Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടുമാസം കൊണ്ട് സിപിഎം സംസ്ഥാന കമ്മറ്റിക്കും ജില്ലാ കമ്മറ്റിക്കുമായി നൽകിയത് 60 ലക്ഷമെന്ന കോഴഞ്ചേരിയിലെ ബാർ മാനേജരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; പൂട്ടിയ ബാറുകൾ തുറക്കുന്നതിനും പുതിയ ലൈസൻസിനുമായി പാർട്ടി കോടികൾ കൈപ്പറ്റിയോ? വൻ തുക പാർട്ടിക്ക് നൽകിയ ബാർ മുതലാളിമാർ വിൽക്കുന്നത് സ്വയം നിർമ്മിത മദ്യമോ? മാണിയുടെ ബാർ കോഴയേക്കാൾ വലിയ അഴിമതിക്കഥ കിട്ടിയിട്ടും കണ്ണടച്ച് ഇരുട്ടാക്കി കോൺഗ്രസും ബിജെപിയും

രണ്ടുമാസം കൊണ്ട് സിപിഎം സംസ്ഥാന കമ്മറ്റിക്കും ജില്ലാ കമ്മറ്റിക്കുമായി നൽകിയത് 60 ലക്ഷമെന്ന കോഴഞ്ചേരിയിലെ ബാർ മാനേജരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; പൂട്ടിയ ബാറുകൾ തുറക്കുന്നതിനും പുതിയ ലൈസൻസിനുമായി പാർട്ടി കോടികൾ കൈപ്പറ്റിയോ? വൻ തുക പാർട്ടിക്ക് നൽകിയ ബാർ മുതലാളിമാർ വിൽക്കുന്നത് സ്വയം നിർമ്മിത മദ്യമോ? മാണിയുടെ ബാർ കോഴയേക്കാൾ വലിയ അഴിമതിക്കഥ കിട്ടിയിട്ടും കണ്ണടച്ച് ഇരുട്ടാക്കി കോൺഗ്രസും ബിജെപിയും

ആർ കനകൻ

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു മാസം കൊണ്ട് ഞങ്ങൾ സിപിഎം സംസ്ഥാന കമ്മറ്റിക്കും ജില്ലാ കമ്മറ്റിക്കുമായി നൽകിയത് 60 ലക്ഷം രുപയാണ്. സംശയമുണ്ടെങ്കിൽ നിങ്ങൾ അന്വേഷിക്ക്. അകാലത്തിൽ പൊലിഞ്ഞ ഡിവൈഎഫ്ഐ നേതാവിന്റെ അനുസ്മരണത്തിന് വേണ്ടി ചോദിച്ച തുക കിട്ടാതെ വന്നപ്പോൾ ഭീഷണിപ്പെടുത്താൻ വിളിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിക്ക് കോഴഞ്ചേരിയിലെ പാർക്ക് ബാർ ഹോട്ടലിന്റെ മാനേജർ നൽകിയ മറുപടിയാണിത്.

ഭീഷണി ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ മറുനാടൻ പുറത്തു വിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഡിവൈഎഫ്ഐ നേതാവിന്റെ വെറുമൊരു ഭീഷണിയായി ശബ്ദരേഖ ലഘൂകരിച്ച് കണ്ടവർ അതിലെ ഗൗരവതരമായ ഒരു പരാമർശത്തിന് വേണ്ടത്ര ശ്രദ്ധ കൊടുത്തിലാണ്. അതാണ് തുടക്കത്തിൽ പരാമർശിച്ചിരിക്കുന്നത്. കോഴഞ്ചേരി പോലെയുള്ള ഒരു ചെറുപട്ടണത്തിലെ ബാർ ഹോട്ടലിൽ നിന്നു മാത്രം 60 ലക്ഷം രൂപയാണ് രണ്ടു മാസം കൊണ്ട് സിപിഎം നേതൃത്വം കൈപ്പറ്റിയിരിക്കുന്നത്.

നാടെങ്ങും ബിവറേജ് വഴി മദ്യം വിൽക്കുമ്പോൾ കൂടുതൽ തുക നൽകി കുടിക്കാൻ ബാറിലെത്തുന്നവർ നന്നേ കുറവാണ്. എന്നിട്ടും സിപിഎം നേതൃത്വം ആവശ്യപ്പെട്ടപ്പോൾ ലക്ഷങ്ങൾ നൽകിയതിന്റെ പിന്നിലെ കഥ അറിയാതെ അമ്പരന്ന് നിൽക്കുകയാണ് നാട്ടുകാർ. യുഡിഎഫ് സർക്കാർ ബാറുകൾ അടച്ചു പൂട്ടിയതിന് പിന്നാലെ ധനമന്ത്രി കെഎം മാണിയുടെ പേരിൽ ബാർ കോഴ ആരോപണം ഉയർന്നു. അന്ന് മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടഞ്ഞു കൊണ്ട് സിപിഎം നേതാക്കൾ നിയമസഭയിൽ കാട്ടിക്കൂട്ടിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ ലോകം മുഴുവൻ കണ്ടതാണ്. അന്ന് മദ്യത്തിനെതിരേ പുണ്യവാളന്മാരായ സിപിഎമ്മുകാർ ഭരണത്തിലേറിയതിന് പിന്നാലെ ഒന്നിന് പുറകേ ഒന്നായി ബാർ ഹോട്ടലുകൾ തുറക്കാൻ അനുമതി നൽകി.

ഓപ്പണിങ് ഇൻസ്റ്റാൾമെന്റായി ബാറൊന്നിന് 30 ലക്ഷം വീതമാണ് കൈപ്പറ്റിയത് എന്നാണ് ശ്രുതി. കേരളമൊട്ടാകെ എണ്ണൂറോളം ബാർ ഹോട്ടലുകളാണുള്ളത്. ഈയിനത്തിൽ തന്നെ വൻ തുക കിട്ടി. ചെറുഗ്രാമങ്ങളിൽ പോലും ബാർ ഹോട്ടലുകൾ തുറക്കാൻ അബ്കാരികളെ സഹായിക്കുകയും ചെയ്തു. വീണാ ജോർജ് എംഎൽഎയുടെ മണ്ഡലത്തിലെ മെഴുവേലി എന്ന കുഞ്ഞു ഗ്രാമപഞ്ചായത്തിലെ ഇലവുംതിട്ടയിൽ ബാർ ഹോട്ടലിന്റെ പണി നടന്നു വരികയാണ്. ചെങ്ങന്നൂരിലെ ബാർ ഹോട്ടലായ ഭഗവത്ഗാർഡൻസിന്റെ ശാഖയാണ് ഇവിടെ തുറക്കുന്നത് എന്നാണ് പറയുന്നത്. മാണിക്കു മേൽ ആരോപിക്കപ്പെട്ട കോഴ തെളിയിക്കാൻ കോടതികൾക്കും അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല. എന്നാൽ, സിപിഎം ബാർ ഹോട്ടലുകൾക്ക് വേണ്ടി വാങ്ങിയ കോഴയുടെ ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കോഴഞ്ചേരിയിലെ ബാർ ഹോട്ടൽ രണ്ടു മാസം കൊണ്ട് 60 ലക്ഷം നൽകി എന്നാണ് പറയുന്നത്. ഈ പറയുന്ന രണ്ടു മാസങ്ങളും തെരഞ്ഞെടുപ്പ് കാലമാണ്. അന്ന് പാർട്ടി ഫണ്ടിലേക്ക് കോടികൾ ഒഴുകി എത്തിയെന്ന് സാരം. തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കേണ്ട വിഷയമാണ്. പക്ഷേ, പരാതി നൽകേണ്ട കോൺഗ്രസും ബിജെപിയും മൗനം പാലിക്കുന്നു. ഇനി 60 ലക്ഷം നൽകിയ ഈ ബാർ ഹോട്ടൽ ആ പണം എങ്ങനെ തിരിച്ചു പിടിക്കും? ഒന്നു കണക്കൂ കൂട്ടി നോക്കാം. 65 തൊഴിലാളികളാണ് ഈ ബാർ ഹോട്ടലിൽ ജോലി ചെയ്യുന്നത്. 10,000 രൂപ ശരാശരി കുറഞ്ഞ ശമ്പളം വച്ചു കണക്കാക്കിയാൽപ്പോലും പ്രതിമാസം അതിനായി തന്നെ 6.50 ലക്ഷം വേണ്ടി വരും. പിന്നെ കറന്റ് ചാർജ്, വെള്ളം, പർച്ചേസ് അടക്കമുള്ള മെയിന്റനൻസ് കോസ്റ്റ്. എന്തായാലും വരവിനേക്കാൾ ലക്ഷങ്ങൾ ചെലവിടേണ്ടി വരും.

അങ്ങനെയുള്ള ഒരു ബാർ ഹോട്ടൽ എന്തിന് 60 ലക്ഷം കോഴ നൽകണം? അതും അധികം ആൾക്കാർ ബാർ ഹോട്ടലുകളിലേക്ക് എത്താത്ത സാഹചര്യത്തിൽ. ഈ പണം മുതലാക്കണമെങ്കിൽ നികുതി വെട്ടിക്കണം. 200-220 ശതമാനം നികുതി വരെയാണ് മദ്യത്തിന് ഈടാക്കിയിരിക്കുന്നത്. ബാർ ഹോട്ടലുകളിൽ അതിലും കൂടും. ഇങ്ങനെ വരുമ്പോൾ പുറമേ നിന്നെടുക്കുന്ന മദ്യം വിറ്റാൽ അവർക്ക് മുതലാകില്ല. സ്വന്തമായി ഉൽപാദിപ്പിക്കുകയല്ലാതെ വേറെ മാർഗമില്ല. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന വിഷമദ്യമാകണം കേരളീയർ ബാർ ഹോട്ടലുകളിൽ നിന്ന് കുടിക്കുന്നത് എന്ന് സംശയിച്ചാലും തെറ്റില്ല. മറ്റൊന്ന് ഒരു ബാറിൽ നിന്ന് 60 ലക്ഷം വച്ച് കേരളത്തിൽ മുഴുവനുമുള്ള ബാറിൽ നിന്ന് പാർട്ടി ഫണ്ടിലേക്ക് കോടികൾ ഒഴുകുമ്പോൾ ഇവർക്കെല്ലാം നികുതിയിനത്തിൽ വിട്ടു വീഴ്ച ചെയ്യേണ്ടിയും വരും. ആ നഷ്ടം വരുന്നുത് പൊതുഖജനാവിനാണ്.

ഇത്രയും വലിയ ഒരു സത്യം ഒരു ഫോൺകാളിലൂടെ പുറത്തു വന്നിട്ടും പ്രതിപക്ഷവും ബിജെപിയും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. മറിച്ച്, ഇതേ പോലൊരു ആരോപണം യുഡിഎഫ് സർക്കാരിന് എതിരേയാണ് ഉണ്ടായിരുന്നതെങ്കിൽ തീർച്ചയായും സിപിഎം നാടു കുട്ടിച്ചോറാക്കുമായിരുന്നുവെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. കോഴഞ്ചേരിയിലെ ബാർ കോഴ സംബന്ധിച്ച് ആകെ ഉണ്ടായത് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ ദുർബലമായ ഒരു പ്രസ്താവന മാത്രമാണ്.

ഈ വിഷയം പ്രതിപക്ഷം ഏറ്റെടുക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. തെരഞ്ഞെടുപ്പ് ഫണ്ട് എന്ന ഓമനപ്പേരിൽ ഇവരുടെ പോക്കറ്റിലേക്കും ബാറുകാരുടെ പണം എത്തിയിട്ടുണ്ട് എന്നതാണ് അതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP