Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ എംഎൽഎമാരുടെ ജീവൻ അപകടത്തിൽ! നിയമസഭയിലേയും എംഎൽഎ ഹോസ്റ്റലിലേയും അഗ്നിശമന ഉപകരണങ്ങൾ എല്ലാം കളവ് പോയതിൽ ദുരൂഹത; കള്ളന്മാരെ കണ്ടെത്താനാകാതെ വാച്ച് ആൻഡ് വാർഡന്മാർ; മോഷണം തടയാൻ ഉന്നത തല യോഗം വിളിച്ച് സ്പീക്കർ: കള്ളന്മാർ കപ്പലിൽ എന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകാതെ നിയമസഭാ സെക്രട്ടറിയേറ്റ്

കേരളത്തിലെ എംഎൽഎമാരുടെ ജീവൻ അപകടത്തിൽ! നിയമസഭയിലേയും എംഎൽഎ ഹോസ്റ്റലിലേയും അഗ്നിശമന ഉപകരണങ്ങൾ എല്ലാം കളവ് പോയതിൽ ദുരൂഹത; കള്ളന്മാരെ കണ്ടെത്താനാകാതെ വാച്ച് ആൻഡ് വാർഡന്മാർ; മോഷണം തടയാൻ ഉന്നത തല യോഗം വിളിച്ച് സ്പീക്കർ: കള്ളന്മാർ കപ്പലിൽ എന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകാതെ നിയമസഭാ സെക്രട്ടറിയേറ്റ്

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിലോ എം എൽ എ ഹോസ്റ്റലിലോ ഇപ്പോൾ ഒരു തീപിടിത്തം ഉണ്ടായാൽ എം എൽ എ മാരുടെ ജീവൻ അപകടത്തിലാകും.അതീവ സുരക്ഷ മേഖലയായ എം എൽ എ ഹോസ്റ്റലിലെയും നിയമസഭയിലെയും പല ബ്ളോക്കുകളിലും അഗ്‌നി ശമന ഉപകരണങ്ങൾ ഇല്ല. തീപടർന്നാൽ വെള്ളം ഒഴിക്കേണ്ട ഉപകരണങ്ങളാണ് നഷ്ടപ്പെട്ടരിക്കുന്നത്. ഇന്ന നിയമസഭയില്ലാത്തതിനാൽ തലസ്ഥാനത്ത് എം എൽ എ മാരുടെ എണ്ണം കുറവാണ്. നാളെ സ്വാതന്ത്ര്യ ദിനം കഴിഞ്ഞാൽ മറ്റന്നാൾ മുതൽ എം എൽ എ ഹോസ്റ്റലിലിലെ എല്ലാ മുറിയിലും നിയമസഭയിലും ഒക്കെ എം എൽ എ മാർ ഉണ്ടാകും.

ഇതിനിടിയിൽ പ്രശ്നം. പരിഹരിച്ചില്ലങ്കിൽ ഗുരുതര സുരക്ഷ പ്രശ്നങ്ങളിലേക്കാവും കാര്യങ്ങൾ പോകുക. അഗ്‌നി ശമന ഉപകരണങ്ങളുടെ മോഷണം നാണക്കേടു കാരണം നിയമസഭാ സെക്രട്ടറിയേറ്റ് അതീവ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.ഇതിനിടെ മോഷണം വ്യാപിച്ചതോടെ കള്ളനെ പിടിച്ചെ പറ്റുവെന്ന് അവ്സ്ഥയിലായിരിക്കയാണ് വാച്ച് ആ്ന്റ് വാർഡന്മാർ. നിയമസഭയിലെ നൈറ്റ് ഡ്യൂട്ടിക്കാരാണ് മോക്ഷണത്തിന് പിന്നിലെന്ന് വാച്ച് ആൻഡ് വാർഡന്മാർ സ്ഥിരികരിച്ചെങ്കിലും ആരെയും പിടികൂടിയിട്ടില്ല. മോഷണം വ്യാപകമായപ്പോഴാണ് നിയമസഭയിലും എം എൽ എ ഹോസ്റ്റലിലും സി സി ടിവി ക്യാമറകൾ ഇല്ലന്നകാര്യം ജീവനക്കാർ അറിയുന്നത്.

എന്തായും സംഭവത്തിന്റെ ഗൗരവം മനസിലാക്കി എസ്റ്റേറ്റ് മാനേജർ ചീഫ് മാർഷൽ എന്നിവരെ ഉൾപ്പെടുത്തി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉന്നതല യോഗം വിളിച്ചു. നിയമസഭാ മന്ദിരത്തിന്റെയും എംഎൽ എ ഹോസ്റ്റലിന്റെയും സുരക്ഷ അപകടത്തിലായ സാഹചര്യത്തിൽ എത്രയും പെട്ട്ന്ന് പ്രശ്ന പരിഹാരത്തിന് അഗ്‌നിശമനവിഭാഗത്തിന് സ്പീക്കറുടെ ഓഫീസ് നിർദ്ദേശം നൽകി. നിയമസഭയിലും എം എൽ എ ഹോസ്റ്റലിലും സി സി ടിവി സ്ഥാപിക്കാനും സ്പീക്കർ വിളിച്ച യോഗത്തിൽ ധാരണയായി. ഇതിനായി 45 ലക്,ം അനുവദിക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് നിശ്ചിക്കുന്ന നോഡൽ എജൻസി ആവും ക്യാമറകൾ സ്ഥാപിക്കുക.

മിക്കവാരും കെൽട്രോൺ തന്നെയാവും പദ്ധതി നടപ്പിലാക്കുക. മോഷണം നടത്തിയത് രാത്രി ഡ്യൂട്ടി ഉള്ള ജീവനക്കാരണ് എന്ന് വ്യക്തമായിട്ടും ചീഫ് മാർഷലിന്റെ നേതൃത്വത്തിലുള്ള അന്വേഷണം മാത്രമാണ് ഇപ്പോൾ നടത്തുന്നത്. മറിച്ച് വിഷയത്തിന്റെ ഗൗരവും ദുരൂഹതയും മനസിലാക്കി പൊലീസിന് പരാതി നൽകാൻ നിയമസഭാ സെക്രട്ടരിയേറ്റ് ഇതുവരെ തയ്യാറായിട്ടില്ല. ഇളക്കി എടുത്താൽ ആക്രി വിലക്കു മാത്രം വിൽക്കാ കഴിയുന്ന വെറു ആയിരം രൂപയ്ക്ക് താഴെ വിലവരുന്ന ഉപകരണങ്ങൾ ഇളക്കി എടുക്കുന്നത് നിയമസഭയുടെയും എം എൽ എ ഹോസ്റ്റലിലിന്റെയും സുരക്ഷ അപായപ്പെടുത്താനാണ് എന്ന് ഉറപ്പായിട്ടും പൊലീസിൽ പരാതി കൈമാറാതിരിക്കുന്നതിലെ ദുരൂഹതയും ജീവനക്കാർക്കിടിയൽ ചർച്ചയാവുകയാണ്.

മോഷണത്തെ കുറിച്ച് നിയമസഭാ സെക്രട്ടറിയേറ്റ് അതികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ തീപിടിത്തുമുണ്ടായാൽ അണക്കാനായി എംഎൽഎ ഹോസ്റ്റലിലെ വിവിധ സ്ഥലങ്ങളിൽ ഘടിപ്പിച്ചിരുന്ന ഫയർബോക്സിലെ വിലപിടിപ്പുള്ള ലോഹങ്ങളാണ് മോഷ്ടിച്ചിരിക്കുന്നത്. എംഎൽഎമാരുടെ മുറിക്ക് മുന്നിൽ സ്ഥാപിച്ച ബോക്സിലെ ചില്ലുകൾ തകർത്തും, പൂട്ട് തുറന്നുമാണ് പിച്ചളയിലുള്ള കംപ്ലിങിംഗും നോസിലും മോഷ്ടിച്ചത്. ലോഹകഷണങ്ങൾ മുറിച്ചെടുത്താണ് കൊണ്ടുപോയത്. തീപടർന്നാൽ വെള്ളം ഒഴിക്കാനുള്ള ഉപകരണങ്ങൾ മോഷണം പോയതോടെ സുരക്ഷ പ്രശ്നങ്ങളുമുണ്ടായിരിക്കുകയാണ്. 34 സ്ഥലങ്ങളിലാണ് മോഷണം നടന്നത്. എംഎൽഎ ഹോസ്റ്റലിലെ ചന്ദ്രഗിരി, നെയ്യാർ ബ്ലോക്കിലാണ് മോഷണം നടന്നിരിക്കുന്നത്. രണ്ടണ്ണം നിയമസഭ മന്ദിരത്തിൽ നിന്നും കടത്തി.

ഈ സർക്കാർ വന്നതിനുശേഷം നടന്ന സുരക്ഷാ പരിശോധനയിൽ 22 ഫയർബോക്സുകളിൽ മോഷണം കണ്ടെത്തി. കള്ളനുവേണ്ടി വാച്ച് ആൻഡ് വാഡന്മാർ രഹസ്യ അന്വേഷണം നടത്തുന്നതിനിടെ പല സ്ഥലങ്ങളിൽ നിന്നായി 10 എണ്ണം കൂടി മോഷ്ടിച്ചു. ഇവിടെ സിസി ദൃശ്യങ്ങളില്ലാത്തിനാൽ കള്ളമാരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP