Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പക്ഷാഘാതത്തിനും ഹൃദ് രോഗ ചികിൽസയ്ക്കുമിടെ വൈറൽ ന്യുമോണിയ എത്തി; തലശ്ശേരി സഹകരണ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിൽസിച്ചത് മറ്റ് രോഗങ്ങൾക്ക്; കോവിഡ് സ്ഥിരീകരിച്ചത് തീർത്തും അപ്രതീക്ഷിതമായി; പിന്നെ തിരിച്ചറിഞ്ഞത് മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ ഭർത്താവിനും അടുത്ത കുടുംബാംഗങ്ങൾക്കും കൊറോണയെന്ന വസ്തുത; ആസിയയ്ക്ക് രോഗമെത്തിയത് ഭർത്താവിൽ നിന്നെന്ന് സംശയം; കേരളത്തിലെ കോവിഡ് മരണം ആറായി; ധർമ്മടത്തുകാരിയുടെ മരണം ഉയർത്തുന്നത് സമൂഹ വ്യാപന ആശങ്ക

പക്ഷാഘാതത്തിനും ഹൃദ് രോഗ ചികിൽസയ്ക്കുമിടെ വൈറൽ ന്യുമോണിയ എത്തി; തലശ്ശേരി സഹകരണ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിൽസിച്ചത് മറ്റ് രോഗങ്ങൾക്ക്; കോവിഡ് സ്ഥിരീകരിച്ചത് തീർത്തും അപ്രതീക്ഷിതമായി; പിന്നെ തിരിച്ചറിഞ്ഞത് മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ ഭർത്താവിനും അടുത്ത കുടുംബാംഗങ്ങൾക്കും കൊറോണയെന്ന വസ്തുത; ആസിയയ്ക്ക് രോഗമെത്തിയത് ഭർത്താവിൽ നിന്നെന്ന് സംശയം; കേരളത്തിലെ കോവിഡ് മരണം ആറായി; ധർമ്മടത്തുകാരിയുടെ മരണം ഉയർത്തുന്നത് സമൂഹ വ്യാപന ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂർ ധർമ്മടം ചാത്തോത്ത് സ്വദേശിനി ആസിയ(63)യാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചത്. ആസിയയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി. പക്ഷാഘാതം, ഹൃദ്രോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾ ആസിയയ്ക്കുണ്ടായിരുന്നു. ഇവർ അതീവ ഗുരുതരാവസ്ഥയിലാണെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇവർക്ക് രോഗം എവിടെ നിന്നാണ് വന്നത് എന്നതിൽ ഇനിയും വ്യക്തതയില്ല.

പക്ഷാഘാതത്തെ തുടർന്നുള്ള അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. 17-ാം തിയതി വരെ ആസിയ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർ ചികിൽസയുമായി ബന്ധപ്പെട്ടാണ് കോവിഡുണ്ടോന്ന സംശയ നിവാരണത്തിന് പരിശോധന നടത്തിയത്. ഇതാണ് നിർണ്ണായകമായത്.

ഇരുപതാം തിയതിയാണ് ആസിയ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നത്. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുമ്പോൾ വൈറൽ ന്യൂമോണിയ കൂടി ഇവർക്കുണ്ടായിരുന്നു. കോവിഡ് ബാധ കാരണമായിരുന്നു ഇത്. ന്യുമോണിയയും കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലായി. ആസിയയുടെ കുടുംബത്തിൽ മറ്റുള്ളവർക്കും രോഗം വന്നിട്ടുണ്ട്. ഇതിൽ ആർക്കാണ് ആദ്യം രോഗം വന്നതെന്നതും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.

ലഭിക്കുന്ന വിവരം അനുസരിച്ച് ആസിയയുടെ ഭർത്താവ് കോവിഡ് ബാധിതനായിരുന്നു. ഇദ്ദേഹത്തിൽനിന്നാണ് ആസിയയിലേക്ക് രോഗം പകർന്നത്. ലക്ഷണങ്ങൾ ആദ്യം പ്രകടമായത് ആസിയയിലായിരുന്നു. ആസിയയ്ക്ക് രോഗം സ്ഥിരീകരിച്ച് മൂന്നാമത്തെ ദിവസമാണ് ഭർത്താവിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് രണ്ടുമക്കൾക്കും ഒരു കൊച്ചുമകനും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേർ ഉൾപ്പെടെ ആസിയയുടെ കുടുംബത്തിൽ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആസിയയ്ക്ക് അസുഖമെത്തിയപ്പോൾ അത് പക്ഷാഘാതത്തിന്റേയും ഹൃദ് രോഗത്തിന്റേയും ആണെന്നായിരുന്നു ആദ്യം കരുതിയത്. ആസിയയുടെ ഭർത്താവ് മത്സ്യമാർക്കറ്റിൽ ജോലി ചെയ്യുന്നയാളാണ്. ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതെല്ലാം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മറ്റു കുടുംബാംഗങ്ങൾ തലശ്ശേരി സർക്കാർ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നില തൃപ്തികരമാണ്. കോവിഡ് പ്രോട്ടോകോൾ പ്രകാരമാകും ആസിയയയുടെ സംസ്‌കാരം. ഇതിൽ ചികിൽസയിലുള്ള അടുത്ത ബന്ധുക്കളൊന്നും പങ്കെടുക്കില്ല.

കോവിഡിന്റെ ഉറവിടം കണ്ടെത്താനാവാത്തതാണ് ആശങ്കയ്ക്ക് കാരണം. സമൂഹ വ്യാപനത്തിന്റെ സാധ്യതകളിലേക്ക് ഇത് വിരൽ ചൂണ്ടുന്നുണ്ട്. മത്സ്യ മാർക്കറ്റിലെ ജോലിക്കിടെ ഭർത്താവിന് വൈറസ് കിട്ടിയെങ്കിൽ അത് വമ്പൻ ഭീഷണിയാണ്. തിരിച്ചറിയാത്ത പല കോവിഡ് രോഗികളും കണ്ണൂരിൽ കറങ്ങി നടക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത്. ഈ സാഹചര്യത്തിൽ കണ്ണൂരിൽ നിരീക്ഷണം ശക്തമാക്കും. ഹോട്‌സ്‌പോട്ടുകളിൽ നിയന്ത്രണവും കടുപ്പിക്കും.

കേരളത്തിൽ 2 ദിവസത്തിനിടെ കോവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചു. കൽപറ്റ ഷാജി മൻസിലിൽ സലീമിന്റെ ഭാര്യ ആമിന (53) ഞായറാഴ്ചയാണ് ആമിന മരിച്ചത്. അർബുദ ചികിത്സയിലായിരുന്ന ആമിന 20നു ദുബായിൽ നിന്നാണെത്തിയത്. ഇതോടെ സംസ്ഥാനത്തു കോവിഡ് മരണം ആറായി. രണ്ടു ദിവസത്തിനുള്ളിൽ 102 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച 53, ഇന്നലെ 49. സംസ്ഥാനത്തു ചികിത്സയിലുള്ളവർ 359 ആയി.

നിരീക്ഷണത്തിലുള്ളവർ ലക്ഷത്തിനടുത്തെത്തി 99,278 പേർ. കണ്ണൂർ ധർമടത്ത് എവിടെ നിന്നു രോഗം ബാധിച്ചെന്ന് അറിയാത്ത ആളിൽ നിന്ന് സമ്പർക്കം വഴി 3 ദിവസത്തിനിടെ 7 പേർക്കു പകർന്നു. ഞായറാഴ്ച 18 പ്രദേശങ്ങളെയും ഇന്നലെ 4 പ്രദേശങ്ങളെയും ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP