Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാതോലിക്ക ബാവ ഇടപെട്ടു; പീഡക വൈദികനെതിരെ നടപടി ആവശ്യപ്പെട്ടതിന്റെ പേരിൽ പുറത്താക്കിയ ചെങ്കൊടിയച്ചനെ തിരിച്ചെടുത്ത് ഓർത്തഡോക്‌സ് സഭ; അധികൃതർക്ക് സത്യം മനസ്സിലായതിൽ സന്തോഷമെന്ന് ഫാ.മാത്യൂ വാഴക്കുന്നം

കാതോലിക്ക ബാവ ഇടപെട്ടു; പീഡക വൈദികനെതിരെ നടപടി ആവശ്യപ്പെട്ടതിന്റെ പേരിൽ പുറത്താക്കിയ ചെങ്കൊടിയച്ചനെ തിരിച്ചെടുത്ത് ഓർത്തഡോക്‌സ് സഭ; അധികൃതർക്ക് സത്യം മനസ്സിലായതിൽ സന്തോഷമെന്ന് ഫാ.മാത്യൂ വാഴക്കുന്നം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ടയിൽ ഓർത്തഡോക്‌സ് വൈദികൻ പീഡിപ്പിച്ചെന്ന പരാതി സഭാ നേതൃത്വം ഇടപെട്ട് ഒതുക്കിയതായി നിലയ്ക്കൽ ഭദ്രാസനത്തിലെ ചിറ്റാർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി മാനേജിങ് കമ്മിറ്റി അംഗം ഫാ. മാത്യു വാഴക്കുന്നം നേരത്തെ ആരോപിച്ചിരുന്നു. അഞ്ചു വൈദികർ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി വിവാദമാകുന്നതിനിടെയാണ് ചിറ്റാർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി മുൻ വികാരിക്കെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ഇത് സഭ ഇടപെട്ടു ഒതുക്കിയതായി മാനേജിങ് കമ്മിറ്റി അംഗം ഫാ. മാത്യു വാഴക്കുന്നം ആരോപിച്ചിരുന്നു.

പീഡനത്തിനിരയായ യുവതിയുടെ ഭർത്താവാണ് നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസിന് പരാതി നൽകിയിരുന്നത്. എന്നാൽ, പരാതി നിർബന്ധിച്ചു പിൻവലിപ്പിച്ചെന്ന് ഫാ. മാത്യു വാഴക്കുന്നം വെളിപ്പെടുത്തി. ഗുരുതരമായ ഈ പരാതി ഭദ്രാസന കൗൺസിലിന് മുമ്പാകെ ചർച്ചയ്ക്ക് വെച്ച് നടപടി സ്വീകരിക്കുന്നതിന് പകരം മെത്രാപ്പൊലീത്ത മൗനം പാലിച്ചുവെന്ന് ഫാ. മാത്യു വാഴക്കുന്നം ആരോപിച്ചിരുന്നു.

ഇതേ തുടർന്ന് തെറ്റുകൾ ചൂണ്ടിക്കാട്ടിയ വൈദികന് വിലക്ക് ഏർപെടുത്തിയതായി വാർത്തകൾ വന്നിരുന്നു.എന്നാൽ, കാതോലിക്ക ബാവ ഇടപെട്ട് കഴിഞ്ഞ ദിവസം വിലക്ക് പിൻവലിച്ചു. സഭാ എപ്പിസ്‌ക്കോപ്പൽ സിനഡ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്‌കോറസ് മെത്രാപ്പൊലീത്ത നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഇടിക്കുള എം. ചാണ്ടിയെ ഫോണിൽ വിളിച്ച് ഇക്കാര്യം നിർദ്ദേശിച്ചു.

സഭാ ഭരണഘടന അനുശാസിക്കുന്നപ്രകാരം ഇടവക പൊതുയോഗം തിരഞ്ഞെടുത്തവരെ ഭദ്രാസന പൊതുയോഗത്തിൽ പങ്കെടുപ്പിക്കണമെന്നാണ് നിർദ്ദേശം. മുമ്പും ഭദ്രാസനത്തിലെ തെറ്റുകൾ ഫാ.മാത്യു വാഴക്കുന്നം ചൂണ്ടികാട്ടിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് ഭദ്രാസന പൊതുയോഗത്തിൽനിന്നും ഇടവക ചുമതലകളിൽനിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയത്.
യോഗ്യതയുള്ള വൈദികനെ മാറ്റിനിർത്താൻ ശ്രമിച്ചതിനുപിന്നിൽ ഭദ്രാസന മെത്രാപ്പൊലീത്തയുടെ പ്രതികാര നടപടിയാണെന്ന് ചില വൈദികർ ആരോപിച്ചു.

മുമ്പും ഭരണഘടന ലംഘിച്ച് നിലയ്ക്കൽ ഭദ്രാസനത്തിൽ പൊതുയോഗങ്ങൾ നടന്നിട്ടുണ്ട്. ഇതിന്റെ പേരിൽ കോടതിയിൽ കേസുണ്ട്. മെത്രാപ്പൊലീത്തയുടെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണമെന്നും വൈദികർ ആരോപിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ ഭദ്രാസന മെത്രാപ്പൊലീത്ത ജോഷ്വാ മാർ നിക്കോദിമോസ് തയ്യാറായില്ല. തന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് സഭാനേതൃത്വത്തിന് ബോധ്യപ്പെട്ടതിനാലാണ് വിഷയത്തിൽ സഭാധ്യക്ഷൻ ഇടപെട്ടതെന്ന് ഫാ.മാത്യു വാഴക്കുന്നം പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP