Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണ ഭീതിയിലും ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാനെത്തിയത് പതിനായിരങ്ങൾ; രാവിലെ പത്തരയോടെ പണ്ടാര അടുപ്പിൽ മേൽശാന്തി തീപകർന്നതോടെ ചടങ്ങുൾക്ക് തുടക്കം; പത്ത് കിലോമീറ്റർ പരിധി കനത്ത പൊലീസ് വലയത്തിൽ; നാല് സെക്ടറിലായി സുരക്ഷാ സേനയെ വിന്യാസിച്ച് അഗ്നിശമനസേനയും; പതിവ് തെറ്റിക്കാതെ പൊങ്കാലയിട്ട് സീരിയൽ താരങ്ങളും; അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച് മ്യൂസിയം പൊലീസും; പൊങ്കാല സമർപ്പിക്കാൻ ട്രാൻസ്ജെൻഡേഴ്‌സ് സാന്നിധ്യവും

എം എസ് ശംഭു

തിരുവനന്തപുരം: ഭക്തി നിർഭരമായി ആറ്റുകാൽ പൊങ്കാല. രാവിലെ 9.45-ന് ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാലച്ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ പത്തരയ്ക്ക് പൊങ്കാലയുടുപ്പുകളിൽ മേൽശാന്തി തീപകർന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്. ഉച്ചയ്ക്ക് 2.10-ന് ഉച്ചപൂജയും നിവേദ്യവും കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. ക്ഷേത്രത്തിന് മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ടു തീരുമ്പോൾ തന്ത്രി ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തിക്കു നൽകി. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ച ശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറി. ഇതോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു.

കൊറോണ ജാഗ്രതയുമായി ആരോഗ്യവിഭാഗം

കടുത്ത ജാഗ്രതാ നിർദ്ദേശവുമായിട്ടാണ് ആരോഗ്യവകുപ്പും രംഗത്തെത്തിയത്. തിരുവനന്തപുരത്തെ 35 വാർഡുകൾ ഉൾപ്പെടുന്ന 10 കിലോമീറ്റർ പരിധിയിലാണ് ഭക്തർ പൊങ്കാലയിട്ടത്ു.23 ഹെൽത്ത് അംഗങ്ങളണ് ഹെൽത്ത് നടക്കുന്ന 12 ആംബുലൻസുകളും അഞ്ച് ബൈക്ക് ആംബുലൻസുകളും ഉണ്ടാവും. 32 വാർഡുകളിൽ പ്രത്യേക മൊബൈൽ ടീമും സജ്ജമായിരുന്നു.

തിരുവനന്തപുരം സിറ്റി പൊലീസ് അടക്കം വൻ പൊാലീസ് സന്നാഹം തന്നെയാണ് ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് വിന്യസിച്ചിരുന്നത്. റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അടക്കമുള്ള ടീമുകൾ അതത് സ്ഥലങ്ങളിൽ പനിയോ ജലദോഷമോ ഉള്ളവരെയും രോഗബാധിത പ്രദേശങ്ങളിൽനിന്ന് മടങ്ങിയെത്തിയവരെയും കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിക്കും. റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ്, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ അരമണിക്കൂർ ഇടവിട്ട് മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തും.

ഭക്തർ വരിനിൽക്കുന്ന ഭാഗങ്ങളിലെ ബാരിക്കേഡുകളും മറ്റും അരമണിക്കൂർ ഇടവിട്ട് ശുചീകരിക്കുന്നുണ്ട്. അതേ സമയം ദുബായിൽ നിന്നും ബെംഗളൂരുവിൽ നിന്നുമെല്ലാം ഭക്തർ പൊങ്കാലയിടനായി ഇന്നലെ വൈകിട്ട് തന്നെ എത്തിചേർന്നിരുന്നു. ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം പാലിച്ച് കൊണ്ട് തന്നെയാണ് ഭക്തർ പൊങ്കാല സമർപ്പിച്ചത്. കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ മാസ്‌ക് ധരിച്ചാണ് പലരും പൊങ്കാല സമർപ്പിച്ചത്.

അമ്മയ്ക്ക് പൊങ്കാലയിട്ട് പൊലീസും!

ഭക്തിനിർഭരമായ ആറ്റുകാൽ പൊങ്കാല ചടങ്ങിൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാണ് മ്യൂസിയം പൊലീസും രംഗത്തെത്തിയത്. മ്യൂസിയം പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിലായി പൊങ്കാല അടുപ്പൊരുക്കിയാണ് പൊലീസിന്റെ പൊങ്കാല നിവേദ്യം നടന്നത്. സ്റ്റേഷനിലെ വനിതാ എസ്്.ഐ എസ് സംഗീതയാണ് പൊങ്കാലയിട്ടത്. മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ഒപ്പം കൂടി. ആറ്റുകാൽ പൊങ്കാല നിയന്ത്രണത്തിനായി കനത്ത പൊലീസ് സുരക്ഷയും തിരുവനന്തപുരം സിറ്റിയിൽ ഒരുക്കിയിരുന്നു. പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് പൊങ്കാല ഇത്തവണയും നടത്തുന്നത്.

ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീല് കൊണ്ടോ മണ്ണ് കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചിരുന്നു. സുരക്ഷയ്ക്ക് 3500 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 1270 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 112 എന്ന ടോൾ ഫ്രീ നമ്പറും പൊലീസ് ഒരുക്കിയിട്ടുണ്ട്. പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കൊവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അതീവ ജാഗ്രതയുമായി അഗ്നിശമന സേന!

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മെയിൻ കൺട്രോൾ റൂമിന്റെ നിയന്ത്രണത്തിൽ നാല് സെക്ടറുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ കാര്യക്ഷമനമാക്കിയത്. മെയിൻ കോൺട്രോൾ റൂം തിരുവനന്തപുരം സിവിൽ ഡിഫൻസ് റീജിയണൽ ഫയർ ഓഫീസർ വി സിദ്ദികുമാറിന്റെയും ഒന്നാമത്തെ സെക്ടർ കോട്ടയം ജില്ലാ ഫയർ ഓഫീസർ കെ.ആർ ഷിനോയുടേയും രണ്ടാമത്തെ സെക്ടർ ആലപ്പുഴ ജില്ലാ സെക്ടർ ഓഫീസർ കെ.ആർ അഭിലാഷിന്റേയും മൂന്നമത്തെ സെക്ടർ കൊല്ലം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിന്റേയും നാലാം സെക്ടർ തിരുവനന്തപുരം ജില്ലാ ഫയർ ഓഫീസർ എം.എസ് സുവിയുടേയും നേതൃത്വത്തിലാണ് നടന്നത്.

 

സുരക്ഷാ ക്രമീകരണങ്ങൾക്കായി 72 വാഹനങ്ങളും 426 സേനാംഗങ്ങളും നിരന്നു. 97 ഡ്യൂട്ടി പോയിന്റുകളിലായിട്ടാണ് നിരന്നത്. സെക്രട്ടറിയേറ്റ് നിയമസഭ, ക്ഷേത്ര പരിസരം തുടങ്ങിയിടങ്ങളിൽ അതീവ ജാഗ്രതയായിരുന്നു അഗ്നിശമനസേന പുലർത്തിയിരുന്നത്. ആറ്റുകാൽ ക്ഷേത്രം, കിഴക്കേക്കോട്ട, തമ്പാനൂർ, സ്റ്റാച്ച്യു എന്നിവടങ്ങളിലായി നാലു സെക്ടറുകളിലായിട്ടാണ് അഗ്നിശമനസേന നിലയുറപ്പിച്ചത്. അപകടത്തെ തരണം ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും അഗ്നിശമന സേന ഒരുക്കിയിരുന്നു.

അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച് സീരിയൽ താരങ്ങൾ!

ഭക്തിനിർഭരമായ ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ ഇത്തവണയും പതിവ് തെറ്റിക്കാതെ സീരിയൽ താരങ്ങളെത്തി. ആറ്റുകാൽ ക്ഷേത്രത്തിലായി നടി ചിപ്പി പൊങ്കാലയിട്ടപ്പോൾ നടി സംഗീതാ മോഹൻ പങ്കൊലയിട്ടത് പട്ടത്തെ വീട്ടിന് മുൻപിലായിട്ടാണ്. കുടുംബസമേതം പൊങ്കാലയിട്ടാണ് താരം അമ്മയ്ക്കുള്ള വഴിപാട് നേർന്നത്. ഓർവച്ച കാലംമുതൽ പതിവ് തെറ്റിക്കാതെ താൻ പൊങ്കാലയിടാറുറെണ്ടന്നും ഇതുവരെ അത് തെറ്റിച്ചിട്ടില്ലെന്നുമാണ് നടിയും സീരിയൽ തിരക്കഥാകൃത്തുമായ സംഗീതാ മോഹൻ പ്രതികരിച്ചത്. ഇന്നലയൊക്കെ നിരനവധി പേർ പറഞ്ഞു കേട്ടു ഇന്നൊരു മാസ്‌കിട്ട പൊങ്കാലയായിരിക്കുമെന്ന്. പക്ഷേ അത്തരത്തിലൊന്നും തന്നെ സംഭവിച്ചില്ല.

സർക്കാർ വേണ്ട കരുതലുകൾ നൽകുന്നുണ്ട്്. പ്രചിരോധത്തിനുള്ള മാർഗ നിർദ്ദേശങ്ങൾ ഏറ്റെടുക്കുന്നുണ്ട്, ഒന്ന് രണ്ട് പേർ നിർദ്ദേശം പാലിച്ചില്ലെങ്കിൽ പോലും എല്ലാവരും ഒരു സാമൂഹിക വിപത്താകാൻ ആഗ്രഹിക്കുന്നില്ല. കുടുംബസമേതം വീടിന്റെ മുന്നിൽ തന്നെയാണ് ഞാൻ പൊങ്കാലയിടാറുള്ളതെന്ന് സംഗീതാ മോഹന് പ്രതികരിക്കുന്നത്. വെള്ളയമ്പലം യക്ഷിയമ്മൻ ആൽത്തറക്ഷേത്രത്തിന് മുന്നിലായിട്ടാണ് സീരിയൽ രാജി പി മേനോൻ പൊങ്കാല സമർപ്പിച്ചത്. എല്ലാവർഷവും പതിവായി അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാറെുണ്ടെന്നും രാജി പ്രതികരിച്ചു.

വേറിട്ട മാതൃകയായി ട്രാൻസ്‌ജെൻഡേഴ്‌സ് പൊങ്കാല

വേറിട്ട മാതൃകയായിട്ടാണ് ട്രാൻസ് ജെൻഡേഴ്‌സ് പൊങ്കാല സമർപ്പിക്കാനെത്തിയത്. സെക്രട്ടറിയേറ്റിന് മുന്നിലായിട്ടാണ് ട്രാൻസ്‌ജെൻഡേഴ്‌സും പെങ്കാല സമർപ്പിച്ചത്. അഞ്ച് വർഷമായി പതിവ് തെറ്റിക്കാതെയാണ് ഇവർ പൊങ്കാല സമർപ്പിക്കുന്നു. അമ്മയുടെ അനുഗ്രഹം തങ്ങൾക്കുണ്ടെന്നും കൊറോണ ഭീതി ഒഴിയുന്നില്ലെന്നും ഇവർ പ്രതികരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP