Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

70 രൂപ മൂല്യമുള്ള അറ്റ്‌ലസ് ഓഹരി മുംബൈ സ്‌റ്റോക്ക് എക്‌സചേഞ്ചിൽ ശക്തമാക്കും; യുഎഇയിലെ അടച്ചു പൂട്ടിയ 19 ജൂവലറികളിൽ ഒന്നെങ്കിലും തുറക്കാതെ ദുബായിൽ നിന്നും പുറത്ത് പോകില്ല; ഒരു തവണ പണം അടക്കാൻ വൈകിയപ്പോൾ ബാങ്ക് കരുതൽ ചെക്ക് നൽകിയയിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം; ബാങ്കുകളെ ആരോ തെറ്റിധരിപ്പിച്ചാണ് വേഗത്തിൽ ചെക്ക് കളക്ഷന് അയക്കാൻ കാരണം; കൂടതൽ പറഞ്ഞ് അറ്റ്‌ലസ് രാമചന്ദ്രൻ

70 രൂപ മൂല്യമുള്ള അറ്റ്‌ലസ് ഓഹരി മുംബൈ സ്‌റ്റോക്ക് എക്‌സചേഞ്ചിൽ ശക്തമാക്കും; യുഎഇയിലെ അടച്ചു പൂട്ടിയ 19 ജൂവലറികളിൽ ഒന്നെങ്കിലും തുറക്കാതെ ദുബായിൽ നിന്നും പുറത്ത് പോകില്ല; ഒരു തവണ പണം അടക്കാൻ വൈകിയപ്പോൾ ബാങ്ക് കരുതൽ ചെക്ക് നൽകിയയിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം; ബാങ്കുകളെ ആരോ തെറ്റിധരിപ്പിച്ചാണ് വേഗത്തിൽ ചെക്ക് കളക്ഷന് അയക്കാൻ കാരണം; കൂടതൽ പറഞ്ഞ് അറ്റ്‌ലസ് രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : ആത്മവിശ്വാസം വീണ്ടുടുക്കുകയാണ് അറ്റ്‌ലസ് രാമചന്ദ്രൻ. ബിസിനസിൽ ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമായി വളരുമെന്ന ശുഭ ചിന്തയാണ് ഇപ്പോഴും മനസ്സിൽ. സൗദി, കുവൈത്ത്, ദോഹ, മസ്‌കത്ത് എന്നിവിടങ്ങളിലെ ജൂവലറികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണു മുൻഗണനയെന്നും പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും ആവർത്തിക്കുകയാണ്.. സാമ്പത്തിക കേസിൽ മൂന്നുവർഷത്തോളം യുഎഇ ജയിലിലായിരുന്ന അറ്റ്‌ലസ് ജൂവലറി ശൃംഖല ഉടമ എം.എം. രാമചന്ദ്രന്റെ മനസ്സ് വീണ്ടും സ്വപ്‌നങ്ങളിലേക്ക് കടക്കുകയാണ്.

ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുകയാണ് ഈ എഴുപത്തഞ്ചാം വയസിലും അറ്റ്‌ലസ് രാമചന്ദ്രൻ. ഇത് രാമചന്ദ്രൻ ബിസിനസ്സിലെ മൂന്നാം ജന്മം. കുവൈറ്റ് യുദ്ധസമയത്തെ തകർച്ചയെ അതിവേഗമാണ് ഈ മലയാളി അതിജീവിച്ചത്. ചെക്ക് കേസിൽ ജാമ്യം നേടി പുറത്തു വരുമ്പോൾ ഈ പഴയ യുവാവ് അല്ല രാമചന്ദ്രൻ. എങ്കിലും തനിക്ക് ഏറെ മുന്നോട്ട് പോകാനാകുമെന്ന ആത്മവിശ്വാസം മുന്നോട്ട് വയ്ക്കുകയാണ് രാമചന്ദ്രൻ. ദുബായിൽ ഉടൻ തന്നെ പുതിയ ഷോറും തുറക്കുമെന്ന് ചങ്കുറ്റത്തോടെയുള്ള പ്രഖ്യാപനം. ഖലിജ് ടൈംസിന് അനുവദിച്ച പുതിയ അഭിമുഖത്തിലാണ് രാമചന്ദ്രന്റെ തുറന്നു പറച്ചിൽ.

1990 ൽ കുവൈത്ത് യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമായ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു അവിടെ നിന്ന് കെട്ടിപ്പൊക്കിയത് ഒരിക്കൽ കൂടി തകർന്നു. സംശയം വേണ്ട തിരിച്ചു വരും. രാമചന്ദ്രന്റെ ചങ്കുറപ്പുള്ള പ്രഖ്യാപനം. ഞാൻ സ്വയം പ്രാപ്തിയുള്ള ഒരാളാണ്. 1980 ൽ ദുബായിയിൽ ആദ്യ ഷോറും തുറന്നപ്പോൾ സെയിൽസ്മാന്റെ ജോലിയും ഞാൻ ചെയ്തിരുന്നു. യുഎയിലുള്ള 19 ഷോറുമുകൾ ഇതിനകം അടച്ചു കഴിഞ്ഞിരുന്നു. കൊടുക്കാനുള്ള കടം മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയെന്ന പരാതിയും രാമചന്ദ്രനുണ്ട്. എനിക്ക് എത്ര കടമുണ്ടെന്ന് എനിക്കു തിട്ടമുണ്ട്. അത് എത്രയും പെട്ടെന്ന് തന്നെ കൊടുത്തു വീട്ടും രാമചന്ദ്രൻ പറഞ്ഞു.

ബോംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അറ്റ്‌ലസ് ജൂവലറി ഇന്ത്യാ ലിമിറ്റഡിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. 10 രൂപയുടെ ഓഹരിക്ക് ഇപ്പോൾ 70 രൂപയുണ്ട്. അയ്യായിരത്തോളം ചെറിയ ഓഹരി ഉടമകളുള്ള ഈ കമ്പനി വിപുലമാക്കും. യുഎഇയിലെ 19 ഷോറൂമുകളും ഓഫിസും വർക്‌ഷോപ്പും അടച്ചെങ്കിലും രാജ്യം വിടില്ല. ഒരു ഷോറൂമെങ്കിലും എത്രയും വേഗം പുനരാരംഭിക്കും. അതിന് ശേഷം കൂടുതൽ. ഇനിയും തനിക്ക് ബിസിനസ്സ് മെച്ചപ്പെടുത്തി കോടികളുടെ ടേൺ ഓവർ ഉണ്ടാക്കിയെടുക്കാനാകുമെന്ന് രാമചന്ദ്രൻ പറയുന്നു. ആരാണ് തന്നെ പിന്നിൽ നിന്ന് കുത്തിയതെന്ന് വ്യക്തമാക്കുന്നില്ല. എന്നാൽ ചില സംശയങ്ങൾ രാമചന്ദ്രനുണ്ട്.

വായ്പയ്ക്ക് ഈടായി നൽകിയ ചെക്ക് മടങ്ങിയതാണു പ്രശ്‌നങ്ങൾക്കു തുടക്കമിട്ടത്. തിരിച്ചടവ് ഒരു തവണ അൽപം വൈകി. നന്നായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന് വൈകൽ ബാങ്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാൽ, ബാങ്ക് പെട്ടെന്ന് ചെക്ക് ഹാജരാക്കാനുള്ള കാരണം ചില കിംവദന്തികളാണെന്നു കരുതുന്നു. ഭാര്യ ഇന്ദിരയാണു ബാങ്കുകളുമായി ചർച്ച നടത്തിയത്. മസ്‌കത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന രണ്ട് ആശുപത്രികൾ വിറ്റാണു ബാങ്കുകൾക്കു തുക നൽകി താൽക്കാലിക ധാരണയിലെത്തിയത്.എന്നാൽ ആശുപത്രികൾ വിൽക്കാനും പണം കിട്ടാനും പബ്ലിക് പ്രോസിക്യൂഷനിൽ നടപടികൾ പൂർത്തിയാക്കാനും കുറച്ചു സമയമെടുത്തു. ദൈവത്തോടും ഒപ്പം നിൽക്കുന്നവരോടും നന്ദിയുണ്ടെന്നും രാമചന്ദ്രൻ പറയുന്നു.

3.5 ബില്യൺ ദിർഹം വാർഷിക വരുമാനം ഉണ്ടായിരുന്ന ബിസിനസ് സാമ്രാജ്യമാണ് തകർന്നടിഞ്ഞത്. ദുബായിലുള്ള ഒരു ബാങ്കിന് തിരിച്ചടയ്ക്കാനുള്ള പണത്തിൽ വീഴ്ച വരുത്തിയിതാണ് വീഴ്ച വലുതാക്കിയത്. അത് തന്നെയായിരുന്നു വീഴ്ചയുടെ ആദ്യ പടിയും. പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിക്കപ്പെട്ടപ്പോൾ ഒരിക്കലും ഇത്രയും നാൾ ഇരുമ്പഴിക്കുള്ളിൽ കിടക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്നും അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു. ഭാര്യ ഇന്ദുവായിരുന്നു എന്റെ ബലം. എനിക്കു വേണ്ടി അവൾ ഒരുപാട് സഹിച്ചു. ജയിലിൽ നിന്ന് പലതവണ ഞാൻ അവളെ വിളിക്കുമായിരുന്നു. ജയിലിൽ കിടന്ന 33 മാസവും ഞാൻ എന്റെ മനസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് എന്റെ ശരീരം മാത്രമാണ് ഇരുമ്പഴിക്കുള്ളിൽ ഉള്ളതെന്നായിരുന്നു. എന്റെ മനസ് ജനങ്ങൾക്കൊപ്പമായിരുന്നു. എന്റെ സ്വപ്നങ്ങൾക്കൊപ്പമായിരുന്നു. 300 പേജുള്ള ആത്മകഥയിലൂടെ എല്ലാം ജനങ്ങളോട് പറയുമെന്നും രാമചന്ദ്രൻ പറഞ്ഞു.

എം.എം. രാമചന്ദ്രൻ മൂന്നുവർഷത്തോളം നീണ്ട ജയിൽവാസത്തിനുശേഷമാണ് മോചിതനായത്. വായ്പ നൽകിയ ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളുമായി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണു മോചനം. എന്നാൽ കർശന ജാമ്യവ്യവസ്ഥകളുള്ളതിനാൽ വിദേശയാത്രാ വിലക്കുണ്ടെന്ന് അറിയുന്നു. വിവിധ ബാങ്കുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമായി 55കോടിയിലേറെ ദിർഹത്തിന്റെ (ആയിരം കോടിയോളം രൂപ) വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കേസിൽ 2015 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ആദ്യം നടന്ന ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നു ദുബായ് കോടതി മൂന്നുവർഷ തടവുശിക്ഷ വിധിക്കുകയായിരുന്നു. ആറുമാസം കൊണ്ട് കടം വീട്ടാൻ അറ്റ്ലസ് രാമചന്ദ്രന് സാധിക്കുമെന്ന ഉറപ്പിൻ മേലാണ് ജയിൽമോചനം സാധ്യമായതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഈ ഉറപ്പ് കേന്ദ്രസർക്കാർ ബാങ്കുകൾക്ക് നൽകിയതാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിതുറന്നത്.

കൊടുത്ത് തീർക്കാനുള്ള 550 കോടിയിൽ 225 കോടി ആറുമാസത്തിനുള്ളിൽ പലിശയടക്കം അടച്ചുതീർക്കണം. ഇത് തവണകളായി അടച്ചാൽ മതി. കക്ഷികളായ 23 ബാങ്കുകളിൽ യൂണിയൻ നാഷണൽ ബാങ്ക്, ദോഹ ബാങ്ക്, മഷ്റിഖ് ബാങ്കുകൾ എന്നിവ ഒത്തുതീർപ്പിന് തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് യുഎഇ ഇന്ത്യൻ അംബാസഡർ ബാങ്കുകളുമായി നിർണ്ണായക ചർച്ചകൾ നടത്തി. ഫെബ്രുവരിയിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ കോടതിയിൽ സമർപ്പിച്ചു. എന്നാൽ കേസ് നൽകിയ പാക്കിസ്ഥാൻ സ്വദേശിയും ഉത്തരേന്ത്യൻ സ്വദേശിയും പിന്നോട്ട് മാറിയില്ല . ഇതാണ് മോചനം ജൂൺ മാസത്തിലേക്ക് നീളാൻ ഇടയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP