Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എടിഎമ്മുകളിൽ ഓട്ട് ഓഫ് ഓർഡർ ബോർഡുകൾ മാത്രം; സോഫ്റ്റ് വെയർ മാറ്റാതെ എടിഎമ്മുകളിൽ പണം ഇടാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ; സ്വന്തം പണം പിൻവലിക്കാൻ ഇടപാടുകാർക്ക് ആഴ്‌ച്ചകൾ കാത്തിരിക്കേണ്ടി വരുമെന്ന് സൂചനകൾ: കള്ളപ്പണത്തിന് എതിരെയുള്ള യുദ്ധം ദുരിതം വിതയ്ക്കുമ്പോൾ

എടിഎമ്മുകളിൽ ഓട്ട് ഓഫ് ഓർഡർ ബോർഡുകൾ മാത്രം; സോഫ്റ്റ് വെയർ മാറ്റാതെ എടിഎമ്മുകളിൽ പണം ഇടാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ; സ്വന്തം പണം പിൻവലിക്കാൻ ഇടപാടുകാർക്ക് ആഴ്‌ച്ചകൾ കാത്തിരിക്കേണ്ടി വരുമെന്ന് സൂചനകൾ: കള്ളപ്പണത്തിന് എതിരെയുള്ള യുദ്ധം ദുരിതം വിതയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരന്ദ്ര മോദി പ്രഖ്യാപിച്ച യുദ്ധം സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ട് സമയം കുറച്ചായി. രണ്ട് ദിവസമായി തുടരുന്ന ദുരിതത്തിന് ഇന്നും അറിതി വന്നിട്ടില്ല. രണ്ട് ദിവസത്തെ അവധിക്ക് ശേഷം എടിഎം കൗണ്ടറുകൾ തുറന്നെങ്കിലും മിക്കയിടത്തും ഓട്ട് ഓഫ് ഓർഡർ ബോഡുകൾ വച്ചിരിക്കയാണ്. ഇതോടെ എടിഎം തുറന്നശേഷം പണമെടുക്കാം എന്നു കരുതിയവർ ദുരതത്തിലായി. ശമ്പളം ലഭിച്ചെങ്കിലും പണമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇതോടെ പലരും.

പണം ലഭിക്കുന്നില്ല. ബാങ്കുകൾ നേരിട്ട് നടത്തുന്ന എടിഎമ്മുകളിൽ മാത്രമാണ് ഇപ്പോൾ പണം ലഭിക്കുന്നത്. സ്വകാര്യ ഏജൻസികൾക്ക് പണം നിറക്കാനായി കരാർ നൽകിയിരിക്കുന്ന എടിഎമ്മുകളിൽ ഇപ്പോഴും പണം ലഭ്യമല്ല. ഇതിനെ തുടർന്ന് ജനം വലയുകയാണ്. സംസ്ഥാനത്ത് ബാങ്കുകൾ നേരിട്ട് നടത്തുന്ന എടിഎമ്മുകൾ കുറവാണ്. ഇതും പ്രതിസന്ധിക്കിടയാക്കി. ഉച്ചയോടെ എല്ലാ എടിഎമ്മുകളിലും പണം നിറക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അഞ്ഞൂറ്, ആയിരം നോട്ടുകൾ റദ്ദാക്കിയതിനെ തുടർന്ന് രണ്ടുദിവസമായി പ്രവർത്തനം നിലച്ചിരുന്ന എടിഎമ്മുകൾ ഇന്നുമുതലാണ് ഭാഗികമായി പ്രവർത്തിച്ച് തുടങ്ങിയത്. പലയിടങ്ങളിലും രാവിലെ മുതൽ എടിഎമ്മുകളിൽ ആളുകൾ തുക പിൻവലിക്കാൻ എത്തിയെങ്കിലും പണം ലഭിക്കാതെ മടങ്ങുകയായിരുന്നു. ബാങ്കുകൾ പണം നിറച്ച എടിഎമ്മുകളിൽ നിന്നും നിലവിൽ 100, 50 രൂപ നോട്ടുകളാണ് ലഭിക്കുന്നത്. നവംബർ 18 വരെ 2000 രൂപ മാത്രമാണ് ഒരു ദിവസം ഒരു എടിഎം കാർഡിലൂടെ പരമാവധി പിൻവലിക്കാൻ കഴിയുന്നത്. അതിനുശേഷം 4000 രൂപവരെ പിൻവലിക്കാൻ കഴിയും.

അതേസമയം സോഫ്റ്റ് വെയർ മാറ്റാതെ പുതിയ നോട്ടുകൾ ഫിൽ ചെയ്യാൻ സാധിക്കില്ലെന്നാണ് അറിയുന്നത്. ഇതോടെ ഉപഭോക്താക്കളുടെ ദുരിതം ഇരട്ടിയാകും. 2000 രൂപ നോട്ടുകൾ എടിഎമ്മിൽ നിക്ഷേപിക്കുമ്പോൾ അതിന് അനുസരിച്ച് മിക്ക എടിഎമ്മുകളിലും സോഫ്‌റ്റ്‌വെയർ സംവിധാനം മാറേണ്ടി വരും. അതുകൊണ്ട് ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ അത് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കുകയേ ഉള്ളൂ. സാങ്കേതിക വിദഗ്ധരുടെ അഭാവും ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്.

രാജ്യത്തെ എസ്‌ബിഐ എടിഎമ്മുകളുടെ പ്രവർത്തനം സാധാരണ നിലയിലാകാൻ കുറഞ്ഞത് പത്തുദിവസം വേണ്ടിവരുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. പണം തീരുന്ന മുറയ്ക്ക് നിറക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതെസമയം ബാങ്കുകളിൽ അസാധുവാക്കിയ നോട്ടുകൾ മാറുന്നതിനുള്ള ക്രമീകരണങ്ങൾ തുടരും. റെയിൽവെ സ്‌റ്റേഷനുകൾ, സർക്കാർ ആശുപത്രികൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ ഇന്നു അർദ്ധരാത്രി വരെയാണ് അസാധുവാക്കിയ നോട്ടുകൾ സ്വീകരിക്കുന്നത്.

അതെസമയം രണ്ടായിരം രൂപയുടെ നോട്ടുകൾ എടിഎമ്മുകൾ ലഭിക്കുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ഇത് ചെറിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും എസ്‌ബിഐ ചെയർമാൻ അറിയിച്ചു. ഈ സേവനം നിർവഹിക്കുന്ന ഏജൻസികളുടെയും സാങ്കേതിക വിദഗ്ധരുടെയും എണ്ണം കുറവായതിനാൽ എടിഎമ്മുകൾ സാധാരണ നിലയിൽ എത്താൻ സമയം എടുക്കുമെന്നും എസ്‌ബിഐ വ്യക്തമാക്കി.

രാവിലെ തന്നെ എടിഎമ്മുകൾ പ്രവർത്തിക്കുമെന്ന് കരുതി രാജ്യത്തെ ഭൂരിഭാഗം എടിഎമ്മുകൾക്ക് മുന്നിലും വലിയ ക്യൂ ആയിരുന്നു രാവിലെ മുതൽ കാണാൻ കഴിഞ്ഞത്. ഇങ്ങനെ ക്യൂ നിന്നവർക്കം പണം ലഭിച്ചിട്ടില്ല. പഴയ നോട്ടുകൾ മാറ്റി നൽകാൻ ബാങ്കുകൾ ആദ്യ ദിവസം തുറന്നപ്പോൾ തന്നെ പലയിടങ്ങളിലും 100,50 രൂപയുടെ നോട്ടുകൾ തീർന്നിരുന്നു. 2000 രൂപയുടെ നോട്ടുകൾ എ.ടി.എമ്മിൽ നിക്ഷേപിക്കാനുള്ള സാങ്കേതിക വിദ്യയുമായില്ല കൂടാതെ പുതിയ 500 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ എത്തിയിട്ടുമില്ല. ഇതാണ് പ്രശ്‌ന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരത്ത് രാവിലെ തന്നെ ചില എടിഎമ്മുകൾ തുറന്നിരുന്നുവെങ്കിലും പലതും പെട്ടെന്ന് കാലിയായി. സ്റ്റാച്യൂ ജംഗ്ഷനിലെ എ.ടി.എം മാത്രമാണ് ഇപ്പോൾ പൂർണമായും പ്രവർത്തിക്കുന്നത്. ഇവിടെ എ.ടി.എം തുറന്നപ്പോൾ നാല് ലക്ഷം രൂപയുണ്ടായിരുന്നു. ഇപ്പോൾ രണ്ട് ലക്ഷം രൂപ നിറയ്ക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിൽ ചില പുതുതലമുറ ബാങ്കുകളുടെ എ.ടി.എം അല്ലാതെ മറ്റൊന്നും തുറന്നിട്ടില്ല. കോഴിക്കോട് എസ്.ബി.ഐ പ്രധാന ശാഖയുടെ എടിഎമ്മുകൾ അടക്കം ഭൂരിഭാഗവും അടഞ്ഞ് കിടപ്പാണ്്.. ഉച്ചയോടെ തുറന്ന് പ്രവർത്തിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രാവർത്തികമാവുമെന്ന ആശങ്കയിലാണ് ഇടപാടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP