Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എവിടെയാണ് താമസം എന്ന് ചോദിച്ച് കാൾ വന്നു; പൊലീസ് സ്‌റ്റേഷനിൽ വരണമെന്നും കാണണമെന്നും പറഞ്ഞപ്പോൾ ഭാര്യയുമൊത്ത് പോയി; ഒളിച്ചിരിക്കാൻ ആഗ്രഹിക്കാതെ ചിരിച്ചു കൊണ്ട് തുടങ്ങിയത് പിന്നെ വനവാസമായി; ചാരത്തിൽ നിന്ന് ഫീനിക്‌സ് പക്ഷിയെ പോയെ ഉയർത്തെഴുന്നേൽക്കാമെന്ന ആത്മവിശ്വാസം മുറുകെ പിടിച്ചു; ലക്ഷക്കണക്കിനല്ല തുണയായത് കോടിക്കണക്കിന് മലയാളികളുടെ പ്രാർത്ഥനയും; 2015 ഓഗസ്റ്റ് 23ന് സംഭവിച്ചത് എന്ത്? ബ്രിട്ടാസിനോട് അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞത്

എവിടെയാണ് താമസം എന്ന് ചോദിച്ച് കാൾ വന്നു; പൊലീസ് സ്‌റ്റേഷനിൽ വരണമെന്നും കാണണമെന്നും പറഞ്ഞപ്പോൾ ഭാര്യയുമൊത്ത് പോയി; ഒളിച്ചിരിക്കാൻ ആഗ്രഹിക്കാതെ ചിരിച്ചു കൊണ്ട് തുടങ്ങിയത് പിന്നെ വനവാസമായി; ചാരത്തിൽ നിന്ന് ഫീനിക്‌സ് പക്ഷിയെ പോയെ ഉയർത്തെഴുന്നേൽക്കാമെന്ന ആത്മവിശ്വാസം മുറുകെ പിടിച്ചു; ലക്ഷക്കണക്കിനല്ല തുണയായത് കോടിക്കണക്കിന് മലയാളികളുടെ പ്രാർത്ഥനയും; 2015 ഓഗസ്റ്റ് 23ന് സംഭവിച്ചത് എന്ത്? ബ്രിട്ടാസിനോട് അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പല എക്‌സ്‌ക്ലൂസീവുകളും മലയാളിക്ക് മുന്നിൽ തുറന്നു കാട്ടിയ മാധ്യമ പ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്. ഫാരീസ് അബൂബേക്കറെന്ന വിവാദ വ്യവസായിയെ മലയാളി നേരിൽ കണ്ടത് ബ്രിട്ടാസിന്റെ ഒരു അഭിമുഖത്തിലൂടെയായിരുന്നു. അതു പോലെ പലതും. അമൃതാനന്ദ മയീ മഠത്തിലെ കഥകൾ പറഞ്ഞ ട്രെഡ് വെൽ. അങ്ങനെ പലതും. അതിന് അപ്പുറേത്തേക്ക് പോയതായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ മോചന ശേഷമുള്ള അഭിമുഖം. ദൂബായിലെ ജയിലിൽ രാമചന്ദ്രൻ മോചിതനായത് പോലും ആരും അറിഞ്ഞിരുന്നില്ല. കൈരളി-പീപ്പൾ ടിവി ഈ വാർത്ത ബ്രേക്ക് ചെയ്തതു തന്നെ അറ്റ്‌ലസ് രാമചന്ദ്രന്റെ അഭിമുഖം റിക്കോർഡ് ചെയ്തുവെന്ന് വ്യക്തമാക്കുന്ന പ്രെമോയോടെയായിരുന്നു. ഈ അഭിമുഖത്തിൽ അറസ്റ്റും ജയിൽ ജീവിതവും വിശദീകരിക്കുകയാണ് അദ്ദേഹം.

2015 ഓഗസ്റ്റ് 25.. ഒരു കോൾ വരുന്നു. പൊലീസ് സ്‌റ്റേഷനിൽ നിന്ന്. ഒന്ന് കാണണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഒന്നും അറിയില്ല. ഒളിച്ചിരിക്കേണ്ട ആളുമല്ല. അങ്ങനെ പൊലീസ് സ്‌റ്റേഷനിൽ പോയി. അവിടെ എത്തിയപ്പോഴും ഒന്നും തോന്നിയില്ല. ബോസ് ഇല്ലെന്ന് പറഞ്ഞപ്പോൾ കാത്തിരുന്നു. ഭാര്യയും ഒത്തായിരുന്നു കാത്തിരിപ്പ്. പിന്നീട് അവർ പറഞ്ഞു ബോസ് വരാൻ ഇനിയും താമസിക്കുമെന്ന്. പിന്നീട് അവർ പറഞ്ഞത് അനുസരിച്ച് ഭാര്യ പോയി. ആരും വന്നില്ല. പിന്നെ ബെഡിലേക്ക് മാറ്റി. അവിടെ നിന്ന് മറ്റൊരു മുറിയിൽ. പിന്നെ വനവാസ ജീവിതത്തിലേക്ക്. അപ്പോഴും ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനാകുമെന്ന വിശ്വാസം ഉണ്ടായിരുന്നു. ഫീനിക്‌സ് പക്ഷിയെ പോലെ. ജനലക്ഷങ്ങളുടെ അല്ല ജനകോടികളായ മലയാളികളുടെ പ്രാർത്ഥനായാണ് ഇതിന് കരുത്തായത്-രാമചന്ദ്രൻ പറയുന്നു.

ജയിൽ മോചിതനായ ശേഷം വീട്ടിൽ ഭാര്യയ്‌ക്കൊപ്പമായിരുന്നു രാമചന്ദ്രൻ. ആദ്യമായി നൽകുന്ന അഭിമുഖം. ജയിലിലെ ജീവിതത്തിലെ ബുദ്ധിമുട്ടുകളും രാമചന്ദ്രൻ വിശദീകരിക്കുന്നുണ്ട്. ചിത്രശലഭത്തിന്റെ ചിറകരിഞ്ഞ അവസ്ഥയായിരുന്നു അത്. ജയിലിൽ പോയതിൽ അല്ല വിഷമം. എന്റെ എല്ലാ ആക്ടിവിട്ടിയും നിന്നു. ജീവിതം പോസ് ചെയ്ത അവസ്ഥയിലായി. ജയിലിൽ ധാരളം മലയാളികൾ ഉണ്ട്. അവിടേയും സാധാരണ പോലെയായിരുന്നു പെരുമാറിയിരുന്നത്. പലരും കാര്യങ്ങൾ ചോദിച്ചു. അവരോടെല്ലാം കഥ പറഞ്ഞു. ചിലർ സഹായങ്ങൾ ചെയ്തു. അങ്ങനെ ജയിൽ ജീവിതം. സമയമാണ് അവിടെ നഷ്ടമായത്. താൻ പുറത്തുണ്ടായിരുന്നുവെങ്കിൽ ബാങ്കുകളോടെല്ലാം സംസാരിക്കാൻ സമയം കിട്ടുമായിരുന്നു. എനിക്ക് എല്ലാം ബോധ്യപ്പെടുത്താനും കഴിയുമായിരുന്നു. ഇതാണ് നടക്കാതെ പോയത്-രാമചന്ദ്രൻ പറയുന്നു.

ജയിലിൽ നിന്ന് വീട്ടിലേക്ക് ഫോൺ ചെയ്യാം. അത് മാത്രമാണ് ആശ്വാസം. 15 മിനിറ്റ് വരെ സംസാരിക്കാം. അതിന് അപ്പുറത്തേക്ക് പറ്റില്ല. അപ്പോഴും അവിടെ നിന്ന് കേൾക്കുന്നത് വിഷമങ്ങളായിരുന്നു. എല്ലാ സാഹചര്യങ്ങളെയും നേരിടുക തന്നെ എന്നതാണ് തന്റെ പോളിസി. സാമ്പത്തികപ്രശ്നം വന്നപ്പോൾ, അന്ന് കുറിച്ചു കൂടി സമയം ലഭിച്ചിരുന്നെങ്കിൽ എല്ലാ കടങ്ങളും എളുപ്പത്തിൽ തനിക്ക് തീർക്കാമായിരുന്നു. എന്നും എപ്പോഴും കൂടെ ഉണ്ടായിരുന്നത് ഭാര്യ മാത്രം. ബിസിനസിൽ ഭാര്യയെ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ദുരന്തത്തിന്റെ പടുകുഴിയിൽ വീണപ്പോൾ, തിരിഞ്ഞുനോക്കാത്തവരോട് ദേഷ്യമില്ല. ഭാര്യയെ കുറിച്ചുള്ള ചിന്തകളാണ് തന്നെ വീണ്ടും പുറത്തെത്തിക്കാനുള്ള ആത്മധൈര്യം നൽകിയതെന്നും രാമചന്ദ്രൻ പറയുന്നു.

ജയിലിൽ കിടക്കുമ്പോൾ പലപ്പോഴും കരഞ്ഞു പോയി. ചില സഹ തടവുകാർ ആശ്വസിപ്പിച്ചു. എല്ലാവരും ഒരു നാൾ പുറത്തു പോകുമെന്ന് പറഞ്ഞു. എന്നാൽ എന്ന് പോകാനാകുമെന്ന ചിന്തയായിരുന്നു മനസ്സിൽ. ചെക്ക് പോലും ഒപ്പിടാനാവാത്ത ഭാര്യ. അതാണ് കൂടുതൽ വേദനിപ്പിച്ചത്. പുറത്തിറങ്ങി വന്നാൽ എവിടെ പോകുമെന്നും ചിന്തിച്ചു. എല്ലാത്തിനും താങ്ങും തണലുമായി ഭാര്യ ഒപ്പം നിന്നു. വെജിറ്റേറിയനായിരുന്നു താൻ. അതു ജയിലിൽ കിട്ടുമായിരുന്നു. ചോറും ഇഷ്ടമായിരുന്നു. അതും കിട്ടി. അതുകൊണ്ട് തന്നെ അത്തരം വിഷമമൊന്നുമില്ലായിരുന്നു. പുറത്തു വന്നപ്പോൾ സൂര്യപ്രകാശം കിട്ടി. എന്റെ സ്വാതന്ത്ര്യവും-രാമചന്ദ്രൻ പറയുന്നു.

ജയിലിൽ റേഡിയോ ഉണ്ടായിരുന്നു. എന്നാൽ അതു വയ്ക്കുമ്പോൾ കേൾക്കുന്നത് എന്നെ കുറിച്ചുള്ള വാർത്തയും. റേഡിയോ കേൾക്കാൻ പേടിച്ചു. ഭാര്യയെ വിളിച്ച് പറയും. എല്ലാം പുറത്തിറങ്ങുമ്പോൾ മാറുമെന്ന് ഭാര്യ പറഞ്ഞു. ദിവസം പത്ത് തവണയെങ്കിലും ഭാര്യയെ വിളിക്കുമായിരുന്നു. സഹായിക്കാനെത്തിയാൽ തിരിച്ചു കടിക്കുമെന്ന് ഭയന്നാകും ആരും സഹായിക്കാൻ വരാത്തത്. ആരും സഹായിക്കാനെത്തിയില്ല. സഹായിക്കാൻ വരാത്തവരെ കുറിച്ച് പരാതിയുമില്ല. ദുരന്തത്തിന്റെ പടുകുഴിയിൽ വീണപ്പോൾ, തിരിഞ്ഞുനോക്കാത്തവരോട് ദേഷ്യമില്ല'; അറ്റ്ലസ് രാമചന്ദ്രൻ പറയുന്നു. എല്ലാ വിഷമങ്ങളേയും ഫെയ്‌സ് ചെയ്യുന്നതാണ് തന്റെ രീതി. അതാണ് താൻ ഇവിടേയും ചെയ്തത്-അദ്ദേഹം പറയുന്നു.

ബാങ്കുകളുടെ കടം ഉണ്ടായാൽ അത് സെറ്റിൽ ചെയ്യണം. ചില ആശുപത്രി വിറ്റാണ് കടം തീർത്തത്. ഞാൻ പുറത്തായിരുന്നുവെങ്കിൽ ആ ആശുപത്രികൾക്ക് കൂടുതൽ തുക കിട്ടിയേനേ. അതാണ് നഷ്ടമായത്-അദ്ദേഹം പറയുന്നു. എനിക്ക് നേരിട്ട് സംസാരിക്കാൻ സമയം കിട്ടിയിരുന്നുവെങ്കിൽ എല്ലാം കൊടുക്കാൻ കഴിയുമായിരുന്നു. എനിക്ക് കടത്തിനേക്കാൾ ആസ്തിയുണ്ടായിരുന്നു. 5000 കോടിയുടെ വാർഷക വിറ്റുവരവ് ഉണ്ടായിരുന്നു. സമയം തന്നിരുന്നുവെങ്കിൽ നന്നായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നത്. നിയമങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ഞാൻ തയ്യാറല്ല. ഇനി എന്ത് എന്നതാണ് എന്റെ ചിന്ത. ജനങ്ങളുടെ സപ്പോർട്ട് എനിക്കുണ്ട്. എല്ലാം വീണ്ടും ഭംഗിയായി തിരിച്ചുവരും-അറ്റ്‌ലസ് രാമചന്ദ്രൻ പറയുന്നു.

ബിസിനസിൽ ഇനി കൂടുതൽ ശ്രദ്ധ കാണിക്കുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ പറയുന്നു. തന്നോട് വിശ്വാസവഞ്ചന കാണിച്ചവർക്ക് ദൈവം ശിക്ഷ നൽകുമെന്നും തനിക്ക് അവരോട് യാതൊരു ദേഷ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും കണ്ണുംപൂട്ടി വിശ്വസിച്ചതാണ് തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. ഫിസിക്കലായി പരിശോധിക്കേണ്ടതെല്ലാം പരിശോധിക്കണം. അത് ചെയ്തില്ല. അതാണ് പറ്റിയ തെറ്റ്-രാമചന്ദ്രൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP