Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പച്ചയ്ക്ക് തെരുവിലിട്ട് കത്തിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിന്റെ വിലാപത്തോട് മുഖം തിരിക്കാതെ മറുനാടൻ വായനക്കാർ; ഒരു ദിവസം കൊണ്ട് ആവാസ് അക്കൗണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് 1,81,000 രൂപ; അമേരിക്കയിൽ നിന്ന് ഒരു വായനക്കാരി അയച്ച 50,000 രൂപയടക്കം പ്രവാസി മലയാളികൾ അയച്ച പണം എത്തുന്നതിന് മുൻപ് ചികിത്സയ്ക്കുള്ള പണം എത്തിയതിന്റെ ആശ്വാസത്തിൽ പിതാവ്

പച്ചയ്ക്ക് തെരുവിലിട്ട് കത്തിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിന്റെ വിലാപത്തോട് മുഖം തിരിക്കാതെ മറുനാടൻ വായനക്കാർ; ഒരു ദിവസം കൊണ്ട് ആവാസ് അക്കൗണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് 1,81,000 രൂപ; അമേരിക്കയിൽ നിന്ന് ഒരു വായനക്കാരി അയച്ച 50,000 രൂപയടക്കം പ്രവാസി മലയാളികൾ അയച്ച പണം എത്തുന്നതിന് മുൻപ് ചികിത്സയ്ക്കുള്ള പണം എത്തിയതിന്റെ ആശ്വാസത്തിൽ പിതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവല്ലയിൽ നടുറോഡിലൂടെ നടന്ന് പോകുമ്പോൾ പ്രേമഭ്രാന്ത് മൂത്ത് മുഴു ഭ്രാന്തനായി മാറിയ ഒരു ചെറുപ്പക്കാരൻ പച്ചയ്ക്ക് കത്തിക്കാൻ ശ്രിച്ച പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ജീവന്മരണ പോരാട്ടത്തിലാണ്. പെൺകുട്ടിയുടെ ചികിത്സയ്ക്കുള്ള കാശ് പോലും ഇല്ലാതെ കണ്ണീരോടെ കൂലിപ്പണിക്കാരനായ പിതാവ് കഴിഞ്ഞ ദിവസം മറുനാടനോട് സംസാരിച്ചിരുന്നു. തുടർന്നാണ് ആ കുടുംബത്തെ സഹായിക്കാൻ മറുനാടൻ വായനക്കാരോട് ഞങ്ങൾ നടത്തിയ അഭ്യർത്ഥന കാട്ടുതീ പോലെയാണ് പടർന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോൾ ഈ കുടുംബത്തെ സഹായിക്കാൻ ആയി മറുനാടൻ വായനക്കാർ നൽകിയത് 1,81,900.31 രൂപയാണ്. വിദേശത്ത് നിന്നും പ്രവാസി മലയാളികൾ ട്രാൻസ്ഫർ ചെയ്തിരിക്കുന്നതടക്കം വേറെയും പണം ഈ ദിവസങ്ങളിൽ എത്തുമെന്ന് കണക്കാക്കുന്നത്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നും ഒരു വായനക്കാരി 50,000 രൂപ അയച്ചതായി ഞങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. 100 രൂപ മുതൽ 15000 രൂപ വരെ സഹയാധനമായി തന്നവരുണ്ട്. ഇതടക്കമുള്ള പണം ഇന്നും നാളെയുമായി അക്കൗണ്ടിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. 117 വായനക്കാരാണ് ഇതുവരെ കാശ് നൽകിയത്.

കൂലിപ്പണിക്കാരനായ ഈ പെൺകുട്ടിയുടെ പിതാവിന്റെ കണ്ണുനീരിന്റെ കഥ ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഈ വേദനയുടെ ആഴം നിങ്ങൾക്ക് മനസിലാക്കാം.

ഈ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ പണം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് നൽകാവുന്നതാണ്. ഒരു നയാ പൈസ പോലും മാറ്റാതെ മുഴുവൻ പണവും ഈ കുടംബത്തിന് തന്നെ നൽകുന്നതാണ്.

Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM

ഇതുവരെ ലഭിച്ച തുക പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേയ്ക്ക് ഇന്നു തന്നെ ട്രാൻസ്ഫർ ചെയ്യാം. പിതാവിന്റെ അക്കൗണ്ട് ഡീറ്റേയ്ൽസ് ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാലാണ് വൈകുന്നത്. സഹോദരീ ഭർത്താവ് അടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റേയ്ൽസ് ലഭ്യമാണെങ്കിലും പിതാവിന്റെ അക്കൗണ്ടിലേയ്ക്ക് തന്നെ പണം മാറ്റിയാൽ മതിയെന്ന് ട്രസ്റ്റികൾ തീരുമാനിക്കുകയായിരുന്നു. വൈകുന്നേരത്തോടെ അക്കൗണ്ട് വിവരങ്ങൾ പിതാവ് തന്നു കഴിഞ്ഞാൽ ഇന്നോ നാളെയോ ലഭ്യമായത്രയും പണം കൈമാറും. ബാക്കി പണം അപ്പീൽ അവസാനിപ്പിച്ച ശേഷം ഒരുമിച്ച് കൈമാറാൻ ആണ് തീരുമാനം.

ഇതുവരെ ലഭിച്ച പണത്തിന്റെ കണക്കുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് ആണ് ഈ വാർത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. പണം നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതായുള്ളതിനാൽ പേര് വിവരം മറച്ചാണ് നൽകുന്നത്. അതേ സമയം പണം നൽകിയ ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ നൽകുന്നതാണ്. ആർക്കെങ്കിലും ഇത് സംബന്ധിച്ച് സംശയങ്ങളോ, സുതാര്യതയെ സംബന്ധിച്ച ആശങ്കയോ ഉണ്ടെങ്കിൽ [email protected]  എന്ന വിലാസത്തിലേയ്ക്ക് ബന്ധപ്പെടുക. ഇതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ [email protected] എന്ന വിലാസത്തിലും അയയ്ക്കാം.

മറുനാടന്റെ മുൻകൈയിൽ പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി ആരംഭിച്ച ആവാസ് എന്ന ചാരിറ്റി സംഘടനയാണ് ഈ കുടുംബത്തെ സഹായിക്കാനുള്ള പണം ശേഖരിക്കാൻ മുൻപോട്ടിറങ്ങിയത്. ശേഖരിക്കുന്ന പണത്തിന്റെ സുതാര്യത ഉറപ്പാക്കാൻ ആയിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ലഭിക്കുന്ന മുഴുവൻ തുകയുടെയും കണക്കുകൾ ബാങ്ക് സ്റ്റേറ്റ്മെന്റ് സഹിതം പ്രസിദ്ധീകരിക്കും. ട്രസ്റ്റിന്റെ പ്രവർത്തന ചെലവിനായി വായനക്കാർ നൽകുന്ന പണത്തിൽ നിന്നും ഒരു നയാ പൈസ പോലും ഉപയോഗിക്കുകയുമില്ല. ഞങ്ങളുടെ സഹോദസ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതുവരെ ആറ് കോടിയിൽ ഏറെ രൂപ ശേഖരിച്ച് അർഹതപ്പെട്ടവർക്ക് നൽകിയതും പൂർണമായും സുതാര്യത നിലനിർത്തിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP