Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമൂഹിക പ്രവർത്തനത്തിന്റെ മറവിൽ ബാലഭവൻ നടത്തി അന്തേവാസികൾക്ക് പീഡനം: ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇട്ട് മർദിച്ചു: ഒമ്പത് വർഷം മുൻപ് നടന്ന പീഡനക്കേസിൽ ബൊറേക്ക ബാലഭവൻ നടത്തിപ്പുകാരൻ ജോൺസണ് ഇനി അഴിയെണ്ണാം

സാമൂഹിക പ്രവർത്തനത്തിന്റെ മറവിൽ ബാലഭവൻ നടത്തി അന്തേവാസികൾക്ക് പീഡനം: ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇട്ട് മർദിച്ചു: ഒമ്പത് വർഷം മുൻപ് നടന്ന പീഡനക്കേസിൽ ബൊറേക്ക ബാലഭവൻ നടത്തിപ്പുകാരൻ ജോൺസണ് ഇനി അഴിയെണ്ണാം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പുറമേ നിന്നുള്ളവർ നോക്കുമ്പോൾ സാമൂഹിക പ്രവർത്തകൻ. ദേശസ്നേഹി, ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സൂക്ഷിക്കാൻ വേണ്ടി ചരിത്ര വസ്തുക്കളുമായി നാടു ചുറ്റിയുള്ള പ്രവർത്തനം. മടങ്ങി സ്വന്തം ഉടമസ്ഥതയിലുള്ള ബാലഭവനിൽ എത്തിയാൽ സഹായിയായ യുവതിക്ക് ക്രൂരമായ ലൈംഗിക പീഡനം. അന്തേവാസികൾക്ക് ശാരീരിക ലൈംഗിക പീഡനവും.

സാമൂഹിക പ്രവർത്തനത്തിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിയായ ബാലഭവൻ ഉടമയ്ക്ക് കോടതി 12 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. ഇരവിപേരൂർ കിഴക്കൻ ഓതറ മുറിയിൽ ബോറെക്ക ബാലഭവൻ നടത്തിയിരുന്ന ആലപ്പുഴ തലവടി വില്ലേജിൽ ആനപ്രാമ്പാൽ തെക്കുംമുറിയിൽ വലയിൽ വീട്ടിൽ ജോൺസൺ വി ഇടിക്കുളയെ (ബിജു)യാണ് പത്തനംതിട്ട ജില്ലാ സെഷൻസ് ജഡ്ജി ജോൺ കെ. ഇല്ലിക്കാടൻ ശിക്ഷിച്ചത്.

സ്ത്രീപീഡനത്തിന് എട്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും എസ്സി, എസ്ടി പിഎ ആക്ട് പ്രകാരം നാലുവർഷം തടവും 25000 രൂപയുമാണ് ശിക്ഷിച്ചത്. ബേറെക്ക ബാലഭവനിൽ അടുക്കള ജോലിക്കും കുട്ടികളെ പരിചരിക്കുന്നതിനും നിന്നിരുന്ന പട്ടികജാതിക്കാരിയായ സ്ത്രീയെ 2009 ഏപ്രിൽ മുതൽ രണ്ടുമാസം ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. തിരുവല്ല ഡിവൈഎസ്‌പിയായിരുന്ന ബാലചന്ദ്രൻ നായരായിരുന്നു കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

ജോൺസന്റെ പീഡനം സഹിക്ക വയ്യാതെ യുവതി ബാലഭവൻ വിട്ട് ഇറങ്ങി ഓടുകയായിരുന്നു. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ യുവതിയെ ജോൺസൺ പിന്തുടർന്ന് പിടികൂടി. പിന്നെ ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ബഹളവുമായി. നാട്ടുകാർ കൂടിയതോടെ വിവരം പൊലീസ് അറിഞ്ഞു. അന്നത്തെ തിരുവല്ല സിഐ, അടുത്തിടെ അന്തരിച്ച കെആർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു.

തുടർന്ന് വനിതാ പൊലീസ് മൊഴിയെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന പീഡന കഥ യുവതി വിവരിച്ചത്. ഇതോടെ ജോൺസനെ പൊലീസ് ചോദ്യം ചെയ്തു. ബൊറേക്ക ബാലഭവനിൽ എത്തി കുട്ടികളുടെ മൊഴിയെടുത്തപ്പോഴാണ് തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് അവർ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ജോൺസൺ അറസ്റ്റിലായി.

അഖണ്ഡ ഭാരത ചങ്ങല എന്ന പേരിൽ ചകിരികൊണ്ട് ഉണ്ടാക്കിയ ചങ്ങലയുമായി സ്‌കൂളുകളിലും മറ്റും പ്രദർശനം നടത്തിയിരുന്നു ഇയാൾ. അതിന്റെ പേരിൽ ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിക്കാനും ശ്രമം നടത്തിയിരുന്നു. പുറമേ നിന്ന് നോക്കുന്നവർക്ക് ജോൺസൺ മാന്യനും നല്ലവനുമായിരുന്നു. ഇയാളുടെ ശരിക്കുള്ള മുഖം കണ്ടറിഞ്ഞ ഞെട്ടിലിൽ ആയിരുന്നു നാട്ടുകാർ.

ഇന്നലെ കോടതി മുറിയിൽ വിധി കേൾക്കാൻ എത്തിയ ഇയാൾക്കൊപ്പം ഗുണ്ടകളും ഉണ്ടായിരുന്നു. പ്രതിയുടെ ചിത്രം എടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫർമാരെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP