Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ലാത്ത സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ഓട്ടോ ഡ്രൈവർമാർ ആയിരം രൂപവീതം അടയ്‌ക്കേണ്ടി വരുമോ? ബീഹാറിലെ പാവപ്പെട്ട ഓട്ടോ ഡ്രൈവർക്ക് പിഴയിട്ടത് സീറ്റ് ബെൽറ്റ് ഇല്ലാത്തതിന്; അബദ്ധം പറ്റിയതാവുമെന്ന് കരുതിയപ്പോൾ തിരുത്തലോടെ ഉദ്യോഗസ്ഥർ; മോട്ടോർ വാഹന നിയമഭേദഗതിയിൽ സീറ്റ് ബെൽറ്റിന്റെ കാര്യം പറയുന്നിടത്ത് ഓട്ടോകൾക്ക് ഒഴിവില്ലത്രേ!

ഇല്ലാത്ത സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ഓട്ടോ ഡ്രൈവർമാർ ആയിരം രൂപവീതം അടയ്‌ക്കേണ്ടി വരുമോ? ബീഹാറിലെ പാവപ്പെട്ട ഓട്ടോ ഡ്രൈവർക്ക് പിഴയിട്ടത് സീറ്റ് ബെൽറ്റ് ഇല്ലാത്തതിന്; അബദ്ധം പറ്റിയതാവുമെന്ന് കരുതിയപ്പോൾ തിരുത്തലോടെ ഉദ്യോഗസ്ഥർ; മോട്ടോർ വാഹന നിയമഭേദഗതിയിൽ സീറ്റ് ബെൽറ്റിന്റെ കാര്യം പറയുന്നിടത്ത് ഓട്ടോകൾക്ക് ഒഴിവില്ലത്രേ!

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മോട്ടോർവാഹന നിയമ ഭേദഗതി നിലവിൽ വന്നതോടെ നിയമലംഘകരെ കാത്തിരിക്കുന്നത് ചെറിയ നിയമലംഘനത്തിന് പോലും വലിയ പിഴയാണ്. പിഴയൊടുക്കുന്നവന് തെറ്റ് ചെയ്തതുകൊണ്ടാണ് എന്ന് ആശ്വസിക്കാം എങ്കിൽ തങ്ങളുടേതല്ലാത്ത കുറ്റത്തിന് വൻതുക പിഴയൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ രാജ്യമാകെയുള്ള ഓട്ടോ ഡ്രൈവർമാർ. ഓട്ടോകൾ ഇരുചക്ര വാഹനങ്ങളല്ലാത്തതിനാൽ അല്ലാത്തതിനാൽ ഓടിക്കുന്ന ആളിന് ഹെൽമറ്റോ നാല് ചക്ര വാഹനം അല്ലാത്തതിനാൽ ഡ്രൈവർക്ക് സീറ്റ് ബെൽറ്റോ ഇതുവരെ ഏർപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ നിർമ്മാണ കമ്പനികൾ വാഹനം ഇറക്കുന്നത് സീറ്റ് ബെൽറ്റ് ഉൾപ്പെടെയുമല്ല. രാജ്യത്തെ ഒരു ഓട്ടോറിക്ഷക്കും സീറ്റ് ബെൽറ്റില്ല എന്നതാണ് വാസ്തവം.

എന്നാൽ, മോട്ടോർ വാഹനനിയമ ഭേദഗതി നിലവിൽ വന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ ആശങ്കയിലാണ്. തങ്ങൾക്കും സീറ്റ് ബെൽറ്റ് വേണ്ടിവരുമോ എന്നതാണ് ഇവരെ കുഴയ്ക്കുന്നത്. ആശങ്കകൾ അസ്ഥാനത്തല്ല എന്ന് തെളിയിക്കുന്നതാണ് ബീഹാറിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ. ബീഹാറിൽ ഓട്ടോ ഡ്രൈവർക്ക് പൊലീസ് 1000 രൂപ പിഴ ഇട്ടത് സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നാരോപിച്ച്. ബീഹാറിലെ മുസഫർപുരിലെ ഓട്ടോ ഡ്രൈവറാണ് ഇല്ലാത്ത സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ഒടുക്കേണ്ടി വന്നത്.

ഓട്ടോറിക്ഷകൾക്ക് സീറ്റ് ബെൽറ്റ് ഇല്ലെന്നിരിക്കെ, ശിക്ഷാ നടപടി ഓട്ടോ തൊഴിലാളികളെ ആശങ്കയിലാക്കുകയാണ്. അതേസമയം, ഡ്രൈവറുടെ സാമ്പത്തിക നില അറിയാവുന്നതുകൊണ്ട് വളരെ ചെറിയ പിഴത്തുക മാത്രമാണ് ഈടാക്കിയത് എന്നാണ് പൊലീസിന്റെ നിലപാട്. നിയമത്തിൽ ഇരുചക്ര വാഹനങ്ങളും മോട്ടോർ വാഹനങ്ങളും എന്നാണ് പറഞ്ഞിരിക്കുന്നതെന്നും ഓട്ടോറിക്ഷകളെ പ്രത്യേകം പരാമർശിക്കാത്തതിനാൽ സീറ്റ് ബെൽറ്റ് ബാധകമാണ് എന്നുമായിരുന്നു പൊലീസ് നിലപാട്.

ഈ വർഷമാദ്യം ഭേദഗതി ചെയ്ത മോട്ടർ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും കാറുകളിൽ സീറ്റ് ബെൽറ്റും ധരിക്കുന്നത് കർശനമാക്കിയിരുന്നു. ഇതു ലംഘിക്കുന്നവർക്കുള്ള പിഴ പല മടങ്ങായി വർധിപ്പിക്കുകയും ചെയ്തു. എന്നാൽ നിയമത്തിൽ മോട്ടർ വാഹനങ്ങൾ എന്നു പൊതുവായി പറയുന്നതല്ലാതെ ഓട്ടോറിക്ഷയുടെ കാര്യം പ്രത്യേകമായി പരാമർശിക്കുന്നില്ല. ഇതാണ് ഇപ്പോൾ ഓട്ടോ ഡ്രൈവർക്ക് പണിയാകുന്നത്.

ഓട്ടോറിക്ഷകൾ നിർമ്മാതാക്കൾ തന്നെ സീറ്റ്ബെൽറ്റ് ഇല്ലാതെയാണ് വിപണിയിൽ എത്തിക്കുന്നത്. അതിനാൽ തന്നെ ഇതുവരെ ഇത്തരം ഒരു പ്രശ്നം ഉദിച്ചിരുന്നില്ല. മറ്റെങ്ങും ഓട്ടോറിക്ഷ ഡ്രൈവർമാർ പിഴ അടക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെങ്കിലും ഏത് നിമിഷവും പിടിവിഴും എന്ന ഭയം ഡ്രൈവർമാർക്കുണ്ട്.

രാജ്യത്തെ ഒരു വലിയ തൊഴിൽ മേഖലയാണ് ഓട്ടോറിക്ഷ. സാധാരണക്കാരന് ചെറിയ തുകയിൽ യാത്ര ചെയ്യാൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ആശ്രയിക്കുന്നത് ഓട്ടോകളെയാണ്. ചെറിയ മുതൽമുടക്കിൽ സംതൃപ്ത ജീവിതത്തിനാവശ്യമായ വരുമാനം ലഭിക്കും എന്നതിനാൽ വളരെയധികം ആളുകളാണ് ഈ മേഖലയിൽ ഡ്രൈവറായി എത്തുന്നത്. നേരത്തേ യൂണിഫോമിന്റെ പേരിലും മീറ്ററിന്റെ പേരിലും ഒക്കെ ചെറിയ തുക പിഴയായി നൽകേണ്ടി വരുന്ന സാഹചര്യം മാറിയാണ് ഇപ്പോൾ തങ്ങളുടേതല്ലാത്ത തെറ്റിന് വൻ തുകകൾ പിഴയായി നൽകേണ്ടി വരിക എന്ന് ഡ്രൈവർമാരും ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP