Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകെയുള്ള 33 ജില്ലകളിൽ മുപ്പതും പ്രളയജലത്തിൽ മുങ്ങിയ നിലയിൽ; ജീവൻ നഷ്ടമായത് അമ്പതിലേറെ പേർക്ക്; ബ്രഹ്മപുത്രയും മറ്റ് അഞ്ചു നദികളും അപകടനിലയിൽ കവിഞ്ഞൊഴുകുന്നു; വെള്ളപ്പൊക്കം നേരിട്ടു ബാധിച്ചത് 60 ലക്ഷത്തോളം ജനങ്ങളെ; കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളം മൂടിയതോടെ നിരവധി കടുവകളും കാണ്ടാമൃഗങ്ങളും ചത്തൊടുങ്ങി; ദുരന്തത്തിന്റെ വ്യാപ്തികൂട്ടി ബ്രഹ്മപുത്രാ തടത്തിലെ ഭൂകമ്പവും; അസംജനത പ്രളയദുരിതത്തിൽ കഴിയുമ്പോഴും വേണ്ടത്ര ശ്രദ്ധ നൽകാതെ ദേശീയ മാധ്യമങ്ങൾ

ആകെയുള്ള 33 ജില്ലകളിൽ മുപ്പതും പ്രളയജലത്തിൽ മുങ്ങിയ നിലയിൽ; ജീവൻ നഷ്ടമായത് അമ്പതിലേറെ പേർക്ക്; ബ്രഹ്മപുത്രയും മറ്റ് അഞ്ചു നദികളും അപകടനിലയിൽ കവിഞ്ഞൊഴുകുന്നു; വെള്ളപ്പൊക്കം നേരിട്ടു ബാധിച്ചത് 60 ലക്ഷത്തോളം ജനങ്ങളെ; കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളം മൂടിയതോടെ നിരവധി കടുവകളും കാണ്ടാമൃഗങ്ങളും ചത്തൊടുങ്ങി; ദുരന്തത്തിന്റെ വ്യാപ്തികൂട്ടി ബ്രഹ്മപുത്രാ തടത്തിലെ ഭൂകമ്പവും; അസംജനത പ്രളയദുരിതത്തിൽ കഴിയുമ്പോഴും വേണ്ടത്ര ശ്രദ്ധ നൽകാതെ ദേശീയ മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി: കേരളത്തിൽ കഴിഞ്ഞ തവണ ഉണ്ടായ പ്രളയദുരന്തം ലോകം മുഴുവൻ വലിയ വാർത്തയായിരുന്നു. അതിന് കാരണം ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾ തന്നെയാണ്. അവർ കേരളത്തെ കുറിച്ച് ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും ആശങ്ക പങ്കുവെച്ചപ്പോൾ അതിവേഗം ഇക്കാര്യം ലോകത്തിന്റെ എല്ലാ കോണിലുമെത്തി. വിദ്യാസമ്പന്നരായ മലയാൡകളിട്ട വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഹാഷ് ടാഗുകൾ ലോകത്തെമ്പാടമുള്ളവർ ഏറ്റുപിടിച്ചു. ടാം റേറ്റിംഗിൽ ഇടംപിടിക്കൻ ദേശീയ ചാനലുകൾ കേരളത്തിലെ വെള്ളപ്പൊക്കം കാര്യമായി തന്നെ റിപ്പോർട്ടു ചെയ്തു. ഇതോടെ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ സഹായങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകി എത്തി. കേരളം ആ പ്രളയത്തെ അതിജീവക്കുക തന്നെ ചെയ്തു. എന്നാൽ, കേരളത്തിന്റെ പതിന്മടങ്ങ് ദുരിതത്തിലാണ് അസം ജനത ഇപ്പോൾ.

ബ്രഹ്മപുത്രാ അടക്കം അഞ്ച് നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ ആകെയുള്ള 33 ജില്ലകളിൽ 30തിടത്തും സാരമായി തന്നെ ജനജീവിതം ബാധിച്ചു. ലക്ഷങ്ങൾ ഭവനരഹിതരായി. മൃഗങ്ങളും മനുഷ്യനും ഒരുപോലെ ദുരിതത്തിലായ പ്രളയത്തെയാണ് അസം ജനത ഇന്ന് നേരിടുന്നത്. എന്നാൽ, ഈ ദുരിതത്തെ വേണ്ട വിധത്തിൽ അഡ്രസ് ചെയ്യാൻ ഇന്ത്യൻ മാധ്യമങ്ങൾ തയ്യാറായില്ല. കേരളത്തിലെ ടാം റേറ്റിങ് അസമിൽ ലഭിക്കില്ലെന്നതിനാൽ അസം പ്രളയ ദുരിതത്തിന്റെ നേർചിത്രങ്ങളിലേക്ക് ദേശീയ മാധ്യമങ്ങളും തിരിക്കുന്നില്ല. വെള്ളപ്പൊക്കം അസംകാർക്ക് പുതമയുള്ള കാര്യമല്ലെങ്കിലും ഇത് ജനജീവിതങ്ങൽ തകർക്കുകയാണ്. വെള്ളപ്പൊക്കത്തിന് പുറമേ ഉരുൾപൊട്ടൽ ഭീതി കൂടി ഉണ്ടായതോടെ അസം ജനത തീർത്തും ദുരിതത്തിലാണ്.

മരണസംഖ്യ 50 കടന്നു, ഒന്നര ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

അസമിലെ പ്രളയത്തിൽ ഇതിനോടകം മരണം 50 കവിഞ്ഞിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിട്ടുണ്ട്. മഴ തുടരുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ അവതാളിത്തിലാക്കിയതോടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലാണ്. ആകെയുള്ള 33 ജില്ലകളിൽ 30 ജില്ലകളും വെള്ളത്തടിനടിയാലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നദികളിലൊന്നായ ബ്രഹ്മപുത്രയും മറ്റ് അഞ്ചു നദികളും അപകടനിലയിലൂടെയാണ് ഒഴുകുന്നത്. മഴ ശക്തമായതോടെ വെള്ളിയാഴ്ച മുതൽ ഫെറി സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. നാനൂറോളം വരുന്ന ദുരിതാശ്വാസ ക്യാമ്പുകളിളായി ഒന്നര ലക്ഷത്തിലേറെ പേരാണ് കഴിയുന്നത്.

90000 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. അപ്പർ അസമിലെ ധേമാജി, ലോവർ അസമിലെ ലാഖിംപൂർ ബോൺഗായ്ഗാവ്, ബാർപേറ്റ എന്നിവിടങ്ങളെയാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയരുന്നത് സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിക്ക് ഉൾപ്പെടെ ഭീഷണി ഉയർത്തുന്നുണ്ട്. അസമിലെ പത്തോളം നദികൾ കരകവിഞ്ഞ് ഒഴുകുകയാണെന്നാണ് റിപ്പോർട്ട്.

കാസിരംഗ നാഷനൽ പാർക്ക് 95 ശതമാനവും വെള്ളത്തിനടിയിൽ; മൃഗങ്ങൾ ചത്തുപൊന്തുന്നു

രാജ്യത്തെ പ്രമുഖ ദേശീയ ഉദ്യാനങ്ങളിൽ ഒന്നായ കാസിരംഗയുടെ 95 ശതമാനവും വെള്ളത്തിനടിയിലാണ് നിരവധി വന്യമൃഗങ്ങൾ ഇതിനോടകം ചത്തതായി സൂചനകളുണ്ട്. അസമിന്റെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള റോഡ് മാർഗ്ഗങ്ങൾ പൂർണമായും തടസപ്പെട്ട അവസ്ഥയിലാണ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ ജലഗതാഗത സംവിധാനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മറ്റു വനമേഖലകളായ മാനസ് ദേശീയ പാർക്കും പോബിതോറ ദേശീയോദ്യാനവും വെള്ളത്തിനടിയിലാണ്. കണ്ടാമൃഗങ്ങൾ, ആന, മാൻ, കാട്ടുപോത്ത് തുടങ്ങിയ ജീവികൾ പാർക്കിനുള്ളിൽ കൃത്രിമമായി സൃഷ്ടിച്ച മേൽപ്പരപ്പുകളിലേക്ക് പലായനം ചെയ്യുകയാണ്. കാസിരംഗയിൽ ഇതുവരെ 40തോളം കണ്ടാമൃഗങ്ങൾ ചത്തിട്ടുണ്ട്. കടുവകളുടെ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. മൃഗങ്ങളുടെ ശവങ്ങൾ നദികളിലൂടെ ഒഴുകി കടന്നുകയാണ്. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതും ജീവൽഭീതി ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു കടുവ വീട്ടിലെ കിടക്കയിൽ വിശ്രമിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പ്രളയപ്രദേശങ്ങൾ മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ സന്ദർശിച്ചെങ്കിലും വേണ്ടത്ര സഹായങ്ങൾ എങ്ങും എത്തിയിട്ടില്ല. ബോളിവുഡ് നടൻ അക്ഷയ് കുമാർ ഒരു കോടിരൂപ കാസിരംഗ പാർക്കിന് നൽകി. മുഖ്യമന്ത്രി ഇതിന് നന്ദി അറിയിച്ചിട്ടുണ്ട്. പ്രളയം നേരിടാൻ ആവശ്യത്തിന് ബജറ്റ് സർക്കാരിനുണ്ടെന്നാണ് ധനമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ അറിയിച്ചത്. മുഴുവൻ സർക്കാർ വകുപ്പുകളോടും അവർക്ക് ആവശ്യമുള്ള തുകയുടെ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അയൽ സ്ഥാനങ്ങളിലും നേപ്പാളിലും ദുരിതം

അസമിന് പുറമേ ത്രിപുരയിൽ 10,000 പേർക്ക് വീടുൾപ്പെടെയുള്ള സൗകര്യങ്ങൾ നഷ്ടമായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്യാംപുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും ഗണ്യമായ വർധന ഉണ്ടായതായാണ് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, കനത്ത മഴയും പ്രളയവും രൂക്ഷമായ നേപ്പാളിൽ 88 പേർക്ക് ജീവഹാനി സംഭവിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലക്ഷങ്ങളാണ് അഭയാർത്ഥി ക്യാംപുകളിലേക്ക് മാറിയിട്ടുള്ളത്. 38 പേർക്ക് പരിക്കേറ്റതായും മണ്ണിടിച്ചിലിൽ ഉൾപ്പെടെ മുപ്പതിലധികം പേരെ കാണാതായായതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 10,000ത്തിലധികം കുടുംബങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചിട്ടുള്ളത്. ഇതിനോടകം 1400 ലധികം പേരെ രക്ഷപ്പെടുത്തിയെന്നും നേപ്പാൾ പൊലീസ് അറിയിച്ചു. ബംഗ്ലാദേശിലെ റൊഹംഗ്യൻ അഭയാർത്ഥി ക്യാംപിലുൾപ്പെടെ കനത്ത മഴ ഭീഷണി ഉയർത്തുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അസമിലേക്ക് സഹായം എത്തിക്കാൻ അഭ്യർത്ഥിച്ച് മലയാളം സോഷ്യൽ മീഡിയയും

ഒരു പ്രളയത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തൽ മലയാളം സോഷ്യൽ മീഡിയയും അസം ദുരിതബാധിതരെ സഹായിക്കം എന്ന അഭ്യർത്ഥനയുമായി രംഗത്തുണ്ട്. ഹെൽപ്പ് അസം ഹാഷ് ടാഗിൽ നിരവധി പേർ സാധനങ്ങളു പണവും നൽകാൻ അഭ്യർത്ഥിച്ചു രംഗത്തുണ്ട്. അസമിലെ മലയാളം മാധ്യമപ്രവർത്തകനായിരുന്ന ജാവേദ് പർവേശ് അസം ജനതയുടെ ദുരിതം വിവരിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്:

അസമിലെ 33 ജില്ലകൾ വെള്ളത്തിനടിയിലാണ്. ഇതുവരെ മരണസംഖ്യ 40 കടന്നു.60 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. കസിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളം മൂടി. കടുവകളും കാണ്ടാമൃഗങ്ങളും ചത്തൊടുങ്ങി.ബാക്കിയുള്ളവ ചെറിയ തുരുത്തുകളില് തങ്ങുന്നു.

അസമിൽ വെള്ളപ്പൊക്കം വാർഷിക പരിപാടിയാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ മുന് കൂട്ടി തയ്യാറെടുക്കുന്നു. മരണസംഖ്യ കുറയാനുള്ള കാരണം ഇതാണ്.വസ്തു നഷ്ടങ്ങളുടെ കണക്കെടുത്താന് ദുരന്തത്തിന്റെ വ്യാപ്തി കേരളത്തിലെ കഴിഞ്ഞ മഹാവെള്ളപ്പൊക്കത്തിന്റെ പതിന്മടങ്ങാണ്.

വെള്ളപ്പൊക്കത്തിന്റെ ഫസ്റ്റ് വേവ് മാത്രമാണിത്. ഇനിയും ഒന്നോ രണ്ടോ വേവുകള് ഉണ്ടായേക്കും. ഭൂകന്പബാധിത പ്രദേശമായ ബ്രഹ്മപുത്ര തടത്തില് ഇന്നലെയും ഭൂകമ്പമുണ്ടായി. വലിയ ഭൂകമ്പം ദുരന്തത്തിന്റെ തീവ്രത കൂട്ടും. നൂറ്റാണ്ടിന്റെ പ്രളയം അല്ല അസമിന് ഇത് . 1988 , 1998, 2004 വര്ഷങ്ങളില് വന് പ്രളയമാണ് ഉണ്ടായത്. 2004 ൽ ഒന്നേകാല് കോടി ജനങ്ങളാണ് ദുരന്തത്തിനിരയായത്. മരണം 251.

മുഖ്യധാരാ മാധ്യമങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദുരിതങ്ങളെക്കുറിച്ച് അധികം വാർത്ത വരാറില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് പ്രധാനകാരണം. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനപ്പുറം ഇതിനെതിരേയുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം നടത്തുന്നത്. അതിൽ വസ്തുതകളുമുണ്ട്. മഴ മാത്രമല്ല മനുഷ്യനിര്മിതമായ കാര്യങ്ങളും അസമിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത വര്ധിപ്പിക്കുന്നു. നാല് രാജ്യങ്ങളിലായി 5.80 ലക്ഷം ചതുരശ്ര കിലോമീറ്ററായി പടർന്നു കിടക്കുന്നതാണ് ബ്രഹ്മപുത്രതടം. ഡിസ്ചാര്ജ് നോക്കുമ്പോൾ, അതുപോലെ ഒഴുക്കിക്കൊണ്ടുവരുന്ന മണ്ണിന്റെയും മണലിന്റെയും കണക്കുനോക്കുമ്പോൾ, ലോകത്ത് നാലാം സ്ഥാനത്താണ് ബ്രഹ്മപുത്ര. വെള്ളപ്പൊക്കത്തിന്റെ തീവ്രത വര്ധിപ്പിക്കുന്നതിന് ഇതും കാരണമായിട്ടുണ്ട്.

അസമിനെ നിങ്ങൾ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് സാധനസാമഗ്രികളായി നൽകാൻ ശ്രമിക്കുക. അല്ലെങ്കില് അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം. വ്യത്യസ്തമായ സാഹചര്യങ്ങളിലുള്ളവരാണ് അസമിന്റെ വിവിധ ഭാഗങ്ങളിലുള്ളത്.

നഗരത്തോട് ചേര്ന്നുള്ള സ്ഥലങ്ങളിലുള്ളവർക്ക് സന്നദ്ധപ്രവര്ത്തകർ സാധനസാമഗ്രികൾ എത്തിക്കുമ്പോൾ ദൂരെയുള്ളവര് ഇപ്പോഴും സഹായത്തിന് കാത്തിരിക്കുന്നു. വീടും കിടപ്പാടവും നഷ്ടപ്പെട്ടതിനു പുറമെ പൗരത്വവും നഷ്ടപ്പെടുമെന്നുള്ള ലക്ഷക്കണക്കിന് പേരാണ് അസമില് അവഗണിക്കപ്പെട്ടുകിടക്കുന്നത്. ദുബ്രിയില് ഒഴികിപ്പോയ വീടിന്റെ സ്ഥാനത്ത് നിന്ന് മാറാന് തയ്യാറാവാത്ത ഒട്ടേറെ കുടുംബങ്ങളുണ്ട്. പൗരത്വം തെളിയിക്കാന് വീട് എന്ന അവസാനത്തെ തെളിവും ഒഴുകിപ്പോയിരിക്കുന്നു. അവിടെ നിന്ന് മാറി നിന്നാല് അവസാനത്തെ കച്ചിത്തുരുമ്പും ഇല്ലാതാകുമെന്ന് അവര് ഭയക്കുന്നു.

നോര്ത്ത് അസമില് നിന്നുള്ള മോഡല് വില്ലേജ് കോ ഓര്ഡിനേറ്റര് ബന്ധപ്പെട്ടിരുന്നു. അവര്ക്ക് വേ ണ്ടത് ടാര് പോളിനും ( മേല്ക്കൂരയില് സ്ഥാപിക്കാനും കിടന്നുറങ്ങാനും ) റേഷനുമാണ്. ആരെങ്കിലും ഒന്നിച്ച് സാധനസാമഗ്രികള് എത്തിച്ചാല് വിതരണം ചെയ്യാന് സംവിധാനം ഒരുക്കാം. കുറച്ചു സാധനങ്ങള് മാത്രം ഏറ്റുവാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്നാണ് ഗോഹട്ടിയിലെ സുഹൃത്തുക്കള് പറയുന്നത്. നഗരത്തില് നിന്ന് മുന്നൂറും നാന്നൂറും കിലോമീറ്റര് ദൂരെയാണ് ദുരിതം അനുഭവിക്കുന്നവരില് പലരും.

വോളണ്ടിയറിങ് ചെയ്യാന് താല്പര്യപ്പെട്ട് ചില സുഹൃത്തുക്കള് ബന്ധപ്പെട്ടിരുന്നു. സാധാരണ സന്നദ്ധപ്രവര്ത്തനത്തിനപ്പുറം ഡോക്ടര്മാര് ഉള്‌പ്പെടെയുള്ളവരുടെ സേവനം ആണ് ആവശ്യമുള്ളത്. ഓരോ തവണ വെള്ളം ഇറങ്ങുന്‌പോഴും വന് പകര്ച്ച വ്യാധിയാണ് ഇവിടെയുണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP