Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷൂട്ടിങ് തുടങ്ങി ഒൻപതാം ദിവസം നിർമ്മാതാവിന്റെ ആത്മഹത്യ; തൊട്ടു പിറകേ കാമുകിയും ജീവനൊടുക്കി; സിനിമ റിലീസാകുമ്പോൾ അവരുടെ വിവാഹം സ്വർഗ്ഗത്തിൽ; 'അവരുടെ രാവുകൾ' തിയേറ്ററിലെത്തുന്നത് സിനിമയെ വെല്ലുന്ന നാടകീയതയ്‌ക്കൊടുവിൽ; ആസിഫലി ചിത്രത്തിന്റെ അണിയറയിൽ നടന്നത്

ഷൂട്ടിങ് തുടങ്ങി ഒൻപതാം ദിവസം നിർമ്മാതാവിന്റെ ആത്മഹത്യ; തൊട്ടു പിറകേ കാമുകിയും ജീവനൊടുക്കി; സിനിമ റിലീസാകുമ്പോൾ അവരുടെ വിവാഹം സ്വർഗ്ഗത്തിൽ; 'അവരുടെ രാവുകൾ' തിയേറ്ററിലെത്തുന്നത് സിനിമയെ വെല്ലുന്ന നാടകീയതയ്‌ക്കൊടുവിൽ; ആസിഫലി ചിത്രത്തിന്റെ അണിയറയിൽ നടന്നത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സിനിമാ നിർമ്മാതാവ് അജയ് കൃഷ്ണൻ(29) ആത്മഹത്യ ചെയ്തത് എന്തിനാണ്? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ തന്നെയാണ് കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ച് അജയ് ഇല്ലാത്ത നാട്ടിൽ ജീവിച്ചിരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കാമുകി വിനീത നായരും(27) ആത്മഹത്യ ചെയ്തത്. സിനിമാക്കഥയെയും വെല്ലുന്ന വിധത്തിലായിരുന്നു ഈ സംഭവം. ഈ മരണത്തിലെ ഗൂഢാലോചന നീക്കാൻ പൊലീസ് ഒന്നും ചെയ്തില്ല. അതുകൊണ്ട് തന്നെ ഈ ജീവിത കഥയുടെ ക്ലൈമാക്‌സ് ഇന്നും ആർക്കും അറിയില്ല.

സിനിമയെ തുടർന്നുണ്ടായ ബാധ്യതകളെ തുടർന്നാണ് അജയ് ആത്മഹത്യ ചെയ്തെന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവന്നതെങ്കിലും അങ്ങനെയായിരുന്നില്ലെന്നാണ് കാലം തെളിയിക്കുന്നത്. അജയ് കൃഷ്ണന്റെ സ്വപ്‌നമായിരുന്ന അവരുടെ രാവുകൾ ഇന്ന് തിയേറ്ററിലെത്തുകയാണ്. ഇതിനിടെയാണ് അജയ് കൃഷ്ണ ആത്മഹത്യ ചെയ്തത്. അന്ന് പ്രചരിച്ചതെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ അജയ് കൃഷ്ണയുടെ സിനിമാ സുഹൃത്തുക്കൾക്കായി. സിനിമ ഇറങ്ങും മുൻപേ നിർമ്മാതാവ് മരിക്കുക. സിനിമയുടെ എഡിറ്റിങ് കണ്ടാണ് നിർമ്മാതാവ് മരിച്ചതെന്ന് വാർത്ത പരക്കുക. എന്നിട്ടും നിർമ്മാതാവിന്റെ വീട്ടുകാർ തന്നെ ചിത്രം ഏറ്റെടുത്ത് തിയേറ്ററിൽ എത്തിക്കുകയാണ് അവരുടെ രാവുകൾ അങ്ങനെ യാഥാർത്ഥ്യമായി. മങ്കിപെൻ എന്ന ജനപ്രിയ ചിത്രത്തിൽ നിന്നും അവരുടെ രാവുകളിലേയ്ക്കുള്ള യാത്രയിൽ സംവിധായൻ ഷാനിൽ മുഹമ്മദ് നേരിട്ടത് വലിയ വെല്ലുവിളികളെയാണ്. ഇതെല്ലാം മറിടകന്ന് സിനിമ അജയ് കൃഷ്ണയ്ക്ക് സമർപ്പിക്കുകയാണ് സംവിധായകൻ.

ഷൂട്ട് ഏപ്രിൽ 14 ന് തുടങ്ങി അജയ് കൃഷ്ണൻ ആത്മഹത്യ ചെയ്യുന്നത് 23 നാണ് ഈ ഒൻപത് ദിവസം കൊണ്ട് ആ സിനിമ ഒന്നും ആയിട്ടില്ലായിരുന്നു. എഡിറ്റിങ് നടക്കുകയായിരുന്നു. പല മാധ്യമങ്ങളും പടച്ചുവിട്ടത് സിനിമയുടെ പ്രിവ്യൂ കണ്ട് നിരാശയായിട്ടാണ് നിർമ്മാതാവ് മരിച്ചത് എന്നായിരുന്നു. അത് ഞങ്ങളെ വല്ലാതെ ബാധിച്ചു. മൂന്ന് മാസത്തോളം ഞങ്ങൾ ആകെ വിഷമിച്ചിരുന്നു പോയി. പിന്നീട് അജയിന്റെ വീട്ടുകാരാണ് ഈ സിനിമ പൂർത്തിയാക്കണമെന്ന് പറഞ്ഞ് ഞങ്ങളെ സമീപിച്ചത്. അത് അജയിന്റെ സ്വപ്നമായിരുന്നു. ഈ സിനിമ പുറത്തിറക്കണം, അവർ പറഞ്ഞു. ഈ സിനിമ ഒരുപാട് പേർ വാങ്ങാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വീട്ടുകാർക്ക് അജയിന്റെ പേരിൽ തന്നെ ഇറങ്ങണമെന്നാണ് ആഗ്രഹം. ഒരുപാട് കഷ്ടപ്പെട്ടാണ് പൂർത്തിയാക്കിയത്. ഇപ്പോഴും ഈ സിനിമ ഇറക്കാതിരിക്കാനുള്ള ശ്രമങ്ങൾ പല ഭാഗങ്ങളിലായി നടക്കുന്നുണ്ട്-ഷാനിൽ പറയുന്നു.

സീരിയലുകളുടെ നിർമ്മാതാവായിരുന്ന അജയുടെ സിനിമാ സംരംഭവമായിരുന്നു അവരുടെ രാവുകൾ. സിനിമ റിലീസായാൽ ഉടനെ വിനീതയെ വിവാഹം ചെയ്യാനായിരുന്നും അജയ് ഉദ്ദേശിച്ചത്. എന്നാൽ, തന്റെ സിനിമ റിലീസാകും മുമ്പെ കൊല്ലം തിരുമുല്ലവാരത്തെ വീട്ടിൽ ജീവനൊടുക്കി. ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് തിരുമുല്ലവാരത്തെ വീടായ തെക്കേടത്ത് അമ്പാടിയിൽ തൂങ്ങിമരിച്ചു. സംഭവം കഴിഞ്ഞ നാല് ദിവസങ്ങൾ പിന്നിട്ടപ്പോൾ കാമുകിയും ഫാഷൻ ഡിസൈനറുമായ വിനീത നായരും ആത്മഹത്യ ചെയ്തു. വിനീതയുടെ ഡയറിപരിശോധിച്ചപ്പോഴാണ് അജയ് കുമാറുമായി ബന്ധപ്പെട്ട ആത്മഹത്യയാണെന്ന് ബോധ്യമായത്. എന്തായിരുന്നു കാരണമെന്ന് ഇന്നും ആർക്കും അറിയില്ല.

''അജയ് ഇല്ലാത്ത ലോകത്ത് ഇനി ഞാനും ജീവിക്കുന്നില്ല. ഇങ്ങനെ ചെയ്തതിൽ ഉറ്റവരും ഉടയവരും എനിക്ക് മാപ്പ് തരണം. സിനിമ റിലീസായശേഷം വിവാഹം കഴിക്കാനിരിക്കുകയായിരുന്നു ഞങ്ങൾ. ഇനി ആ സ്വപ്നങ്ങളില്ലാതെ ജീവിക്കാനാവില്ല...' എന്നായിരുന്നു ഡയറിക്കുറിപ്പ്. സ്വന്തം ജീവിതത്തിൽ ഒരുപാട് സ്വപ്നമുണ്ടായിരുന്നു അവൾക്ക് പഠിക്കാനും വരയ്ക്കാനും മിടുക്കിയായിരുന്നു വിനീതയും. ബംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയി. പഠിക്കുന്ന കാലത്താണ് വിനീത അവിടെ വച്ച് അജയ് കൃഷ്ണനെ പരിചയപ്പെടുന്നത്. പിന്നീട് ജീവിതസ്വപ്നങ്ങൾ അവർ ഒരുമിച്ച് കണ്ടു. അജയ്ക്ക് എപ്പോഴും സിനിമയും അഭിനയവുമൊക്കെ ഹരമായിരുന്നു. അവളോട് സംസാരിച്ചിരുന്നത് ആ സ്വപ്നങ്ങളെക്കുറിച്ചായിരുന്നു. അജയ് നിർമ്മിക്കുന്ന സിനിമ റിലീസായശേഷം വിവാഹം കഴിക്കാം എന്ന് അവർ തീരുമാനിക്കുകയും ചെയ്തു.

കോഴ്സ് പൂർത്തിയാക്കിയ വിനീത കുറച്ച് കാലമായി നാട്ടിൽ തന്നെയായിരുന്നു. ഇതിനിടെ എം.ബി.എ കോഴ്സിന് ചേരാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തു. പെട്ടൊന്നൊരു ദിവസം സ്വപ്നങ്ങൾക്ക് കൂട്ടായി ജീവിതത്തിന്റെ കൈപിടിച്ച് വരാമെന്ന് വാക്ക് കൊടുത്തയാൾ ജീവനുപേക്ഷിച്ച് കടന്നുകളഞ്ഞതോടെ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. അതാണ് അവളെയും തകർത്തത്. സിനിമാ നിർമ്മാണത്തിലേക്ക് കടന്ന അജയ് അടുത്തകാലത്ത് നിരാശനായിരുന്നു എന്നാണ് വിനിതയുടെ ഡയറിക്കുറിപ്പിൽ പറയുന്നത്. തനിക്ക് വേണ്ടി കാത്തിരുന്ന് ജീവിതം കളയരുതെന്നും അജയ് പറയുമായിരുന്നവെന്നും വിനീതയുടെ കുറിപ്പിൽ പറയുന്നു. സിനിമാ നിർമ്മാണത്തിൽ നഷ്ടം ഉണ്ടായെന്ന് വിനീതയെ അറിയിച്ച അജയ്, താൻ മരിച്ചാൽ വേറെ വിവാഹം കഴിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.

സിനിമ നിർമ്മാണത്തിനുശേഷമുള്ള സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് അജയ് ആത്മഹത്യ ചെയ്തതെന്ന് പ്രചരിച്ചിരുന്നതെങ്കിലും ആത്മഹത്യ ചെയ്യാൻ തക്ക യാതൊരുവിധ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലായിരുന്നുവെന്നാണ് അജയ്യുടെ പിതാവ് രാധാകൃഷ്ണപിള്ള അന്നേ വിശദീകരിച്ചിരുന്നു. ഇതിന് ശേഷം സിനിമയുടെ നിർമ്മാണം കുടുംബം തന്നെ ഏറ്റെടുത്തു. ഒടുവിൽ സിനിമ തിയേറ്ററിലുമെത്തുന്നു. അജയ് കൃഷ്ണയുടെ സിനിമാ മോഹങ്ങളുടെ പൂർത്തീകരണമാണ് ഈ സിനിമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP