Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎം യുഡിഎഫ് നേതാക്കളും ബിജെപി ആറ്റിങ്ങൽ പാർലമെന്റ് ഐ ടി വിഭാഗം കൺവീനർ ജി പ്രേമാനന്ദും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തായതോടെ പാർട്ടിക്കുള്ളിൽ അതൃപ്തി; ആറ്റിങ്ങലിലെ ബിജെപി വോട്ടു ചോർച്ചയുമായി ഫോട്ടോകൾക്ക് ബന്ധമുണ്ടെന്ന് കാണിച്ച് തുറന്ന കത്തുമായി ഒരു വിഭാഗം പാർട്ടി പ്രവർത്തകർ; നരേന്ദ്ര മോദിയുമായി വേദി പങ്കിടാൻ മടിക്കുന്ന നേതാക്കളുമായുള്ള ആത്മബന്ധം എന്തിനെന്ന് ചോദ്യം; തലസ്ഥാന ജില്ലയിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി തുറന്ന കത്ത് വിവാദം

സിപിഎം യുഡിഎഫ് നേതാക്കളും ബിജെപി ആറ്റിങ്ങൽ പാർലമെന്റ് ഐ ടി വിഭാഗം കൺവീനർ ജി പ്രേമാനന്ദും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തായതോടെ പാർട്ടിക്കുള്ളിൽ അതൃപ്തി; ആറ്റിങ്ങലിലെ ബിജെപി വോട്ടു ചോർച്ചയുമായി ഫോട്ടോകൾക്ക് ബന്ധമുണ്ടെന്ന് കാണിച്ച് തുറന്ന കത്തുമായി ഒരു വിഭാഗം പാർട്ടി പ്രവർത്തകർ; നരേന്ദ്ര മോദിയുമായി വേദി പങ്കിടാൻ മടിക്കുന്ന നേതാക്കളുമായുള്ള ആത്മബന്ധം എന്തിനെന്ന് ചോദ്യം; തലസ്ഥാന ജില്ലയിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി തുറന്ന കത്ത് വിവാദം

എം മനോജ് കുമാർ

തിരുവനന്തപുരം: ഈ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ ബിജെപിക്ക് വോട്ടു ചോർച്ച വന്നോ എന്ന ചർച്ച ബിജെപി വൃത്തങ്ങളിൽ പ്രബലമാകുന്നതിനിടെ വന്ന പുറത്തുവന്ന ബിജെപി പ്രവർത്തകരുടെ തുറന്ന കത്ത് ബിജെപിക്കുള്ളിൽ പുകയുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് സമയത്ത് ബിജെപി ആറ്റിങ്ങൽ പാർലമെന്റ് ഐടി വിഭാഗം കൺവീനറായിരുന്ന ജി പ്രേമാനന്ദിനെതിരെയുള്ള കത്താണ് പുറത്തുവന്നത്. ആറ്റിങ്ങൽ തിരഞ്ഞെടുപ്പ് സമയത്ത് സമയത്ത് ബിജെപിക്കുള്ളിൽ നിന്ന് പാർട്ടിയെ പിന്നോട്ടടിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന പ്രചാരണം വന്നിരുന്നു. ജി.പ്രേമാനന്ദനെ പോലുള്ളവരാണ് ബിജെപി വോട്ടു ചോർച്ചയ്ക്ക് പിന്നിൽ എന്ന ദുസൂചനകൾ ഉള്ള കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.സിപിഎം ബന്ധം തുറന്നുകാട്ടിയുള്ള ഫോട്ടോകൾ കൂടി പ്രചരിച്ച അവസ്ഥയിൽ പ്രേമാനന്ദിനെ അടിയന്തിരമായി പാർട്ടി ചുമതലകളിൽ നിന്നും നീക്കണമെന്നാണ് കത്തിലെ ആവശ്യം. കത്ത് പുറത്ത് വന്നെങ്കിലും കത്തിന്നെതിരെ ബിജെപി നേതൃത്വം തത്ക്കാലം നിശബ്ദത പാലിക്കുകയാണ്.

മന്ത്രി തോമസ് ഐസക്ക്, മന്ത്രി എം.എം.മണി, ടി.വി.രാജേഷ് തുടങ്ങിയ സിപിഎം നേതാക്കൾക്കൊപ്പം പ്രേമാനന്ദ് നിൽക്കുന്ന ചിത്രമാണ് സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രേമാനന്ദ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോകൾ ആധാരമാക്കിയാണ് പ്രേമാനന്ദിന്റെ സിപിഎം ബന്ധം ബിജെപി പ്രവർത്തകർ തുറന്നു കാണിക്കുന്നത്. അന്നേ ചില സംശയം ഞങ്ങൾക്കുണ്ടായിരുന്നു. ആ സംശയമാണ് ഇപ്പോൾ മറ നീക്കിയിരിക്കുന്നത് എന്നാണ് കത്തിലെ ഉള്ളടക്കം. മലയാളത്തിലെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കത്തെഴുതുന്നത്.. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി ആറ്റിങ്ങൽ പാർലമെന്റ് ഐടി വിഭാഗ് കൺവീനർ ജി പ്രേമാനന്ദ് എന്ന വ്യക്തി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സിപിഎം നേതാക്കളുമായി നിൽക്കുന്ന ചിത്രം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.. ചിത്രങ്ങൾ അദ്ദേഹം തന്നെ ഫേസ്‌ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. നിരവധി ബിജെപി ആർഎസ്എസ് പ്രവർത്തകരെ കൊന്ന കേസിലെ പ്രതികളോടൊപ്പം, വളരെ അടുത്ത ബന്ധം പുലർത്തുന്ന തരത്തിലുള്ള ഇദ്ദേഹത്തിന്റെ ഇത്തരം ചിത്രങ്ങൾ ഞങ്ങൾ അണികൾക്കിടയിൽ വലിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നു....

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തിൽ നടന്ന കലാപം ചൂണ്ടിക്കാട്ടി ശിവഗിരിയിൽ വന്ന നരേന്ദ്ര മോദിയുമായി വേദി പങ്കിടാതെ ചടങ്ങ് ബഹിഷ്‌കരിച്ച സിപിഎം നേതാക്കൾക്കൊപ്പം ഇത്ര വലിയ ബന്ധം പുലർത്തുന്ന വ്യക്തികൾ ബിജെപി യുടെ പ്രധാന ചുമതല വഹിക്കുന്നത് ഞങ്ങൾ അണികളുടെ ജീവനും ആപത്താണ് എന്ന് കരുതേണ്ടി ഇരിക്കുന്നു എന്ന് കത്തിൽ പറയുന്നു. പ്രേമാനന്ദ് അംഗമായുള്ള ബിജെപി യുടെ പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും നടക്കുന്ന രഹസ്യ ചർച്ചകൾക്ക് പോലും യാതൊരു സുരക്ഷയും ഇല്ല എന്നും പ്രസ്ഥാനത്തെ ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു-കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആറ്റിങ്ങൽ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയെ പിന്നോട്ടടിക്കാൻ ചിലർ ശ്രമിച്ചിരുന്നു എന്ന വാർത്ത സത്യമാകും വിധമാണ് ഇദ്ദേഹത്തിന്റ പ്രവർത്തനം എന്നും സംശയിക്കപ്പെടുന്നു.. ദയവായി ഇത്തരം വ്യക്തികളെ സംഘടനയുടെ ചുമതല നൽകി തലപ്പത്തു വെയ്ക്കുന്നത് അണികൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ഈ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു... ഇങ്ങിനെയാണ് കത്ത് അവസാനിക്കുന്നതും.

ശക്തമായ ഗ്രൂപ്പ് വഴക്കുകൾ വേട്ടയാടുന്ന പാർട്ടിയാണ് കേരളത്തിലെ ബിജെപി. സംഘടനാ സംവിധാനം ശക്തമാണെങ്കിലും ഗ്രൂപ്പ് വഴക്കുകൾ ബിജെപിയെ കേരളത്തിൽ കുളം തോണ്ടിക്കുന്നു എന്നാണ് സംഘപരിവാർ നേതാക്കളിൽ നിന്നും തന്നെ ഉയരുന്ന ആക്ഷേപം. നേതാക്കൾ തന്നെ പല തട്ടിലാണ്. പ്രവർത്തകരും ഇതേ രീതിയിൽ. പക്ഷെ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ചിട്ടയായ പ്രവർത്തനങ്ങളുമായി സംഘടന കേരളത്തിൽ മുന്നോട്ടു നീങ്ങിയിരുന്നു. ഈ പ്രവർത്തനം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപി വോട്ടുനിലയിലും വ്യക്തമാണ്. പക്ഷെ ആറ്റിങ്ങലിൽ ബിജെപിക്ക് വോട്ടു കുറഞ്ഞു എന്ന പ്രചാരണം ബിജെപി നേതാക്കൾക്കിടയിലും അണികൾക്കിടയിലും പ്രബലമാണ്.

ബിജെപി വോട്ടുകൾ ചോർന്നിട്ടുണ്ട് എന്ന സംശയമാണ് ബിജെപി നേതാക്കൾ തന്നെ രഹസ്യമായി പുറത്തുവിട്ടിരുന്നത്. ഇതിനോട് അനുബന്ധിച്ച് തന്നെയാണ് ആറ്റിങ്ങൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി ആറ്റിങ്ങൽ ഐടി വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന പ്രേമാനന്ദിനെതിരെ ഇത്തരം ഒരാരോപണം ഉയർന്നുവന്നിരിക്കുന്നത്. ബിജെപി വോട്ടു ചോർച്ചയും സിപിഎം നേതൃത്വവുമായുള്ള ബന്ധം പുറത്തു വരുന്ന പ്രേമാനന്ദിന്റെ ചിത്രങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് ബിജെപി അണികൾ തന്നെ തുറന്ന കത്തിലൂടെ ഉയർത്തുന്ന ആരോപണം. അതോടൊപ്പം പ്രേമാനന്ദിന്റെ ഇത്തരം ബന്ധങ്ങൾ ആറ്റിങ്ങലിലെ ബിജെപി അണികളുടെ ജീവന് ഭീഷണിയാണെന്നും കത്തിലുണ്ട്.

2,56502 വോട്ടുകൾ നേടിയ ശോഭാസുരേന്ദ്രൻ ആറ്റിങ്ങലിൽ അടൂർ പ്രകാശിനും, എ.സമ്പത്തിനും പിന്നിൽ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഗിരിജാ കുമാരി നേടിയ 90528 വോട്ടുകളേക്കാൾ രണ്ടിരട്ടിയോളം വോട്ടുകൾ ഇക്കുറി ശോഭാ സുരേന്ദ്രൻ നേടിയെങ്കിലും ബിജെപി വോട്ടുകളിൽ ചോർച്ചയുണ്ടായി എന്ന നിഗമനങ്ങൾ ബിജെപിയിൽ ശക്തമാണ്. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ബിജെപിയുടെ തീപ്പൊരി സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രന് ശബരിമല വികാരത്തിന്റെ പശ്ചാത്തലത്തിൽ ഇതിൽ കൂടുതൽ വോട്ടുകൾ ആണ് ആറ്റിങ്ങലിലെ ബിജെപി നേതൃത്വം പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ ഇത്തരമൊരു കത്തും പ്രേമാനന്ദിന്റെ ഫോട്ടോകളുംപാർട്ടിയിൽ പുതിയ വിവാദത്തിനു വഴിമരുന്നിടുകയാണ്. പക്ഷെ ഫോട്ടോയുടെയും തുറന്ന കത്തിന്റെയും വെളിച്ചത്തിൽ കരുതിയുള്ള നീക്കമാണ് പാർട്ടിയിൽ നിന്നും വരുക എന്ന സൂചനകൾ തന്നെയാണ് ബിജെപിയിൽ നിന്നും ലഭിക്കുന്നത്.

ബിജെപി സംസ്ഥാന നേതൃത്വത്തിന് ഒരു തുറന്ന കത്ത്

മലയാളത്തിലെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കത്തെഴുതുന്നത്.. പാർലമെന്റ് ഇലെക്ഷൻ സമയത്ത് ബിജെപി ആറ്റിങ്ങൽ പാർലമെന്റ് ഐറ്റി വിഭാഗ് കൺവീനർ ജി പ്രേമാനന്ദ് എന്ന വ്യക്തി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സിപിഎം നേതാക്കളുമായി നിൽക്കുന്ന ചിത്രം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.. ചിത്രങ്ങൾ അദ്ദേഹം തന്നെ ഫേസ്‌ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. നിരവധി ബിജെപി RSS പ്രവർത്തകരെ കൊന്ന കേസിലെ പ്രതികളോടൊപ്പം വളരെ അടുത്ത ബന്ധം പുലർത്തുന്ന തരത്തിലുള്ള ഇദ്ദേഹത്തിന്റെ ഇത്തരം ചിത്രങ്ങൾ ഞങ്ങൾ അണികൾക്കിടയിൽ വലിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നു.... ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തിൽ നടന്ന കലാപം ചൂണ്ടിക്കാട്ടി ശിവഗിരിയിൽ വന്ന നരേന്ദ്ര മോദിയുമായി വേദി പങ്കിടാതെ ചടങ്ങ് ബഹിഷ്‌കരിച്ച സിപിഎം നേതാക്കൾക്കൊപ്പം ഇത്ര വലിയ രീതിയിൽ ബന്ധം പുലർത്തുന്ന ഇത്തരം വ്യക്തികൾ ബിജെപി യുടെ പ്രധാന ചുമതല വഹിക്കുന്നത് ഞങ്ങൾ അണികളുടെ ജീവനും ആപത്താണ് എന്ന് കരുതേണ്ടി ഇരിക്കുന്നു. ഇദ്ദേഹം അംഗമായുള്ള ബിജെപി യുടെ പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും നടക്കുന്ന രഹസ്യ ചർച്ചകൾക്ക് പോലും യാതൊരു സുരക്ഷയും ഇല്ല എന്നും പ്രസ്ഥാനത്തെ ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു.... ആറ്റിങ്ങൽ പാർലമെന്റ് ഇലെക്ഷൻ സമയത്ത് പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയെ പിന്നോട്ടടിക്കാൻ ചിലർ ശ്രമിച്ചിരുന്നു എന്ന വാർത്ത സത്യമാകും വിധമാണ് ഇദ്ദേഹത്തിന്റ പ്രവർത്തനം എന്നും സംശയിക്കപ്പെടുന്നു.. ദയവായി ഇത്തരം വ്യക്തികളെ സംഘടനയുടെ ചുമതല നൽകി തലപ്പത്തു വെയ്ക്കുന്നത് അണികൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ഈ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു...

NB: മേൽപ്പറഞ്ഞ പരാതിയിന്മേൽ സൂചകമായ ആധികാരിക ചിത്രങ്ങൾ ഈ കത്തിന് പിന്നാലെ സമർപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP