Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പെട്രോൾ ഡീസൽ വിലയ്ക്ക് രണ്ട് ജി.എസ്.ടിക്ക് മൂന്ന് നോട്ട് നിരോധനത്തിന് മൂന്ന് ഇടിയും ഒരു ചവിട്ടും തൊഴിലില്ലായ്മക്ക് അഞ്ച് ഇടി ആൾക്കൂട്ട കൊലക്ക് എട്ട് ഇടി രണ്ട് ചവിട്ട്'; പഞ്ച് മോദി ചലഞ്ചിൽ സോഷ്യൽമീഡിയ ഇളകിമറിയുമ്പോഴും കുലുക്കമില്ലാതെ എഐഎസ്എഫ് നേതാവ്; ഈ സമരം ഉണ്ടായത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടത്തുന്ന സമര രീതി മാറ്റിപ്പിടിച്ചാലോ എന്ന ചിന്തയിൽ; എതിർപ്പ് മോദിയുടെ ആശയത്തോട് മാത്രം; അസ്ലഫ് പാറേക്കാടൻ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു

'പെട്രോൾ ഡീസൽ വിലയ്ക്ക് രണ്ട്  ജി.എസ്.ടിക്ക് മൂന്ന് നോട്ട് നിരോധനത്തിന് മൂന്ന് ഇടിയും ഒരു ചവിട്ടും തൊഴിലില്ലായ്മക്ക് അഞ്ച് ഇടി ആൾക്കൂട്ട കൊലക്ക് എട്ട് ഇടി രണ്ട് ചവിട്ട്'; പഞ്ച് മോദി ചലഞ്ചിൽ സോഷ്യൽമീഡിയ ഇളകിമറിയുമ്പോഴും കുലുക്കമില്ലാതെ എഐഎസ്എഫ് നേതാവ്; ഈ സമരം ഉണ്ടായത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടത്തുന്ന സമര രീതി മാറ്റിപ്പിടിച്ചാലോ എന്ന ചിന്തയിൽ; എതിർപ്പ് മോദിയുടെ ആശയത്തോട് മാത്രം; അസ്ലഫ് പാറേക്കാടൻ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു

അർജുൻ സി വനജ്

കൊച്ചി: 'ആരെയും ജിഹാദിയും സുഡാപ്പിയും ആക്കാമെന്ന ധാരണ നടക്കില്ല. ഞങ്ങൾക്കെതിരെ പ്രതികരിക്കുന്ന എല്ലാവരെയും ഞങ്ങൾ സംഘികൾ ആക്കാറില്ല. കോൺഗ്രസ് ആണെങ്കിൽ കോൺഗ്രസ്, കമ്യൂണിസ്റ്റാണെങ്കിൽ അങ്ങനെ. പക്ഷേ ജാതിയും മതവും സംസാരിക്കുന്ന ഭാഷയും നോക്കിയാണ് ഇവർ പ്രതികരിക്കുന്നത്.ഡിവൈഡ് ആൻഡ് റൂൾ എന്നു പറഞ്ഞതുതന്നെയാണ് ആർഎസഎസ് കൃത്യമായി നടപ്പാക്കുന്നത്.'-പഞ്ച് മോദി ചലഞ്ച് എന്ന പ്രതിഷേധ രൂപത്തെ ആദ്യമായി അവതരിപ്പിച്ച എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്ലഫ് പാറേക്കാടൻ തന്നെ രാജ്യദ്രോഹിയാക്കി വേട്ടയാടാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു.

കഴിഞ്ഞ ഞായറാഴ്ച മറൈൻഡ്രൈവിലാണ് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള പഞ്ച് ചലഞ്ച് എഐഎസ്എഫ് നേതാവ് അസ്ലഫ് പാറേക്കാടന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിന് പിന്നാലെയായിരുന്നു ബിജെപി -ആർ.എസ്എസ് നേതാക്കളുടേയും അനുഭാവികളുടേയും ഭാഗത്ത് നിന്ന് സോഷ്യൽ മീഡിയ വഴിയും ടെലിഫോൺ കോളുകൾ വഴിയും നിലയ്ക്കാത്ത ചീത്തവിളിയും ഭീഷണിയും തുടരുന്നത്. താൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്ന സംഘപരിവാറുകാരോട് പഞ്ച് മോദി ചലഞ്ചിൽ നിയമ വിരുദ്ധതയില്ലെന്നും, മോദിയ്‌ക്കെതിരെ പ്രതിഷേധം നടത്തില്ലെന്ന് താൻ ജില്ലാ പഞ്ചായത്ത് മെമ്പറായി ചുമതലയേൽക്കുമ്പോൾ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നുമാണ് അസ്ലഫ് നൽകുന്ന മറുപടി.

അമേരിക്കയിലടക്കം നടത്തുന്ന വിത്യസ്തമായ സമരരീതിയാണ് പഞ്ച് ചലഞ്ച്. ആർക്കെതിരെയാണ് പ്രതിഷേധം അവരുടെ രൂപം ആലേഖനം ചെയ്ത ബോക്‌സിംങ്ങ് ബലൂണിൽ, ആ പ്രതിഷേധം രേഖപ്പെടുത്താം. പെട്രോൾ ഡീസൽ വില വർദ്ധനവ് = 2 ഇടി, ജി.എസ്.ടി = 3 ഇടി ,നോട്ട് നിരോധനം = 3 ഇടി, 1 ചവിട്ട് , തൊഴിലില്ലായ്മ = 5 ഇടി , ആൾക്കൂട്ട കൊല = 8 ഇടി 2 ചവിട്ട് ,ഈ നാട് നശിപ്പിച്ചതിന് =അത് നിങ്ങൾക്ക് തീരുമാനിക്കാം എന്ന നിലയിലായിരുന്നു ഇടി വിവരണ കണക്ക്. മറൈൻ ഡ്രൈവിൽ ഞാറാഴ്ച വൈകിട്ട് തുടക്കം കുറിച്ച പ്രതിഷേധത്തിൽ സ്ത്രൂകളും കുട്ടികളുമടക്കം നിരവധിപേരാണ് പങ്കെടുത്തത്. ഇതോടെയാണ് സംഘപരിവാർ സംഘടനകൾ,

അസ്ലാഫ് പാറേക്കാടനെ, രാജ്യദ്രോഹിയാക്കിയും, എസ്.ഡി.പി.ഐ പ്രവർത്തകനാക്കിയും മുദ്രകുത്തി പ്രചരണം ആരംഭിച്ചത്. ഈ പ്രതിഷേധം ഇനി തുടർന്നാൽ നേരിടുമെന്ന ഭീഷണി വന്നതോടെയാണ് ബുധനാഴ്ച കളമശ്ശേരിയിൽ വെച്ച് വീണ്ടും പ്രതിഷേധ പരിപാടി നടത്താൻ തീരുമാനിച്ചത്.എന്നാൽ പൊലീസ് പരിപാടി തടഞ്ഞ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പരിപാടി നടത്തിയാൽ തടയുമെന്ന നിലപാടിൽ ബിജെപി-യുവമോർച്ച പ്രവർത്തകർ പ്രദേശത്ത് സംഘടിച്ചതോടെയാണ്, സംഘർഷം ഒഴിവാക്കാൻ എ.ഐ.എസ്.എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.സോഷ്യൽ മീഡിയയിൽ ഹീറോയായ അസ്ലഫ് പാറേക്കാടൻ മറുനാടനോട് സംസാരിക്കുന്നു.

'സോഷ്യൽ മീഡിയ വഴിയാണ് ഇത്തരം ഒരു സമര രീതി ആദ്യമായി കാണുന്നത്. റോഡ് തടഞ്ഞും ജനങ്ങളെ ബുദ്ധിമുട്ടിച്ച് മാർച്ച് നടത്തുന്ന രീതി ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന് അപ്പോളാണ് ചിന്തിക്കുന്നത്. അങ്ങനെയാണ് ഇത്തരം ഒരു സമര രീതി ഞങ്ങൾ ആവിഷ്‌ക്കരിക്കുന്നത്. മോദിയെ പഞ്ച് ചെയ്യാൻ മാത്രമല്ല, മോദിയോട് തോന്നുന്ന വികാരം നിങ്ങൾക്ക് സ്‌നേഹമാണെങ്കിൽ അത് ആ ബലൂണിനെ കെട്ടിപ്പിടിച്ച് പ്രകടിപ്പിക്കാമെന്നും പൊതുജനമധ്യത്തിൽ ഞങ്ങൾ പറഞ്ഞിരുന്നു.

സംഘപരിവാർ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ പ്രദേശത്തേക്ക് ആളുകൾ ഈ പ്രതിഷേധത്തെ ഏറ്റെടുത്ത് നടത്തുകയാണ്. മോദി എന്ന വ്യക്തിയോടല്ല ആശയത്തോടാണ് സമരം.നിങ്ങൾക്ക് മോദിയുടെ ഭരണം ഇഷ്ടമാണെങ്കിൽ മോദിയുടെ പ്രതിമയെ കെട്ടിപ്പിടിച്ചോളാൻ പറയുന്നുണ്ട്.എന്നാൽ ജനം അതുചെയ്യുനനല്ല. കാരണം വ്യക്തമാണ്.പെട്രോൾ ഡീസൽ വില വിർധന, നോട്ട് നിരോധനം, ഗ്യാസ് വിലവലർധന, ജിഎസ്ടി എന്നിവയായി രാജ്യം തകർന്നുനിൽക്കയാണ്.അതാനാൽ ആരും തനെ ്മോദി പ്രതിമയെ കെട്ടിപ്പിടിക്കാൻ തയ്യാറാവില്ല'- അസ്ലഫ് പറഞ്ഞു.

മോദി അമാനുഷനാണെന്ന രീതയിലാണ് സംഘപരിവാർ പ്രതിഷേധിക്കുന്നത്. ആര് പ്രതിഷേധിച്ചാലും കാര്യം പോക്കാണ്.സഞ്ജീവ ഭട്ടിന്റെ കാര്യം തന്നെ എടുക്കുക.മോദിയ്‌ക്കെതിരെ ജനങ്ങൾ പ്രതികരിക്കുന്നതിൽ ആർഎസ്എസിന് വിഷമമുണ്ട് ആ വിഷമമാണ് എനിക്കെതിരെ നടക്കുന്ന ഭീഷണിയും വെല്ലുവിളികളും. സംഘപരിവാർ ഭീഷണിയിൽ ഞാൻ പൊലീസിൽ പരാതിപ്പെടില്ല, അവർക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെയെന്നാണ് എന്റെ നിലപാട്. ഞങ്ങൾ സമാധാനപരമായ ഒരു പ്രതിഷേധമാർഗ്ഗമാണ് സ്വീകരിച്ചത്.

അതിൽ അവർക്ക് പ്രതിഷേധമുണ്ടെങ്കിൽ അവർ നിയമപരമായി നീങ്ങട്ടെ. ഫോട്ടോഷോപ്പിന്റെ സഹായത്തോടെ തന്റെ ഫോട്ടോസ് വളരെ മോശമായാണ് ഇപ്പോൾ അവർ പ്രചരിപ്പിക്കുന്നത്. പല ഗ്രൂപ്പുകളിലും തന്റെ നമ്പർ പ്രചരിപ്പിച്ച് ചീത്ത വിളിപ്പിക്കുകയാണ്. എന്നാലും ഈ പ്രതിഷേധ രീതിയുമായി മുന്നോട്ട് പോകും. വരും ദിവസങ്ങളിൽ ഇതിലും വ്യത്യസ്തമായ സമരരീതികൾ മലയാളികളെ പരിചയപ്പെടുത്തും.- അസ്ലഫ് പാറേക്കാടൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

പിന്നെ ഒരു പുതിയ സമരരീതി വരുമ്പോൾ എതിർപ്പ് സ്വാഭാവികമാണ്.ഗാന്ധിജി സത്യഗ്രഹം കൊണ്ടുവരുമ്പോൾ സകലരും എതിർത്തിരുന്നു.ഇന്ന് നമ്മൾ എത് പ്രതിഷേധത്തിനും ആദ്യം എടുക്കുന്ന രീതിയാണ് സത്യഗ്രഹം. അതുപോലെ ഈ സമരവും ജനം ഏറ്റെടുത്തു കഴിഞ്ഞു.പഞ്ച് മോദി ചലഞ്ച് ആർക്കെതിരെ വേണമെങ്കിലും നടത്താം.പിണറായി വിജയനെതിരെ നടത്താമോ എന്നൊക്കെ സംഘ് പരിവാർ ചോദിക്കുന്നത്.തീർച്ചയായയും നടത്താമെന്നാണ് ഞങ്ങൾ പറയുന്നത്. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ അത്തരമൊരു ചലഞ്ച് നടത്തിയാൽ ജനം സ്വീകരിക്കും.

പഞ്ച്മോദി ചലഞ്ചിനുപകരമായി ഇവർക്ക് ഹഗ്ഗ് മോദി ചലഞ്ച് നടത്തതാവുന്നതോയുള്ളൂ. ഇതൊരു പ്രതീകാതമ സമരമാണ്.നിയമവിരുദ്ധമായ നടപടിയല്ല.ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് ഞാൻ സത്യപ്രതിഞ്ജ ചെ്തത്.അതിൽ എവിടെയും പ്രധാനമന്ത്രിയെ വിമർശിക്കരുത് എന്ന് പറയുന്നില്ല. വലത് പക്ഷ കുടുംബത്തിൽ നിന്ന് ആലുവ യു.സി കോളേജിൽ എത്തിയതോടെയാണ് എ.ഐ.എസ്.എഫുമായി അസ്ലഫ് പാറേക്കാടൻ അടുക്കുന്നത്. പിന്നീട് യുണിറ്റ പ്രസിഡന്റ്.

പിന്നാലെ ആലുവ മണ്ഡലം കമ്മിറ്റിയിൽ അംഗമായി. മണ്ഡലം സെക്രട്ടറി, ജില്ലാ സഹ ഭാരവാഹി, ജില്ലാ പ്രസിഡന്റ്, ഇപ്പോൾ കഴിഞ്ഞ രണ്ട് ടേമായി ജില്ല സെക്രട്ടറി. സിപിഐ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണിപ്പോൾ. എറണാകുളം ലോ കോളേജിൽ എൽ എൽ.ബി പഠനത്തിനിടെയാണ് 2015 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് എന്നും തോൽവി സമ്മാനിക്കുന്ന ലീഗിന്റെ കുത്തകയായ ജില്ലാ പഞ്ചായത്ത് ഡിവിഷൻ പിടിക്കാൻ അസലഫിനെ പാർട്ടി നിയോഗിക്കുന്നത്. 5000 വോട്ടിന് മുകളിൽ ലീഗ് ഭൂരിപക്ഷം നേടിയ സീറ്റിൽ 1112 വോട്ടിനാണ് അസ്ലഫ് പാറേക്കാടൻ വിജയിച്ചത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ എംഎ കമ്പാരിറ്റീവ് ലിറ്ററേച്ചൽ ഒന്നാം വർഷ വിദ്യാർത്ഥി കൂടിയാണ് അസ്ലഫ് പാറേക്കാടൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP