Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബവ്ക്യു ആപ്പ് എങ്ങനെ ഡൗൺ ലോഡ് ചെയ്യാം? ടോക്കൺ കിട്ടാനും മദ്യം തിരഞ്ഞെടുക്കാനും ബുക്കിങ് സ്ഥിരീകരണത്തിനും എളുപ്പവഴികൾ; യൂസർ മാനുവൽ പുറത്തിറക്കി ഫെയർകോഡ് ടെക്‌നോളജീസ്; ബുക്കിങ് സ്ഥിരീകരിച്ച് ടോക്കൺ ലഭിച്ചു കഴിഞ്ഞാൽ 5 ദിവസത്തിനു ശേഷം മാത്രം അടുത്ത ബുക്കിങ്; രാവിലെ 6 മുതൽ രാത്രി 10 വരെ മാത്രം സ്ലോട്ട് ബുക്കിങ്; എസ്എംഎസ് വഴിയും ബുക്ക് ചെയ്യാം; ആപ്പിന്റെ ട്രയൽ റൺ നടത്തി; രണ്ടുമിനിറ്റിൽ ഡൗൺലോഡ് ചെയ്തത് 20,000 ത്തിൽ അധികം പേർ

ബവ്ക്യു ആപ്പ് എങ്ങനെ ഡൗൺ ലോഡ് ചെയ്യാം? ടോക്കൺ കിട്ടാനും മദ്യം തിരഞ്ഞെടുക്കാനും ബുക്കിങ് സ്ഥിരീകരണത്തിനും എളുപ്പവഴികൾ; യൂസർ മാനുവൽ പുറത്തിറക്കി ഫെയർകോഡ് ടെക്‌നോളജീസ്; ബുക്കിങ് സ്ഥിരീകരിച്ച് ടോക്കൺ ലഭിച്ചു കഴിഞ്ഞാൽ 5 ദിവസത്തിനു ശേഷം മാത്രം അടുത്ത ബുക്കിങ്;  രാവിലെ 6 മുതൽ രാത്രി 10 വരെ മാത്രം സ്ലോട്ട് ബുക്കിങ്;  എസ്എംഎസ് വഴിയും ബുക്ക് ചെയ്യാം; ആപ്പിന്റെ ട്രയൽ റൺ നടത്തി; രണ്ടുമിനിറ്റിൽ ഡൗൺലോഡ് ചെയ്തത് 20,000 ത്തിൽ അധികം പേർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി കിട്ടിയതോടെ ഫെയർ കോഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് യൂസർ മാനുവൽ പുറത്തിറക്കി. ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷമാണ് മൊബൈൽ ആപ്പ് സജ്ജമാകുന്നത്. ആൻഡ്രോയിഡ് ഫോണുകൾക്ക് ഉപയോഗിക്കാവുന്ന മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലാണ് കിട്ടുക. സംസ്ഥാനത്തെ 303 ബെവ്‌കോ - കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളും സ്വകാര്യ ബാറുകളും വൈൻ പാർലറുകളും വഴി ആപ്പിലൂടെ ടോക്കൺ ബുക്ക് ചെയ്ത് അടുത്തുള്ള മദ്യവിൽപനശാലയിലെത്തി മദ്യം വാങ്ങാവുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.

ബവ്ക്യൂ ആപ് എങ്ങനെ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്നു കാട്ടി, ആപ് നിർമ്മിച്ച കമ്പനി ഫെയർകോഡ് യൂസർ മാനുവൽ പുറത്തിറക്കി. ആപ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണു വിശദീകരിക്കുന്നത്.

എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ് സ്റ്റോറിൽ നിന്നോ ബവ്ക്യൂ ആപ് ഡൗൺലോഡ് ചെയ്യാം. ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ടോക്കൺ ജെനറേറ്റ് ചെയ്യുന്നതിനും ഔട്ട്ലെറ്റിലെ വരിയിൽ അവരുടെ സ്ഥാനം ഉറപ്പിക്കാനും കഴിയും.

ടോക്കൺ ജനറേറ്റ് ചെയ്യുന്നതെങ്ങനെ

ഉപയോക്താവിന് അവരുടെ പേര്, മൊബൈൽ നമ്പർ, പിൻകോഡ് എന്നിവ നൽകി ആപ്ലിക്കേഷനിൽ പ്രവേശിക്കാൻ കഴിയും. ചെക്ക് ബോക്സ് തിരഞ്ഞെടുത്ത് ഉപയോക്താവ് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കണം. ഉപയോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനാവും.

സ്ഥിരീകരിക്കുന്നതെങ്ങനെ

ആപ്പിൽ കൊടുക്കുന്ന മൊബൈൽ നമ്പറിലേക്ക് ആറ് അക്ക സ്ഥിരീകരണ കോഡ് ലഭിക്കും. സ്ഥിരീകരണ കോഡ് ലഭിച്ചില്ലെങ്കിൽ അതു വീണ്ടും അയയ്ക്കുന്നതിന് ഉപയോക്താവിന് 'ഒടിപി വീണ്ടും അയയ്ക്കുക' എന്ന സൗകര്യം ഉപയോഗിക്കാം.

ഔട്ട്ലെറ്റ് ബുക്കിങ്

വിജയകരമായ പരിശോധനയ്ക്കു ശേഷം ഉപയോക്താവിനെ ഔട്ട്ലെറ്റ് ബുക്കിങ് പേജിലേക്ക് റീഡയറക്ട് ചെയ്യും. ഉപയോക്താവിന് മദ്യം അല്ലെങ്കിൽ ബീയർ, വൈൻ ഏതാണോ വേണ്ടത് തിരഞ്ഞെടുക്കാം.

ബുക്കിങ് സ്ഥിരീകരണം

ബുക്കിങ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ ഉപയോക്താവിന് ഒരു ക്യൂ നമ്പരും ഔട്ട്ലെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത ബുക്ക് ചെയ്ത തീയതിയും സമയവും ഉള്ള ഒരു സ്ഥിരീകരണ പേജ് ലഭിക്കും. വിശദാംശങ്ങൾ സ്‌കാൻ ചെയ്യാൻ ക്യുആർ കോഡ് ലഭിക്കും. ടൈം സ്ലോട്ട് ലഭ്യമല്ലെങ്കിൽ ടോക്കൺ ലഭ്യമല്ലെന്ന് സന്ദേശം ലഭിക്കും.

അടുത്ത ബുക്കിങ് 5 ദിവസത്തിനു ശേഷം

ബുക്കിങ് സ്ഥിരീകരിച്ച് ടോക്കൺ ലഭിച്ചു കഴിഞ്ഞാൽ 5 ദിവസത്തിനു ശേഷം മാത്രമേ അടുത്ത ബുക്കിങ് സാധ്യമാകുകയുള്ളൂ. രാവിലെ 6 മുതൽ രാത്രി 10 വരെ മാത്രമാണ് സ്ലോട്ട് ബുക്കിങ് നടത്താൻ കഴിയുക.

എസ്എംഎസ് വഴിയുള്ള ബുക്കിങ്

മദ്യം ആവശ്യമുള്ളവർ <BL><SPACE><PINCODE>SPACE>NAME> എന്ന ഫോർമാറ്റിലാണ് 8943389433 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കേണ്ടത്. ബീയർ/വൈൻ ആവശ്യമുള്ളവർ <BW><SPACE><PINCODE>SPACE>NAME> എന്ന ഫോർമാറ്റിൽ എസ്എംഎസ് അയയ്ക്കണം. എസ്എംഎസിനു മറുപടിയായി ബവ്ക്യൂ എന്ന സെൻഡർ ഐഡിയിൽനിന്ന് നിങ്ങളുടെ ഫോണിലേക്ക് ബുക്കിങ് ഉറപ്പാക്കുന്ന സന്ദേശം ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP