Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിഭാഷകരെ കൈയേറ്റം ചെയ്തതിനു ജയിലിലായി; വക്കാലത്ത് ഏറ്റെടുക്കാൻ വിസമ്മതിച്ചു വക്കീലന്മാരും; ജാമ്യത്തിലിറക്കാൻ തയ്യാറാകുന്നവർക്കു ബാർ അസോസിയേഷന്റെ വിലക്കു കൂടി വന്നതോടെ പ്രതികൾ പ്രതിസന്ധിയിൽ

അഭിഭാഷകരെ കൈയേറ്റം ചെയ്തതിനു ജയിലിലായി; വക്കാലത്ത് ഏറ്റെടുക്കാൻ വിസമ്മതിച്ചു വക്കീലന്മാരും; ജാമ്യത്തിലിറക്കാൻ തയ്യാറാകുന്നവർക്കു ബാർ അസോസിയേഷന്റെ വിലക്കു കൂടി വന്നതോടെ പ്രതികൾ പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:അഭിഭാഷകരെ കയ്യേറ്റം ചെയ്തതിന് ജയിലിൽ കഴിയുന്ന കക്ഷികളുടെ വക്കാലത്ത് ഏറ്റെടുക്കാതെ വക്കീലന്മാർ. ബാർ അസോസിയേഷൻ ഭാരവാഹി ഉൾപ്പടെയുള്ള അഭിഭാഷകരെ മർദ്ദിച്ചതിനാണ് കോട്ടയം സ്വദേശികളായ വിജയകുമാറിനെയും മക്കളായ വിഷ്ണു വിജയ്, വിപിൻ വിജയ് എന്നിവരെ കസ്റ്റഡിയിലെടുത്തത്.

അഭിഭാഷകരെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ ജയിലിൽ കഴിയുന്ന കക്ഷികളെ ജാമ്യത്തിലിറക്കാനുള്ള വക്കാലത്ത് ഏറ്റെടുക്കാൻ തയ്യാറായവർക്ക് ബാർ അസോസിയേഷന്റെ വിലക്കുകൂടി വന്നതോടെ പ്രതികൾ പ്രതിസന്ധിയിലുമായി.

ജയിലിലായവരെ ജാമ്യത്തിലിറക്കാൻ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകരെ സമീപിച്ചെങ്കിലും ആരും വക്കാലത്ത് ഏറ്റെടുക്കാൻ തയ്യാറായില്ല. വക്കാലത്ത് ഏറ്റെടുക്കാൻ തയ്യാറായവരെ ബാർ അസോസിയേഷനിൽ നിന്നു പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയും ചെയ്തു. എറണാകുളത്ത് നിന്‌നും ഹൈക്കോടതി അഭിഭാഷകരെ സമീപിച്ചെങ്കിലും വഞ്ചിയൂരിലെ അഭിഭാഷകരുടെ ഇടപെടൽകാരണം ആരും തന്നെ കേസ് ഏറ്റെടുത്തില്ലെന്നാണ് ഇവരുടെ ബന്ധുക്കൾ പറയുന്നത്.

വിഷ്ണുവിന്റെയും വിപിന്റെയും അമ്മ മക്കളെയും ഭർത്താവിനെയും ജാമ്യത്തിലിറക്കാൻ അധികൃതരുടെ കനിവുതേടി അലയുകയാണ്. ഇവരുടെ പരാതി കേട്ട ശേഷം സിറ്റി പൊലീസ് കമ്മിഷണറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജെ ബി കോശി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ആദ്യമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിപിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് ഇവർ വഞ്ചിയൂർ കോടതിയിലെത്തിയത്. വിവാഹമോചനത്തിനു മുമ്പുള്ള കൗൺസിലിങ്ങിനായാണ് ഇവർ വഞ്ചിയൂർ കോടതിയിൽ എത്തിയത്.

യുവാവുമായുള്ള ജീവിതം ഇനി മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്നും തനിക്ക് വിവാഹമോചനം നൽകണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൽ ക്ഷുഭിതനായ യുവാവ് സഹോദരന്റെയും അച്ഛന്റെയുമൊപ്പം പുറത്തേക്ക് പോവുകയായിരുന്നു. അപ്പോഴും കൗൺസിലിങ്ങ് നടക്കുന്ന മുറിയിൽ തന്നെ കൗൺസിലറായ ഗോപകുമാറുമൊത്ത് സംസാരിക്കുകയായിരുന്നു പെൺകുട്ടിയും കുടുംബവും. ക്ഷുഭിതരായ യുവാവും കുടുംബവും കൗൺസിലറിന്റെ ചേമ്പറിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾതന്നെ കൂവി ബഹളമുണ്ടാക്കിയാണ് പുറത്തേക്ക് വന്നത്.

കോടതിയിൽ ബഹളം വെക്കരുതെന്നും അച്ചടക്കം പാലിക്കണമെന്നും ചില അഭിഭാഷകർ പറഞ്ഞപ്പോൾ ഇവർ തട്ടിക്കയറുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത്. പിന്നീട് ഇവർ ബാർ അസോസിയേഷൻ ഭാരവാഹികളുമായി ഉന്തും തള്ളുമായതിനെതുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.സംഭവത്തിൽ രണ്ട് പൊലീസുകാർക്കും അഭിഭാഷകർക്കും പരിക്കേറ്റിരുന്നു. ബാർ അസോസിയേഷൻ സെക്രട്ടറി ആനയറ ഷാജിയും മറ്റ് അഭിഭാഷകരുമെത്തിയതോടെ ഏറ്റുമുട്ടലുണ്ടായി. അഭിഭാഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേർക്കെതിരെ വഞ്ചിയൂർ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP