Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാതൃഭൂമി ന്യൂസ് എഡിറ്ററെ കെട്ടിയിട്ട് മർദ്ദിച്ച് കവർച്ച നടത്തിയതിന് പിന്നിൽ ഹിൽപാലസ് കവർച്ചാ സംഘമെന്ന് സൂചന; കവർച്ച നടത്തിയത് ഇന്ത്യ-ബംഗ്ല അതിർത്തിയിൽ നിന്നുള്ള സംഘമെന്ന് സംശയം ബലപ്പെടുത്തി പൊലീസ്; കേസന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത് പ്രത്യേക സംഘങ്ങളെ; കൊള്ളസംഘം സഞ്ചരിച്ച കാർ ലക്ഷ്യമാക്കി അന്വേഷണം

മാതൃഭൂമി ന്യൂസ് എഡിറ്ററെ കെട്ടിയിട്ട് മർദ്ദിച്ച് കവർച്ച നടത്തിയതിന് പിന്നിൽ ഹിൽപാലസ് കവർച്ചാ സംഘമെന്ന് സൂചന; കവർച്ച നടത്തിയത് ഇന്ത്യ-ബംഗ്ല അതിർത്തിയിൽ നിന്നുള്ള സംഘമെന്ന് സംശയം ബലപ്പെടുത്തി പൊലീസ്; കേസന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത് പ്രത്യേക സംഘങ്ങളെ; കൊള്ളസംഘം സഞ്ചരിച്ച കാർ ലക്ഷ്യമാക്കി അന്വേഷണം

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂരിലെ വൻ കവർച്ച ഇന്ത്യ-ബംഗ്ല അതിർത്തിയിൽ നിന്നുള്ള സംഘമെന്ന് സൂചന. മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, ഭാര്യ പി. സരിതകുമാരി എന്നിവരെ ബന്ദിയാക്കി വൻ കവർച്ച നടത്തിയത് ഇന്ത്യാ -ബംഗ്ലാദേശ് അതിർത്തിയിലുള്ള സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. കേരളത്തിൽ മറ്റ് കവർച്ചകളുടെ സാദൃശ്യം പരിശോധിച്ചപ്പോഴാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. എറണാകുളം ഹിൽ പാലസ് കവർച്ചാ സംഘത്തിലെ പ്രതികളുടെ കൂട്ടാളികളാണോ ഇത് നടത്തിയതെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇക്കാര്യം പരിശോധിക്കാൻ എറണാകുളത്ത് ജയിലിലുള്ള പ്രതികളുടെ വിവരങ്ങൾ തേടി കണ്ണൂരിൽ നിന്നും പൊലീസ് തിരിച്ചിട്ടുണ്ട്. 

വീട്ടുകാരെ കെട്ടിയിട്ട് കവർച്ച ചെയ്യുന്ന സംഘം മഹാരാഷ്ട്രയിലെ ശ്രീരാം പൂരിലും തമിഴ്‌നാട്ടിലെ ഐയ്യനാർ ഗ്യാങ്ങുമാണ് കുപ്രസിദ്ധി ആർജ്ജിച്ചത്. തമിഴ്‌നാട് തിരുട്ട് ഗ്രാമത്തിലുള്ള സംഘമാണ് ബാങ്ക് കൊള്ളകൾ ഉൾപ്പെടെയുള്ളവ നടത്തുന്നത്. കണ്ണൂർ പള്ളിക്കുന്നിൽ പത്ത് വർഷം മുമ്പ് വീട്ടുകാരെ കെട്ടിയിട്ട് കവർച്ച നടത്തിയത് മഹാരാഷ്ട്ര സംഘമായിരുന്നു. എന്നാൽ ഇവരെ പിന്നീട് പിടികൂടി. തിരുട്ടു ഗ്രാമത്തിൽ നിന്നുള്ള കവർച്ചാ സംഘം ബാങ്ക് കൊള്ളകൾ നടത്തി പിടിയിലായതോടെ കേരളത്തിൽ സജീവമല്ല. എന്നാൽ എറണാകുളത്തെ തീവണ്ടി പാതകൾക്ക് സമീപമുള്ള വീടുകളിൽ കണ്ണൂർ മോഡൽ കൊള്ള അരങ്ങേറിയിരുന്നു. അതിന് പിറകിൽ ബംഗ്ലാദേശ് അതിർത്തിയിലുള്ള സംഘമായിരുന്നു.

30 പേർ ഈ സംഘത്തിലുണ്ടെന്നാണ് അറിയുന്നത്. ഇവർ നാലോ അഞ്ചോ സംഘങ്ങളായി ചേരി തിരിഞ്ഞ് ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കവർച്ച നടത്തി വരുന്നതായി സൂചനയുണ്ട്. പ്രാദേശിക ഹിന്ദിയാണ് ഇവരുടെ ഭാഷ. കണ്ണൂർ കവർച്ച നടത്തുമ്പോൾ അത്തരം ഹിന്ദി ഇവർ സംസാരിച്ചതായി ആശുപത്രിയിൽ കഴിയുന്ന വിനോദ് ചന്ദ്രനും ഭാര്യയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കണ്ണൂർ കവർച്ച അന്വേഷിക്കുന്ന പൊലീസിനെ വിവിധ ചുമതലകൾ വിഭജിച്ചു നൽകിയാണ് നിയോഗിച്ചിട്ടുള്ളത്. സൈബർ സെല്ലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കണ്ണൂർ ഡി.വൈ. എസ്. പി. പി.പി. സദാനന്ദനാണ് ചുമതല. സമാന കുറ്റ കൃത്യങ്ങൾ സംസ്ഥാന തലത്തിലന്വേഷിക്കാൻ വേറൊരു സംഘമുണ്ട്. കവർച്ചക്കാർ ഉപയോഗിച്ച വാഹനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മറ്റൊരു സംഘവുമുണ്ട്.

കൊള്ള സംഘം കൃത്യം നിർവ്വഹിച്ച ശേഷം ഒരു കാർ ഉപയോഗിച്ചതായി സംശയമുണ്ട്. സമീപത്തെ സി.സി.ടി.വി ക്യാമറയിൽ കാറിന്റെ അവ്യക്തമായ ദൃശ്യം പതിഞ്ഞിട്ടുണ്ട്. എന്നാൽ ഇതേ പാതയിൽ തൊട്ടടുത്ത സ്ഥലങ്ങളിലുള്ള സി.സി. ടി.വി. കളിൽ ഈ കാറിന്റെ ദൃശ്യമില്ല. ഈ കൊള്ള സംഘം സ്ഥിരം വാഹനം കൊണ്ടു നടക്കാറുണ്ടെന്ന് പൊലീസ് കരുതുന്നില്ല. കവർച്ചക്കു വേണ്ടി വാഹനം മോഷ്ടിച്ചെടുക്കുകയോ തട്ടിപ്പിലൂടെ കൈക്കലാക്കുകയോ ആണ് പതിവ്. കൊള്ള നടത്തി കഴിഞ്ഞാൽ ഉടൻ സംസ്ഥാനം വിടുന്ന രീതിയാണ് ഇവരുടേതെന്ന് പൊലീസ് പറയുന്നു. ഒരു കവർച്ച കഴിഞ്ഞാൽ ഏറെക്കാലം ആ പ്രദേശത്ത് തിരിച്ച് വരാറില്ല. ഇവരുടെ ഫോൺ വിളികൾ നിരീക്ഷിക്കാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP