Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസമിലെ പ്രളയത്തിൽ നിന്നു രക്ഷ തേടി കടുവ കടയിലെ കട്ടിലിൽ; മയക്കുവെടിവച്ചു പിടികൂടാൻ പണിപ്പെട്ട് അധികൃതർ; വടുക്കുക്കിഴക്കൻ സംസ്ഥാനങ്ങളിൽ മരണം 100 കടന്നു; അസമിൽ ഇതുവരെ പൊലിഞ്ഞത് 29പേരുടെ ജീവൻ; സംസ്ഥാനത്തെ 33 ൽ 29 ജില്ലകളുടെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിൽ; കാസിരംഗയിലെ കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ വന്യജീവികൾ ചത്തു; മനാസ് ദേശീയോദ്യാനവും പൊബിറ്റോറ വന്യമൃഗ സംരക്ഷണ കേന്ദ്രവും പൂർണമായി മുങ്ങി

അസമിലെ പ്രളയത്തിൽ നിന്നു രക്ഷ തേടി കടുവ കടയിലെ കട്ടിലിൽ; മയക്കുവെടിവച്ചു പിടികൂടാൻ പണിപ്പെട്ട് അധികൃതർ; വടുക്കുക്കിഴക്കൻ സംസ്ഥാനങ്ങളിൽ മരണം 100 കടന്നു; അസമിൽ ഇതുവരെ പൊലിഞ്ഞത് 29പേരുടെ ജീവൻ; സംസ്ഥാനത്തെ 33 ൽ 29 ജില്ലകളുടെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിൽ; കാസിരംഗയിലെ കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ വന്യജീവികൾ ചത്തു; മനാസ് ദേശീയോദ്യാനവും പൊബിറ്റോറ വന്യമൃഗ സംരക്ഷണ കേന്ദ്രവും പൂർണമായി മുങ്ങി

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി; പ്രളയജലത്തിൽ നിന്ന് രക്ഷതേടി കടയ്ക്കുള്ളിൽ കയറി കട്ടിലിൽ വിശ്രമിക്കുന്ന കടുവ സമൂഹമാധ്യമങ്ങളിൽ കൗതുകമായി.പ്രളയത്തിൽ മുക്കാൽ ഭാഗവും മുങ്ങിയ കാസിരംഗ ദേശീയോദ്യാനത്തിലെ കടുവയാണ് ബഗോറി റേഞ്ചിനു സമീപമുള്ള ഹർമോട്ടിയിലെ കടയിൽ അഭയം കണ്ടെത്തിയത്. കടുവയെ മയക്കുവെടിവച്ചു പിടികൂടി സുരക്ഷിത സ്ഥലത്ത് എത്തിക്കാനുള്ള ശ്രമത്തിലാണെന്നു വനം വകുപ്പ് അധികൃതർ അറിയിച്ചു.കാസിരംഗയിലെ കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ വന്യജീവികൾ ചത്തു. മനാസ് ദേശീയോദ്യാനവും പൊബിറ്റോറ വന്യമൃഗ സംരക്ഷണ കേന്ദ്രവും ഏതാണ്ട് പൂർണമായി െള്ളത്തിനടിയിലാണ്. ംസ്ഥാനത്തെ 33 ൽ 29 ജില്ലകളുടെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി.

അതിരൂക്ഷമായ പ്രളയത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരണം 100 കടന്നു. അസമിൽ ഇതിനകം 29 പേർ മരിച്ചു. വടക്കൻ ബിഹാറിലെ പ്രളയത്തിൽ മരണം 67 ആയി. നദികളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയത് രക്ഷാപ്രവർത്തനത്തിന് സഹായമാകുന്നുണ്ട്. പകർച്ചവ്യാധികൾ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. 12 ജില്ലകളിലായി 47 ലക്ഷത്തോളം ജനങ്ങളെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്.

സംസ്ഥാനത്ത് 11 ജില്ലകളിലായി 68 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഏഴായിരത്തിലധികം ആളുകൾ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. മൂന്നരലക്ഷത്തോളം ആളുകളെയാണ് പ്രളയത്തെ തുടർന്ന് ഒഴിപ്പിച്ചത്. ഇവരെ വിവിധ സുരക്ഷിത കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.

ഗുവാഹത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയും സംസ്ഥാനത്തെ മറ്റ് അഞ്ച് നദികളും അപകട രേഖയും കടന്ന് കരകവിഞ്ഞൊഴുകുകയാണ്. പ്രളയത്തിൽപ്പെട്ട്ഇതുവരെ 12ഓളം പേർ മരിച്ചതായിഅധികൃതർ അറിയിച്ചു. അസാമിൽ 6 പേരും അയൽ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ 4 പേരും, മിസോറാമിൽ രണ്ടുപേരും മരിച്ചതായാണ് റിപ്പോർട്ട്. മിസോറാമിൽ 390 വീടുകൾ വെള്ളത്തിനടിയിലായി.8.7 ലക്ഷം പേർ ദുരിതക്കയത്തിലായി. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു.അരുണാചൽ പ്രദേശിൽ മഴയെ തുടർന്ന് സർക്കാർ സ്‌കൂൾ ഹോസ്റ്റലിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ മരിച്ചു.

ചൈന അതിർത്തിയോട് ചേർന്ന് നിൽക്കുന്ന തവാങിലായിരുന്നു അപകടം.27,864 ഹെക്ടർ വയലുകൾ വെള്ളത്തിനടിയിലായി.പലയിടങ്ങളിലും റോഡ്, റെയിൽവേ ഗതാഗതം താറുമാറായി.സ്‌കൂളുകൾക്കും ഓഫീസ് സ്ഥാപനങ്ങൾക്കും അവധി നൽകി. സൈന്യം, കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവർ സംയുക്തമായി 1160പേരെ രക്ഷപെടുത്തി.70ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 10,000ത്തോളം ആളുകളെ മാറ്റി താമസിപ്പിച്ചു.ഭൂട്ടാൻ, സിക്കിം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP