Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിന്റെ കണ്ണീരൊപ്പാൻ ബലിപ്പെരുന്നാൾ ദിനത്തിൽ കൈയയച്ച് സഹായം നൽകി മുസ്ലീങ്ങൾ; പെരുന്നാൾ നമസ്‌ക്കാരത്തിന് പള്ളിയിൽ പോകുന്നവർ പത്ത് രൂപയെങ്കിലും കയ്യിൽ കരുതണമെന്ന ആഹ്വാനം ഏറ്റെടുത്തത് വിശ്വാസി ലക്ഷങ്ങൾ; അതിജീവനത്തിനായി ഒരുമിച്ച് കൈകോർക്കാൻ ആഹ്വാനവുമായി മൗലവിമാരും

കേരളത്തിന്റെ കണ്ണീരൊപ്പാൻ ബലിപ്പെരുന്നാൾ ദിനത്തിൽ കൈയയച്ച് സഹായം നൽകി മുസ്ലീങ്ങൾ; പെരുന്നാൾ നമസ്‌ക്കാരത്തിന് പള്ളിയിൽ പോകുന്നവർ പത്ത് രൂപയെങ്കിലും കയ്യിൽ കരുതണമെന്ന ആഹ്വാനം ഏറ്റെടുത്തത് വിശ്വാസി ലക്ഷങ്ങൾ; അതിജീവനത്തിനായി ഒരുമിച്ച് കൈകോർക്കാൻ ആഹ്വാനവുമായി മൗലവിമാരും

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ കണ്ണീരൊപ്പാൻ ബലിപ്പെരുന്നാൾ ദിനത്തിൽ മുസ്ലീങ്ങൾ ദുരിതാശ്വാസത്തിന് കൈയയച്ച് സഹായം നൽകി. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ പള്ളികളിലും ഈദ്ഗാഹ്കളിലും പ്രാർത്ഥനക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനവും വിശ്വാസികൾ ഏറ്റെടുത്തു. കേരളത്തിൽ അനുഭവപ്പെട്ട ദുരന്തകാലത്ത് ആഘോഷങ്ങൾ മിതപ്പെടുത്താനും ലളിതമാക്കാനും അതിനു വേണ്ടി ചിലവഴിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും സംസ്ഥാനത്തെ മുസ്ലിം സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. മുസ്ലിം ലീഗും ഇരു സുന്നി വിഭാഗങ്ങളും മുജാഹിദും തുടങ്ങിയ സംഘടനകൾ പള്ളികളിൽ വെച്ചു തന്നെ സഹായ നിധിക്കുള്ള പിരിവിന് ആഹ്വാനം ചെയ്തു.

പെരുന്നാൾ നമസ്‌ക്കാരത്തിനും മറ്റും പോകുന്നവർ ഈ വർഷത്തെ ആഘോഷങ്ങളെല്ലാം ദുരിത ബാധിതർക്കായി നീക്കി വെക്കണമെന്നായിരുന്നു മത നേതാക്കളുടെ നിർദ്ദേശം. പെരുന്നാൾ നമസ്‌ക്കാരത്തിന് പള്ളിയിൽ പോകുന്നവർ പത്ത് രൂപയെങ്കിലും കയ്യിൽ കരുതണം. ദൈവ നിയോഗമനുസരിച്ച് സ്വപുത്രനെ ബലി നൽകാൻ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണയിൽ ബലിപ്പെരുന്നാൾ ആചരിക്കുമ്പോൾ ഒപ്പം പത്ത് രൂപ നൽകണമെന്ന നിർദ്ദേശം വിശ്വാസികൾ ഏറ്റെടുത്തിരിക്കയാണ്.

നമസ്‌ക്കാരത്തിനെത്തിയ വിശ്വാസികളിൽ പലരും പത്ത് രൂപക്ക് പകരം നൂറും അതിനപ്പുറവുമുള്ള കറൻസികൾ കയ്യിൽ കരുതിയിരുന്നു. രാവിലെ 7.30 ന് പെരുന്നാൾ നമസ്‌ക്കാരത്തിന് എത്തിയ വിശ്വാസികൾ നമസ്‌ക്കാരത്തിനൊപ്പം സഹായഹസ്തം നീട്ടാനും തയ്യാറായാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പള്ളികളിലെത്തിയ കൗമാരക്കാർ പോലും ദുരിതാശ്വാസത്തിന് കൈത്താങ്ങായി പങ്കു വഹിച്ചിരുന്നു. പെരുന്നാൾ ആഘോഷിക്കാൻ അവധിക്ക് നാട്ടിലെത്തിയ പ്രവാസികളും ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായി. ഇന്ന് പള്ളികളിലും എത്തി തങ്ങളുടെ ദൗത്യം സംഭാവനയിലൂടെ നിർവ്വഹിച്ചു.

നഗര ഗ്രാമ ഭേദമെന്യേ ജുമാമസ്ജിദുകളിൽ കേരളത്തിന് കൈത്താങ്ങായി സഹായം നൽകാൻ വിശ്വാസികൾ തൽപരരായിരുന്നു. വിവിധ സംഘടനകളുടെ ആഹ്വാനം ശിരസാവഹിച്ച് ജുമാമസ്ജിദുകൾക്ക് മുന്നിൽ മഹല്ല് ഖത്തീബ് മാരും മറ്റും നേതൃത്വം നൽകിയ അതിജീവന ശ്രമത്തിന് വിശ്വാസികൾ ഹൃദയത്തിൽ തൊട്ട് പിൻതുണ നൽകിയ ബലിയേക്കാൾ ഈ പ്രളയ കാലത്ത് പുണ്യമായത് അവരെ സഹായിക്കലാണെന്ന് ഇസ്ലാമത വിശ്വാസികൾ തെളിയിച്ചിരിക്കയാണ്. ഊർപ്പള്ളി, അഞ്ചക്കണ്ടി, നിരുവട്ടൂർ തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലെ മസ്ജിദുകളിലും പ്രളയ ബാധിതർക്ക് താങ്ങായി ധനസമാഹരണം നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP