Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓസ്‌ട്രേലിയക്ക് വിസയില്ലാതെ കടൽ താണ്ടി എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ പുതിയ താവളം കൊച്ചി! ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്നും കൊച്ചിയിൽ എത്തി ഹോട്ടലുകളിൽ താമസിച്ചു പ്രത്യേക ബോട്ടിൽ മുനമ്പത്തു നിന്നും യാത്ര തിരിച്ചാൽ 27 ദിവസം കൊണ്ട് ഓസ്‌ട്രേലിയയിൽ എത്താം; ഭക്ഷണവും മറ്റും വഴിയിൽ നൽകാൻ രാജ്യാന്തര മനുഷ്യക്കടത്തു സംഘങ്ങൾ; പാശ്ചാത്യ രാജ്യങ്ങൾക്ക് തലവേദയാകാൻ കൊച്ചി മനുഷ്യക്കടത്ത് കേന്ദ്രമായി മാറുന്നത് ഇങ്ങനെ

ഓസ്‌ട്രേലിയക്ക് വിസയില്ലാതെ കടൽ താണ്ടി എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ പുതിയ താവളം കൊച്ചി! ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്നും കൊച്ചിയിൽ എത്തി ഹോട്ടലുകളിൽ താമസിച്ചു പ്രത്യേക ബോട്ടിൽ മുനമ്പത്തു നിന്നും യാത്ര തിരിച്ചാൽ 27 ദിവസം കൊണ്ട് ഓസ്‌ട്രേലിയയിൽ എത്താം; ഭക്ഷണവും മറ്റും വഴിയിൽ നൽകാൻ രാജ്യാന്തര മനുഷ്യക്കടത്തു സംഘങ്ങൾ; പാശ്ചാത്യ രാജ്യങ്ങൾക്ക് തലവേദയാകാൻ കൊച്ചി മനുഷ്യക്കടത്ത് കേന്ദ്രമായി മാറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്രീലങ്കയും സിങ്കപ്പൂരും വഴി ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റക്കാരെ എത്തിക്കുന്ന മനുഷ്യക്കടത്തു സംഘങ്ങൾ കാലങ്ങളായി നിലനിൽക്കുന്നവയാണ്. ഈ സംഘങ്ങൾ കൂടുതൽ വിപുലമായി പ്രവർത്തനം തുടങ്ങിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യന്തര തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്തു സംഘം കൊച്ചിയും താവളമാക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൊച്ചി മുനമ്പം ഹാർബർ വഴി മത്സ്യബന്ധ ബോട്ടിൽ സ്ത്രീകളും കുട്ടികളും അടക്കം നാൽപ്പതോളം പേർ ഓസ്‌ട്രേലിയക്ക് കടന്നതായുള്ള വിവരം അടുത്ത ദിവസങ്ങളിയാണ് പുറത്തുവന്നത്. രാജ്യാന്തര സീമകൾ ലംഘിച്ച് മത്സ്യബന്ധന ബോട്ടിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പോയിരിക്കാമെന്നാണ് നിഗമനം. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡ് തുടങ്ങി.

തീരം വിട്ട ബോട്ട് കണ്ടെത്താൻ കോസ്റ്റ് ഗാർഡ് കടലിൽ തിരച്ചിലാരംഭിച്ചു. യാത്രക്കാർ ഉപേക്ഷിച്ച ബാഗുകൾ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടോകൾ, ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ, കുട്ടികളുടെ കളിക്കോപ്പുകൾ തുടങ്ങിയവ കണ്ടെത്തി.

ബാഗുകൾ അടക്കമുള്ളവ എവിടെ നിന്നും വന്നതാണെന്ന അന്വേഷണത്തിന് ഒടുവിലാണ് ഇത് മനുഷ്യക്കടത്തു സംഘത്തിന്റെതാണെന്ന നിലയിലേക്ക് എത്തിയത്. ബാഗുകൾ വിമാനത്തിൽ നിന്ന് വീണതാണെന്നായിരുന്നു ആദ്യത്തെ അഭ്യൂഹം. തുടർന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ഇവിടെ നിന്നു കടന്നവർ ശ്രീലങ്കൻ വംശജരോ, തമിഴ്‌നാട് സ്വദേശികളോ ആയിരിക്കാം സംഘത്തിലുള്ളതെന്നാണ് കരുതുന്നത്.

ബാഗിൽ കണ്ട രേഖകളിൽ നിന്നു പത്ത് പേരടങ്ങുന്ന സംഘമായി സമീപപ്രദേശങ്ങളിലെ റിസോർട്ടുകളിൽ താമസിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ചിലർ ഡൽഹിയിൽ നിന്നു വിമാനമാർഗം കൊച്ചിയിലെത്തുകയായിരുന്നു. ശനിയാഴ്ച കൂടുതൽ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്. 27 ദിവസമെടുത്താണ് ബോട്ട് ഓസ്‌ട്രേലിയയിലെത്തുന്നത്.

രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നു. മുനമ്പത്ത് നിന്നു മത്സ്യ ബന്ധന ബോട്ടുകളിൽ പോയവർക്ക്, ഇന്ധനവും ഭക്ഷണവും ഫീഡർ ബോട്ടുകളിൽ എത്തിക്കാനുള്ള സൗകര്യവും മനുഷ്യക്കടത്തുകാർ ഏർപ്പെടുത്തും. ഇവർ പിടിച്ച മത്സ്യം ഫീഡർ ബോട്ടുകൾക്ക് കൈമാറും. ഓസ്‌ട്രേലിയയിൽ അനധികൃതമായി എത്തുന്നവരെ കുടിയേറ്റക്കാരായി കരുതുമെന്നതാണ് ഇവിടേക്ക് അഭയാർഥികളെ ആകർഷിക്കുന്നത്. മനുഷ്യക്കടത്ത് കണ്ടെത്തിയതിനെ തുടർന്ന് ഐബി, ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ഓസ്‌ട്രേലിയയിലേക്ക് ബോട്ടുമാർഗ്ഗം എത്തി കുടിയേറുന്ന സംഘത്തിൽ പ്രധാനമായും ഉള്ളത് ശ്രീലങ്കക്കാരാണ്. ഇവരെ കൂടാതെ ആഫ്രിക്കയിൽ നിന്നും മറ്റും ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റം ശക്തമായി നടക്കുന്നുണ്ട്. ഓസ്‌ട്രേലിയൻ നിയമം അനുസരിച്ച് 12 വർഷം തടവിന് ലഭിക്കാവുന്ന കുറ്റമാണ് മനുഷ്യക്കടത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP