Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗസ്റ്റുമായി സമയത്തിന് എത്താൻ പറ്റാത്തതിന് കാരണം വഴി പറഞ്ഞു കൊടുത്തതിലെ പോരായ്മ; മനപ്പൂർവ്വം വൈകിപ്പിച്ചെന്ന് പറഞ്ഞ് വലിച്ചിഴച്ച് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടു പോയി; ഇരുമ്പു ദണ്ഡുകൊണ്ട് തലങ്ങും വിലങ്ങും മർദ്ദനം; തലപൊട്ടി രക്തം ചീറ്റിയിട്ടും ചവിട്ടിക്കൂട്ടൽ തുടർന്നു; സർവ്വശക്തിയുമെടുത്ത് ഇറങ്ങിയോടി രക്ഷപ്പെട്ടു; നടൻ ബാബുരാജിന്റെ വൈറ്റ് മിസ്റ്റ് റിസോർട്ടിൽ ടാക്‌സി ഡ്രൈവർ കുഞ്ഞുമോൻ മുഹമ്മദിന് നേരിടേണ്ടി വന്ന ക്രൂരത ഇങ്ങനെ

ഗസ്റ്റുമായി സമയത്തിന് എത്താൻ പറ്റാത്തതിന് കാരണം വഴി പറഞ്ഞു കൊടുത്തതിലെ പോരായ്മ; മനപ്പൂർവ്വം വൈകിപ്പിച്ചെന്ന് പറഞ്ഞ് വലിച്ചിഴച്ച് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടു പോയി; ഇരുമ്പു ദണ്ഡുകൊണ്ട് തലങ്ങും വിലങ്ങും മർദ്ദനം; തലപൊട്ടി രക്തം ചീറ്റിയിട്ടും ചവിട്ടിക്കൂട്ടൽ തുടർന്നു; സർവ്വശക്തിയുമെടുത്ത് ഇറങ്ങിയോടി രക്ഷപ്പെട്ടു; നടൻ ബാബുരാജിന്റെ വൈറ്റ് മിസ്റ്റ് റിസോർട്ടിൽ ടാക്‌സി ഡ്രൈവർ കുഞ്ഞുമോൻ മുഹമ്മദിന് നേരിടേണ്ടി വന്ന ക്രൂരത ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: റിസപ്ഷന്റെ സമീപത്ത് കാർ പാർക്ക് ചെയ്ത് ഗസ്റ്റിനെ ഇറക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരനും മറ്റ് ചിലരും ചേർന്ന് കാറിൽ നിന്നും വലിച്ചിഴച്ച് സമീപത്തെ കെട്ടിടത്തിനടുത്തേക്ക് കൊണ്ടുപോയി. പിന്നെ ഇവരിലൊരാൾ കൈയിലിരുന്ന ഇരുമ്പു ദണ്ഡുകൊണ്ട് തലങ്ങും വിലങ്ങും തല്ലി. തലപൊട്ടി രക്തം ചീറ്റയിട്ടും നിലത്തിട്ട് ചവിട്ടിക്കൂട്ടി. കൊല്ലുമെന്ന് ഉറപ്പായതോടെ സർവ്വശക്തിയുമെടുത്ത് ഇറങ്ങിയോടി. റോഡിൽ അവശനായി വീണു. കരുണതോന്നി ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷപെട്ടു.

ഇന്നലെ വൈകിട്ട് നടൻ ബാബുരാജിന്റെ കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോർട്ടിൽ എത്തിയപ്പോൾ തനിക്ക് നേരെയുണ്ടായ ക്രൂരമർദ്ധനത്തെക്കുറിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിൽക്കഴിയുന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർ പത്തനംതിട്ട തടത്തിൽ കുഞ്ഞുമോൻ മുഹമ്മദ് (50)മറുനാടനുമായി പങ്കുവച്ച വിവരങ്ങൾ ഇങ്ങിനെ.

സംഭവത്തെക്കുറിച്ച് കുഞ്ഞുമോന്റെ വിവരണം ചുവടെ.

കൊച്ചി കത്രിക്കടവ് കൊക്കൗ ട്രയൽ ഹോളിഡെയിസ് എന്ന സ്ഥാപനത്തിനുവേണ്ടി കഴിഞ്ഞ മൂന്നുമാസത്തോളമായി കാറോടിക്കുകയാണ്. 24 -നുള്ള ട്രിപ്പിൽ മുബൈയിൽ നിന്നെത്തിയ ദമ്പതികളും പെൺകുഞ്ഞുമായിരുന്നു യാത്രക്കാർ. ആദ്യം ആലപ്പുഴയ്ക്കായിരുന്നു യാത്ര. പിറ്റേന്ന് ഇവിടെ നിന്നും മൂന്നാറിന് തിരിച്ചു. ഇവിടെ ചുറ്റിക്കറങ്ങിയ ശേഷം താമസ സൗകര്യം ഏർപ്പെടുത്തിയിരുന്ന കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോർട്ടിലേക്ക് 4 ണിയോടെ യാത്ര തിരിച്ചു.മൂന്നാറും വെള്ളത്തുവലും കറങ്ങി കല്ലാറിലെത്തിയപ്പോൾ 6 മണിയോടുത്തിരുന്നു. ഇതിനിടയിൽ റിസോർട്ടിലേക്കുള്ള വഴിയെക്കുറിച്ച്്് കൊച്ചിയിലെ ട്രാവൽ ഏജൻസിയിൽ നിന്നും മൊബൈലിൽ വിളിച്ച് അറിയിച്ച വിവരങ്ങൾ പരസ്പര വിരുദ്ധമായി.

ഇതേത്തുടർന്ന് സഞ്ചരിച്ച വഴികളിലൂടെ തന്നെ വീണ്ടും കടന്നുപോകേണ്ട ഗതികേടുമുണ്ടായി. ഇത്രയുമായപ്പോഴേക്കും കാറിലെ യാത്രക്കാരാിരുന്ന ദമ്പതികളിലെ യുവതി ഭീതിയും ശാരീരിക അസ്വസ്തതകളും മൂലം അവശയായി. റിസോർട്ടിൽ നിന്നുള്ളവരുടെ തുടർച്ചയായ വിളി മൂലം കാർ ഓടിക്കാൻ വിഷമം നേരിട്ടതോടെ മൊബൈൽ ഓഫാക്കി. 6 മണിയായതോടെ തപ്പിപ്പിടിച്ച് ഗസ്റ്റുകളെയും കൊണ്ട് റിസോർട്ടിലെത്തി. യാത്രക്കാരി അവശയാണെന്ന് അറിയിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാരൻ ഗെയിറ്റ് തുറന്നില്ല.

തുടർന്ന് റിസപ്ഷനിൽ വിളിച്ചുപറഞ്ഞപ്പോഴാണ് ഗെയിറ്റ് തുറന്നത ്.പിന്നീടായിരുന്നു കൂട്ടം ചേർന്നുള്ള മർദ്ധനം റിസോർട്ടിലെത്താൻ വൈകിയത് മനഃപ്പൂർവ്വമാണെന്നും ഇത് മൂലം സ്ഥാപനത്തെക്കുറിച്ച് ഗസ്റ്റ് മോശമായ പരാമർശം നടത്തിയെന്നും മറ്റും പറഞ്ഞായിരുന്നു മർദ്ധനം. തെറ്റ് തന്റെതല്ലന്ന് കാർ യാത്രക്കാർ വ്യക്തമാക്കിയിട്ടും ഇവർക്കൊപ്പമുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് നോക്കി നിൽക്കുന്നത് കാര്യമാക്കതെ ജീവനക്കാർ വളഞ്ഞിട്ട് മർദ്ധിക്കുയാിയിരുന്നു.

രക്തത്തിൽകുളിച്ച നിലയിൽ കുഞ്ഞുമോൻ റോഡിൽ അവശനായി വീഴുന്നത് നാട്ടുകാരനായ ശ്യാം കണ്ടു.തുടർന്ന് ഇയാൾ വിളിച്ചറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഓട്ടോയിലെ ഡ്രൈവർ ബേബിയാണ് കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയിൽ ഇടക്ക് ബോധം മറഞ്ഞ് അനക്കം മുട്ടിയ അവസ്ഥയിലായ കുഞ്ഞുമോനെ മുഖത്ത് വെള്ളതളിച്ചും നാവിൽ വെള്ളം ഇറ്റിച്ച് നൽകിയുംമറ്റുമാണ് താൻ അടിമാലിയിൽ വരെ എത്തിച്ചതെന്നും ഇവിടെ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും കമ്പിലൈനിലെ ഓട്ടോ ഡ്രൈവർ ബേബി മറുനാടനോട് വ്യക്തമാക്കി.

20 വർഷത്തോളമായി ടുറിസ്റ്റുകൾക്കായി വാഹനമോടിക്കുന്ന തന്റെ ജീവിതത്തിൽ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നാണ് കുഞ്ഞുമോന്റെ വെളിപ്പെടുത്തൽ.തൊട്ടുമുമ്പ് നാല് വർഷത്തോളം ഗൾഫിലായിരുന്നു.മടങ്ങിവന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളു.തലയിൽ നാല് തുന്നിക്കെട്ടുണ്ട്.ദേഹമാസകലം കടുത്ത വേദനയുണ്ട്. കഞ്ഞുമുഹമ്മദ് വ്യക്തമാക്കി. സംഭവം ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർക്കിടിൽ കടുത്ത പ്രതിഷേധമുയർത്തിയിട്ടുണ്ട്.സംസ്ഥാനത്തെ 14 ജില്ലകളിലെ ടൂറിസ്റ്റ് ടാക്‌സീ ഡ്രൈവർമാരുടെ വാട്‌സാപ് കൂട്ടായ്മയിലെ അംഗങ്ങൾ നാളെ റിസോർട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ (സി ഐ ടി യു)ഇടുക്കി ജില്ലാ പ്രസിഡന്റ് സിജി ഇടുക്കി അറിയിച്ചു.

വിവധ രാഷ്ട്രീയ കക്ഷിനേതാക്കളും പൊതുപ്രവർത്തകരും ആശുപത്രിയിൽക്കഴിയുന്ന തന്നെ സന്ദർശിച്ച് പ്രതിഷേധ പരിപാടികൾക്ക് പിൻതുണ അറിയിച്ചതായും കുഞ്ഞുമോൻ പറഞ്ഞു. എന്നാൽ സംഭവത്തിൽ കുഞ്ഞുമോന്റെ വാദം ശരിയല്ലന്നാണ് അടിമാലി സി ഐ പി കെ സാബുവിന്റെ വിവരണം.ദമ്പതികളിലെ സ്ത്രീയോടും റിസോർട്ടിലെ റിസപ്ഷിനിസ്റ്റായ യുവതിയോടും കുഞ്ഞോമോൻ മോശമായി സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്ത ജീവനക്കാരെ കുഞ്ഞുമോൻ കയ്യേറ്റത്തിന് മുതിരുകയായിരുന്നെന്നും ഇതിനിടയിൽ ഉണ്ടായ ഉന്തിലും തള്ളിലുമാവാം ഇയാൾക്ക് പരിക്കേറ്റതെന്നുമാണ് തനിക്ക് ലഭിച്ച വിവരം ലഭിച്ചിട്ടുള്ളതെന്ന് സി ഐ മറുനാടനോട് വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP