Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രാർത്ഥനകൾ വെറുതെയായില്ല; മലയാളികളുടെ പ്രിയങ്കരനായ പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി; സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് ജയിലിലായ പ്രവാസി മുതലാളി മോചിതനായത് ഒരാഴ്ച മുമ്പ്; ലക്ഷ്യം കണ്ടത് കേന്ദ്രസർക്കാർ ഉൾപ്പെടെ നടത്തിയ ഇടപെടലുകൾ; ചെക്ക് കേസുകളെല്ലാം ഒത്തൂതീർപ്പിലായെന്ന് സൂചന; വ്യവസായി പുറത്തിറങ്ങുന്നത് മൂന്ന് കൊല്ലത്തെ ജയിൽ ജീവിതത്തിന് ശേഷം

പ്രാർത്ഥനകൾ വെറുതെയായില്ല; മലയാളികളുടെ പ്രിയങ്കരനായ പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി; സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് ജയിലിലായ പ്രവാസി മുതലാളി മോചിതനായത് ഒരാഴ്ച മുമ്പ്; ലക്ഷ്യം കണ്ടത് കേന്ദ്രസർക്കാർ ഉൾപ്പെടെ നടത്തിയ ഇടപെടലുകൾ; ചെക്ക് കേസുകളെല്ലാം ഒത്തൂതീർപ്പിലായെന്ന് സൂചന; വ്യവസായി പുറത്തിറങ്ങുന്നത് മൂന്ന് കൊല്ലത്തെ ജയിൽ ജീവിതത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: അറ്റ്‌ലസ് രാമചന്ദ്രൻ മോചതിനായി. കൈരളി ടിവിയാണ് ഈ വാർത് പുറത്ത് വിട്ടത്. കൈരളി പീപ്പിൾ ടിവി എംഡിയായ ജോൺ ബ്രിട്ടാസ് അഭിമുഖം എടുക്കുന്നതു വരെ പുറം ലോകം രാമചന്ദ്രന്റെ മോചനം അറിഞ്ഞിരുന്നില്ല.1000 കോടി രൂപയുടെ വായ്പക്കുടിശ്ശിക വരുത്തിയതിനാണു ജയിലിലായിരുന്നത്. 22 ബാങ്കുകളുടെ കേസ് ഒത്തുതീർന്നതായാണു റിപ്പോർട്ടുകൾ. 2015 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. തുടർന്നു ദുബായിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. മൂന്നു വർഷത്തേക്കാണു ജയിൽ ശിക്ഷ വിധിച്ചിരുന്നത്. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉൾപ്പെടെ ഇക്കാര്യത്തിൽ നടന്നിരുന്നു. യുഎഇ സർക്കാരിന് വിദേശ കാര്യമന്ത്രി സുഷമ്മാ സ്വരാജ് കത്തയക്കുകയും ചെയ്തു.

രാമചന്ദ്രന്റെ മോചനത്തിനു വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി ശ്രമം ഊർജിതമാക്കിയിരുന്നു. സഹായം അഭ്യർത്ഥിച്ചു രാമചന്ദ്രന്റെ ഭാര്യ തന്ന കത്ത് കേന്ദ്ര സർക്കാരിനു കൈമാറുകയും ചെയ്തു. 55.5 കോടി ദിർഹം (ആയിരം കോടിയോളം രൂപ) വായ്പയുടെ തിരിച്ചടവു മുടങ്ങിയതിന്റെ പേരിൽ 22 ബാങ്കുകളുമായാണു കേസുള്ളത്. എല്ലാ കേസുകളും പറഞ്ഞു തീർക്കുകയായിരുന്നു. ഇതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ നടത്തി. ഇന്ത്യാക്കാരായ വ്യവസായികളെ മുഴുവൻ ഒത്തുതീർപ്പിന് നിർബന്ധിതമാക്കുകയും ചെയ്തു.

ബാങ്കിനു നൽകിയ 3.4 കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയ കേസിൽ 2015 ഓഗസ്റ്റിലാണു രാമചന്ദ്രൻ അറസ്റ്റിലായത്. ആ വർഷം നവംബറിൽ സാമ്പത്തിക കുറ്റങ്ങളുടെ കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചു. ഗൾഫിലും കേരളത്തിലുമായി നാൽപത്തിയഞ്ചോളം ജൂവലറികളാണു ഗ്രൂപ്പിനുണ്ടായിരുന്നത്. വിദേശത്തടക്കം ആശുപത്രി, റിയൽ എസ്റ്റേറ്റ് മേഖലകളിലും നിക്ഷേപം നടത്തിയിരുന്നു. ചില സിനിമകൾ നിർമ്മിച്ച രാമചന്ദ്രൻ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

2015 നവംബർ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വർഷം തടവിനു വിധിച്ചത്. ഓഗസ്റ്റ് മുതലേ അദ്ദേഹം പൊലീസ് കസ്റ്റഡിയിലായിരുന്നു. സാമ്പത്തിക പ്രശ്‌നം ഒത്തു തീർത്ത് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാൻ കുടുംബവും അടുപ്പക്കാരായ പ്രവാസികളുമെല്ലാം പല വഴികളിലൂടെ പരിശ്രമിച്ചെങ്കിലും അതൊന്നും നടന്നിരുന്നില്ല.

ബിസിനസ് കാര്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതാണ് വിനയായത്. ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂർ സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചിലേറെ ബാങ്കുകളിൽനിന്നാണ് അറ്റ്ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിർഹം (ആയിരം കോടിയോളം രൂപ) വായ്പയെടുത്തതിന്റെ തിരിച്ചടവാണ് മുടങ്ങിയത്.

അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളായിരുന്നു ദുബായിൽ്. ഇതിൽ ഒന്ന് 3.4 കോടി ദിർഹത്തിന്റെ ചെക്കായിരുന്നു. യുഎഇ ബാങ്കുകൾക്കു പുറമെ, ദുബായിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽനിന്നുൾപ്പെടെ എടുത്ത വായ്പയുടെ തിരിച്ചടവുകൾ മുടങ്ങി. ഈ പണം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും മറ്റും നിക്ഷേപത്തിനു വകമാറ്റിയതാണു അറ്റ്‌ലസ് രാമചന്ദ്രന് തിരിച്ചടിയായതും ബിസിനസ് താളംതെറ്റാൻ ഇടയായതും.

വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്നു ബാങ്കുകൾ രാമചന്ദ്രനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. തുടർന്ന്, 15 ബാങ്കുകളുടെയും അധികൃതർ യോഗം ചേർന്ന്, യുഎഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. യുഎഇയിലെ മറ്റ് വ്യവസായികളുമായി ചേർന്ന് പരിഹാരത്തിന് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.

മൂന്നു പതിറ്റാണ്ട് മുൻപാണ് അറ്റ്‌ലസ് ഗ്രൂപ്പിന്റെ ആരംഭം. യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്; യുഎഇയിൽ മാത്രം 12 ഷോറൂമുകളും. കേരളത്തിലും വിപുലമായ ബിസിനസ്. ഹെൽത്ത്‌കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്രനിർമ്മാണ മേഖലകളിലും കൈവച്ച് ബിസിനസ് വളരുന്നതിനിടെയാണ് തിരിച്ചടി ഉണ്ടാവുന്നത്. ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നൽകിയത്. 2015 ഓഗസ്റ്റ് മാസത്തിൽ അദ്ദേഹം ദുബായിൽ ജയിലിലായി. കൂടെ മകൾ മഞ്ജുവും മരുമകൻ അരുണിനും കോടതി ജയിൽ ശിക്ഷ വിധിച്ചു. മഞ്ജു കടുത്ത ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയെങ്കിലും അറ്റ്ലസ് രാമചന്ദ്രനും മരുമകൻ അരുണും ഇക്കാലമത്രയും ജയിൽ വാസത്തിലായിരുന്നു.

ബാങ്കുകളുമായി ഒത്തുതീർപ്പിലെത്തിയെങ്കിലും, സ്വർണം വാങ്ങാൻ വായ്പനൽകിയ വ്യക്തി നൽകിയ കേസ് മാത്രമാണ് ധാരണയാകാനുണ്ടായിരുന്നത്. അതിലും ധാരണയിലെത്തിയതോടെ മോചനം സാധ്യമായതെന്നാണ് വിവരം. ഇതിനിടെ രണ്ട് വർഷത്തോളമായി സ്വത്തുക്കളെല്ലാം നൽകി ജയിലിൽനിന്ന് അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ഭാര്യ ഇന്ദു രാമചന്ദ്രന്റെ ശ്രമം ലക്ഷ്യം കണ്ടില്ല. പിന്നീട് കേന്ദ്രസർക്കാരും വിഷയത്തിൽ ഇടപെട്ടു.

ജുവലറികളിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കുറെ കടങ്ങൾ വീട്ടി. ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നൽകി. എങ്കിലും വലിയ കടബാധ്യത അതേപടി നിൽക്കുന്നു. സ്വത്തുക്കൾ ബാങ്കുകളെ ഏൽപ്പിച്ച് അവരുടെ കൺസോർഷ്യം വഴി തുക തിരിച്ചടയ്ക്കാനുള്ള പദ്ധതിയും അവസാനഘട്ടത്തിലാണ്. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ മകൾ മഞ്ജുവും മരുമകൻ അരുണും കൂടി ജയിലിലായതോടെ എല്ലാം ചെയ്തുതീർക്കേണ്ട ബാധ്യത തുടക്കത്തിൽ ഇന്ദിര എന്ന ഇന്ദുവിന്റെ തലയിലാവുകയായിരുന്നു. ഇപ്പോൾ പുറത്തിറങ്ങാൻ കഴിഞ്ഞതോടെ രാമചന്ദ്രൻ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് പ്രവാസി ലോകത്തിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP