Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ മതിലിനെതിരെ ഹിന്ദു സംഘടനകൾ നടത്തുന്ന അയ്യപ്പജ്യോതിക്ക് ദിനം ചെല്ലുന്തോറും പിന്തുണ ഏറുന്നു; എൻഎസ്എസ് അടക്കം അനേകം സമുദായ സംഘടനകൾ രംഗത്ത്; മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ഇടമുറിയാതെ അയ്യപ്പജ്യോതി തെളിച്ചു കരുത്തറിയിക്കാൻ ഭക്തന്മാരും സംഘപരിവാർ സംഘടനകളും; യോഗത്തിൽ പങ്കെടുത്തത് എഴുപതിലേറെ വനിതാ സംഘടനകൾ

വനിതാ മതിലിനെതിരെ ഹിന്ദു സംഘടനകൾ നടത്തുന്ന അയ്യപ്പജ്യോതിക്ക് ദിനം ചെല്ലുന്തോറും പിന്തുണ ഏറുന്നു; എൻഎസ്എസ് അടക്കം അനേകം സമുദായ സംഘടനകൾ രംഗത്ത്; മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ഇടമുറിയാതെ അയ്യപ്പജ്യോതി തെളിച്ചു കരുത്തറിയിക്കാൻ ഭക്തന്മാരും സംഘപരിവാർ സംഘടനകളും; യോഗത്തിൽ പങ്കെടുത്തത് എഴുപതിലേറെ വനിതാ സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സർക്കാർ തീർക്കുന്ന വനിതാ മതിലിനെതിരെ വിവിധ സംഘടനകളും നേതാക്കളും രംഗത്തുണ്ട്. മതിലിന് ദിനം ചെല്ലും തോറും പിന്തുണ കുറഞ്ഞു വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. തുടങ്ങിക്കുടുങ്ങി എന്ന അവസ്ഥയിലായാണ് സർക്കാർ കാര്യങ്ങൾ. എന്നാൽ, സർക്കാറിനെ എതിർക്കാൻ സംഘപരിവാർ സംഘടനകൾ കൂട്ടത്തോടെ രംഗത്തുണ്ട് താനും. അയ്യപ്പ ജ്യോതി സംഘടിപ്പിക്കാനാണ് സംഘടനകളുടെ നീക്കം. കേരളത്തിൽ അങ്ങോളമിങ്ങോളം ഇടമുറിയാതെ അയ്യപ്പജ്യോതി തെളിയിച്ചു കരുത്തറിയിക്കാൻ വേണ്ടിയുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്.

മഞ്ചേശ്വരം മുതൽ പാറശ്ശാലവരെ ഇടമുറിയാതെ 26-ന് അയ്യപ്പജ്യോതി തെളിക്കാൻ കോട്ടയത്ത് ചേർന്ന ഹിന്ദു വനിതാ സംഘടനാ ഭാരവാഹികളുടെ നേതൃയോഗം തീരുമാനിച്ചു. ചെന്നൈയിൽനിന്ന് ആചാരലംഘനത്തിന് ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ച യുവതികളുടെ സംഘത്തെ കോട്ടയം റെയിൽവേസ്റ്റഷനിൽ തടയുമെന്ന് നേതാക്കൾ അറിയിച്ചു. അയ്യപ്പജ്യോതിയുടെ വിജയത്തിനായി വനിതാ കൂട്ടായ്മ, ഗൃഹസമ്പർക്കം, കുടുംബയോഗം എന്നിവ നടത്താൻ ഹിന്ദു വനിതാ നേതൃസമ്മേളനം തീരുമാനിച്ചു. ചെന്നൈയിൽ നിന്ന് ആചാരലംഘനത്തിന് ശബരിമലയിൽ എത്തുമെന്നു പ്രഖ്യാപിച്ച യുവതികളുടെ സംഘത്തെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ തടയുമെന്നും യോഗം പ്രഖ്യാപിച്ചു. ്‌സമ്മേളനത്തിൽ എഴുപതിലേറെ വനിതാ സംഘടനാ ഭാരവാഹികൾ പങ്കെടുത്തു.

വാഴൂർ തീർത്ഥപാദാശ്രമത്തിലെ സ്വാമിനി അന്തർയോഗിനി തീർത്ഥപാദർ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. സാമൂഹികപ്രവർത്തക അശ്വതി ജ്വാല സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷാ സോമൻ അധ്യക്ഷത വഹിച്ചു. ശബരിമല കർമസമിതി സംസ്ഥാന വർക്കിങ് ചെയർപേഴ്സൺ കെ.പി.ശശികല വിഷയം അവതരിപ്പിച്ചു. ഇഷ്ടക്കാരെ തട്ടിക്കൂട്ടിയാണ് സർക്കാർ മതിൽ നിർമ്മിക്കുന്നതെന്നും ക്രിസ്ത്യൻ, മുസ്‌ലിം മതവിഭാഗങ്ങളെ മാറ്റിനിർത്തിയത് എന്തുകൊണ്ടാണെന്നും കെ.പി.ശശികല ചോദിച്ചു.

അയ്യപ്പഭക്തർക്കുണ്ടായ മുറിവ് ഉണക്കാൻ വനിതാ മതിലിനു കഴിയില്ലെന്നും ജനാധിപത്യ സർക്കാർ, വിശ്വാസികളുടെ വികാരം മാനിക്കണമെന്നും സാമൂഹിക പ്രവർത്തക അശ്വതി ജ്വാല പറഞ്ഞു. ഹിന്ദു വനിതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ സോമൻ അധ്യക്ഷത വഹിച്ചു. ശബരിമല കർമസമിതി ദേശീയ കോഓർഡിനേറ്റർ എ.ആർ.മോഹനൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ ചർച്ചയ്ക്കു നേതൃത്വം നൽകി.

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി.ഹരിദാസ്, ഇ.എസ്.ബിജു, കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം ശാന്ത എസ്‌പിള്ള, ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നിവേദിത, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന മാതൃശക്തി സംയോജക പ്രസന്ന ബാഹുലേയൻ, സമസ്ത നായർ സമാജം സംസ്ഥാന സെക്രട്ടറി സോജ ഗോപാലകൃഷ്ണൻ, ഭരതർ മഹാസഭ സംസ്ഥാന സെക്രട്ടറി ശാന്തമ്മ കേശവൻ, പണ്ഡിതർ മഹാസഭ സംസ്ഥാന സെക്രട്ടറി അംബിക തമ്പി, പണ്ഡിത മഹാജനസഭ സംസ്ഥാന പ്രസിഡന്റ്് സാവിത്രി ശിവശങ്കരൻ, വേലൻ മഹാസഭ സംസ്ഥാന പ്രസിഡന്റ്് ശോഭന സന്തോഷ്്, വിശ്വകർമ മഹിളാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്രീ ബാബു, കേരള ആർട്ടിസാൻസ് മഹിളാസമാജം സംസ്ഥാന പ്രസിഡന്റ് വി.കെ. സരസമ്മ, എകെസിഎച്ച്്എംഎസ് യൂണിയൻ പ്രസിഡന്റ് ജയന്തി ജയദേവൻ, എൻഎസ്എസ് മേഖലാ കോഓർഡിനേറ്റർ ഭാഗ്യലക്ഷ്മി, മത്സ്യപ്രവർത്തക സംഘം സംസ്ഥാന സെക്രട്ടറി അജിത രാജേഷ് എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP