1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
21
Sunday

സ്വന്തം അണ്ണൻ മരണപെടുമ്പോൾ ഒരു തങ്കപ്പെട്ട തമ്പിയും നാളെ മുതൽ സ്വർണം കടത്താം എന്ന് തീരുമാനിക്കില്ല; 'ഗൾഫ് യാത്ര' കഴിഞ്ഞു വിഷ്ണു ബാഗുമായി നേരെ വന്നത് ബാലുവിന്റെ വീട്ടിൽ; അമ്മാവനും വീട്ടുകാരും ഉള്ളപ്പോഴായിരുന്നു ആ വരവ്; വണ്ടി ഓടിച്ചത് അർജുൻ അല്ല, ബാലു എന്ന് പറയുന്ന പൂന്തോട്ടത്തെ ലതയെ ലക്ഷ്മിയുടെ കൂടെ താമസിക്കാൻ തമ്പിയും കൂട്ടരും അനുവദിച്ചത് എന്തിന്? ബാലഭാസ്‌കറിന്റെ മരണത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം നേരിന്റെ വഴിയിലോ? ബന്ധുക്കൾക്ക് വീണ്ടും സംശയങ്ങൾ

June 24, 2019 | 01:53 PM IST | Permalinkസ്വന്തം അണ്ണൻ മരണപെടുമ്പോൾ ഒരു തങ്കപ്പെട്ട തമ്പിയും നാളെ മുതൽ സ്വർണം കടത്താം എന്ന് തീരുമാനിക്കില്ല; 'ഗൾഫ് യാത്ര' കഴിഞ്ഞു വിഷ്ണു ബാഗുമായി നേരെ വന്നത് ബാലുവിന്റെ വീട്ടിൽ; അമ്മാവനും വീട്ടുകാരും ഉള്ളപ്പോഴായിരുന്നു ആ വരവ്; വണ്ടി ഓടിച്ചത് അർജുൻ അല്ല, ബാലു എന്ന് പറയുന്ന പൂന്തോട്ടത്തെ ലതയെ ലക്ഷ്മിയുടെ കൂടെ താമസിക്കാൻ തമ്പിയും കൂട്ടരും അനുവദിച്ചത് എന്തിന്? ബാലഭാസ്‌കറിന്റെ മരണത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം നേരിന്റെ വഴിയിലോ? ബന്ധുക്കൾക്ക് വീണ്ടും സംശയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌കറുടെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാൻ ഉന്നതങ്ങളിൽ ശ്രമം നടക്കുന്നുവോ? ബാലഭാസ്‌കറിന്റെ മരണത്തെ സ്വാഭാവികമായി ചിത്രീകരിക്കാൻ ബോധപൂർവ്വമായി ശ്രമം നടക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത ചർച്ചയാക്കിയ പ്രിയാ വേണുഗോപാൽ വീണ്ടും ചർച്ചയാക്കുകയാണ്. അജയ് ശങ്കർ എന്ന ആളിന്റെ പോസ്റ്റ് ഷെയർ ചെയ്താണ് ചർച്ചയ്ക്ക് പുതിയ തലം നൽകിയത്. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ പ്രിയാ വേണുഗോപാൽ ഉയർത്തുന്നു.

ബാലുവിന്റെ മരണ ശേഷം ഒരു 'ദുബായ്' കഴിഞ്ഞു വിഷ്ണു ഒരു ബാഗുമായി നേരെ വന്നത് ബാലുവിന്റെ വീട്ടിൽ ആണ് (അമ്മാവനും വീട്ടുകാരും ലക്ഷ്മിയുടെ കൂടെ അവിടെ ഉള്ളപ്പോൾ). ഒളിവിൽ കഴിഞ്ഞ വിഷ്ണു എവിടെ ഒക്കെ ആയിരുന്നു എന്ന് മൊബൈൽ ലൊക്കേഷൻസ് വെച്ച് കണ്ടു പിടിച്ചു കൂടെ? എന്നതാണ് പ്രിയ ഉയർത്തുന്ന ചോദ്യം. കലാഭവൻ സോബിയുടെ മൊഴി വിശ്വാസത്തിലെടുത്ത് ആക്‌സിഡന്റ് നടന്നപ്പോൾ ജിഷ്ണുവും തമ്പിയും എവിടെ ആയിരുന്നു എന്നറിയാൻ അവരുടെ മൊബൈൽ റെക്കോർഡ് പരിശോധിക്കുക. സ്വന്തം അണ്ണൻ മരണപെടുമ്പോൾ ഒരു തങ്കപ്പെട്ട തമ്പിയും 'എന്നാൽ പിന്നെ നാളെ മുതൽ സ്വർണം കടത്താം' എന്ന് തീരുമാനിക്കും എന്ന് തോന്നുന്നില്ല. കള്ളക്കടത്തു എന്ന് മുതൽ തുടങ്ങി എന്ന് ഒരു ഡീറ്റയിൽ എൻക്വയറി നടത്തുന്നത് നല്ലതായിരിക്കുമെന്നും അജയ് ശങ്കർ കുറിക്കുന്നു. ഡൈവർ അർജുൻ മൊഴി മാറ്റിയെന്ന് തെളിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ശുഷ്‌കാന്തിയില്ലെന്ന സൂചനയാണ് അജയ് പങ്കുവയ്ക്കുന്നത്.

ഇതോടൊപ്പം ജസ്റ്റീസ് ഫോർ ബാലഭാസ്‌കർ എന്ന കൂട്ടായ്മയും ഫെയ്‌സ് ബുക്കിൽ സജീവമാണ്. മരണത്തിലെ അന്വേഷണം അട്ടിമറിക്കുമെന്ന സംശയമാണ് ഇവർക്കും ഉള്ളത്. ഈ അന്വേഷണത്തിൽ തുടക്കം മുതൽ സംശയം ജനിപ്പിക്കുന്നതായിരുന്നു ലോക്കൽ പൊലീസ് അന്വേഷണവും അതുപോലെതന്നെ ക്രൈംബ്രാഞ്ച് ജനുവരിയിൽ തുടങ്ങിയ അന്വേഷണം ഇപ്പോൾ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഒരു വലിയ വാർത്തയാക്കിയപ്പോൾ മാത്രമാണ് എന്തെങ്കിലുമൊക്കെ തുടങ്ങി വച്ചിരിക്കുന്നത് ഒരു കാര്യം ഉറപ്പാണ് ബാഹ്യശക്തികളുടെ ഇടപെടൽ ഈ അന്വേഷണത്തേ സ്വാധീനിച്ചിട്ടുണ്ട്. സംസ്ഥാനം പൂർണബഹുമതികൾ നൽകി വിടനൽകിയ കലാകാരനും അദ്ദേഹത്തിന്റെ കുടുംബത്തിനും അർഹിക്കുന്ന പരിഗണന പോലും നൽകാതെ വെറും തേർഡ് റേറ്റ് ക്രിമിനൽ ആയ ഏതോ ഒരു തൃശ്ശൂർക്കാരൻ പയ്യനു വേണ്ടി ഇത്ര നിർബന്ധബുദ്ധിയോടെ കള്ളക്കളി കളിക്കുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇവിടെ ഈ കേസിൽ നമ്മളൊക്കെ ഇതുവരെ മനസിലാക്കിയതിലും ഒരുപാടധികം മറച്ചുപിടിക്കാനുണ്ടെന്നത് പകൽ പോലെ തെളിയുന്നു.. ക്രൈം ബ്രാഞ്ച് കണ്ണടച്ച് എത്ര ഇരുട്ടാക്കിയാലും ആ സത്യം കുടുംബത്തിന്റെയും ബാലുവിനെ സ്‌നേഹിക്കുന്നവരുടെയും മുന്നിൽ തെളിഞ്ഞു വരും...-ഇതാണ് ജസ്റ്റീസ് ഫോർ ബാലു കൂട്ടായമ ഉയർത്തുന്ന വികാരം. പലരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നാണ് തോന്നുന്നത്. . സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം.. എന്നും അഭിപ്രായം ഉയരുന്നുണ്ട്.

ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന പ്രകാശൻ തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ പ്രതികളായതോടെയാണ് വാഹനാപകടം സംബന്ധിച്ച് വീണ്ടും സംശയങ്ങളുണ്ടായത്. എന്നാൽ കുടുംബം ഉയർത്തുന്ന വാദങ്ങളൊന്നും ക്രൈംബ്രാഞ്ച് പരിഗണിക്കുന്നില്ലെന്നാണ് വീട്ടുകാരുടെ ഇപ്പോഴത്തെ പരാതി. അപ്പോഴും വിശ്വാസത്തോടെ അന്വേഷണത്തെ നോക്കി കാണുകയാണ് അവർ. ക്രൈംബ്രാഞ്ച് അന്വേഷണത്തെ പൂർണ്ണമായും അവർ തള്ളി പറയുന്നുമില്ല. ഈ സംഘം തന്നെ കൃത്യമായ നിലപാട് എടുത്താൽ സത്യം പുറത്തുവരുമെന്നാണ് അവരുടെ നിലപാട്. അതിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ബാലഭാസ്‌കറിന്റെ അടുത്ത ബന്ധുവായ പ്രിയയയുടെ ശ്രമം. നേരത്തെ പ്രിയ പറഞ്ഞ പല സംശയങ്ങളും കാര്യ ഗൗരവമുള്ളതാണെന്ന വിലയിരുത്തൽ ഉയർന്നിരുന്നു.

ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിന് ഇടയാക്കിയ കാർ യാത്ര ക്രൈംബ്രാഞ്ച് പുനരാവിഷ്‌കരിച്ചിരുന്നു, കാർ അപകടത്തിൽപ്പെട്ട പള്ളിപ്പുറത്താണ് ബാലഭാസ്‌കർ സഞ്ചരിച്ച ഇന്നോവ കാറിന്റെ അതേ മോഡൽ വാഹനം മരത്തിലേക്ക് ഇടിച്ചു കയറ്റുന്നതടക്കമുള്ള രംഗങ്ങൾ പുനരാവിഷ്‌കരിച്ചത്. ക്രൈംബ്രാഞ്ചിനൊപ്പം ഫോറൻസിക് ലാബിലെ ശാസ്ത്രജ്ഞർ, ടൊയോട്ട കമ്പനിയുടെ എൻജിനിയർമാർ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമുണ്ടായിരുന്നു.വാഹനത്തിന്റെ സീറ്റ് ബെൽറ്റുകൾ സംഘം ഫോറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചു. ശാസ്ത്രീയ പരിശോധനാഫലം ഒരാഴ്ചയ്ക്കകം ലഭിക്കുകമെന്നാണ് സൂചന. ഇതിനിടെയാണ് കുടുംബവും കൂട്ടുകാരും മരണത്തിൽ അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യത കാണുന്നത്. ബാലഭാസ്‌കർ മരിച്ച ശേഷമാണ് അർജുനും പ്രകാശൻ തമ്പിയും സ്വർണ്ണ കടത്ത് തുടങ്ങിയതെന്ന വാദവും ഇവർ അംഗീകരിക്കുന്നില്ല.

അജയ് ശങ്കർ പുതുതായി ഉയർത്തുന്ന സംശയങ്ങൾ ഇങ്ങനെ

ക്രൈം ബ്രാഞ്ചിനോട് ഒരു അപേക്ഷ

വണ്ടി ഓടിച്ചവനും തമ്പിയുടെ കൂടെ നിന്നവനും ബാലുവിന്റെയും കുഞ്ഞിന്റെയും മരണത്തിൽ വലിയ പശ്ചാത്താപം ഉണ്ടെന്നു തോന്നുന്നില്ല. ബാലുവിന്റെ അവസാന യാത്ര പുനരാവിഷ്‌കരിച്ചും, ഡമ്മി ഇട്ടും ഒരു public spectacle ക്രിയേറ്റ് ചെയ്യുന്ന crime branch താഴെ പറയുന്ന കാര്യങ്ങളും കൂടി അന്വേഷിക്കും എന്ന് പ്രതീക്ഷിക്കുന്നു.

1. അർജുൻ മൊഴി മാറ്റി പറഞ്ഞത്, ജിഷ്ണുവിന്റെ കൂടെ ഒളിവിൽ പോയത്.
2. വണ്ടി ഓടിച്ചത് 'അർജുൻ അല്ല, ബാലു ആണ്' എന്ന് തറപ്പിച്ചു പറയുന്ന ലതയെ (ജിഷ്ണുവിന്റെ അമ്മ) ലക്ഷ്മിയുടെ കൂടെ 50 ദിവസം താമസിക്കാൻ തമ്പിയും കൂട്ടരും അനുവദിച്ചത്.
3. ഇവരുടെ സ്ഥാപനവും ബാലുവും തമ്മിൽ ഉള്ള ഫിനാൻഷ്യൽ കണക്ഷൻസ് - പ്രതേകിച്ചു ബാലുവിന്റെ അച്ഛനോട് 'അതൊന്നും അന്വേഷിക്കേണ്ട' എന്ന് പറഞ്ഞതു കൊണ്ട്...
4. വെറും ഒന്നോ രണ്ടോ പ്രോഗ്രാം കോർഡിനേറ്റ് ചെയ്ത തമ്പിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ കിട്ടിയ ബാലുവിന്റെ cell phone, കാർ എന്നിവ.
5. ബാലുവിന്റെ മരണ ശേഷം ഒരു 'Dubai Trip' കഴിഞ്ഞു വിഷ്ണു ഒരു ബാഗുമായി നേരെ വന്നത് ബാലുവിന്റെ വീട്ടിൽ ആണ് (അമ്മാവനും വീട്ടുകാരും ലക്ഷ്മിയുടെ കൂടെ അവിടെ ഉള്ളപ്പോൾ). ഒളിവിൽ കഴിഞ്ഞ വിഷ്ണു എവിടെ ഒക്കെ ആയിരുന്നു എന്ന് cell phone ലൊക്കേഷൻസ് വെച്ച് കണ്ടു പിടിച്ചു കൂടെ?
6. കലാഭവൻ സോബിയുടെ മൊഴി - ആക്‌സിഡന്റ് നടന്നപ്പോൾ ജിഷ്ണുവും തമ്പിയും എവിടെ ആയിരുന്നു എന്നറിയാൻ അവരുടെ phone റെക്കോർഡ് പരിശോധിക്കുക.
7. സ്വന്തം അണ്ണൻ മരണപെടുമ്പോൾ ഒരു തങ്കപ്പെട്ട തമ്പിയും 'എന്നാൽ പിന്നെ നാളെ മുതൽ സ്വർണം കടത്താം' എന്ന് തീരുമാനിക്കും എന്ന് തോന്നുന്നില്ല. കള്ളക്കടത്തു എന്ന് മുതൽ തുടങ്ങി എന്ന് ഒരു detailed investigation നല്ലതായിരിക്കും.
8. ksrtc ഡ്രൈവർ, തമ്പി, വിഷ്ണു, അർജുൻ, ജിഷ്ണു എന്നിവരെ നുണ പരിശോധനക്ക് വിധേയരാക്കുക.
9. Kerala music fraternity - പല celebrities'ഉം മൗനം പാലിക്കുന്നു. അതെ സമയം ഞങ്ങളെ പരിചയമുള്ള ബാലുവിന്റെ അടുത്ത ചില സുഹൃത്തുക്കൾ ചാനലുകളിൽ കള്ളം പറയുന്നത് എന്തിനു വേണ്ടി എന്നും അന്വേഷിക്കുക.
10. ജ്യൂസ് കടയിലെ cctv ദൃശ്യങ്ങൾ പരിശോധിക്കാൻ തമ്പിയുടെ കൂടെ മറ്റൊരു ഉറ്റ സുഹൃത്തു ജമീൽ പോയിരുന്നു എന്ന് ന്യൂസ് കണ്ടു. ദാസനും വിജയനും കളിച്ചു ഉള്ള തെളിവും ഇവർ നശിപ്പിച്ചോ അതും അന്വേഷിക്കുക.

ക്രൈം ബ്രാഞ്ച് കേസ് ഒതുക്കി തീർക്കാതെ യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കും എന്ന് പ്രാർത്ഥിക്കുന്നു!

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
ഇറാനിയൻ മറീനുകൾ ഹെലിക്കോപ്ടറിൽ ഇറങ്ങി ബ്രിട്ടീഷ് കപ്പൽ കീഴടക്കി ഇറാനിയൻ കടലിലേക്ക് നിർബന്ധിച്ച് നീക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കയെ നാണംകെടുത്തി ഇറാൻ; ബ്രിട്ടന്റെ യുദ്ധക്കപ്പൽ ദിശതിരിച്ച് രക്ഷിക്കാനെത്തിയെങ്കിലും പത്തുമിനിറ്റ് വൈകി; ഉപരോധം ശക്തമാക്കി ഇറാനെ തീർക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ; എൻജിൻ തകർന്ന് സൗദി കടലിൽ കയറിയതിന്റെ പേരിൽ പിടിച്ചിട്ട ഇറാനിയൻ കപ്പൽ വിട്ടുകൊടുത്ത് തലയൂരി സൗദിയും
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
അമർനാഥ് യാത്രയുടെ സുരക്ഷാക്രമീകരണങ്ങൾ എങ്ങനെ?' എല്ലാം ഓകെയാണ് സർ..ഇനി താങ്കളുടെ അനുഗ്രഹങ്ങൾ മാത്രം മതി; ഞാനെന്താ ഏതെങ്കിലും ബാബയോ..താങ്കൾക്ക് അനുഗ്രഹം ചൊരിയാൻ? മറുപടി കേട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ചമ്മി; മൂന്നുമണിക്കൂറിൽ തീരേണ്ട യോഗങ്ങൾ ഒരുമണിക്കൂറിൽ തീരും; വിഷയത്തിൽ നല്ല ഹോംവർക്ക്; കശ്മീർ പ്രശ്‌നത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും ക്ലിയർ വിഷൻ; അമിത്ഷായുടെ 50 നാളത്തെ ഭരണം കിടിലമെന്ന് ഇന്ദ്രപ്രസ്ഥം
എസ്എഫ്‌ഐയുടെ തീപ്പൊരി മുഖമായി രാഷ്ട്രീയത്തിൽ തിളങ്ങി; പാർട്ടിയുമായി വഴക്കിട്ട് സിഎംപിയിൽ ചേർന്നെങ്കിലും റെഡ് ക്രോസിന്റെ ചെയർമാനായി പൊതു പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു; രോഗിക്കിടക്കയിൽ നിന്നും എണീറ്റു പലതവണ കർമ്മപദത്തിൽ വിപ്ലവം കുറിച്ചു; സുനിൽ സി കുര്യന്റെ മരണത്തിൽ കണ്ണീർ വാർത്തു പ്രശസ്ത നർത്തകി കൂടിയായ ഭാര്യ നീന പ്രസാദും
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ അധോലോകം ഭരിക്കുന്നത് 15 വർഷമായി ഗവേഷണ വിദ്യാർത്ഥിയെന്ന ലേബലിൽ കാമ്പസിൽ വിലസുന്ന 'എട്ടപ്പാൻ'; കുട്ടിസഖാക്കളുടെ തലതൊട്ടപ്പനായ ഇയാലെ ചെല്ലും ചെലവും കൊടുത്ത വളർത്തുന്നത് സിപിഎം ജില്ലാ നേതാക്കൾ തന്നെ; അഖിൽ വധശ്രമ കേസിലെയും അവസാന വാക്കായത് 'എട്ടപ്പാൻ' തന്നെ; ഒളിവിൽ കഴിയുന്ന നാലാംപ്രതി അമർ അബിയെ സംരക്ഷിക്കുന്ന 'ഗുണ്ടാ നേതാവിനെ' തേടി കോളേജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ്
അഞ്ചു ലോക രാഷ്ട്രങ്ങൾ അഹോരാത്രം പണിയെടുത്ത് നേടിയ ന്യൂക്ലിയർ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി ട്രംപ് വരുത്തിവെച്ച വിന; 21 മൈൽ മാത്രം വീതിയുള്ള ഹോർമിസ് കടലിടുക്കിൽ ഇറാനോട് മല്ലടിച്ച് ജയിക്കാനാവില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച കപ്പൽ കീഴടക്കൽ; അമേരിക്കയും സൗദിയും മാത്രമല്ല ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കും മുമ്പ് ഉപരോധം പിൻവലിക്കാൻ ട്രംപിന് ബുദ്ധി തോന്നുമോ?
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ