Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ സേന ബോംബ് വർഷിക്കുന്നത് പ്രതിരോധിക്കാൻ പാക് സൈന്യം ശ്രമിച്ചു; മിറാഷ് സന്നാഹം കണ്ട് പാക് വിമാനങ്ങൾ പിൻവാങ്ങി; ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് മുന്നിൽ തോറ്റമ്പിയ പാക്കിസ്ഥാൻ നാണക്കേടു തീർക്കാൻ പറയുന്നത് തിരിച്ചു പോകുമ്പോൾ ഇന്ത്യൻ വിമാനത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ താഴെ വീണെന്ന്; ആക്രമിച്ചത് ഭീകര കേന്ദ്രമെന്നും പറയാതെ മാനം രക്ഷിക്കാൻ ശ്രമം

ഇന്ത്യൻ സേന ബോംബ് വർഷിക്കുന്നത് പ്രതിരോധിക്കാൻ പാക് സൈന്യം ശ്രമിച്ചു; മിറാഷ് സന്നാഹം കണ്ട് പാക് വിമാനങ്ങൾ പിൻവാങ്ങി; ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് മുന്നിൽ തോറ്റമ്പിയ പാക്കിസ്ഥാൻ നാണക്കേടു തീർക്കാൻ പറയുന്നത് തിരിച്ചു പോകുമ്പോൾ ഇന്ത്യൻ വിമാനത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ താഴെ വീണെന്ന്; ആക്രമിച്ചത് ഭീകര കേന്ദ്രമെന്നും പറയാതെ മാനം രക്ഷിക്കാൻ ശ്രമം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ പാക്കിസ്ഥാൻ ശരിക്കും പകച്ചുപോയിരുന്നു. അതിർത്തി കടന്ന് ആക്രമണം നടത്തിയ വ്യോമസേനയുടെ നപടിയെ ചെറുക്കാൻ പാക്കിസ്ഥാൻ സൈന്യം ശ്രമം നടത്തിയിരുന്നു. എന്നാൽ, ഈ നീക്കം പരാജയരപ്പെടുകയാണ് ഉണ്ടായത്. 'മിറാഷ് 2000' യുദ്ധവിമാനങ്ങളുമായി ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് മുന്നിൽ പാക് സൈന്യത്തിന് ഒന്നുംചെയ്യാനായില്ല. മിറാഷ് വിമാനങ്ങളെ കണ്ട് പാക് സൈന്യം എഫ്. 16 വിമാനങ്ങളുമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ വ്യോമസേനയുടെ സന്നാഹം കണ്ട് പിന്മാറിയെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

12 മിറാഷ് യുദ്ധവിമാനങ്ങളാണ് ചൊവ്വാഴ്ച നടന്ന മിന്നലാക്രമണത്തിൽ പങ്കെടുത്തതെന്നും വ്യോമസേനയുടെ പടിഞ്ഞാറൻ എയർ കമാൻഡാണ് ഓപ്പറേഷൻ ഏകോപിപ്പിച്ചതെന്നും എ.എൻ.ഐ. ട്വീറ്റ് ചെയ്തു. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് വ്യോമസേനയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പാക് ഭീകരകേന്ദ്രങ്ങൾക്ക് നേരേ മിന്നലാക്രമണം നടത്തിയത്. ബലാക്കോട്ട്, ചക്കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ജെയ്ഷെ മുഹമ്മദിന്റെ ഉൾപ്പെടെയുള്ള ഭീകരകേന്ദ്രങ്ങളും ഭീകരരുടെ കൺട്രോൾറൂമുകളും ആക്രമണത്തിൽ തകർത്തു.

അതേസമയം ഇന്ത്യൻ വ്യോമാക്രമണത്തെ തുടർന്നുണ്ടായ നാണക്കേട് മറയ്ക്കാൻ വേണ്ടി പാക്കിസ്ഥാനും മറുവാദങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പുലർച്ചെ നാലു മണിക്ക് മുസാഫറാബാദിലെ നിയന്ത്രണരേഖയിൽ വ്യോമസേനാ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്നാണ് പാക് അധികൃതർ പറയുന്നത്. പാക് കരസേനാ വക്താവ് മേജർ ആസിഫ് ഗഫൂർ ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്. പാക് വ്യോമസേന പ്രതികരിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ വിമാനങ്ങൾ തിരിച്ചു പറന്നു. തിരിച്ചു പോകുമ്പോൾ ഇന്ത്യൻ വിമാനത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ താഴെ വീണു. പാക്കിസ്ഥാനിലെ ബലാകോട്ടിലാണ് സ്‌ഫോടക വസ്തുക്കൾ വീണത്. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും പാക് അധികൃതർ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പാക് കരസേനാ മേധാവി ജനറൽ കമർ ജാവേദ് ബാജ്‌വ പാക് സൈനികരെ വിന്യസിച്ചിട്ടുള്ള കശ്മീരിലെ നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് തിങ്കളാഴ്ച റാവൽപിണ്ടിയിലെ സേനാ ആസ്ഥാനത്തെത്തിയ അദ്ദേഹം യഥാർഥ നിയന്ത്രണരേഖ (എൽ.എ.സി), നിയന്ത്രണരേഖ (എൽ.ഒ.സി), വർക്കിങ് ബൗണ്ടറി എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അതേസമയം വെല്ലുവിളിക്കരുതെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻനും പറഞ്ഞു. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ പാക്കിസ്ഥാന് അവകാശമുണ്ട്. ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടു. എന്ത് ആക്രമണമുണ്ടായാലും പാക്കിസ്ഥാൻ തിരിച്ചടിക്കാൻ സർവസജ്ജമാണെന്നും രാജ്യത്തിന് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

പാക് അധീന കശ്മീരിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ിയന്ത്രണരേഖയിൽ നിന്ന് നാല് മൈൽ അകലെ മുസാഫറാബാദ് സെക്ടറിലെ ചിത്രങ്ങളാണിത്. വ്യോമസേനാ വിമാനങ്ങൾ സ്‌ഫോടക വസ്തുക്കൾ വർഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത്. ബഹൽപൂരിന് സമീപം ഫോർട്ട് അബാസ് അതിർത്തിൽ വെച്ച് പ്രദേശവാസികൾ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണിത്. അതിനിടെ, അതിർത്തിയിൽ വ്യോമസേനാ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യാന്തര അതിർത്തിയിലെയും നിയന്ത്രണരേഖയിലെയും മുഴുവൻ വ്യോമ പ്രതിരോധ സംവിധാനങ്ങളും ജാഗ്രതാ പാലിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

രാജ്യസുരക്ഷയുടെ ചുമതലയുള്ള കേന്ദ്രമന്ത്രിസഭാ സമിതി ഡൽഹിയിൽ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. അതേസമയം, പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അടിയന്തര യോഗം വിളിച്ചതായി റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു. ഇസ്‌ലാമാബാദിൽ നടക്കുന്ന യോഗത്തിൽ രാജ്യസുരക്ഷ സംബന്ധിച്ച വിലയിരുത്തലാവും ഉണ്ടാവുക. ഇന്ത്യ അതിർത്തി കടന്ന് ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാൻ സൈന്യം ആദ്യം ട്വീറ്റ് ചെയ്യുന്നത് ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിക്കാണ്. അതായത് 3.45 മുതൽ 4 മണി വരെ ഇന്ത്യ ആക്രമണം നടത്തി ഒരു മണിക്കൂറിന് ശേഷം. ഇന്ത്യ അതിർത്തി കടന്ന് ആക്രമണം നടത്തിയെന്നാണ് ആദ്യം പാക്കിസ്ഥാൻ അവകാശപ്പെട്ടത്. പാക് സൈന്യം ഉടനെത്തന്നെ തിരിച്ചടിച്ചു. ഇന്ത്യൻ വിമാനങ്ങൾ തിരികെപ്പോയി. മറ്റ് വിവരങ്ങൾ ഉടൻ പുറത്തു വിടാം എന്ന് പാക്കിസ്ഥാൻ വ്യക്തമാക്കി.

പിന്നീട് രാവിലെ ഏഴ് മണിയോടെ, പാക് അധീനകശ്മീരിലല്ല, മുസഫറാബാദ് സെക്ടറിലേക്ക് തന്നെ ഇന്ത്യൻ വിമാനങ്ങൾ എത്തിയെന്ന് പാക്കിസ്ഥാൻ സ്ഥിരീകരിക്കുന്നു. പാക് സൈന്യം തിരിച്ചടിച്ചതോടെ പേ ലോഡ് പെട്ടെന്ന് താഴേക്കെറിഞ്ഞ് ഇന്ത്യൻ വിമാനങ്ങൾ തിരികെപ്പറന്നെന്ന് പറഞ്ഞ പാക്കിസ്ഥാൻ ഇന്ത്യയുടെ വിമാനങ്ങളുടെ പേ ലോഡ് താഴെ വീണ് കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. പക്ഷേ, ആളപായമോ, നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പാക്കിസ്ഥാൻ ആവർത്തിക്കുന്നത്. നയതന്ത്രചരിത്രം വച്ച് സ്വന്തം ഭാഗത്തുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും പാക്കിസ്ഥാൻ അംഗീകരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP