Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ നാവുപിഴയെ ന്യായീകരിക്കാൻ ഗാന്ധിജിയുടെ പേര് 'മോഹൻലാൽ കരംചന്ദ് ഗാന്ധി'യെന്ന് ആവർത്തിച്ച് ഫോട്ടോഷോപ്പ് പ്രചരണം; ഫേസ്‌ബുക്കിലൂടെ വിമർശിച്ച വി ടി ബൽറാം പ്രതിഷേധം കടുത്തപ്പോൾ പോസ്റ്റ് പിൻവലിച്ചു

മോദിയുടെ നാവുപിഴയെ ന്യായീകരിക്കാൻ ഗാന്ധിജിയുടെ പേര് 'മോഹൻലാൽ കരംചന്ദ് ഗാന്ധി'യെന്ന് ആവർത്തിച്ച് ഫോട്ടോഷോപ്പ് പ്രചരണം; ഫേസ്‌ബുക്കിലൂടെ വിമർശിച്ച വി ടി ബൽറാം പ്രതിഷേധം കടുത്തപ്പോൾ പോസ്റ്റ് പിൻവലിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാവ് പിഴച്ചതാണോ? അതോ പിഴച്ചത് വി ടി ബൽറാമിനാണോ? പ്രശ്‌നം രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പേരിനെ ചൊല്ലിയാണ്. മോദിയുടെ അമേരിക്കൻ പ്രസംഗത്തിൽ ഗാന്ധിജിയെ മോഹൻദാസ് കരംചന്ദ് ഗാന്ധിക്ക് പകരം മോഹൻലാൽ കരംചന്ദ് ഗാന്ധിയാക്കിയതിനെ ചൊല്ലി വിവാദം കൊഴുക്കുന്നതിന് ഇടെയാണ് വി ടി ബൽറാം എംഎൽഎയും മോദിക്കെതിരെ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. ചരിത്രരേഖയിൽ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നതിന് പകരം ഫോട്ടോഷോപ്പ് വഴി ആർഎസ്എസുകാർ മോഹൻലാൽ കരംചന്ദ് ഗാന്ധിയെന്ന് ഫേസ്‌ബുക്കിലൂടെ ആക്കിയെന്ന ആരോപണം ഉയർത്തി പോസ്റ്റിട്ടു. ഒടുവിൽ സംഘികളുടെ ആക്രമണം കനത്തതോടെ ഫേസ്‌ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് ബൽറാം രംക്ഷപെട്ടു. മോദിയുടെ നാവുപിഴയെ വിമർശിക്കാനിറങ്ങിയാണ് ബൽറാം പുലിവാല് പിടിച്ചത്.

ഗാന്ധിയുടെ ആദർശങ്ങൾക്കൊപ്പമാണ് മോദിയുടെ പോക്കെന്നാണ് പ്രചരണം. സ്വ്ച്ഛ് ഭാരത് എന്ന ശുചിത്വ ഇന്ത്യാ പദ്ധതി പോലും ഗാന്ധിജിക്ക് വേണ്ടിയാണ്. ഗാന്ധിജിയുടെ കാൽപ്പാദം പതിഞ്ഞ തെരുവ് ചൂലെടുത്ത് മോദി തന്നെ വൃത്തിയാക്കി. രാഷ്ട്രപിതാവിന്റെ ഓർമകൾ പുതുതലമുറയിലേക്ക് പകർന്ന് നൽക്കാൻ ഒന്നിലേറെ പദ്ധതികളും മോദി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് വേണ്ടത് ഗാന്ധിജിയുടെ പാതയാണെന്ന് മോദി സ്ഥിരമായി പറയുന്നു. അതുകൊണ്ട് കൂടിയാകണം തൃത്താലയുടെ സ്വന്തം എം.എൽഎ വി.ടി ബൽറാമിന് അമർഷം അടക്കാനാവാത്തത്.

മോഹൻലാൽ കരംചന്ദ് ഗാന്ധിയെന്ന് തെറ്റി പറഞ്ഞതിനെ മോദി പോലും ഒരിക്കലും ന്യായീകരിക്കില്ല. എന്നാൽ ചില ഫെയ്‌സ് ബുക്കിലെ സംഘികൾ അതു ചെയ്തതാണ് ബൽറാമിനെ ചൊടുപ്പിക്കുന്നത്. മോദിയെ ഹിറ്റലറോട് ഉപമിച്ച ബൽറാമിന്റെ പോസ്റ്റ് എഫ്ബിയിൽ വൈറലായിരുന്നു. അതുകൊണ്ട് തന്നെ പൊറുക്കാനാകാത്ത ഈ തെറ്റും എഫ്ബിയിൽ സമർപ്പിക്കുകയാണ് ബൽറാം. എംഎ!ൽഎ പിന്തുണയ്ക്കുന്ന കമന്റുകളാണ് ഏറെയും. എന്നാൽ മോദിയെ തൃത്താലയിൽ മത്സരിപ്പിച്ച് പകരം വീട്ടുമെന്ന പ്രതികരണങ്ങളും പോസ്റ്റിന് ലഭിക്കുന്നു.

ഗാന്ധിജിയുടെ എഴുത്തുകൾ ചരിത്ര രേഖയാണ്. മഹാത്മാവിന്റെ ജീവിത്തിലേക്കും അദർശത്തിലേക്കും വെളിച്ചം പകരുന്ന അമൂല്യ ഗ്രന്ഥം. ഈ പുസ്തകത്തിൽ ഗാന്ധിജിയുടെ ജീവചരിത്രത്തിന്റെ ആദ്യഭാഗത്ത് തിരുത്തൽ വരുത്തിയാണ് ഫെയ്‌സ് ബുക്കിൽ പ്രചരിപ്പിക്കുന്നത്. മോഹൻ ദാസ് കരം ചന്ദ് ഗാന്ധിയെന്നതു മാറ്റി മോഹൻലാൽ കരം ചന്ദ് ഗാന്ധിയെന്നാക്കിയിരിക്കുന്നു. മോദിക്ക് ഉച്ചാരണത്തിൽ തെറ്റുപറ്റിയതല്ലെന്ന സൂചനയോടെ കമന്റെ ഈ ഫോട്ടോയ്ക്ക് ഒപ്പമുണ്ട്.ഇതിനെതിരെയാണ് ബൽറാമിന്റെ ഫെയ്‌സ് ബുക്ക് പ്രതികരണം.

അതേസമയം പോസ്റ്റിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ ബെൽറാം ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചു. ബൽറാമിന്റെ പോസ്റ്റ് തെറ്റാണെന്നും ചരിത്രരേഖയിൽ മോഹൻലാൽ എന്ന് പറയുന്നുണ്ടെന്നും പറഞ്ഞുകൊണ്ട് കമന്റുകൾ പ്രവഹിച്ചതോടെയാണ് ബൽറാം പോസ്റ്റ് പിൻവലിച്ചത്. പോസ്റ്റ് പിൻവലിച്ചത് എന്തിനാണെന്ന് ബൽറാം ഇനിയും വിശദീകരിച്ചിട്ടില്ല.

നേരത്തെ ഫേസ്‌ബുക്കിലിട്ട ബൽറാമിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..

സംഘികളുടെ ഫോട്ടോഷോപ്പ് കോമാളിത്തത്തെ ഇനി വിമർശ്ശിക്കുന്നില്ല എന്ന് വിചാരിച്ചിരുന്നതാണു. പക്ഷേ ഇതൽപ്പം കടന്നുപോയി. മഹാത്മാ ഗാന്ധിയുടെ മുഴുവൻ പേരറിയാത്ത ഏക ഇന്ത്യക്കാരൻ ബഹു. ഇന്ത്യൻ പ്രധാനമന്ത്രി മാത്രമാണെന്നാണു ഇതുവരെ കരുതിയിരുന്നത്. എന്നാൽ യഥാ രാജാ തഥാ പ്രജാ എന്നിപ്പോൾ മനസ്സിലായി. വിവരമില്ലാത്ത ഒരാൾ രാജ്യത്തിനകത്തും പുറത്തും പോയി വലിയ വായിൽ പ്രസംഗിക്കുന്നതിനിടെ രാഷ്ട്രപിതാവിന്റെ പേർ ആവർത്തിച്ച് തെറ്റിപ്പറയുന്നത് മനസ്സിലാക്കാം. ആദ്യമായല്ലേ ഈ പേരൊക്കെ കേൾക്കുകയും പറയുകയുമൊക്കെ ചെയ്യുന്നത്, അതുകൊണ്ട് അൽപം തെറ്റൊക്കെ വരും എന്ന് കരുതി എല്ലാവരും ക്ഷമിച്ചുകളയുകയായിരുന്നു.

എന്നാൽ ഫ്യൂററുടെ അറിവില്ലായ്മയേ ന്യായീകരിക്കുന്നതിനു വേണ്ടി ചരിത്രരേഖകളിൽ വരെ ഫോട്ടോഷോപ്പ് ക്രിയ നടത്തി ശരിക്കും ഗാന്ധിയുടെ പേർ 'മോഹൻലാൽ കരംചന്ദ് ഗാന്ധി' എന്നുതന്നെയാണെന്നും ഞങ്ങളുടെ ദൈവത്തിനു തെറ്റുപറ്റില്ല എന്നുമൊക്കെ സ്ഥാപിച്ച് വീണിടത്തുകിടന്ന് ഉരുളാൻ നോക്കുന്ന സംഘിക്കുഞ്ഞുങ്ങളോട് ശരിക്കും സഹതാപമാണു തോന്നുന്നത്. ഇനിയെങ്കിലും ഈ ഫോട്ടോഷോപ്പ് പ്രയോഗം നിർത്തി വേറെ ഏതെങ്കിലും പുസ്തകത്തിൽ യഥാർത്ഥത്തിൽ ഇങ്ങനെയൊരു അച്ചടിപ്പിശക് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പോയി കണ്ടുപിടിക്കാൻ നോക്കൂ. അങ്ങനെയെങ്കിലും ഗാന്ധിയേക്കുറിച്ചുള്ള ഏതെങ്കിലും പുസ്തകം കൈ കൊണ്ട് തൊടുമല്ലോ.

ഗ്രേറ്റ് ഡിക്‌റ്റേറ്ററെ അയാളർഹിക്കുന്നതിലും വേഗത്തിൽ അപഹാസ്യനാക്കാൻ അനുയായിക്കൂട്ടത്തിനു സാധിച്ചേക്കും എന്നിപ്പോൾ മനസ്സിലായി. അതിലാണു ഭാരതത്തിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP