Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്ദീപും ബർഖയും നിറഞ്ഞുനിന്ന ഭൂതകാലം; അർണബ് പണി തുടങ്ങിയ ചാനൽ; എൻഡിടിവിയെ ഇനി നയിക്കാൻ സാക്ഷാൽ ബാബാ രാംദേവോ? പ്രണോയ് റോയിക്ക് കേന്ദ്ര സർക്കാർ പണികൊടുക്കുമ്പോൾ ചാനൽ മോഹവുമായി പതഞ്ജലി സ്വാമി

രാജ്ദീപും ബർഖയും നിറഞ്ഞുനിന്ന ഭൂതകാലം; അർണബ് പണി തുടങ്ങിയ ചാനൽ; എൻഡിടിവിയെ ഇനി നയിക്കാൻ സാക്ഷാൽ ബാബാ രാംദേവോ? പ്രണോയ് റോയിക്ക് കേന്ദ്ര സർക്കാർ പണികൊടുക്കുമ്പോൾ ചാനൽ മോഹവുമായി പതഞ്ജലി സ്വാമി

ന്യൂഡൽഹി: സിബിഐ ചുമത്തിയ കേസുകളും സാമ്പത്തിക പ്രതിസന്ധിയുമായി ഉഴറുന്ന എൻഡിടിവിയെ വാങ്ങാൻ ബാബാ രാംദേവ് ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ചാനൽ മേധാവി പ്രാണോയ് റോയിക്കെതിരേ സബിഐ റെയ്ഡ് നടത്തിയത്. അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് ചാനലിന്റെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണു രാംദേവ് നടത്തുന്നത്.

ടൈംസ് നൗവും സീന്യൂസും അർണാബിൻെ ഉടമസ്ഥയിലുള്ള റിപബ്ലിക് ടിവിയും അടക്കമുള്ള ചാനലുകൾ കേന്ദ്രസർക്കാരിനും ബിജെപിക്കും അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നത്. എന്നാൽ മോദിയെയും ബിജെപിയെയും നിശിതമായി വിമർശിക്കുന്ന സമീപനമാണ് എൻഡിടിവി സ്വീകരിക്കുന്നത്. എൻഡിടിവി കൂടി തങ്ങൾക്ക് അനുകൂലമാക്കാൻ ബിജെപിക്കും ആർഎസ്എസിനും താത്പര്യമുണ്ട്.

പ്രണോയ് റോയിയുടെ ഭാര്യ രാധിക റോയ് എന്നിവരാണ് എൻഡി ടിവിയുടെ സ്ഥാപകർ. 396 കോടി രൂപ ഐസിഐസിഐ ബാങ്ക് വഴി ലോണെടുത്തതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണു റിപ്പോർട്ടുകൾ. ഐസിഐസിഐ ബാങ്കിന് 48 കോടിയുടെ നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട് പ്രണോയ് റോയിക്കും രാധികയ്ക്കും എതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അതേസമയം, ബിജെപി വിരുദ്ധനിലപാടുകൾ സ്വീകരിക്കുന്നതിനുള്ള പ്രതികാരമാണ് പ്രാണോയ് റോയിക്കെതിരായ റെയ്‌ഡെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പ്രചരണം ശക്തമാണ്. പ്രമുഖ എഴുത്തുകാരൻ രാമചന്ദ്ര ഗുഹ അടക്കമുള്ളവർ ഇത്തരത്തിലുള്ള പ്രതികരണമാണു നടത്തിയിരിക്കുന്നത്.

1998ലാണ് പ്രാണോയ് റോയിയും രാധികയും ചേർന്ന് എൻഡിടിവി ചാനൽ സ്ഥാപിക്കുന്നത്. എൻഡിടിവി ഇന്ത്യ, പ്രോഫിറ്റ്, 27*7, ഗുഡ് ടൈംസ്, എടിഎൻ എൻഡിറ്റിവി 27*7 എന്നിങ്ങനെ അഞ്ചു ചാനലുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബിസിനസ് ചാനലായ പ്രോഫിറ്റ് അടുത്തിടെയാണ് അടച്ചുപൂട്ടിയത്. പ്രമുഖ മാധ്യമപ്രവർത്തകനായ അർണാബ് ഗോസ്വാമി ആദ്യം പ്രവർത്തിച്ചിരുന്നതും എൻഡി ടിവിയിലാണ്. രാജ്ദീപ് സർദേശായി, ബർക്കാദത്ത് തുടങ്ങി ഇന്ത്യ കണ്ട പല പ്രമുഖ മാധ്യമപ്രവർത്തകരുടെയും തട്ടകമായിരുന്നു ഇത്. ബർക്ക ദത്ത് അടുത്തിടെയാണു രാജിവച്ചത്.

എൻഡിടിവിയുടെ വരുമാനം കഴിഞ്ഞവർഷത്തിതിൽ നിന്ന് കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 368.32 കോടിയായാണ് വരുമാനമിടിഞ്ഞത്. എന്നാൽ തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷം വരുമാനം 396.03 കോടിയായിരുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽനിന്നുള്ള വരുമാനത്തിലാണ് ഇപ്പോൾ ചാനൽ പിടിച്ചുനിൽക്കുന്നത്. നേരത്തെമുതലേ ബിജെപിയുടെ കണ്ണിലെ കരടായ ചാനൽ കഴിഞ്ഞ ദിവസം ചർച്ചയിൽ പങ്കെടുത്ത ബിജെപി വക്താവിനെ പുറത്താക്കിയത് വാർത്തയായിരുന്നു.

അതേസമയം ജനങ്ങൾക്കിടിയിൽ വലിയ പ്രചാരമുള്ള എൻഡിടിവിയെ തങ്ങൾക്ക് അനുകൂലമാക്കുകയെന്നത് ബിജെപി നേതൃത്വത്തിനു താത്പര്യമുള്ള കാര്യമാണ്. ഇപ്പോൾ കേസിലും സാമ്പത്തിക പ്രതിസന്ധിയിലും പെട്ടുനിൽക്കുന്ന ചാനലിനെ സ്വന്തമാക്കാൻ കടുത്ത സംഘപരിവാർ പ്രവർത്തകനും ബിസിനസുകാരനുമായ ബാംബ രാംദേവിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എക്സേഞ്ച്4മീഡിയയാണ് രാംദേവിന്റെ പ്രതിനിധികൾ എൻഡിടിവിയുടെ ഓഹരിയുടമകളോട് സംസാരിച്ചു എന്ന് ഉറപ്പിച്ച് പറയുന്നത്. ഉടമകൾ തങ്ങളുടെ ചാനൽ വിൽക്കാനാണ് താൽപര്യപ്പെടുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP