Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിജയകുമാർ ഐപിഎസ് ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണറെന്ന് ബിജെപി ജനറൽ സെക്രട്ടറി എൽ ഗണേശന്റെ ട്വീറ്റ്; തന്നോടിത് ആരു പറഞ്ഞുവെന്ന് മറ്റൊരു ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ ചോദ്യം ട്വീറ്റിനടിയിൽ; പോസ്റ്റും മുക്കി ഗണേശൻ ഓടി: കേരളത്തിൽ തനിക്കെതിരേ കൊടി ഉയർത്തിയ ഗണേശിനോട് സന്തോഷിന്റെ മധുരപ്രതികാരം

വിജയകുമാർ ഐപിഎസ് ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണറെന്ന് ബിജെപി ജനറൽ സെക്രട്ടറി എൽ ഗണേശന്റെ ട്വീറ്റ്; തന്നോടിത് ആരു പറഞ്ഞുവെന്ന് മറ്റൊരു ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ ചോദ്യം ട്വീറ്റിനടിയിൽ; പോസ്റ്റും മുക്കി ഗണേശൻ ഓടി: കേരളത്തിൽ തനിക്കെതിരേ കൊടി ഉയർത്തിയ ഗണേശിനോട് സന്തോഷിന്റെ മധുരപ്രതികാരം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വീരപ്പനെ മെരുക്കിയ തമിഴ്‌നാടിന്റെ അഭിമാനം...വിജയകുമാർ ഐപിഎസ് ജമ്മു-കശ്മീരിലെ ആദ്യ ലഫ്റ്റനന്റ് ഗവർണറെന്ന് കേരളത്തിലെ സംഘടനാ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി എം ഗണേശൻ ട്വിറ്ററിൽ കുറിച്ചു. തന്നോടിത് ആരു പറഞ്ഞു. ദയവായി തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റ് പിൻവലിക്കുക. കാര്യം പറയുന്നതിന് മുൻപ് യാഥാർഥ്യം ഉറപ്പിക്കുക....എന്ന് ഇതിന് ചുവട്ടിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്.

ട്വീറ്റും മുക്കി ഗണേശൻ കണ്ടം വഴി ഓടിയപ്പോൾ സന്തോഷ് സന്തോഷിച്ചിട്ടുണ്ടാകണം. സംസ്ഥാനത്ത് ബിജെപിയുടെ ചുമതലയുണ്ടായിരുന്നയാളാണ് സന്തോഷ്. കർണാടക സ്വദേശിയാണ്. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിലെ കരുത്തനും. കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ പേര് പറഞ്ഞു കേട്ടിരുന്നയാളാണ്. സംസ്ഥാനത്ത് വി മുരളീധരൻ, കെ മുരളീധരൻ പക്ഷത്തോടൊപ്പമായിരുന്നു ബിഎൽ സന്തോഷ് നിലയുറപ്പിച്ചിരുന്നത്. അതിനെതിരേ ദേശീയതലത്തിൽ പരാതിയുമായിപ്പോയ ആളാണ് ഗണേശ്.

കേരളത്തിലെ ബിജെപിക്കാരുടെ തീരുമാനങ്ങളെ കാര്യകാരണ സഹിതം എതിർത്തിട്ടുമുണ്ട്. കേരളത്തിലിപ്പോൾ ബിജെപി അംഗത്വ പ്രചാരണം നടക്കുകയാണ്. 25 പേരെ ചേർക്കുന്നവർക്ക് പാർട്ടിയിൽ ഭാരവാഹിത്വം നൽകുമെന്നായിരുന്നു ഗണേശിന്റെ വിശദീകരണം. അങ്ങനെ ഒന്നും നൽകാൻ കഴിയില്ലെന്ന് ഗണേശിനെ ഇരുത്തിക്കൊണ്ടു തന്നെ തുറന്നടിച്ചയാളാണ് സന്തോഷ്. വിജയകുമാർ ജമ്മു-കശ്മിർ ലഫ്. ഗവർണർ ആകുമെന്ന് നേരത്തേ പ്രചാരണമുണ്ടായിരുന്നു. നിലവിൽ കശ്മീർ ഗവർണറുടെ ഉപദേശകൻ മാത്രമാണ് വിജയകുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP