Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ധാക്കയിൽ നിന്ന് ദുബായിലേക്ക് പറന്ന ബംഗ്ലാദേശി വിമാനം റാഞ്ചാൻ ശ്രമം; അടിയന്തിരമായി ചിറ്റഗോങ്ങിലെ എയർപോർട്ടിൽ ഇറക്കിയ വിമാനത്തിൽ വെടിവയ്‌പ്പും; റാഞ്ചാൻ ശ്രമിച്ചത് ധാക്ക-ദുബായ് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനം; റാഞ്ചൽ ശ്രമത്തിനിടെ കോക്പിറ്റിലേക്ക് ഇരച്ചുകയറി നടത്തിയ വെടിവയ്പിൽ ഒരു വിമാനജീവനക്കാരന് പരിക്ക്; 142 യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു; സൈന്യം വിമാനത്താവളം വളഞ്ഞതിന് പിന്നാലെ അക്രമി കീഴടങ്ങി; മാനസിക രോഗിയെന്നും വിശദീകരണം

ന്യൂസ് ഡെസ്‌ക്‌

ദുബായ്: ബംഗ്ലാദേശ് എയർലൈൻസ് വിമാനം റാഞ്ചാൻ ശ്രമം. തലസ്ഥാന നഗരമായ ധാക്കയിലെ ഹസറത്ത് ഷാ ജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായ് നഗരത്തിലേക്ക് പറന്ന വിമാനമാണ് റാഞ്ചാൻ ശ്രമം നടന്നത്. ഇതേത്തുടർന്ന് വിമാനം മറ്റൊരു നഗരമായ ചിറ്റഗോങ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബി.ജി.147 എന്ന വിമാനം ചിറ്റഗോങ് ഷാ അമാനത്ത് വിമാനത്താവളത്തിൽ വൈകീട്ടോടെയാണ് അടിയന്തരമായി ഇറക്കിയത്. മാനസിക വൈകല്യമുള്ള വ്യക്തിയാണ് വിമാനം റാഞ്ചാൻ ശ്രമം നടത്തിയത്. വ്യക്തിപരമായ കാരണങ്ങളാണ് ഇയാൾ ഇങ്ങനെ ശ്രമിച്ചതിന് പിന്നിലെന്നും അറിയുന്നു.

ധാക്കയിൽ നിന്നും ചിറ്റഗോങ് വഴി ദുബായിലേക്ക് പോവുകയായിരുന്നു വിമാനം. ഒടുവിൽ സേനയുടേയും വിമാനത്താവള സുരക്ഷാ വിഭാഗത്തിന്റേയും സംയുക്ത ഓപ്പറേഷനിൽ അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ഇപ്പോൾ സൈന്യത്തിന്റെ തടങ്കലിലാണ്. തന്റെ കയ്യിൽ ബോംബും പിസ്റ്റോളും ഉണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടത്

വിമാനം റാഞ്ചിയെന്ന വിവരം കോക്പിറ്റിൽ നിന്ന് ലഭിച്ചതായി അധികൃതർ അറിയിച്ചു. തോക്കുധാരി കോക്പിറ്റിലെത്തി പൈലറ്റിനെ അക്രമിക്കാൻ ശ്രമിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും രണ്ട് ജീവനക്കാരെ അക്രമി ബന്ദിയാക്കിയിരുന്നു. 145 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ഇവരെ എല്ലാം തന്നെ സുരക്ഷിതരായി പുറത്ത് എത്തിച്ചിരുന്നു. പുൽവാമ ഭീകരാക്രമത്തിന് പിന്നാലെ എയർ ഇന്ത്യയുടെ വിമാനം റാഞ്ചാൻ ശ്രമം നടക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP