Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരുമറിയാതെ ആന്ധ്രാക്കാരി നീലിമല കയറി മരക്കൂട്ടം കടന്നെത്തിയത് ഡോളിയിൽ; നടപ്പന്തലിലെ പ്രതിഷേധം കണ്ട് ബോധരഹിതയായ നാൽപ്പത്തിയേഴുകാരി ബാലമ്മയെ മലയിറക്കിയത് ആംബുലൻസിലും; സ്ത്രീകളെ സ്‌ക്രീൻ ചെയ്യാൻ മാളികപ്പുറങ്ങളും രംഗത്ത്; ഇനി ഡോളികളും പരിശോധിക്കും; സ്ഥിതിഗതികൾ നിയന്ത്രിക്കാനാവാതെ പൊലീസ്; ആചാരം ലംഘിക്കാനെത്തുന്ന സ്ത്രീകൾക്കെതിരെ ഉയരുന്നത് ശക്തമായ പ്രതിഷേധം; സന്നിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഭക്തർ; ഇന്ന് മാത്രം തടഞ്ഞത് നാലു പേരെ

ആരുമറിയാതെ ആന്ധ്രാക്കാരി നീലിമല കയറി മരക്കൂട്ടം കടന്നെത്തിയത് ഡോളിയിൽ; നടപ്പന്തലിലെ പ്രതിഷേധം കണ്ട് ബോധരഹിതയായ നാൽപ്പത്തിയേഴുകാരി ബാലമ്മയെ മലയിറക്കിയത് ആംബുലൻസിലും; സ്ത്രീകളെ സ്‌ക്രീൻ ചെയ്യാൻ മാളികപ്പുറങ്ങളും രംഗത്ത്; ഇനി ഡോളികളും പരിശോധിക്കും; സ്ഥിതിഗതികൾ നിയന്ത്രിക്കാനാവാതെ പൊലീസ്; ആചാരം ലംഘിക്കാനെത്തുന്ന സ്ത്രീകൾക്കെതിരെ ഉയരുന്നത് ശക്തമായ പ്രതിഷേധം; സന്നിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഭക്തർ; ഇന്ന് മാത്രം തടഞ്ഞത് നാലു പേരെ

ആർ പീയൂഷ്

സന്നിധാനം: ഇന്നും 50 തികയാത്ത സ്ത്രീ ശബരിമലയിലെത്തി. ബാലമ്മയെന്ന 47കാരിയാണ് അതീവ രഹസ്യമായി നടപ്പന്തലിലെത്തിയത്. നീലിമല കയറിയെത്തിയെ ഇവരെ നടപ്പന്തലിൽ ഭക്തർ തിരിച്ചറിഞ്ഞു. ഇതോടെ പ്രതിഷേധവും ശരണം വിളികളും തുടങ്ങി. ഇതോടെ പൊലീസെത്തി ബാലമ്മയ്ക്ക് ചുറ്റും സംരക്ഷണ വലയം തീർത്തു. പ്രതിഷേധത്തിന്റെ ശക്തി കണ്ട ബാലമ്മ ബോധരഹിതയുമായി. സന്നിധാനം ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകി ഇവരെ ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽ മലയിറക്കി. ഇതോടെ പതിനെട്ടാംപടി ചവിട്ടാനുള്ള ബാലമ്മയുടെ ആഗ്രഹവും നടക്കാതെ പോയി. സന്നിധാനത്ത് എത്തി അയ്യപ്പനെ തൊഴാൻ ആഗ്രഹിക്കുന്ന വിശ്വാസികളെ മുമ്പോട്ട് കൊണ്ടു പോകുമെന്ന പൊലീസിന്റെ വാദമാണ് ഇന്നും പ്രതിഷേധം പൊളിച്ചത്.

ആന്ധ്ര സ്വദേശിയായ യുവതി ശബരിമല ദർശനത്തിന് നടപ്പന്തൽ വരെ എത്തിയിരുന്നു. നടപ്പന്തലിൽ വെച്ച് സംശയം തോന്നിയ ചിലർ ഇവരെ തടഞ്ഞ് വെച്ച് തിരിച്ചറിയൽ രേഖ പരിശോധിക്കുകയായിരുന്നു. ആധാർ കാർഡ് പ്രകാരം ഇവർക്ക് 47 വയസ്സാണെന്ന് മനസിലാക്കിയതോടെ ഇവർ പ്രതിഷേധമുയർത്തി. ഇതോടെ പൊലീസെത്തി ഇവരെ സ്ഥലത്തു നിന്നും മാറ്റി. തുടർന്ന് ആംബുലൻസിൽ ഇവരെ പമ്പയിലേക്ക് തിരിച്ചയച്ചു. സ്ട്രച്ചെറിലാണ് ബാലമ്മയെ ഇവിടെ നിന്നു മാറ്റിയത്. ബാലമ്മ എന്നാണ് ഇവരുടെ പേരെന്നും ആന്ധ്ര സ്വദേശിയായാണ് ഇവരെന്നും പൊലീസ് അറിയിച്ചു. 52 വയസ്സെന്നു പറഞ്ഞാണ് നടപ്പന്തൽ വരെയെത്തിയതെന്നും പിന്നീട് സംശയം തോന്നി ആധാർ കാർഡ് പരിശോധിച്ചപ്പോളാണ് 47 വയസ്സാണെന്ന് മനസിലായതെന്നും ഇവരെ പരിശോധിച്ച ഭക്തർ പറഞ്ഞു.

യുവതി എത്തിയെന്ന വാർത്ത അറിഞ്ഞതോടെ സന്നിധാനത്ത് ശക്തമായ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്തുനിന്നുണ്ടായത്. പൊലീസെത്തി ഇവരെ ശാന്തരാക്കി. രാവിലെ ആന്ധ്രയിൽ നിന്നു തന്നെ എത്തിയ രണ്ട് യുവതികളെ പമ്പയിൽ തടഞ്ഞ് തിരിച്ചയച്ചിരുന്നു. കഴിഞ്ഞ ദിവസം രഹ്നാ ഫാത്തിമ പൊലീസ് സംരക്ഷണയിൽ നടപ്പന്തലിന് തൊട്ട് അടുത്തുവരെ എത്തി. ഇന്ന് യുവതി അതും കഴിഞ്ഞു നടന്നു. പൊലീസ് സംരക്ഷണമില്ലാതെ തന്ത്രപരമായായിരുന്നു വരവ്. ഡോളിയിൽ മലകയറിയതു കൊണ്ട് തന്നെ വഴിയിലെ പരിശോധനയിൽ നിന്നും ഇവർ രക്ഷപ്പെട്ടു. എന്നാൽ നടപ്പന്തലിലെ ഭക്തർ കൈയോടെ പിടിച്ചു. ഇതോടെ അവർ ബോധരഹിതയായി. തുടർന്ന് സന്നിധാനം ആശുപത്രിയിലേക്ക് മാറ്റി.

സന്നിധാനം ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി. ഇതിന് ശേഷമാണ് അംബുലൻസിൽ താഴേക്ക് കൊണ്ടു പോയത്. സ്ട്രക്ച്ചറിലാണ് ആശുപത്രിയിൽ നിന്നും ആംബുലൻസ് വരെ എത്തിച്ചത്. സുരക്ഷാ കാരണങ്ങൾ കാരണമാണ് ആംബുലൻസിൽ പമ്പയിലേക്ക് കൊണ്ടു പോയത്. ഭക്തരുടെ പ്രതിഷേധം ഭയന്നായിരുന്നു ഇത്. ബാലമ്മയുടെ രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞിരുന്നു.

ഇന്ന് മാത്രം തടഞ്ഞത് നാലു പേരെ

ശബരിമലയിൽ പ്രവേശിക്കാനെത്തിയ നാലു യുവതികളെയാണ് ഇന്ന് മടക്കിയയ്ച്ചത്. 47കാരി ബാലമ്മയ്ക്ക് പുറമേ മറ്റ് മൂന്നെ പേരെ കൂടി ഭക്ഥർ തിരിച്ചയച്ചു. പമ്പയിൽ വച്ചാണ് ഇവർ 50 കഴിയാത്ത സ്ത്രീകളാണെന്ന് മനസിലായത്. ഇവർ എല്ലാവരും ആന്ധ്രാ സ്വദേശികളാണ് എന്നതാണ് മറ്റൊരു വസ്തുത. മരക്കൂട്ടത്ത് വച്ചാണ് ഭക്തർ ഇവരെ തടഞ്ഞത്. ഇവരിൽ രണ്ടു പേരെ രാവിലെ നീലിമലയിൽ നിന്നും പിടികൂടി.

ഇതോടെ ശബരിമലയിലേക്ക് കയറണമെന്ന ആഗ്രഹത്തോടെ വന്ന മറ്റു സ്ത്രീകൾ തിരികെ പോകാനാണ് സാധ്യത. എന്നാൽ പമ്പയ്ക്ക് മുൻപുള്ള സ്ഥലങ്ങളിൽ മറ്റ് സ്ത്രീകൾ തീർത്ഥാടനത്തിനായി വന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഒരു പക്ഷേ പമ്പയിലെ പ്രതിഷേധം ശക്തമെന്ന തോന്നലുള്ളതിനാൽ സ്ഥിതി ശാന്തമായ ശേഷം സ്ത്രീകളായ ഭക്ഥരുടെ വരവ് പ്രതീക്ഷിക്കാം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP