്മീരിൽ നിന്ന് പണ്ഡിറ്റുകൾ ഉൾപ്പെടെയുള്ള ഹിന്ദുസമൂഹം പലായനം ചെയ്തതിന് സമാനമായ സാഹചര്യമാണ് ബംഗാളിൽ ഉണ്ടാകുന്നതെന്നും സീ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. അക്രമം ഉണ്ടാകുന്ന സ്ഥലങ്ങളിൽ ബംഗാൾ സർക്കാർ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഹിന്ദു ഭവനങ്ങൾ ആക്രമിക്കുന്നവരെ തടയാൻ പൊലീസ് ഇടപെടുന്നില്ലെന്നും വീടുകളും കടകളും ഹിന്ദു ആരാധനാലയങ്ങളും വ്യാപകമായി തകർക്കപ്പെടുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. വിഷയം ഉന്നയിച്ച് ജനങ്ങളുടെ അഭിമുഖങ്ങൾ സഹിതം സുദീർഘമായ ചർച്ചയാണ് ചാനൽ നടത്തിയത്.

മമതയുടെ വെസ്റ്റ് ബംഗാൾ ഹിന്ദുക്കൾക്ക് മറ്റൊരു പാക്കിസ്ഥാനായി മാറുകയാണോ എന്ന ചോദ്യമുയർത്തി സീ ന്യൂസ് നടത്തിയ ചർച്ചയിൽ നിരവധി പേരാണ് തങ്ങളുടെ നേരേ നടന്ന അക്രമങ്ങളുടെ വിവരങ്ങൾ നൽകുന്നത്. ചില മേഖലകളിൽ ഹിന്ദുക്കളെ ഒന്നടങ്കും വീടുകളിൽ നിന്ന് വിരട്ടിയോടിച്ച ശേഷം വീട്ടുസാധനങ്ങളും പണവും സ്വർണവുമുൾപ്പെടെ കൊള്ളയടിച്ചതായും പലരുടേയും വീടുകൾ തകർത്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഖരക്പൂർ, മുസാഫിറാബാദ്, മാൽഡ പ്രദേശങ്ങളിൽ അക്രമം വ്യാപകമാണ്. ഇത്തരത്തിൽ ബംഗാളിൽ ഹിന്ദുക്കൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സോഷ്യൽ മീഡിയയിലും പോസ്റ്റുകൾ വന്നതോടെ ഹൈന്ദവ സംഘടനകൾക്കിടയിലും പ്രശ്‌നം സജീവ ചർച്ചയായിട്ടുണ്ട്. അടിയന്തിരമായി കേന്ദ്രസർക്കാർ പ്രശ്‌നത്തിലിടപെടണമെന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.

ഹിന്ദു പോസ്റ്റ് എന്ന ഹിന്ദു അനുകൂല വെബ്‌സൈറ്റ് നൽകിയ വീഡിയോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP