Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ഏഷ്യാനെറ്റിലെ രാജലക്ഷ്മിക്കെതിരെ പത്രപ്രവർത്തക യൂണിയന്റെ അന്വേഷണം; വ്യാജ രേഖകൾ നൽകി പെൻഷൻ പദ്ധതിയിൽ അംഗമായോ എന്നും പരിശോധിക്കും; ലൈബ്രേറിയൻ വർക്കിങ് അറേഞ്ച്‌മെന്റിൽ എച്ച് ആർ ജനറൽ മാനേജറായതെന്ന വാദം കെയുഡബ്ല്യൂജെ യോഗം തള്ളിയത് ഇങ്ങനെ

ഏഷ്യാനെറ്റിലെ രാജലക്ഷ്മിക്കെതിരെ പത്രപ്രവർത്തക യൂണിയന്റെ അന്വേഷണം; വ്യാജ രേഖകൾ നൽകി പെൻഷൻ പദ്ധതിയിൽ അംഗമായോ എന്നും പരിശോധിക്കും; ലൈബ്രേറിയൻ വർക്കിങ് അറേഞ്ച്‌മെന്റിൽ എച്ച് ആർ ജനറൽ മാനേജറായതെന്ന വാദം കെയുഡബ്ല്യൂജെ യോഗം തള്ളിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്രപ്രവർത്തക യൂണിയനിലും പത്രപ്രവർത്തക പെൻഷൻ പദ്ധതിയിലും അംഗമായ ഏഷ്യാനെറ്റിലെ എച്ച് ആർ മാനേജർ കെകെ രാജലക്ഷ്മിയ്‌ക്കെതിരെ അന്വേഷണത്തിന് കെയുഡബ്ല്യൂജെ. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പത്രപർവത്തക യൂണിയൻ ജില്ലാ കമ്മറ്റി യോഗത്തിന്റേതാണ് തീരുമാനം. മാധ്യമ പ്രവർത്തകയല്ലാത്ത രാജലക്ഷ്മി എങ്ങനെ പത്രപ്രവർത്തക യൂണിയനിലും പെൻഷൻ പദ്ധതിയിലും അംഗമായി തുടരുന്നുവെന്നതാണ് അന്വേഷിക്കുക. പെൻഷൻ പദ്ധതിക്കായി വ്യാജ രേഖ നൽകിയോ എന്ന്ത അന്വേഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനമായി. രാജലക്ഷ്മിയുടെ അംഗത്വത്തിനെ കുറിച്ചുയർന്ന ആരോപണങ്ങൾ മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ചേർന്ന യൂണിയന്റെ ജില്ലാ കമ്മറ്റിയോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. 

സോഷ്യൽ മീഡിയയിലെ ചർച്ച ഉയർത്തിയാണ് ഈ വിഷയം അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചത്. എന്നാൽ രാജലക്ഷ്മി ലൈബ്രേറിയനാണെന്നും ഈ സമയത്താണ് അംഗത്വം കിട്ടിയതെന്നും സെക്രട്ടറി പ്രസന്നൻ വിശദീകരിച്ചു. അതുകൊണ്ട് തന്നെ അംഗത്വത്തിൽ പ്രശ്‌നമില്ലെന്നും അറിയിച്ചു. വർക്കിംങ് അറേഞ്ച്‌മെന്റ് എന്ന നിലയിലാണ് എച്ച് ആർ മാനേജറായതെന്നും അറിയിച്ചു. ഇതിനെ അംഗങ്ങൾ ചോദ്യം ചെയ്തു. മാധ്യമ പ്രവർത്തകനാണ് അജിത് കുമാർ. മംഗളത്തിന്റെ സിഇഒയായി അദ്ദേഹം പ്രവർത്തിക്കുന്നതും വർക്കിംങ് അറേഞ്ചുമെന്റിന്റെ ഭാഗമാണ്. മംഗളത്തിലെ സിഇഒ എന്ന പേരിൽ അജിത് കുമാറിന് അംഗത്വം നിഷേധിച്ചു. ഏഷ്യാനെറ്റിലെ എച്ച് ആർ മാനേജർക്ക് മറ്റൊരു നീതി. ഇതായിരുന്നു ഉയർന്ന വികാരം. ലൈബ്രേറിയൻ എങ്ങനെ പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ അംഗമായെന്നും ചോദിച്ചു. ഇതോടെയാണ് അന്വേഷണം നടത്താമെന്ന് പുതുതായി ചുമതലയേൽക്കുന്ന സെക്രട്ടറി സുരേഷ് വെള്ളിമംഗലം പ്രഖ്യാപിച്ചത്.

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പത്രക്കാർക്കും പ്രാദേശിക മാധ്യമ പ്രവർത്തകർക്കും സംഘടനയിൽ അംഗത്വം നിഷേധിക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ സംഘടനയിൽ ഏഷ്യാനെറ്റ് ന്യൂസിലെ എച്ച് ആർ മാനേജർ കഴിഞ്ഞ 15 വർഷമായി അംഗമായി തുടരുന്നു. കഴിഞ്ഞ ആഴ്ച നടന്ന കെയുഡബ്ല്യുജെ തെരഞ്ഞെടുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലെ അഡ്‌മിനിസ്ട്രേഷൻ കം എച്ച്ആർ ഡെപ്യൂട്ടി ജനറൽ മാനേജറായ കെ.കെ രാജലക്ഷമി പത്രക്കാർക്ക് വോട്ടും ചെയ്തു. ഈ വിഷയമാണ് മറുനാടൻ പുറത്തു കൊണ്ടു വന്നത്. വോട്ടർ പട്ടികയിൽ 106ാമത്തെ പേരുകാരിയാണ് രാജലക്ഷ്മി. അന്വേഷണാത്മക പത്രക്കാരെന്ന് സ്വയം ചമഞ്ഞ് നടക്കുന്ന ആരും തന്നെ ഈ വ്യാജ വോട്ടറെ ചലഞ്ച് ചെയ്തിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസിലെ രണ്ട് മൂന്ന് പേർ ഇത്തവണ ജില്ലാ കമ്മിറ്റിയിലേക്കും സംസ്ഥാന സമിതിയിലേക്കും മത്സരിച്ചിരുന്നു. ഈ വ്യാജ അംഗത്വത്തിന് പുറമെ രാജലക്ഷമി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പത്രപ്രവർത്തക പെൻഷൻ പദ്ധതിയിലും അംഗമാണ്. ഈ വർഷം ഡിസംബർ വരെയുള്ള അംശാദായവും ഇവർ അടച്ചതായിട്ടാണ് രേഖകൾ തെളിയിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ പത്രക്കാർക്ക് ഇവർ ഒരു പേടി സ്വപ്നമാണ്. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കടിച്ച് കുടയുന്ന ചാനലിലെ അവതാരകർ ഉൾപ്പടെയുള്ളവർ രാജലക്ഷമിയെ കാണുമ്പോൾ വാലും ചുരുട്ടി ഇരിക്കുകയാണ് പതിവ്. ചാനലിലെ ജീവനക്കാര ഉപദ്രവിക്കുന്നതിൽ മുൻപന്തിയിലാണ് ഇവരെന്ന മാധ്യമപ്രവർത്തകർ തന്നെ ആരോപിക്കുന്നുണ്ട്.

ജേർണലിസ്റ്റുകളെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഷോക്കോസും മെമോയും കൊടുക്ക ന്ന ഇവരെങ്ങനെ പത്രക്കാരുടെ സംഘടനയിൽ അംഗമായി എന്ന ചോദ്യത്തിന് സംഘടന നേതാക്കൾക്കും ഏഷ്യാനെറ്റിലെ ജീവനക്കാർക്കും മറുപടി ഇല്ലായിരുന്നു. ഇതാണ് ജില്ലാ കമ്മറ്റിയോഗത്തിൽ ചിലർ ചോദ്യം ചെയ്തത്. ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരായ മാധ്യമ പ്രവർത്തർക്ക് പോലും കെയുഡബ്ല്യുജെ അംഗത്വം നൽക്കാത്തവരാണ് എച്ച്ആർ മാനേജരെ പത്രക്കാരിയാക്കി വാഴിക്കുന്നത്.

ജേർണലിസ്റ്റായി സ്ഥിരം ജോലി നോക്കുന്നതിന്റെ അപ്പോയിന്റ്മെന്റ് ലെറ്ററും സാലറി സർട്ടിഫിക്കേറ്റും സമർപ്പിച്ചാൽ മാത്രമേ സംഘടനാ അംഗത്വത്തിന് പരിഗണിക്കയുള്ളു. ഈ സാഹചര്യത്തിലാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP