Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗൺ ലംഘിച്ച് ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ഭാഗവത പരായണം; സ്ത്രീകളും കുട്ടികളും ഉൾപ്പടെ 50ലധികം ആളുകളുടെ സാന്നിധ്യത്തിൽ പരിപാടി സംഘടിപ്പിച്ചത് സ്വകാര്യദേവസ്വത്തിൽപ്പെടുന്ന പഴിയോട്ടുമുറി നരസിംഹസ്വാമി ക്ഷേത്രത്തിൽ; സംഘാടകരായ ബിജെപി സംസ്ഥാന സമിതി അംഗം ഉൾപ്പടെ അഞ്ച് ആർഎസ്എസ് നേതാക്കൾ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: ലോക്ക് ഡൗൺ നിയമം ലംഘിച്ച് ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ഭാഗവത പരായാണം. സംഭവത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം ഉൾപ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു. എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിലാണ് വിലക്ക് ലംഘിച്ച് ഭാഗവത പാരായണം നടന്നത്.

രാവിലെ 7.30 ക്ക് ആയിരുന്നു സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50 ലേറെ ആളുകളാണ് ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് ക്ഷേത്രത്തിൽ ഒത്തുകൂടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് പകുതിയിലേറെ ആളുകൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് എരുമപ്പെട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി സംസ്ഥാന സമിതി ഏറനാട്ടിൽ വീട്ടിൽ ഇ ചന്ദ്രൻ (68), തെക്കേടത്ത് മന വീട്ടിൽ നാരായണൻ (47), കിഴക്കേപുരയ്ക്കൽ വീട്ടിൽ ഗോപി ( 58), താഴത്തെ പുരയ്ക്കൽ വീട്ടിൽ സുധനൻ (60) എന്നിവരെയാണ് എരുമപ്പെട്ടി സ്റ്റേഷൻ ഇൻസ്പെക്ടർ ഭൂപേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പരിപാടിയിൽ പങ്കെടുത്ത കുട്ടികളെ കേസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആർഎസ്എസ് ശക്തികേന്ദ്രമാണ് പ്രദേശം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രം ലോക്ക് ഡൗൺ തുടങ്ങിയിട്ടും അടച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്രം ലോക്ക് ഡൗണിലും സാധാരണപോലെ പ്രവർത്തിച്ചു വന്നിരുന്നു. ദിവസവും ദർശനത്തിനായി വിശ്വാസികൾ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രദേശത്തെ മറ്റ് ചില ക്ഷേത്രങ്ങളിലും വിലക്ക് ലംഘിച്ച് ആളുകൾ എത്തുന്നത് പൊലീസിന് തലവേദനയാണ്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു ജില്ലയിൽ പ്രാർത്ഥനക്ക് ആളുകൾ ഒത്ത് കൂടുന്നത് പതിവാകുകയാണ്. തൃശൂർ കുന്നംകുളത്ത് വിലക്ക് ലംഘിച്ച് പ്രാർത്ഥന നടത്തിയ 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ ചാവക്കാട് മസ്ജിദിലും സമാനപ്രശ്‌നം ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ചാവക്കാട് പ്രാർത്ഥനക്ക് എത്തിയവരെ അറസ്റ്റ് ചെയ്തത്.വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തർ ഓടി രക്ഷപ്പെട്ടു. നൂറിനടുത്ത് ആളുകളാണ് ചടങ്ങിനായി ഒത്തുകൂടിയത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ലോക്ക് ഡൗൺ കാലമായിട്ടും സ്ഥിരമായി ആളുകൾ സംഘടിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

അതേ സമയം 4ം ദവസത്തെ ലോക്ക് ഡൗണിന് ശേവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൂന്നാം ഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുമ്പോഴും സോണുകൾ തിരിച്ച് മാത്രമാണ് നിയന്ത്രണത്തിന് ഇളവുകൾ നൽകിയിട്ടുിള്ളത്. നിലവിൽ തൃശൂർ ജില്ല ഗ്രീൻ സോണിലാണെങ്കിലും ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കി മുന്നോട്ട് പോകുകയാണ്. വാഹനങ്ങളും കടകമ്പോളങ്ങളും തുറന്നിട്ടുള്ളതല്ലാതെ ആളുകൾ ഒത്തുകൂടുന്ന എല്ലാ പരിപാടികൾക്കും വിലക്കാണ്.

ലോക്ക് ഡൗൺ കാലഘട്ടത്തിലായി നിയമം ലംഘിച്ച് ക്ഷേത്രങ്ങളിൽ പരിപാടികൾ നടത്തിയതിനും പള്ളികളിൽ നിസ്‌കാരം സംഘടിപ്പിടിപ്പിച്ചതിനും, പ്രാർത്ഥനകൾ നടത്തിയ സംഭവങ്ങളിലുമായി തൃശൂരിലടക്കം സംസ്ഥാനത്തെ വിവധ ജില്ലകളിലായി നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോക്ക് ഡൗൺ നിയന്ത്രണം അനുസരിച്ച് ക്ഷേത്രത്തിൽ പത്ത് പേരിൽ കൂടരുതെന്നും നിർദ്ദേശമുണ്ട്. ഭക്തരുടെ പ്രവേശനം നിയന്ത്രിച്ചാണ് തിരുവിതാംകൂർ, രുരുവായൂർ ദേവസ്വം അടക്കം മുന്നോട്ട് പോകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP