Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലും കയറ്റില്ല ജോലി ചെയ്യാനും സമ്മതിക്കില്ല; ശബരിമല ദർശനത്തിനായി എരുമേലിയിലെത്തിയ ബിന്ദുവിന് ഊരുവിലക്ക്; ചേവായൂരിലെ വാടക വീട്ടിലേക്ക് തിരിച്ചുവരേണ്ടെന്ന് വീട്ടുടമ; കോഴിക്കോട്ട ഫ്‌ളാറ്റിൽ താമസിക്കാൻ ചെന്നപ്പോൾ അവിടെയും ആക്രമണം; അറിയിപ്പ് കിട്ടാതെ ജോലിക്ക് വരേണ്ടെന്ന് സ്‌കൂൾ അധികൃതർ; അഭയം തേടിയ സുഹൃത്തിന്റെ വീട്ടിലും പ്രതിഷേധവും ഭീഷണിയും

വീട്ടിലും കയറ്റില്ല ജോലി ചെയ്യാനും സമ്മതിക്കില്ല; ശബരിമല ദർശനത്തിനായി എരുമേലിയിലെത്തിയ ബിന്ദുവിന് ഊരുവിലക്ക്; ചേവായൂരിലെ വാടക വീട്ടിലേക്ക് തിരിച്ചുവരേണ്ടെന്ന് വീട്ടുടമ; കോഴിക്കോട്ട ഫ്‌ളാറ്റിൽ താമസിക്കാൻ ചെന്നപ്പോൾ അവിടെയും ആക്രമണം; അറിയിപ്പ് കിട്ടാതെ ജോലിക്ക് വരേണ്ടെന്ന് സ്‌കൂൾ അധികൃതർ; അഭയം തേടിയ സുഹൃത്തിന്റെ വീട്ടിലും പ്രതിഷേധവും ഭീഷണിയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തുലാമാസ പൂജ കഴിഞ്ഞ് ശബരിമലനട അടച്ചെങ്കിലും, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ അടങ്ങുന്നില്ല. മല കയറാനായി എരുമേലിയിലെത്തിയ യുവതിക്ക് വിലക്ക് ഏർപ്പെടുത്തിയതാണ് പുതിയ സംഭവവികാസം. കോഴിക്കോട് ചേവായൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ബിന്ദു തങ്കംകല്യാണിക്കാണ് (42) വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വീട്ടുടമ വിലക്കേർപ്പെടുത്തിയത്. ചേവായൂരിലെ വാടക വീട്ടിൽ തിരിച്ചുവരേണ്ടെന്ന് വീട്ടുടമ ബിന്ദുവിനോട് പറഞ്ഞു.

തുടർന്ന് കോഴിക്കോട്ടെ ഒരു ഫ്ളാറ്റിൽ താമസിക്കാനായി ചെന്നപ്പോൾ ഫ്ളാറ്റിന് നേരെയും ആക്രമണം നടത്തി. ഇവരെ ഫ്ളാറ്റിൽ താമസിപ്പിച്ചാൽ അവരുടെ കയ്യും കാലും വെട്ടുംഎന്നായിരുന്നു ചിലർ ഭീഷണിപ്പെടുത്തിയതെന്ന് ബിന്ദു പറയുന്നു.പിന്നീട് കസബ പൊലീസിൽ അഭയം തേടിയ ബിന്ദുവിനെ പൊലീസ് സഹായത്തോടെ സുഹൃത്തിന്റെ വീട്ടിലാക്കുകയായിരുന്നു. തനിക്ക് നേരെ
കടുത്ത ഭീഷണിയുണ്ടെന്നും ജോലി ചെയ്യാനും താമസിക്കാനും പറ്റുന്നില്ലെന്നും ബിന്ദു പറയുന്നു. കൂടാതെ അറിയിപ്പ് കിട്ടാതെ സ്‌കൂളിലേക്ക് ജോലിക്ക് വരേണ്ടെന്നാണ് അധികൃതരും പറയുന്നത്. അതേസമയം, വാടകവീട്ടിൽ കയറാൻ പറ്റാതായതോടെ അഭയം തേടിയ സുഹൃത്തിന്റെ വീട്ടിലും പ്രതിഷേധം കനക്കുകയാണ്.

ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ ബിന്ദുവിനെ പ്രതിഷേധക്കാർക്കിടയിൽ നിന്ന് പൊലീസ് സാഹസികമായി രക്ഷിച്ച് ഇന്നലെ മടക്കി അയക്കുകയായിരുന്നു. രണ്ട് പുരുഷ സുഹൃത്തുക്കൾക്കൊപ്പം രാവിലെ 9.30ന് എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയ ബിന്ദു ശബരിമലയിൽ പോകാൻ സംരക്ഷണം ആവശ്യപ്പെട്ടു. ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. സിഐയുടെ നേതൃത്വത്തിൽ ബിന്ദുവിനെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ബിജെപി പ്രവർത്തകർ ഒത്തുകൂടി. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ ബിന്ദുവിനെ തിരികെ ജീപ്പിൽ കയറ്റാനായി എത്തിച്ചപ്പോഴേക്കും പ്രവർത്തകർ പാഞ്ഞടുത്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജീപ്പിൽ കയറ്റിയത്.

മുന്നോട്ടെടുത്ത ജീപ്പിന് മുന്നിൽ കിടന്നും അടിച്ചും പ്രവർത്തകർ പ്രതിഷേധിച്ചു. വാതിൽ തുറന്ന് ബിന്ദുവിനെ വലിച്ചിറക്കാനും ശ്രമമുണ്ടായി. തുടർന്ന് കണമല സ്റ്റാൻഡിലെത്തിച്ച് പൊലീസ് സംരക്ഷണത്തോടെ പമ്പ ബസിൽ കയറ്റി. യാത്രയ്ക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിയുടെ നേതൃത്വത്തിൽ വട്ടപ്പാറയിൽ ബസ് തടഞ്ഞു. ബസിലുണ്ടായിരുന്ന അയ്യപ്പ ഭക്തരും സമരക്കാർക്കൊപ്പം ചേർന്നു. ബസിന് ചുറ്റും ശരണം വിളിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ഇതോടെ കൂടുതൽ പൊലീസെത്തി ബിന്ദുവിനെ പൊലീസ് ജീപ്പിൽ കയറ്റി ഈരാറ്റുപേട്ട സ്റ്റാൻഡിൽ എത്തിക്കുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP