Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ബാധിതർ എത്തിയാൽ ആദ്യമേ ഈടാക്കുന്നത് പിപിഇ കിറ്റിനുള്ള പണം; നഴ്‌സുമാർക്ക് നൽകുന്നതോ സാധാ മാസ്‌കും ഗൗണും; ക്രൂരത കാണിക്കുന്നത് ബംഗളൂർ വൈദേഹി മെഡിക്കൽ കോളേജ്; ആശുപത്രിക്കാരുടെ ലാഭക്കൊതിക്ക് മുന്നിൽ ഭയത്തോടെ മലയാളികൾ അടക്കമുള്ള 300 ഓളം നഴ്‌സുമാർ; സർട്ടിഫിക്കറ്റുകളും മാനേജ്‌മെന്റിന്റെ കയ്യിൽ; നഴ്‌സുമാരും ജീവനക്കാരും ഭയപ്പാടിൽ കർണാടക മുഖ്യമന്ത്രിക്കും കേന്ദ്രത്തിനും പരാതി

കൊറോണ ബാധിതർ എത്തിയാൽ ആദ്യമേ ഈടാക്കുന്നത് പിപിഇ കിറ്റിനുള്ള പണം; നഴ്‌സുമാർക്ക് നൽകുന്നതോ സാധാ മാസ്‌കും ഗൗണും; ക്രൂരത കാണിക്കുന്നത് ബംഗളൂർ വൈദേഹി മെഡിക്കൽ കോളേജ്; ആശുപത്രിക്കാരുടെ ലാഭക്കൊതിക്ക് മുന്നിൽ ഭയത്തോടെ മലയാളികൾ അടക്കമുള്ള 300 ഓളം നഴ്‌സുമാർ; സർട്ടിഫിക്കറ്റുകളും മാനേജ്‌മെന്റിന്റെ കയ്യിൽ; നഴ്‌സുമാരും ജീവനക്കാരും ഭയപ്പാടിൽ കർണാടക മുഖ്യമന്ത്രിക്കും കേന്ദ്രത്തിനും പരാതി

എം മനോജ് കുമാർ

ബംഗളൂർ: കൊറോണ ബാധിതരെ പ്രവേശിച്ച വാർഡിലെ നഴ്‌സുമാർക്കും മറ്റു ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാതെ സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതരുടെ ക്രൂരത. ബംഗളൂര് വൈറ്റ്ഫീൽഡിലെ വൈദേഹി മെഡിക്കൽ കോളേജ് അധികൃതരാണ് മലയാളി നഴ്‌സ്മാർ അടക്കമുള്ള ജീവനക്കാരുടെ ജീവൻ കൊണ്ട് പന്താടുന്നത്. സാധാരണ മാസ്‌കും ഗൗണും ധരിച്ച് സാധാരണ രോഗികളെ പരിചരിക്കുന്നത് പോലെ കൊറോണ രോഗികളെ പരിചരിക്കാനാണ് ആശുപത്രി അധികൃതർ ഇവർക്ക് നൽകിയ നിർദ്ദേശം. പിപിഇ കിറ്റും എൻ-95 മാസ്‌കും ധരിക്കാതെയാണ് ഇവിടുത്തെ നഴ്‌സുമാർ അടക്കമുള്ളവർ കൊറോണ രോഗികളെ പരിചരിക്കുന്നത്. ആശുപത്രിയിലെ 300 ഓളം നഴ്‌സുമാരിൽ മുക്കാൽ പങ്കും ജീവനക്കാരും മലയാളികളാണ്. എന്ത് ചെയ്യണമെന്നു അറിയാത്ത അവസ്ഥയിലാണ് നഴ്‌സുമാർ. ജോലി രാജിവെച്ച് പോകാനും കഴിയില്ല. എന്നാൽ കൊറോണ രോഗികളെ പരിചരിക്കാതിരിക്കാനും കഴിയില്ല. സാധാ ഗൗണും മാസ്‌കും ഇട്ടും ജോലി ചെയ്യുന്നതിന്റെ റിസ്‌ക് ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും ഒരു പ്രതികരണവും ആശുപത്രി അധികൃതർ നടത്തിയിട്ടില്ല. ആശുപത്രി അധികൃതർ നിർബന്ധമായും നഴ്‌സ്മാർക്ക് നൽകേണ്ടുന്നതാണ് പിപിഇ കിറ്റുകൾ. ഇതവർ നല്കുന്നില്ലാ എന്ന് മാത്രമല്ല രോഗികളിൽ നിന്നും പിപിഇ കിറ്റിനു പണം ഈടാക്കി ആ കിറ്റ് പോലും നഴ്‌സുമാർക്ക് നൽകാതെ ലാഭ മുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

കേരളത്തിൽ നിന്നും രോഗികൾ മംഗലാപുരത്തെ ആശുപത്രികളിൽ എത്താതിരിക്കാൻ അതിർത്തി റോഡുകൾ മണ്ണിട്ട് നികത്തി എല്ലാ ഭദ്രമാക്കിയ കർണാടക സർക്കാരിന്റെ മൂക്കിൻ തുമ്പിലുള്ള ആശുപത്രിയിലാണ് ഈ രീതിയിലുള്ള കൊറോണ പരിചരണം നടക്കുന്നത്. ആശുപത്രികളിൽ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചിത്രം സർക്കാരിനു അറിയാമെങ്കിലും ചെറുവിരൽ പോലും അനക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ബംഗളൂര്വിലെ വലിയ സ്വാധീനമുള്ള ആശുപത്രികളിൽ പ്രമുഖ സ്ഥാനം വൈദേഹി എന്ന ആശുപത്രിക്കുണ്ട്. അതുകൊണ്ട് തന്നെ രോഗികളിൽ നിന്നും പിപിഇ കിറ്റിന്റെ പണം ഈടാക്കിയിട്ടും ഫാർമസിയിൽ പിപിഇ കിറ്റുകൾ ആവശ്യാനുസരണം ഉണ്ടായിട്ടും അവ നഴ്‌സ്മാർക്ക് നൽകാതെ ഇവരുടെ ജീവൻ വെച്ച് അധികൃതർ ലാഭക്കളി നടത്തുന്നത്.

കൊറോണ ബാധിതർ എത്തുമ്പോൾ ആശുപത്രി അധികൃതർ ആദ്യം ഈടാക്കുന്നത് പിപിഇ കിറ്റിന്റെ ചാർജാണ്. രോഗികളിൽ നിന്നും ഇവർ പിപിഇ കിറ്റിന്റെ ചാർജ് 3500 രൂപയോളം ആദ്യമേ തന്നെ ഈടാക്കുന്നുണ്ട്. എന്നാൽ പിപിഇ കിറ്റ് നഴ്‌സുമാർക്കൊ മറ്റ് ജീവനക്കാർക്കോ നൽകുകയുമില്ല. നഴ്‌സുമാരെ മരണത്തിനു വിട്ടിട്ട് കൊറോണ കാലത്ത് മാക്‌സിമം ലാഭം കൊയ്യാനുള്ള നീക്കമാണ് ബംഗളൂരെ ഈ പ്രശസ്ത സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്നും ദൃശ്യമാകുന്നത്. കൊറോണ കാര്യത്തിൽ ആശുപത്രി അധികൃതരെ എതിർക്കാനും ധിക്കരിക്കാനും നഴ്‌സ്മാർക്ക് കഴിയുന്നുമില്ല. ഇവരുടെ സർട്ടിഫിക്കറ്റുകൾ ആദ്യമേ തന്നെ ആശുപത്രി അധികൃതർ വാങ്ങിച്ചുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവൻ കയ്യിൽപ്പിടിച്ച് കൊറോണ ബാധിതരെ വെറും ഗൗണും സാധാ മാസ്‌കുമിട്ടു കൊറോണ ബാധിതരെ പരിചരിക്കുകയാണ് നഴ്‌സുമാരും മറ്റു ജീവനക്കാരും.

ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് സ്‌കറിയ ഒരു രോഗിയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ സംഭവം ശ്രദ്ധയിൽപ്പെട്ടത്. സാധാരണ മാസ്‌കും ഗൗണും അണിഞ്ഞു കൊറോണ രോഗികളെ നഴ്‌സുമാർ പരിചരിക്കുന്ന വിചിത്ര കാഴ്ചയാണ് ആശുപത്രിയിൽ കണ്ടത്. നഴ്‌സുമാർ കാര്യങ്ങൾ വെളിപ്പെടുത്തിയെങ്കിലും അവർ ആശുപത്രി അധികൃതരെ ഭയക്കുകയാണ്. അതുകൊണ്ട് തന്നെ ഇവർ എതിർത്ത് ഒരക്ഷരം പറയാതെ ജോലി ചെയ്യുകയാണ്. രഞ്ജിത്ത് ആശുപത്രി അധികൃതരുമായി സംസാരിച്ചെങ്കിലും അവർ പിപിഇ കിറ്റ് അവൈലബിൾ അല്ലാ എന്നാണ് പറഞ്ഞത്. എങ്കിൽ തങ്ങൾ പണം നൽകി ഒരു കിറ്റ് നഴ്‌സിന് വാങ്ങി നൽകാം എന്ന് പറഞ്ഞപ്പോൾ എങ്കിൽ ഫാർമസിയിൽ നിന്നും പണം അടച്ച് കിറ്റ് വാങ്ങാം എന്നാണ് പറഞ്ഞത്. ഇവർ ഒരു പിപിഇ കിറ്റിന്റെ വിലയായ 3500 രൂപ ആശുപത്രിയിൽ ഒടുക്കിയെങ്കിലും കിറ്റ് നഴ്‌സിന് നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. ആശുപത്രി അധികൃതരോട് സംസാരിച്ച് കാര്യമില്ലെന്ന് മനസിലായപ്പോൾ ഈ വിഷയം ചൂണ്ടിക്കാട്ടി ഇവർ കർണാടക മുഖ്യമന്ത്രി യദിയൂരപ്പയ്ക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് രഞ്ജിത്ത് സ്‌കറിയ മറുനാടനോട് സംസാരിച്ചത് ഇങ്ങനെ:

വൈദേഹി മെഡിക്കൽ കോളേജിൽ നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ:

എന്റെ സുഹൃത്തായ നഴ്‌സിനെ കൊറോണ സംശയിച്ചാണ് വൈദേഹി മെഡിക്കൽ കോളേജിൽ വന്നത്. സർക്കാർ ആശുപത്രി ഒഴിവാക്കിയാണ് വൈദേഹിയിൽ എത്തിയത്. എന്നാൽ ഞെട്ടിക്കുന്ന കാര്യമാണ് ഇവിടെ നടക്കുന്നത്. കൊറോണ വാർഡ് ഒരു സാധാരണ വാർഡ്. കൊറോണ രോഗികളെ പരിചരിക്കുന്നത് നഴ്‌സുമാർ സാധാരണ ഗൗണും മാസ്‌കും അണിഞ്ഞാണ്. ഈ ഗൗൺ ഓരോ ദിവസവും കഴുകി വൃത്തിയാക്കി നൽകും. എൻ-95 മാസ്‌കും പോലും നൽകുന്നില്ല. നഴ്‌സുമാർ ഉപയോഗിക്കുന്ന മാസ്‌ക് ഇവർ സ്വന്തം കാശ് കൊടുത്ത് വാങ്ങിയതാണ്. പിപിഇ കിറ്റ് അവൈലബിൾ അല്ലെന്നു കള്ളം പറയുകയാണ് വൈദേഹി മെഡിക്കൽ കോളേജ് അധികൃതർ. കിറ്റ് തങ്ങൾ എത്തിച്ച് നൽകാം എന്ന് പറഞ്ഞപ്പോൾ അവർ നിലപാട് മാറ്റി. ഒരു കിറ്റ് നഴ്‌സിന് നൽകണം തങ്ങൾ പണം അടയ്ക്കാം എന്ന് പറഞ്ഞപ്പോൾ ഫാർമസിയിൽ കിറ്റ് ഉണ്ട്. പണം അടച്ചാൽ മതി എന്നാണ് പറഞ്ഞത്. കിറ്റിനുള്ള 3500 ഓളം രൂപ നൽകിയിട്ടും ആ കിറ്റ് പോലും നഴ്‌സിന് നൽകാതെ ക്രൂരത കാട്ടുകയാണ് അധികൃതർ ചെയ്തത്.

.

ഈ വൻകിട ആശുപത്രിക്ക് എതിരെ ഇന്ത്യൻ നഴ്സ്സ് അസ്സോസിയേഷൻ കർണ്ണാടക മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്-രഞ്ജിത്ത് പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP