Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജബിരുദക്കാരായ അഭിഭാഷകരെ പിടികൂടാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ; മുഴുവൻ അഭിഭാഷകരും 30 നു മുമ്പു സർട്ടിഫിക്കറ്റ് ഹാജരാക്കി വ്യാജനല്ലെന്നു തെളിയിക്കണം; മംഗളുരുവിൽപോയി പേരു മാത്രം നൽകി ക്ലാസിൽ ഹാജരാകാതെ ബിരുദമെടുത്തവരും കുടുങ്ങും

വ്യാജബിരുദക്കാരായ അഭിഭാഷകരെ പിടികൂടാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ; മുഴുവൻ അഭിഭാഷകരും 30 നു മുമ്പു സർട്ടിഫിക്കറ്റ് ഹാജരാക്കി വ്യാജനല്ലെന്നു തെളിയിക്കണം; മംഗളുരുവിൽപോയി പേരു മാത്രം നൽകി ക്ലാസിൽ ഹാജരാകാതെ ബിരുദമെടുത്തവരും കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: വ്യാജബിരുദക്കാരും ക്ലാസിൽ ഹാജരാവാതെ ഹാജരായെന്ന് കാണിച്ച് ബിരുദം സമ്പാദിച്ചവരും കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതായി വിവരം. ഛത്തീസ്‌ഗഡ്, ഝാർഘണ്ഡ്, ബീഹാർ, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് വ്യാജബിരുദം വ്യാപകമായി നൽകപ്പെടുന്നത്.

അംഗീകാരമില്ലാത്ത ഇത്തരം സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എന്റോൾ ചെയ്ത ശേഷം കേരളത്തിലും ഇവർ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നാണ് വിവരം. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് ഇത്തരം സർട്ടിഫിക്കറ്റുകൾ നേടിയ മലയാളികൾ ഏറെയാണെന്ന് സൂചനയുണ്ട്. മംഗളൂരു കേന്ദ്രീകരിച്ച് ക്ലാസിൽ ഹാജരാവാതെ പേർ രജിസ്റ്റർ ചെയ്ത് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയവരും മലയാളികളായുണ്ട്.

രാജ്യത്താകമാനം വ്യാജ അഭിഭാഷകരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടപടിക്കൊരുങ്ങുകയാണ്. അഭിഭാഷകരുടെ കൂട്ടത്തിൽ വ്യാജന്മാരുടെ എണ്ണം 30 ശതമാനത്തോളം വരുമെന്നും ഇതിൽ 20 ശതമാനത്തിലോളം പേർ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നുമാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര തന്നെ കഴിഞ്ഞവർഷം വ്യക്തമാക്കിയിരുന്നു.

വ്യാജന്മാരെ കണ്ടെത്താൻ കർശന നടപടിയുമായി മുന്നോട്ടു പോകാനാണ് ബാർ കൗൺസിലിന്റെ തീരുമാനം. അതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ അഭിഭാഷകരും ഈ മാസം 30 നു് മുമ്പ് നിയമബിരുദ സർട്ടിഫിക്കറ്റ് പരിശോധനക്ക് വിധേയമാക്കണം. അതത് സർവ്വകലാശാലകളിൽ അയച്ച് ഒറിജിനൽ സർട്ടിഫിക്കറ്റുകളാണ് എന്ന് തെളിയിക്കപ്പെണം. അഭിഭാഷകരുടെ സർട്ടിഫിക്കറ്റുകൾ പരിശോധനക്ക് വിധേയമാക്കണമെന്ന ഹരജി സുപ്രീം കോടതി മുമ്പാകെ വന്നിരുന്നു. അതേതുടർന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഇത്തരമൊരു തീരുമാനം നടപ്പാക്കാൻ ഒരുങ്ങുന്നത്. കേരളത്തിലും ഇതിന്റെ അലയടികൾ ഏറെയുണ്ടാകുമെന്ന സൂചനകളാണ് ലഭിച്ചുവരുന്നത്. തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളോട് ചേർന്നുനി്ൽക്കുന്ന കേരളീയർ അവിടങ്ങളിലും വ്യാജ അഭിഭാഷക ബിരുദം നേരത്തെ തന്നെ തേടിയെത്തിയെന്ന വിവരവുമുണ്ട്.

മംഗളൂരുവിലെ സ്വകാര്യ ലോ കോളേജുകളിൽ ക്ലാസിൽ ഹാജരാവാതെ രജിസ്റ്ററിൽ പേര് മാത്രം നൽകി ബിരുദമെടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. പിണറായി സർക്കാറിൽ ചില പദവികൾ ലക്ഷ്യം വച്ച് ഒരു കൂട്ടം മാദ്ധ്യമപ്രവർത്തകർ ഇത്തരം ബിരുദം സമ്പാദിക്കാൻ വേണ്ടി സ്വകാര്യ ലോ കോളേജിൽ പേര് രജിസറ്റർ ചെയ്തതായി വിവരം പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേശകപദവി വരെ ഇതുവഴി നേടിയെടുക്കാനാണ് ഇവർ ശ്രമിച്ചതെന്നാണ് വിവരം. വ്യാജന്മാരുടെ യഥാർത്ഥ ചിത്രം പുറത്തുവരുമ്പോൾ അടുത്ത കാലത്തായി വ്യാജബിരുദം നേടാൻ ശ്രമിച്ചവരും കുടുങ്ങാൻ സാധ്യതയുണ്ട്. ഈ മാസം 30 ന് മുമ്പ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്ത അഭിഭാഷകരെ തുടർന്ന് പ്രാക്ടീസു ചെയ്യാൻ അനുവദിക്കില്ലെന്നാണ് ബാർ കൗൺസിൽ വ്യക്തമാക്കിയിട്ടുള്ളത്.

അഭിഭാഷകരുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന അടുത്ത വർഷം ജനുവരി 31 ന് മുമ്പ് പൂർത്തിയാക്കും. രാജ്യത്തെ മുഴുവൻ സർവ്വകലാശാലകൾക്കും യുജിസിക്കും അത് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബാർ കൗൺസിൽ രാജ്യത്തെ സംസ്ഥാന ബാർ അസോസിയേഷനുകൾക്ക് നിർദ്ദേശം കൈമാറിയിട്ടുള്ളത്. അഭിഭാഷകരിൽ നിന്നും ബാർ അസോസിയേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ശേഖരിച്ച് സംസ്ഥാന ബാർ സെക്രട്ടറിമാർക്ക് നൽകണം. ഏതു ലോ കോളേജിൽനിന്നു പഠിച്ചുവെന്നും സർവ്വകലാശാല ഏതെന്നും വ്യക്തമാക്കിയിരിക്കണം. രജിസ്റ്റർ നമ്പറും മറ്റു വിവരങ്ങളും ഓരോ അഭിഭാഷകനും രേഖപ്പെടുത്തണം. അഭിഭാഷകർ എന്റോൾ ചെയ്യുമ്പോൾ പലപ്പോഴും സർട്ടിഫിക്കറ്റുകളുടെ കൃത്യമായ പരിശോധന നടക്കാറില്ല. ഇതിന്റെ മറവിലാണ് വ്യാജന്മാർ ഇത്രയും പെരുകാനിടയായത്. കേരളത്തിലും വ്യാജബിരുദം നേടിയ അഭിഭാഷകർ പ്രാക്ടീസു ചെയ്യുന്നുണ്ടെന്നാണ് ആരോപണം. സർട്ടിഫിക്കറ്റുകളുടെ കുറ്റമറ്റ പരിശോധന നടന്നാൽ ആരൊക്കെ പുറത്താകുമെന്ന് കണ്ടറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP