Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയത്തിൽ സജീവമാകാൻ സിനിമാ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കും; ഫെഫ്കയുടെ ഡബിങ് ആർട്ടിസറ്റുകളെ നയിക്കുന്നത് മതിയാക്കി; അപെക്‌സ് ബോഡിയുടെ നേതൃത്വത്തിൽ തുടരും; ഇനി ലക്ഷ്യം സിപിഐ തന്നെ; തിരുവനന്തപുരം ലോക്‌സഭയിൽ അങ്കം കുറിക്കാൻ ഭാഗ്യലക്ഷ്മി എത്തുമോ?

രാഷ്ട്രീയത്തിൽ സജീവമാകാൻ സിനിമാ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കും; ഫെഫ്കയുടെ ഡബിങ് ആർട്ടിസറ്റുകളെ നയിക്കുന്നത് മതിയാക്കി; അപെക്‌സ് ബോഡിയുടെ നേതൃത്വത്തിൽ തുടരും; ഇനി ലക്ഷ്യം സിപിഐ തന്നെ; തിരുവനന്തപുരം ലോക്‌സഭയിൽ അങ്കം കുറിക്കാൻ ഭാഗ്യലക്ഷ്മി എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഴുവൻ സമയ സിനിമാ സംഘടനാ പ്രവർത്തനത്തിന് വിട പറഞ്ഞ് ഡബിംങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി രാഷ്ട്രീയത്തിലേക്ക്. തിരുവനന്തപുരം ലോക്‌സഭയിൽ മത്സരിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഐയിലേക്കാണ് ഭാഗ്യലക്ഷ്മിയുടെ യാത്ര. ഇതിന്റെ ഭാഗമായി ഫെഫ്ക യൂണിയന് കീഴിലെ ഡബിങ് ആർട്ടിസ്റ്റുകളുടെ സംഘടനയുടെ അധ്യക്ഷ സ്ഥാനം ഭാഗ്യലക്ഷ്മി രാജിവച്ചു. എന്നാൽ ഫെഫ്കയുടെ അപ്പക്‌സ് ബോഡിയുടെ വൈസ് പ്രസിഡന്റായി തുടരുകയും ചെയ്യും. സിപിഐയുടെ സംസ്ഥാന സമ്മേളനത്തോടെ ഭാഗ്യലക്ഷ്മി രാഷ്ട്രീയത്തിൽ സജീവമാകുമെന്നാണ് സൂചന.

ഫെഫ്കയുടെ ഡിബിങ് ആർട്ടിസ്റ്റുകളുടെ സംഘടനാ സംവിധാനത്തെ നയിച്ചിരുന്നത് ഭാഗ്യലക്ഷ്മിയാണ്. ഇത് ദൈനംദിന ഇടപെടൽ നടത്തേണ്ട ഉത്തരവാദിത്തമാണ് ഇത്. നിലവിൽ തനിക്ക് ഇതിന് കഴിയില്ലെന്നാണ് ഭാഗ്യലക്ഷ്മി സംഘടനയെ അറിയിച്ചത്. ഈ സാഹചര്യത്തിൽ രാജിവയ്ക്കുകയും ചെയ്തു. എക്‌സിക്യൂട്ടീവിൽ നിന്ന് പോലും മാറി സാധാരണ മെമ്പറായി തുടരുമെന്നായിരുന്നു പ്രഖ്യാപനം. തനിക്ക് സിപിഐയുമായി യോഡിച്ച് പ്രവർത്തിക്കാനാണ് താൽപ്പര്യം. രാഷ്ട്രീയത്തിൽ സജീവമായി തന്നെ ഇടെപടും. അങ്ങനെ വരുമ്പോൾ സിനിമയിലെ യൂണിയൻ പ്രവർത്തനത്തിന് സമയം പോരാതെയാകും. അതുകൊണ്ട് രാജിവയ്ക്കുന്നുവെന്നാണ് ഭാഗ്യലക്ഷ്മി അംഗങ്ങൾക്കും സഹപ്രവർത്തകർക്കും നൽകുന്ന വിശദീകരണം.

ഫെഫ്കയുടെ അപക്‌സ് ബോഡിയിലെ സ്ത്രീ പ്രാതിനിധ്യമാണ് ഭാഗ്യലക്ഷ്മി. ഈ സാഹചര്യത്തിൽ സംഘടനയ്ക്ക് നേതൃത്വം നൽകുന്നവരും ഭാഗ്യലക്ഷ്മിയോട് ആശയവിനിമയം നടത്തി. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അടക്കമുള്ളവർ സംസാരിച്ചു. അപ്പോഴും സിപിഐയുമായി സഹകരിക്കാൻ വേണ്ടി സ്ഥാനം ഒഴിയുന്നുവെന്ന നിലപാടാണ് ഭാഗ്യലക്ഷമി എടുത്തത്. അപ്പക്‌സ് ബോഡിയിൽ സ്ഥാനത്ത് തുടരാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു. അങ്ങനെ ഡബിങ് ആർട്ടിസ്റ്റുകളുടെ സംഘടനയ്ക്ക് പുതിയ പ്രസിഡന്റും വന്നു.

നേരത്തെ സിപിഐ പാർട്ടി ആസ്ഥാനമായ എം.എൻ. സ്മാരകത്തിലെത്തിയ ഭാഗ്യലക്ഷ്മി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു. ഭാഗ്യലക്ഷ്മി പാർട്ടിയേല്ക്ക് വരുന്നതിനെ കാനം സ്വാഗതം ചെയ്യുകയും ചെയ്തു. ഇടതുപക്ഷ മനസ്സുള്ള തനിക്ക് ഏറ്റവും യോജിച്ച് പ്രവർത്തിക്കാൻ പറ്റിയത് സിപിഐ ആണെന്ന ബോധ്യത്തിലാണ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതെന്നാണ് ഭാഗ്യലക്ഷ്മിയുടെ വിശദീകരണം. സിപിഐയിലാണ് ചേരുന്നതെങ്കിലും എൽഡിഎഫിലെ മുഖ്യകക്ഷിയായ സിപിഐഎമ്മിനോട് തനിക്ക് യാതൊരു പിണക്കവുമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ കുറേക്കാലങ്ങളായി ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ വെച്ചുപുലർത്തി പോന്നിരുന്ന ഭാഗ്യലക്ഷ്മി പാർട്ടികളുമായൊന്നും സഹകരിച്ചിരുന്നില്ല. കോൺഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ പലപ്പോഴായി ഭാഗ്യലക്ഷ്മിയോട് പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു എന്നാണ് വിവരം. എന്നാൽ, ഇവർക്ക് പിടികൊടുക്കാതെ തനിക്ക് മനസ്സുകൊണ്ട് യോജിക്കാൻ കഴിയുന്ന ഇടതുപക്ഷത്തിനൊപ്പം ചേരുകയായിരുന്നു അവർ. തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ സിപിഐയാണ് മത്സരിക്കുന്നത്. ഈ സീറ്റിൽ ഭാഗ്യലക്ഷ്മിയെ സ്ഥാനാർത്ഥിയായി സിപിഐ പരിഗണിക്കുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാവുക എന്നത് തന്റെ മോഹമല്ല, അങ്ങനെയൊരു ആഗ്രഹം ഇല്ലാത്ത വ്യക്തിയാണ് താനെന്ന് ഭാഗ്യലക്ഷ്മിയും വിശദീകരിച്ചിട്ടുണ്ട്. സമൂഹത്തിൽ താൻ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഒരു പാർട്ടിയുടെ പിന്തുണ വേണമെന്ന് തോന്നി. ഇടതുപക്ഷ അനുഭാവിയാണെന്ന് ഞാൻ ഇതിനു മുൻപ് പല തവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് സംസാരിച്ചു. താൻ മാത്രം തീരുമാനിക്കേണ്ട കാര്യമല്ലയിത്. എന്നെ വേണയോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കണം. ഔദ്യോഗികമായി അറിയിച്ചാൽ മാത്രമേ പാർട്ടിയിൽ ചേർന്നോ ഇല്ലയോ എന്ന് പറയാനാകൂ എന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.

ഡിസംബർ 17ന് തന്റെ ഫേസ്‌ബുക്കിലൂടെ ഭാഗ്യലക്ഷ്മി ഇതു സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. ഇഎംഎസ് എഴുതിയ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എന്ന പുസ്തകം വായിച്ചു തുടങ്ങിയതായായിരുന്നു ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാഷ്ട്രീയ പ്രവേശം ചർച്ചയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP