Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട്ടോ റിവേഴ്‌സ് എടുത്തപ്പോൾ പിന്നിലൂടെ കടന്നുപോയ ഗൗതമിന്റെ ശരീരത്തിൽ തട്ടി; ചോദ്യം ചെയ്തതോടെ നിന്റെ തിരിച്ചറിയൽ കാർഡ് കാണിക്കെടെ എന്ന് ആക്രോശിച്ച് ഓട്ടോ ഡ്രൈവറുടെ കരണത്തടിയും; തിരിച്ചറിയൽ കാർഡ് നൽകാൻ വിസമ്മതിച്ചപ്പോൾ വീഡിയോ പകർത്തിയും ക്രൂരമർദനം; വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് അവശനാക്കി വീഡിയോ പകർത്തിയ സംഭവത്തിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ പ്രതിക്കായി പൊലീസിന്റെ മിന്നൽ ഓപ്പറേഷൻ !

ഗീവർഗീസ് എം തോമസ്

വിഴിഞ്ഞം: തിരുവനന്തപുരത്ത ഇതരസംസ്ഥാനതൊഴിലാളിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവർ സുരേഷ് അറസ്റ്റിൽ. വിഴിഞ്ഞം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം മുക്കോല ഓട്ടോ സ്റ്റാൻഡിൽ വച്ചാണ് സുരേഷ് കൈയേറ്റം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ഇതോടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ വിഴിഞ്ഞം സിഐ യടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശനിയാഴ്ച സന്ധ്യയോടെയാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈൽ കടയിൽ റീചാർജ് ചെയ്യാനായി എത്തിയതാണ് അന്യ സംസ്ഥാന തൊഴിലാളിയായ ഗൗതം മണ്ഡൽ. മുക്കോല ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ സുരേഷ് ഈ സമയം തന്റെ ഓട്ടോറിക്ഷ പിന്നിലേക്ക് എടുത്തപ്പോൾ കടയിലേക്ക് കയറാൻ വേണ്ടി പിന്നിൽ നിൽക്കുകയായിരുന്ന ഗൗതമിന്റെ ശരീരത്തിൽ ഓട്ടോ തട്ടി. ഗൗതം ഇതിനെ ചോദ്യം ചെയ്തതോടെ പ്രകോപിതനായ സുരേഷ് ഗൗതമിനെ ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നു .

തുടർന്ന് മർദിച്ച ശേഷം ഗൗതമിനോട് തിരിച്ചറിയൽ രേഖആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ വിസമ്മതിച്ച ഗൗതമിനെ വീണ്ടും ഇയാൾ മുഖത്ത് അടിച്ചു തുടർന്ന് തിരിച്ചറിയൽ കാർഡ് പിടിച്ചു വാങ്ങുകയും ചെയ്തു. ഗൗതം പേഴ്സ് എടുക്കുന്നതിനിടെ അസഭ്യം പറയുന്നതും നിന്റെ ആധാർ എവിടെടാ, ആധാർ കാണിക്കെടാ, പൊലീസിനെ വിളിക്ക്, ക്യാമറയിൽ പിടിച്ചോണെ ഇതെല്ലാം എന്ന് സുരേഷ് സമീപത്തു നിൽക്കുന്നവരോട് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഗൗതമിന്റെ കാർഡ് പിടിച്ചു വാങ്ങിയ സുരേഷ് നീയിത് നാളെ പൊലീസ് സ്റ്റേഷനിൽ വന്നു വാങ്ങെടാ ' എന്നു പറഞ്ഞാണ് തിരികെ നടക്കുന്നത്. സോഷ്യൽമീഡിയയിൽ വീഡിയോ വൈറലായതോടെ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇയാൾ മുൻപും അടിപിടി കേസുകളിൽ പ്രതിയായിട്ടുണ്ട്. കഞ്ചാവ് കേസിലും ഇയാൾക്ക് ബന്ധമുള്ളതായി പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP