Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക ജനസംഖ്യയുടെ അഞ്ചു ശതമാനത്തെ തുടച്ചുനീക്കിയ ആ ഭീകരൻ വൈറസാണോ ചൈനയിൽ തുടക്കം കുറിച്ചത്? ഓരോ നൂറുവർഷവും സകല ദുരന്തങ്ങളും ആവർത്തിക്കപ്പെടുമെന്ന വിശ്വാസം ശരിയായാൽ ഈ അജ്ഞാത രോഗം 100 കോടി ആളുകളുടെ ജീവനെങ്കിലും എടുക്കുമെന്ന് ആശങ്കപ്പെടുന്നവരേറെ; ഇന്ത്യയുടെ തൊട്ടു അയൽപക്കത്തു നിന്നും കേൾക്കുന്ന വാർത്തകൾ എന്തുകൊണ്ട് ഭയപ്പെടുത്തുന്നു?

ലോക ജനസംഖ്യയുടെ അഞ്ചു ശതമാനത്തെ തുടച്ചുനീക്കിയ ആ ഭീകരൻ വൈറസാണോ ചൈനയിൽ തുടക്കം കുറിച്ചത്? ഓരോ നൂറുവർഷവും സകല ദുരന്തങ്ങളും ആവർത്തിക്കപ്പെടുമെന്ന വിശ്വാസം ശരിയായാൽ ഈ അജ്ഞാത രോഗം 100 കോടി ആളുകളുടെ ജീവനെങ്കിലും എടുക്കുമെന്ന് ആശങ്കപ്പെടുന്നവരേറെ; ഇന്ത്യയുടെ തൊട്ടു അയൽപക്കത്തു നിന്നും കേൾക്കുന്ന വാർത്തകൾ എന്തുകൊണ്ട് ഭയപ്പെടുത്തുന്നു?

മറുനാടൻ ഡെസ്‌ക്‌

ബീജീംഗ്: ചൈനയിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സാർസ് രോഗം ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളിവിടുമോ? ഒന്നിനുപുറകെ ഒന്നായി ഒരേ രോഗലക്ഷണങ്ങളോടെ ജനങ്ങൾ ആരോഗ്യകേന്ദ്രത്തിലെത്തുമ്പോൾ, ചൈന മാത്രമല്ല ലോകം മുഴുവൻ ആശങ്കയിലാണ്. സാധാരണ പനിക്കാലത്ത് കൂടുതലും രോഗബാധിതരാകുന്നത് കുട്ടികളും പ്രായം ചെന്നവരുമാണെങ്കിൽ, പ്രതിരോധശേഷി ആർജിച്ച ചെറുപ്പക്കാരെപ്പോലും ഈ അപൂർവ രോഗം പിടികൂടുന്നതാണ് ആശങ്ക ശക്തമാക്കുന്നത്. നൂറുവർഷം മുമ്പ് പൊട്ടിപ്പുറപ്പെടുകയും ലോക ജനസംഖ്യയിലെ അഞ്ചുശതമാനത്തെ തുടച്ചുനീക്കുകയും ചെയ്ത സ്പാനിഷ് ഫ്‌ളൂ രോഗബാധയുടെ അതേ ആശങ്കയോടെയാണ് ഇതിനെയും അധികൃതർ കാണുന്നത്.

സ്പാനിഷ് ഫ്‌ളൂ അഥവാ പ്ലേഗ് ഇന്ത്യയിൽ മാത്രം അന്ന് 1.8 കോടി ജനങ്ങളുടെ ജീവനെടുത്തു. അമേരിക്കയിൽ ജനസംഖ്യയുടെ മൂന്നിലൊന്നിനെയും രോഗം ബാധിച്ചു. 1918 മുതൽ ഒരുവർഷത്തോളം ലോകത്തെ പിടിച്ചുലച്ച രോഗം ലോകത്തെ അമ്പതുകോടി ജനങ്ങളെയാണ് ബാധിച്ചത്. നൂറുവർഷത്തിനിപ്പുറം അത്തരമൊരു രോഗബാധയുടെ ഭീഷണിയിലേക്കിറങ്ങുകയാണ് ലോകം. ചൈനയിലെ വുഹാൻ പട്ടണത്തിൽനിന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് ബാധ ഇതിനകം 200 പേരിൽ സ്ഥിരീകരിച്ചു. 2019-സിഒവി എന്ന വൈറസ് ബാധിച്ച് ഇതിനകം മൂന്നുപേർ മരിക്കുകയും ചെയ്തതായാണ് ഔദ്യോഗിക സ്ഥിരീകരണം.

രോഗബാധ ചൈനയിലായതിനാൽ, രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തിൽ വ്യത്യാസമുണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് ലോകം. ചൈനീസ് അധികൃതർ കൃത്യമായ വിവരങ്ങൾ മറച്ചുവെച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. വൈറസ് ബാധ ഇതിനകം കൂടുതൽ പേരെ ബാധിച്ചിരിക്കാനാണ് സാധ്യതയെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകർ പറയുന്നു. ഇതേ വൈറസിന്റെ സാന്നിധ്യം ജപ്പാനിലും തായ്‌ലൻഡിലും സൗത്തുകൊറിയയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടനിലും ഒരാൾക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്. തായ്‌ലൻഡിൽ യാത്ര ചെയ്യവെയാണ് ആഷ്‌ലി ഷോർലി എന്ന 32-കാരൻ രോഗബാധിതനായത്.

രോബബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലാണെന്നുകരുതി ഇന്ത്യയിലോ അമേരിക്കയിലോ മറ്റേതെങ്കിലും രാജ്യത്തോ ഉള്ളവർ സുരക്ഷിതരാണെന്ന് കരുതരുത്. അങ്ങോട്ടുമിങ്ങോട്ടും യാത്രകളും മറ്റുമുള്ള ലോകത്ത് വൈറസ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പകരാൻ സാധ്യത വളരെയേറെയാണ്. തായ്‌ലൻഡിൽ വിനോദസഞ്ചാരത്തിനുപോയ ആഷ്‌ലിയിലൂടെ ഇപ്പോൾ വൈറസ് ബ്രിട്ടനിലുമെത്തിയിട്ടുണ്ട്. രോഗം പടരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിനെയൊക്കെ മറികടക്കുന്ന വൈറസാണോ ഇതെന്ന സംശയം ആരോഗ്യരംഗത്തെ പ്രവർത്തകർക്കുണ്ട്.

വിമാനയാത്രയിലൂടെയാണ് രോഗം ഇപ്പോൾ വിവിധ രാജ്യങ്ങലിലെത്തുന്നത്. നൂറുവർഷം മുമ്പ് പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ നൂറുമടങ്ങ് വേഗത്തിൽ രോഗം പടരാനുള്ള സാധ്യത ഇപ്പോൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈനയിലെ രോഗബാധയെ ആശങ്കയോടെയാണ് മറ്റു രാജ്യങ്ങൾ കാണുന്നത്. കൊറോണ വൈറസ് പടരാനുള്ള സാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടന കുറച്ചുകാലമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഓരോ നൂറുവർഷത്തിലും മഹാമാരി ലോകത്തെ തകർത്തെറിയുമെന്ന ആശങ്ക സത്യമായാൽ, ചൈനയിലെ കൊറോണ വൈറസ് ബാധയെ നിസ്സാരമായി തള്ളിക്കളയാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP