Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാനത്തെ ഹോട്ടലുകളിൽ എത്ര നടപടിയെടുത്താലും വിളമ്പുന്നത് പഴകിയ ഭക്ഷണം തന്നെ; വൃത്തിഹീനമായ ഭക്ഷണം കണ്ടെത്തി നശിപ്പിച്ചത് ത്രിവേണി, ഇന്ദ്രപുരി വാന്റോസ് റസിഡൻസി ടവ്വർ, മാളിക ഹോട്ടൽ എന്നിവിടങ്ങളിൽ നിന്ന്; ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വമ്പന്മാരെ ഒഴിവാക്കിയെന്ന് പരാതി

തലസ്ഥാനത്തെ ഹോട്ടലുകളിൽ എത്ര നടപടിയെടുത്താലും വിളമ്പുന്നത് പഴകിയ ഭക്ഷണം തന്നെ; വൃത്തിഹീനമായ ഭക്ഷണം കണ്ടെത്തി നശിപ്പിച്ചത് ത്രിവേണി, ഇന്ദ്രപുരി വാന്റോസ് റസിഡൻസി ടവ്വർ, മാളിക ഹോട്ടൽ എന്നിവിടങ്ങളിൽ നിന്ന്; ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വമ്പന്മാരെ ഒഴിവാക്കിയെന്ന് പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൃത്തിഹീനമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ തലസ്ഥാനത്ത് ദിനം പ്രതി വർധിച്ച് വരികയാണ്. നിരവധി പരാതികളാണ് മറ്റ് ജില്ലകളിൽ നിന്നും തലസ്ഥാനതെത്തുന്ന പതിനായിര കണക്കിന് ആളുകൾ ഇത് സംബന്ധിച്ച് രേഖപ്പെടുത്തുന്നത്. എന്നാൽ എത്ര തവണ നടപടിയെടുത്താലും നിയമലംഘനം തുടരുകയാണ്. നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് നടത്തിയ പരിശോധനയിലും നിരവധി ഹോട്ടലുകളാണ് വൃത്തിഹീനമായതും പഴകിയതുമായ ഭക്ഷണം തീൻ മേശയിൽ വിളമ്പുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വൃത്തിഹീനമായ ഭക്ഷണം കണ്ടെത്തി നശിപ്പിക്കുകയും ഇത്തരം ഹോട്ടലുടമകൾക്ക് നോട്ടീസ് നൽകിയിരിക്കുകയുമാണ് നഗരസഭ. എന്നാൽ വമ്പൻ ഹോട്ടലുകളിൽ നഗരസഭ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ ഭക്ഷണം പിടിച്ചെടുത്തത്. നഗരത്തിലെ പാളയം, സെക്രട്ടറിയേറ്റ് ഹെൽത്ത് സർക്കിൾ പരിധിയിലെ ഹോട്ടലുകളിലാണ് പരിശോധന നടന്നത്.

പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്തതും കാലപഴക്കം ചെന്നതുമായ നിരവധി ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ത്രിവേണി ഹോട്ടൽ ബേക്കറി ജംഗ്ഷൻ, ഇന്ദ്രപുരി വാന്റോസ് ജംഗ്ഷൻ, റസിഡൻസി ടവ്വർ, മാളിക ഹോട്ടൽ മാഞ്ഞാലിക്കുളം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.

കൂടാതെ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. പരിശോധയിൽ ഹെൽത്ത് ഓഫീസർ ഡോ.എ.ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർമാരായ റ്റി.അലക്‌സാണ്ടർ, കെ.ഉഷാകരൻ എന്നിവർ നേതൃത്വം നൽകി. വൃത്തിഹീനമായ രീതിയിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ളതാണെന്നും കേരള മുനിസിപ്പൽ ആക്ട് പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും മേയർ അറിയിച്ചു.

നഗരപരിധിയിലെ ഹോട്ടലുകളിൽ നടന്നുവരുന്ന പരിശോധനകളുടെ ഭാഗമായാണ് ഇന്ന് പരിശോധന നടന്നത്. തുടർന്ന് ഹോട്ടൽ പരിശോധന ശക്തമാക്കുമെന്നും നിരോധിക്കപ്പെട്ടിട്ടുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ പരിശോധനയും ശക്തമാക്കുമെന്നും മേയർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP