Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിചാരണപോലും തുടങ്ങാതെ ജീവപര്യന്തം കാലയളവ് പൂർത്തിയാക്കി മ്അദനി; നിരവധി ബോംബ് കേസുകളിൽ പ്രതിയായിട്ടും പുഷ്പം പോലെ ജാമ്യമെടുത്ത് അസീമാനന്ദ; ഹിന്ദു-മുസ്ലിം ഭീകരതകൾ തമ്മിലുള്ള വ്യത്യാസം ഇങ്ങനെ

വിചാരണപോലും തുടങ്ങാതെ ജീവപര്യന്തം കാലയളവ് പൂർത്തിയാക്കി മ്അദനി; നിരവധി ബോംബ് കേസുകളിൽ പ്രതിയായിട്ടും പുഷ്പം പോലെ ജാമ്യമെടുത്ത് അസീമാനന്ദ; ഹിന്ദു-മുസ്ലിം ഭീകരതകൾ തമ്മിലുള്ള വ്യത്യാസം ഇങ്ങനെ

ഭീകരതയും തീവ്രവാദവും ഏതുരൂപത്തിലാണെങ്കിലും അതിനോടുള്ള സമീപനം ഒരുതരത്തിലാവേണ്ടതാണ്. അതിന് മുസ്ലിം ഭീകരതയെന്നോ ഹിന്ദു ഭീകരതയെന്നോ വ്യത്യാസമുണ്ടാകാൻ പാടില്ല. എന്നാൽ, കോയമ്പത്തൂരിലും പിന്നീട് ബെംഗളൂരുവിലുമായി പി.ഡി.പി. നേതാവ് അബ്ദുന്നാസിർ മഅദനി വിചാരണപോലും തുടങ്ങാതെ തടവിൽ കഴിയുമ്പോൾ, സ്വാമി അസീമാനന്ദയ്ക്ക് ജാമ്യം ലഭിക്കുന്നതിനെ ചിലരെങ്കിലും ചോദ്യം ചെയ്യുന്നതിനെ എങ്ങനെ കുറ്റം പറയും?

2010 മുതൽ ജയിലിലാണ് സ്വാമി അസീമാനന്ദ. 2007-ലെ മെക്ക മസ്ജിദ് ബോംബാക്രമണക്കേസിൽ ഹൈദരാബാദ് കോടതി ജാമ്യമനുവദിച്ചതോടെയാണ് അസീമാനന്ദയ്ക്ക് പുറത്തിറങ്ങാനായത്. 2007-സെ സംഝോത എക്സ്‌പ്രസ് സ്‌ഫോടനക്കേസിലെയും പ്രതിയാണ് അസീമാനന്ദ. ഈ കേസിൽ അസീമാനന്ദയുടെ ജാമ്യാപേക്ഷയെയും ദേശീയ അന്വേഷമ ഏജൻസി (എൻ.ഐ.എ) എതിർത്തിരുന്നില്ല. ഹൈദരാബാദ് കോടതിയുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് അതിനെ എതിർക്കണോ വേണ്ടയോ എന്ന് എൻ.ഐ.എ. തീരുമാനിക്കും.

സംഝോത എക്സ്‌പ്രസ് കേസിലെ മുഖ്യപ്രതിയാണ് അസീമാനന്ദ. ഈ കേസിൽ പഞ്ചാബ് ആൻഡ് ഹരിയാണ ഹൈക്കോടതി 2014 ഓഗസ്റ്റിലാണ് ജാമ്യം നൽകിയത്. സംഝോത എക്സ്‌പ്രസ് കേസിൽ വിചാരണ തുടരുകയാണ്.. ഇതിനകം ഒട്ടേറെ സാക്ഷികൾ കൂറുമാറുകയും ചെയ്തു. ഈ കേസിൽ ജാമ്യത്തിനുള്ള രേഖകൾ അസീമാനന്ദ സമർപ്പിച്ചിട്ടുണ്ട്.

50000 രൂപയുടെ രണ്ട് ബോണ്ട് നൽകിയാൽ മെക്ക മസ്ജിദ് ആക്രമണക്കേസിലും അസീമാനന്ദയ്ക്ക് ജാമ്യം ലഭിക്കും. അജ്‌മേർ സ്‌ഫോടനക്കേസിൽ അസീമാനന്ദയെ അടുത്തിടെ ജയ്‌പ്പുർ കോടതി വെറുതെവിട്ടിരുന്നു. എന്നാൽ, അസീമാനന്ദയെ വെറുതെവിട്ട കോടതിവിധിക്കെതിരെ അപ്പീൽ നൽകണോ എന്ന കാര്യം എൻ.ഐ.എ പരിശോധിച്ചുവരികയാണ്. ഇതേ കേസിൽ സാധ്വി പ്രജ്ഞ സിങ്ങിന് ക്ലീൻ ചിറ്റ് നൽകിയതെങ്ങനെയെന്ന കാര്യവും എൻ.ഐ.എ തേടുന്നുണ്ട്.

അജ്‌മേർ സ്‌ഫോടനക്കേസിൽ ആർഎസ്എസ്. പ്രവർത്തകരായ ദേവേന്ദ്ര ഗുപ്തയെയും ഭവേഷ് പട്ടേലിനെയുമാണ് കോടതി ശിക്ഷിച്ചത്. സാധ്വി പ്രജ്ഞ സിങ്ങും ആർഎസ്എസ്. നേതാവ് ഇന്ദ്രേഷ് കുമാറും ഈ കേസിൽ ആദ്യം സംശയിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ഇവരുടെ പേരുകൾ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നില്ല. തെളിവുകളില്ലെന്നാണ് ഇതിന് കാരണമായി എൻ.ഐ.എ. പറഞ്ഞത്. മാലേഗാവ് സ്‌ഫോടനക്കേസിലും സാധ്വി പ്രജ്ഞ സിങ് കുറ്റവിമുക്തയാക്കപ്പെട്ടിരുന്നു. ഈ കേസിൽ അവരുടെ ജാമ്യഹർജിയും ഉടൻ തീർപ്പായേക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP