Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചേർത്തല ഗവൺമെന്റ് ആശുപത്രിയിൽ വാലുള്ള മനുഷ്യക്കുഞ്ഞ് ജനിച്ചു; കുഞ്ഞിനെ കാണാൻ വമ്പൻ ജനാവലി! രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാലുള്ള മനുഷ്യക്കുഞ്ഞിന്റെ ചിത്രങ്ങളുടെ യാഥാർഥ്യം എന്താണ്?

ചേർത്തല ഗവൺമെന്റ് ആശുപത്രിയിൽ വാലുള്ള മനുഷ്യക്കുഞ്ഞ് ജനിച്ചു; കുഞ്ഞിനെ കാണാൻ വമ്പൻ ജനാവലി! രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാലുള്ള മനുഷ്യക്കുഞ്ഞിന്റെ ചിത്രങ്ങളുടെ യാഥാർഥ്യം എന്താണ്?

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിൽ വാലുള്ള മനുഷ്യക്കുഞ്ഞ് ജനിച്ചു, അതും ചേർത്തല ചേർത്തല ഗവ.ആശുപത്രിയിൽ, കുഞ്ഞിനെ കാണാൻ വൻജനാവലി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രത്തിന്റെയും അടിക്കുറിപ്പിന്റേയും യാഥാർഥ്യം ഇതാണ്, വാലുള്ള ചെറിയ കുഞ്ഞിന്റെ ഫോട്ടോ സഹിതം ആദ്യം പ്രചരണം നടന്നത് ഇന്ത്യയിൽ വാലുള്ള കുഞ്ഞ് ജനിച്ചുവെന്ന രീതിയിലായിരുന്നു. പിന്നീടാണിത് ചേർത്തല ഗവ. ആശുപത്രിയിലാണെന്ന രീതിയിൽ പ്രചരിച്ചത്. ഇതിനു ശേഷം തലശേരിയും ഇതെ രീതിയിൽ വാലുള്ള കുഞ്ഞ് ജനിച്ചതായി വാട്സ് ആപ്പും, ഫേസ്‌ബുക്കുംവഴി വ്യാപകമായി പ്രചരിച്ചു. എന്നാൽ സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ നിരവധിപേർ മെസ്സേജുകൾ ഫോർവേഡ് ചെയ്യുകയും ചെയ്തു.

ചിത്രം സഹിതമായതിനാൽ വ്യാജ മെസ്സേജ് കണ്ട പലരും വിശ്വസിച്ചു. എന്നാൽ സംഭവം വൈറലായതോടെ ആരോപണം ഉന്നയിക്കപ്പെട്ട ആശുപത്രിയിലേക്ക് നിലക്കാത്ത ഫോൺകോളുകളായിരുന്നു. എന്നാൽ മെസ്സേജ് കാണാത്ത ആശുപത്രി അധികൃതർ ആദ്യം അന്താളിച്ചെങ്കിലും പിന്നീട് കോളുകൾക്ക് മറുപടി നൽകുകയും ചെയ്തു. സംഭവത്തെ തുടർന്ന് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശത്തിന് ഉപയോഗിച്ച ഫോട്ടോ കേരളത്തിലെ ഇന്ത്യയിലോ ഉള്ളതല്ലെന്ന് സ്ഥിരീകരിച്ചത് സംഭവം ബംഗ്ലാദേശിലെ നോഖലി ജില്ലയിൽ നടന്നതാണ്. 16 സെന്റിമീറ്റർ നീളത്തിൽ വാലുള്ള പെൺകുഞ്ഞാണ് കഴിഞ്ഞ മെയ് 30 ന് അവിടെ ജനിച്ചത്. ധാക്ക ട്രിബുനെ എന്ന ഈ അത്ഭുതശിശുവിന്റെ ജനനത്തെ ഗൂഗിളിൽ പരിശോധിച്ച വ്യക്തമായി മനസ്സിലാക്കാനാകും. ഇതെ ഫോട്ടോ ഉപയോഗിച്ചാണ് കേരളത്തിൽ വ്യാപക പ്രചരണം നടന്നത്.

രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു ഈ വാലുള്ള മനുഷ്യക്കുഞ്ഞിന്റെ ചിത്രങ്ങൾ. ചേർത്തല ഗവ.ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ കാണാൻ വമ്പൻ ജനാവലി എന്നും ഇന്ത്യയിലെ വാലുള്ള കുഞ്ഞെന്നുമൊക്കെയുള്ള തലക്കെട്ടുകളോടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുകയാണ് ഇപ്പോഴും ഈ വാർത്ത. കേരളത്തിൽ ജനിച്ചെന്ന് പറഞ്ഞു പ്രചരിച്ച ഈ വ്യാജവാർത്തയെ വാട്സ്ആപ്പ് ഏറ്റെടുത്തോടെയാണ് വൈറലായി മാറിയത്. വിചിത്രവും രസകരവുമായ അഭിപ്രായ പ്രകടനങ്ങളിലൂടെ തരംഗമായ ഈ വാർത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാതെ, അത്ഭുത ശിശുവിനെ കാണാൻ ഇനി ആരും ചേർത്തലയ്ക്ക് വണ്ടി പിടിക്കേണ്ട.

ബംഗ്ലാദേശിലെ നോഖലി ജില്ലയിൽ കഴിഞ്ഞ ആഴ്ച ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കൽ യൂണിവേഴ്സിറ്റി യിലെ പ്രശസ്ത ശിശുരോഗ വിദഗ്ധനായ ഡോക്ടർ നസ്‌റുൽ ഇസ്ലാം ആകാശ് ആണ് കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. തുടർന്ന് ധാക്കയിലെ അൽ-കരീം ജനറൽ ആശുപത്രിയിലെ വിജയകരമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ 16 സെന്റിമീറ്റർ നീളമുള്ള വാൽ ഡോക്ടർ സുരക്ഷിതമായി നീക്കം ചെയ്തു.

അപൂർവ്വമെങ്കിലും അപകടകരമായതല്ല ഈ സംഭവമെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു. എല്ലുകളോ നാഡീഞരമ്പുകളോ ഇല്ലാത്ത മാംസവളർച്ച മാത്രമായിരുന്നു കുഞ്ഞിന്റെ വാൽ. സുഷുമ്ന നാഡിയുമായി ബന്ധമില്ലാതിരുന്നതിനാൽ അപകടകരമായിരുന്നില്ല ശസ്ത്രക്രിയ. ശരീരത്തിന് യാതൊരു ദോഷവും ഈ വാലുകൊണ്ട് സംഭവിക്കില്ലെന്നും അദ്ദേഹം തുടർന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.

മനുഷ്യന്റെ ഗർഭാന്തര വളർച്ചയുടെ ആദ്യഘട്ടത്തിൽ, ഏകദേശം നാല് ആഴ്ചകൾ പ്രായമാവുമ്പോൾ ചെറിയ വാലോടു കൂടിയ രൂപാവസ്ഥയാണ് ഭ്രൂണത്തിനുള്ളത്. പിന്നീട് എട്ട് -പന്ത്രണ്ട് ആഴ്ചകൾ പിന്നിടുമ്പോൾ ആ വാല് അപ്രത്യക്ഷമാവുകയും ഒരു സാധാരണ കുഞ്ഞിന്റെ ഏകദേശ രൂപത്തിലേക്ക് വളരുകയും ചെയ്യുന്നു. എന്നാൽ വളരെ അപൂർവമായി ചുരുക്കം കുഞ്ഞുങ്ങളിൽ ചില തകരാറുകൾമൂലം ജനിക്കുമ്പോൾ വാലുകൾ കാണപ്പെടുന്നു. ആരോഗ്യത്തിന് തടസ്സം സൃഷ്ടിക്കുന്നവയല്ല ഇത്തരം വാലുകൾ എന്നാണ് ഡോക്ടർമാരുടെ പഠനറിപ്പോർട്ടുകൾ പറയുന്നത്. ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തിൽ ലോകത്ത് പലഭാഗങ്ങളിലായി ഇത്തരം നാല്പതോളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബംഗ്ലാദേശിലെ ആദ്യത്തെ വാലുള്ള കുഞ്ഞാണ് ധാക്ക ട്രിബുനെ എന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP