Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗഖ്യം പ്രാപിച്ച പുത്രനും സൗഖ്യമേകിയ പിതാവും ആരാണെന്ന് എല്ലാവർക്കും അറിയാം; മുഴമാറ്റുന്ന പിതാവ് അനാഥ ശാലകളിലേക്കോ ആർസിസിയിലേക്കോ ഒന്നുവന്ന് കഴിവുതെളിയിക്ക്; നാണമില്ലല്ലോ ഇവനൊക്കെ യേശുവിന്റെ പേരുംപറഞ്ഞ് ജീവിക്കാൻ; സപ്പോർട്ടു ചെയ്യാൻ കൂടെ കുറേ പുത്രന്മാരും: മാർ കൂറിലോസിന്റെ സൗഖ്യപ്പെടുത്തൽ നാടകത്തെ പൊളിച്ചടുക്കി ഓഡിയോ

സൗഖ്യം പ്രാപിച്ച പുത്രനും സൗഖ്യമേകിയ പിതാവും ആരാണെന്ന് എല്ലാവർക്കും അറിയാം; മുഴമാറ്റുന്ന പിതാവ് അനാഥ ശാലകളിലേക്കോ ആർസിസിയിലേക്കോ ഒന്നുവന്ന് കഴിവുതെളിയിക്ക്; നാണമില്ലല്ലോ ഇവനൊക്കെ യേശുവിന്റെ പേരുംപറഞ്ഞ് ജീവിക്കാൻ; സപ്പോർട്ടു ചെയ്യാൻ കൂടെ കുറേ പുത്രന്മാരും: മാർ കൂറിലോസിന്റെ സൗഖ്യപ്പെടുത്തൽ നാടകത്തെ പൊളിച്ചടുക്കി ഓഡിയോ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പെന്തക്കോസ്തൽ ഓർത്തഡോക്സ് സഭ എന്ന പേരിൽ പുതിയ സഭ സ്ഥാപിച്ച് നാടു നീളെ സുവിശേഷവുമായി നടക്കുയും യേശുവിന്റെ നാമത്തിൽ രോഗശാന്തി ശുശ്രൂഷ നടത്തിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മാത്യൂസ് മാർ കൂറിലോസ് എന്ന മെത്രാനെയും ശിഷ്യന്മാരേയും പൊളിച്ചടുക്കി ഓഡിയോ സന്ദേശവും.

മാത്യൂസ് മാർ കുറിലോസ് എന്ന മെത്രാനെ ആർസിസിയിലോ നാട്ടിലെ ഏതെങ്കിലും അനാഥാലയത്തിലോ എത്തി അവിടെ രോഗപീഡ അനുഭവിക്കുന്ന ആയിരങ്ങൾക്ക് ശാന്തിപകരാൻ വെല്ലുവിളിച്ചുകൊണ്ടാണ് ഓഡിയോ സന്ദേശം. അതോടൊപ്പം തന്നെ മെത്രാൻ എങ്ങനെ ഓർത്തഡോക്‌സ് സഭയിൽ നിന്ന് പുറത്തായെന്നും തട്ടിപ്പുകൾ നടത്തിയെന്നും വ്യക്തമാക്കുന്ന വിവരങ്ങളും ചർച്ചയാകുന്നുണ്ട്.

ഓർത്തഡോക്സ് സഭയിൽ നിന്ന് പുറത്താക്കിയത് വിസാ തട്ടിപ്പു നടത്തിയതിനാണെന്നും ഇയാൾ വികാരിയായിരിക്കുമ്പോൾ കണ്ണൂർ സ്വദേശി ആൻസിയടക്കം ഇരുപതോളം പേരിൽ നിന്നായി വിസയ്ക്കെന്ന പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുകയായിരുന്നു എന്നുമുള്ള വിവരങ്ങളാണ് ഇതോടൊപ്പം ചർച്ചയാകുന്നത്. പണം വാങ്ങി മുങ്ങിയ ഇയാളെപ്പറ്റി ഏറെക്കാലം തട്ടിപ്പിന് ഇരയായവർക്ക് വിവരമൊന്നുമുണ്ടായിരുന്നില്ല. പിന്നീട്, കണ്ണൂർക്കാരി ആൻസി ഇയാളെ പ്രതിയാക്കി പരാതി നൽകിയതോടെയാണ് തട്ടിപ്പിന്റെ വിവിധ മുഖങ്ങൾ വ്യക്തമായത്. തട്ടിപ്പിന് ഇരയായവർക്ക് ഇയാൾ വികാരിയാണെന്ന് അറിയില്ലായിരുന്നു. പിന്നീട് ഇക്കാര്യം അറിഞ്ഞതോടെ ഓർത്തഡോക്സ് സഭയിലും പരാതിയെത്തി. അങ്ങനെയാണ് സഭയിൽ നിന്ന് പുറത്താക്കിയത്. ഇതിന് ശേഷമാണ് അടൂർ കടമ്പനാട് കേന്ദ്രീകരിച്ച് സ്വതന്ത്ര ഓർത്തഡോക്സ് സഭ രൂപീകരിച്ച് മെത്രാനായി അരങ്ങേറിയത്.

മെത്രാനെയും ഇദ്ദേഹത്തിന്റെ അരമനയെയും ചുറ്റിപ്പറ്റി ദുരൂഹതകൾ ഏറെയായിരുന്നു. തന്നെ മെത്രാനായി വാഴിച്ച ബിഷപ്പുമായി ഉടക്കിപ്പിരിഞ്ഞ ശേഷമാണ് സ്വർഗീയ അഗ്നി (ഹെവൻലി ഫയർ) പ്രസ്ഥാനം സ്ഥാപിച്ചത്. അതാണിപ്പോൾ പെന്തെക്കോസ്തൽ ഓർത്തഡോക്സ് ചർച്ച് ആക്കി മാറ്റിയിരിക്കുന്നത്. പെന്തക്കോസ്തുകാരുടേതിന് സമാനമായി അനുഭവ സാക്ഷ്യത്തിലൂടെ വിശ്വാസികളെ സംഘടിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി സമൂഹത്തിൽ നിലയും വിലയുമുള്ളവരെ ചാക്കിട്ട് പിടിക്കും.

ഇങ്ങനെ ചാക്കിൽ വീണ ഒരു അദ്ധ്യാപകൻ അനുഭവസാക്ഷ്യം പറഞ്ഞ് വെട്ടിലായിരിക്കുകയാണ്. കുളനട പഞ്ചായത്ത് ഹൈസ്‌കൂളിലെ കായികാധ്യാപകനും കടമ്പനാട് സ്വദേശിയുമായ ബിനുവാണ് വെട്ടിൽ വീണത്. യാതൊരു കുഴപ്പവും ഇല്ലാത്ത ഇദ്ദേഹം തനിക്ക് വിട്ടുമാറാത്ത നടുവേദനയും ഏണിന് വേദനയും ഉണ്ടായിരുന്നുവെന്നും മെത്രാൻ കൈവച്ച് പ്രാർത്ഥിച്ചപ്പോൾ അത് മാറിയെന്നുമാണ് തട്ടിവിട്ടത്. ഇദ്ദേഹത്തിന്റെ ആക്ഷൻ വിത്ത് ബോഡി ഷോ വീഡിയോയിൽ ചിത്രീകരിച്ച് മെത്രാൻ പുറത്തിറക്കുകയും ചെയ്തു.

വാട്സാപ്പിലും യു ട്യൂബിലും വീഡിയോ വൈറൽ ആയതോടെ ശരിക്കും പരിഹാസ്യനായത് കേരളാ കോൺഗ്രസ് നേതാവ് കൂടിയായ ബിനുവാണ്. ഇത്രയും നാളും ഒരു കുഴപ്പവും ഇല്ലാതെ നടന്ന ബിനുവിന് എങ്ങനെയാണ് അത്ഭുത രോഗശാന്തി ഉണ്ടായതെന്ന് നാട്ടുകാർക്കും അത്ഭുതമായി. തട്ടിപ്പുകാരനായ മെത്രാനൊപ്പം ചേർന്ന് തട്ടിപ്പു നടത്തുകയാണ് ഇയാളെന്ന രീതിയിൽ ഓഡിയോ ക്ലിപ്പും പ്രചരിക്കുന്നുണ്ട്.

മെത്രാന്റെ തട്ടിപ്പുകളെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യം വാർത്ത എഴുതിയ ലേഖകനെ പണം കൊടുത്ത് വശത്താക്കാനാണ് മെത്രാൻ ശ്രമിച്ചത്. വഴങ്ങാതെ വന്നപ്പോൾ മാനനഷ്ടത്തിന് കേസ് കൊടുത്തു. ഈ വിവരം അറിഞ്ഞ് മുൻപ് ഇയാൾ പറ്റിച്ചവർ രംഗത്തെത്തിയതോടെ വീണ്ടും നിശബ്ദനായി.

മലങ്കര സ്വതന്ത്ര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ ഗ്രീഗോറിയോസ് ആണ് മാത്യൂസ് മാർ കൂറിലോസിന് മെത്രാഭിഷേകം നടത്തി കൈവെപ്പു നൽകിയത്. എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ മൂലം ഇരുവരും അന്യോയം മുടക്കുകയാണ് ഉണ്ടായത്. മുമ്പ് മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികൻ ആയിരുന്നു തിരുമേനി.

മലങ്കരയിലെ സുറിയാനി പാരമ്പര്യം നിലനിർത്തിക്കൊണ്ടുതന്നെ പെന്തെക്കോസ്തൽ സഭകളുടെ ആരാധന രീതികൾ സമന്വയിപ്പിച്ചാണ് പുതിയ സഭയുടെ ആരാധനക്രമം അവതരിപ്പിച്ചിരിക്കുന്നത്. പെന്തെക്കോസ്തൽ സഭകളുടെ പ്രാധാന ശ്രുശ്രൂഷയായ രോഗശാന്തി, ഉണർവുയോഗങ്ങൾ, മറുഭാഷ, പ്രസംഗം, തുള്ളിച്ചാട്ടം തുടങ്ങിയവ പുതിയ സഭയുടെ ആരാധനയിൽ ഉൾപെടുത്തിയിട്ടുണ്ട്. പെന്തെക്കോസ്തൽ ഓർത്തഡോക്സ് സഭക്ക് അമേരിക്കയിൽ പുതിയ ഭദ്രാസനം സ്ഥാപിക്കുമെന്നും, പുതിയ മെത്രാനെ വാഴിക്കുമെന്നും മാത്യൂസ് മാർ കൂറിലോസ് മെത്രോപ്പൊലീത്ത വ്യക്തമാക്കിയിട്ടുമുണ്ട്.

ഇതിനിടെയാണ് രോഗശാന്തിയിൽ അനുഭവസാക്ഷ്യം പറഞ്ഞ അദ്ധ്യാപകൻ ബിനുവിനേയും കൂറിലോസിനേയും പൊളിച്ചടുക്കി ഓഡിയോയും പ്രചരിക്കുന്നത്. പച്ചക്കള്ളം വിളിച്ചുപറഞ്ഞ് യേശുവിന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കാൻ നാണമില്ലേ എന്ന് ചോദിച്ചാണ് ഓഡിയോ. അങ്ങനെ സൗഖ്യമേകാൻ കഴിവുള്ളവനാണെങ്കിൽ പിതാവ് ആർസിസിയിലോ ഈ നാട്ടിലെ അനാഥാലയങ്ങളിലോ വന്ന് അവിടെ വേദന അനുഭവിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസം നൽകട്ടേയെന്ന് വെല്ലുവിളിച്ചാണ് ഓഡിയോ.

ഇത്തരം കുറേ പിതാക്കന്മാരുണ്ട്. ഇവനൊക്കെ എന്നാ നന്നാവുന്നേ. സപ്പോർട്ടുചെയ്യാൻ കുറേ പുത്രന്മാരും. ശരിക്കും വേദനയനുഭവിക്കുന്ന ഒരു കുഞ്ഞിനെങ്കിലും ആശ്വാസം കൊടുക്കാൻ ഇവന് കഴിയുമോ. യേശുവിന്റെ പേരുംപറഞ്ഞ് ഇറങ്ങിയിരിക്കുന്നു. ഒടുക്കം ബിനുവിനേ കിട്ടിയുള്ളൂ. അവന് കുനിയാൻ വയ്യത്രേ.. ഒടുക്കും കുനിഞ്ഞു... - ഇങ്ങനെ പോകുന്നു പ്രചരിക്കുന്ന ഓഡിയോയിലെ പരിഹാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP