Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യയ്ക്ക് വേണ്ടാത്തവരെ ഇങ്ങോട്ടയക്കേണ്ട; ഇന്ത്യൻ പൗരത്വം ഇല്ലെന്ന കൊണ്ട് അവരെങ്ങനെ ബംഗ്ലാദേശികളാകും; ആസാമിലെ പൗരത്വ രജിസ്റ്ററിനെതിരെ കടുത്ത നിലപാടെന്ന് ബംഗ്ലാദേശ്; ഇൻഡോ- ബംഗ്ലാ ബന്ധം ഉലയുന്നു

ഇന്ത്യയ്ക്ക് വേണ്ടാത്തവരെ ഇങ്ങോട്ടയക്കേണ്ട; ഇന്ത്യൻ പൗരത്വം ഇല്ലെന്ന കൊണ്ട് അവരെങ്ങനെ ബംഗ്ലാദേശികളാകും; ആസാമിലെ പൗരത്വ രജിസ്റ്ററിനെതിരെ കടുത്ത നിലപാടെന്ന് ബംഗ്ലാദേശ്; ഇൻഡോ- ബംഗ്ലാ ബന്ധം ഉലയുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആസാമിലെ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് വിവാദങ്ങൽ ഉയരവേ ശക്തമായ നിലപാടുമായി ബംഗ്ലാദേശ് രംഗത്ത്. പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്തായവരെ ബംഗ്ലാദേശിലേക്ക് ആട്ടിയോടിക്കെണ്ടന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി ആസാദുസ്മാൻ ഖാൻ നിലപാടറിയിച്ചതോടെയാണ് ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ഉലയുന്നത്. ഇന്ത്യൻ പൗരന്മാരല്ലെന്ന് കണ്ടെത്തിയതിന്റെ പേരിൽ ഇവർ ബംഗ്ലാദേശുകാരാണെന്ന് പറയാനാവില്ല. ഇവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാതെ ഇവരെ ബംഗ്ലാദേശുകാരായി അംഗീകരിക്കില്ലെന്നും ആസാദുസ്മാൻ ഖാൻ പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയം ഇന്ത്യാ-ബംഗ്ലാദേശ് ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.പട്ടികയ്ക്കു പുറത്തായവരെ ഇന്ത്യയിൽനിന്നു ബംഗ്ലാദേശിലേക്കു നാടുകടത്തില്ലെന്നാണു പ്രതീക്ഷയെന്നും ആസാദുസ്മാൻ ഖാൻ പറഞ്ഞു.

പൗരത്വ രജിസ്റ്റർ പ്രകാരം 40 ലക്ഷം ആളുകൾക്കാണ് ഇന്ത്യൻ പൗരത്വം നഷ്ടമാകുന്നത്. 3.29 കോടി അപേക്ഷകരിൽ 2,89,83,677 പേർ ഇന്ത്യൻ പൗരന്മാരാണെന്നാണ് സംസ്ഥാന എൻആർസി കോ- ഓർഡിനേറ്റർ അറിയിച്ചത്. ഇത് ന്യുന പക്ഷ വിഭാഗങ്ങളെ കുടിയേറ്റക്കാരായി ചിത്രീകരിച്ച് നാടു കടത്താനാണ് ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് ഇറങ്ങിയതിന് പിന്നാലെ സംഘർഷ സാധ്യതയുള്ളതിനാൽ തന്ത്രപ്രധാനമായ മേഖലകളിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൗരത്വം നഷ്ടമാകുന്ന വരിൽ ഒട്ടേറെ സ്ത്രീകളും കുട്ടികളുമുണ്ട്. റേഷൻ കാർഡിലും വോട്ടർ പട്ടികയലും വരെ പേരുള്ളവരെ കരട് പട്ടികയിൽ നിന്നും പുറത്താക്കിയെന്നാണ് ആരോപണം. എന്നാൽ പട്ടികയിൽ ഇടം നേടാൻ കഴിയാത്തവർക്ക് ഓഗസ്റ്റ് 30 വരെ പൗരത്വം തെളിയിക്കാൻ അവസരം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റം തടയാനാണ് 1951ന് ശേഷം സംസ്ഥാനത്ത് പൗരത്വ റജിസ്‌ട്രേഷൻ നടപ്പിലാക്കിയത്. ആശങ്കയ്ക്ക് വഴിയില്ലെന്ന് പറയുമ്പോഴും ഓഗസ്റ്റ് 30ന് ശേഷം പൗരത്വം തെളിയിക്കാൻ കഴിയാത്തവർക്ക് നാടു കടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടണം. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പൗരത്വ രജിസ്റ്റർ പുതുക്കുന്നത്. 2017 ഡിസംബറിൽ ആദ്യ കരട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ 1.9 കോടി ആളുകളുടെ പേരാണ് ഉണ്ടായിരുന്നത്. എൻആർസി പട്ടികയിൽ പൗരന്മാരുടെ പേര്, വിലാസം, ഫോട്ടോ എന്നിവയുൾപ്പടെയുള്ള വിവരങ്ങളാണ് ചേർത്തിരുന്നത്.

1971 മാർച്ച് 25ന് മുൻപ് ആസാമിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് പട്ടികയിൽ പേരു നൽകാൻ അവസരമുള്ളത്. അസമിലെ പൗരത്വ രജിസ്റ്ററിൽ നിന്നും ഒഴിവാക്കിയവരുടെ കൂട്ടത്തിൽ മുൻ ഇന്ത്യൻ രാഷ്ട്രപതി ഫക്രൂദീൻ അലി അഹ്മദിന്റെ സഹോദരന്റെ കുടുംബവുമുണ്ടെന്നും വാർത്ത പുറത്ത് വന്നിരുന്നു. ഫക്രുദീൻ അലി അഹ്മദിന്റെ സഹോദരൻ എക്രാമുദീൻ അലി അഹ്മദിന്റെ കുടുംബം താമസിച്ചിരുന്നത് ആസാമിലെ കാംറൂപ് ജില്ലയിലെ റാംഗിയയിലാണ്. തന്റെ കുടുംബാംഗങ്ങളുടെ പേര് രജിസ്റ്ററിൽ ഇല്ലെന്നും എൻആർസി സംബന്ധിച്ച രേഖകൾ അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2005 മെയിലാണ് സംസ്ഥാനത്തെ യഥാർഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ആകെ ലഭിച്ച പൗരത്വ അപേക്ഷകൾ 3.28 കോടിയാണ്. ഇതിൽ രണ്ടു കോടിയോളം പൗരത്വരേഖകളാണു പരിശോധിച്ചത്. 38 ലക്ഷം പേരുടെ രേഖകൾ സംശയകരമായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പടെ 40,000 സർക്കാർ ഉദ്യോഗസ്ഥർ ചേർന്നാണ് എൻആർസി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എൻആർസി സെന്ററുകൾ ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ ജനങ്ങൾക്ക് ജനുവരി ഒന്നു മുതൽ പൗരത്വ കരട് രേഖയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഇതിനായി ഓൺലൈൻ, എസ്.എം.എസ് സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്.

അതേസമയം പൗരത്വ രജിസ്റ്ററിനെ ചൊല്ലിയുള്ള രാഷ്ട്രീയ വടംവലി തുടരുന്നതിനിടെ, തുടർച്ചയായ രണ്ടാം ദിവസമായ ഇന്നലെയും രാജ്യസഭ സ്തംഭിച്ചു. തൃണമുൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെയാണ് രാജ്യസഭ സ്തംഭിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നിവരെ ഉപരാഷ്ട്രപതി സംസാരിക്കാനായി ക്ഷണിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങൾ ബഹളംവച്ച് പ്രസംഗം തടസപ്പെടുത്തി. അതിനിടെ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കാര്യം ആയുധമാക്കി പ്രതിപക്ഷം രംഗത്തിറങ്ങിയാൽ ഭരണത്തുടർച്ചയെന്നത് അസാധ്യമാകുമെന്ന ആശങ്കയും ബിജെപിക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP