Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മധ്യപ്രദേശിലും യുപിയിലും അറസ്റ്റിലായത് 87 പേർ; കേരളത്തിൽ ഇന്നലെ കേസെടുത്തത് എഫ് ബിയിൽ വിദ്വേഷം പ്രചരിപ്പിച്ച മൂന്ന് പ്രവാസികൾക്കെതിരെ; മലപ്പുറത്തുകാരെല്ലാം വിദേശത്തെന്നും പൊലീസ്; ഫേസ്‌ബുക്കും ട്വിറ്ററും യുട്യൂബും അരിച്ചു പെറുക്കി സൈബർ ഡോം; അരുതാത്തത് കുറിച്ച സ്വരാജ് എംഎൽഎയേയും ആഘോഷത്തിൽ വിദ്വേഷം നിറച്ച പ്രതീഷ് വിശ്വനാഥിനെയും വെറുതെ വിട്ടും പൊലീസിന്റെ തന്ത്രപരമായ മൗനം; അയോധ്യക്കേസിൽ സോഷ്യൽ മീഡിയ ഇപ്പോഴും നിരീക്ഷണത്തിൽ തന്നെ

മധ്യപ്രദേശിലും യുപിയിലും അറസ്റ്റിലായത് 87 പേർ; കേരളത്തിൽ ഇന്നലെ കേസെടുത്തത് എഫ് ബിയിൽ വിദ്വേഷം പ്രചരിപ്പിച്ച മൂന്ന് പ്രവാസികൾക്കെതിരെ; മലപ്പുറത്തുകാരെല്ലാം വിദേശത്തെന്നും പൊലീസ്; ഫേസ്‌ബുക്കും ട്വിറ്ററും യുട്യൂബും അരിച്ചു പെറുക്കി സൈബർ ഡോം; അരുതാത്തത് കുറിച്ച സ്വരാജ് എംഎൽഎയേയും ആഘോഷത്തിൽ വിദ്വേഷം നിറച്ച പ്രതീഷ് വിശ്വനാഥിനെയും വെറുതെ വിട്ടും പൊലീസിന്റെ തന്ത്രപരമായ മൗനം; അയോധ്യക്കേസിൽ സോഷ്യൽ മീഡിയ ഇപ്പോഴും നിരീക്ഷണത്തിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യ കേസിലെ വിധിയെ തുടർന്ന് ഉത്തർപ്രദേശിലും മധ്യപ്രദേശിലുമായി 87 പേർ അറസ്റ്റിലായി. സമൂഹ മാധ്യമങ്ങളിലൂടെ സമുദായ സൗഹാർദം തകർക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഉത്തർപ്രദേശിൽ 77 പേരെ അറസ്റ്റ് ചെയ്തത്. 34 കേസെടുത്തു.

കേരളത്തിൽ അയോധ്യ കേസിലെ സുപ്രീംകോടതി വിധി സംബന്ധിച്ച് വർഗീയത കലർന്ന പോസ്റ്റ് ഇട്ടതിന് മൂന്ന് പേർക്കെതിരെ കേസെടുത്തു. മതസ്പർധയുണ്ടാക്കുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട മൂന്ന് പേർക്കെതിരെയാണ് മലപ്പുറത്ത് കേസെടുത്തിരിക്കുന്നത്. പാണ്ടിക്കാട്, മഞ്ചേരി, പെരിന്തൽമണ്ണ സ്വദേശികളായ മൂന്ന് പേർക്കെതിരെയാണ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ മൂന്ന് പേരും വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ അയോധ്യകേസിലെ വിധിക്ക് ശേഷം വർഗ്ഗീയ പരാമർശത്തിന്റെ പേരിൽ പൊലീസ് കേസെടുത്തവരുടെ എണ്ണം അഞ്ചായി

അയോധ്യ കേസിൽ വിധി വന്നതിനുശേഷം ഫേസ്‌ബുക്, ട്വിറ്റർ, യൂട്യൂബ് എന്നിവയിലെ 8275 പോസ്റ്റുകളുടെ പേരിലാണു നടപടി. മധ്യപ്രദേശിൽ വാട്‌സാപ് അടക്കം സമൂഹ മാധ്യമങ്ങളിലൂടെ വിവാദപരാമർശം നടത്തിയതിനും പടക്കം പൊട്ടിച്ചതിനുമാണു 10 പേർ അറസ്റ്റിലായത്. പടക്കം പൊട്ടിച്ചതിന് ഗ്വാളിയർ ജയിൽ സൂപ്രണ്ട് മഹേഷ് അവധിനെ സസ്‌പെൻഡ് ചെയ്തു. 4 ജില്ലകളിൽ ഇന്റർനെറ്റ് സേവനം തടഞ്ഞു. 30 വരെ എല്ലാ റാലികളും വിലക്കി. രാജസ്ഥാനിൽ പലയിടത്തും ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. രാജ്യത്ത് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കേരളവും സോഷ്യൽ മീഡിയ നിരീക്ഷിച്ചിരുന്നു. അയോധ്യ വിധിയെ പറ്റി മതസ്പർധയുണ്ടാക്കുന്ന തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് കൊച്ചി സെൻട്രൽ പൊലീസും നേരത്തെ കേസ് എടുത്തിരുന്നു. വർഗ്ഗീയമായി പോസ്റ്റിട്ട രണ്ട് പേർക്കെതിരെയാണ് പൊലീസ് കേസൈടുത്തത്. കേരള പൊലീസിന്റെ സൈബർ ഡോം വിഭാഗമാണ് ഇവരുടെ പോസ്റ്റ് കണ്ടെത്തിയത്. പ്രതികൾക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതൽ സമൂഹമാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നൽകിയിരുന്നു. കേരള പൊലീസിന്റെ സൈബർ സെല്ലും സൈബർ ഡോമും സമൂഹമാധ്യമങ്ങളിൽ ശക്തമായ നിരീക്ഷണമാണ് ഇപ്പോഴും നടത്തുന്നത്. കേരളത്തിൽ ഇന്നലെ സെയ്ഫുദ്ദീൻ ബാബു, ഇബ്രാഹിം കുഞ്ഞിക്ക എന്നീ പേരുകളിലുള്ള പ്രൊഫൈൽ ഉടമകൾക്കെതിരെയാണ് കേസ് എടുത്തത്. വിധിയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് കേരളത്തിലെ ഫേസ്‌ബുക്ക് കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്സിനെതിരെ കൊച്ചി പൊലീസ് കേസെടുത്തിരുന്നു. ഗ്രൂപ്പിൽ വന്ന പോസ്റ്റുകൾക്കെതിരെയാണ് കേസ്.

വിധിക്കെതിരേ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട യുവാവിന്റെ പേരിൽ പാണ്ടിക്കാട് പൊലീസും കേസെടുത്തു. ജഷീർ മെഹവിഷ് എന്ന അക്കൗണ്ടിലൂടെയാണ് മതസ്പർദ്ധ പ്രചരിപ്പിക്കും വിധമുള്ള പോസ്റ്റ് പ്രചരിച്ചത്. പാണ്ടിക്കാട് പൊലീസ്സ്റ്റേഷൻ പരിധിയിൽനിന്ന് പുറത്തുവിട്ട പോസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണന്ന് എസ്‌ഐ. സി.കെ. നൗഷാദ് പറഞ്ഞു.

വിധിക്ക് പിന്നാലെ തൃപ്പുണിത്തുറ എംഎൽഎ എം സ്വരാജ് വിദ്വേഷ പ്രസ്താവന നടത്തിയെന്ന് യുവമോർച്ച ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവമോർച്ച ഡിജിപിക്ക് പരാതി നൽകി. എന്നാൽ സ്വാരജിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാൻ പൊലീസ് ഇനിയും തയ്യാറായിട്ടില്ല. മധ്യപ്രദേശിലും മറ്റും വിധിയുടെ പേരിൽ ആഘോഷം നടത്തിയവർക്കെതിരേയും നടപടി എടുത്തു. എന്നാൽ കേരളത്തിൽ തീവ്ര ഹിന്ദുത്വത്തിന്റെ നേതാവായ പ്രതീഷ് വിശ്വനാഥൻ ഇത്തരം ഇടപെടൽ നടത്തിയിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല.

വിധിയുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിലൂടെ നിരന്തരം വിദ്വേഷപ്രചാരണം നടത്തിയെന്നാരോപിച്ച് രാഷ്ട്രീയ ബജ്റംഗ്ദൾ / അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാക്കളായ പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമൾ എന്നിവർക്കെതിരേ എസ്ഡിപിഐ പരാതി നൽകിയിരുന്നു. അന്യമത വിദ്വേഷവും വർഗീയകലാപവും ലക്ഷ്യമിട്ടുകൊണ്ട് രാഷ്ട്രീയ ബജ്റംഗ്ദൾ നേതാക്കളായ പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമൾ എന്നിവർ ഫേസ്‌ബുക്കിലൂടെ നിരവധി പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുന്നതായി പരാതിയിൽ പറയുന്നു. വിധിയുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയ എം സ്വരാജ് എംഎൽഎയ്ക്കെതിരെയും ഒരു പോസ്റ്റിൽ കമന്റ് ചെയ്ത റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലെ രണ്ടുപേർക്കെതിരെയും കേസെടുത്തിരുന്നതും ഇവർ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

കൂടാതെ അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ മതസ്പർധയുണ്ടാക്കുന്ന വിധത്തിൽ പോസ്റ്റുകളിട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവിയും മുൻകൂട്ടി അറിയിച്ചിട്ടുള്ളതാണ്. എന്നാൽ പ്രതീഷ് വിശ്വനാഥുൾപ്പടെയുള്ള സംഘപരിവാർ സഹയാത്രികർക്കുമേൽ യാതൊരുവിധ നിയമനടപടികളും കൈക്കൊള്ളാത്തത് വിവേചനപരമാണെന്നുംഎസ് ഡി പി ഐ ആരോപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP