Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടക്കാഞ്ചേരി സംഭവം പൊതുസമൂഹത്തെ അറിയിക്കാൻ തീരുമാനിച്ചത് തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ; ഏറ്റെടുക്കുമ്പോൾ വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല; ബലാത്സംഗത്തേക്കാൾ വലിയ പീഡനമാണു ചോദ്യം ചെയ്യലിലെ കുത്തുവാക്കുകളെന്നും ഭാഗ്യലക്ഷ്മി മറുനാടനോട്

വടക്കാഞ്ചേരി സംഭവം പൊതുസമൂഹത്തെ അറിയിക്കാൻ തീരുമാനിച്ചത് തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ; ഏറ്റെടുക്കുമ്പോൾ വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല; ബലാത്സംഗത്തേക്കാൾ വലിയ പീഡനമാണു ചോദ്യം ചെയ്യലിലെ കുത്തുവാക്കുകളെന്നും ഭാഗ്യലക്ഷ്മി മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ യുവതിയെ സിപിഐ(എം) നേതാവ് ഉൾപ്പടെ നാലംഗസംഘം പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതും ഇയാൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായതും.

തൃശ്ശൂർ വടക്കാഞ്ചേരിയിൽ യുവതിയെ സിപിഐ(എം) കൗൺസിലർ പി എൻ ജയന്തൻ ബലാൽസംഗം ചെയ്ത വിഷയം പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാനായതിൽ സന്തോഷമെന്ന് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മറുനാടൻ മലയാളിയോട് പറഞ്ഞു. യുവതിക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. നിരവധി പെൺകുട്ടികൾ തന്നോട് വിഷമങ്ങളും പരാതിയും പറയാറുണ്ട്.

വടക്കാഞ്ചേരിയിലെ യുവതിയുടെ പ്രശ്നം അറിഞ്ഞപ്പോൽ അത് ഏറ്റെടുക്കാമെന്ന അവർക്ക് ഉറപ്പ് നൽകുകയായിരുന്നു. എന്നാൽ അതിന് ഒരു ശതമാനം വിജയപ്രതീക്ഷപോലും ഇല്ലായിരുന്നുവെന്നും അവർ പറഞ്ഞു. അവിടെ നിന്നു സർക്കാരിനെകൊണ്ടും ജയന്തന്റെ തന്നെ പാർട്ടിയെക്കൊണ്ടും അയാൾക്കെതിരെ നിലപാടെടുപ്പിക്കാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.

നിരവധി പെൺകുട്ടികൾ തന്നോട് ഇത്തരം വിഷയങ്ങളും തങ്ങളുടെ പ്രശ്നങ്ങളും അറിയിക്കാറുണ്ട്. ഇത്തരം വിഷയങ്ങളിൽ പരസ്യമായി നിലപാടെടുക്കുന്നത്കൊണ്ടാകാം ഈ യുവതിയും തന്നെ സമീപിച്ചത് എന്നാണ് ഭാഗ്യലക്ഷമിയുടെ അഭിപ്രായം. വടക്കാഞ്ചേരിയിലെ പെൺകുട്ടിയും തന്നെ സമീപിച്ചത് തനിക്ക് അവരെ സഹായിക്കാനാകും എന്ന വിശ്വാസത്തിലാണ്. തന്നെ നശിപ്പിച്ചവർ പുറത്ത് മാന്യതയുടെ മുഖമമൂടിയണിഞ്ഞ് സന്തോഷിച്ചിരിക്കുമ്പോൾ താൻ മാത്രം എന്തിനാണ് ഇങ്ങനെ അടച്ചിട്ട മുറിയിൽ കണ്ണീരൊഴുക്കിയിരിക്കുന്നത് എന്ന ചിന്തയാണ് യുവതിയെ തന്റെയടുത്ത് എത്തിച്ചതെന്നും അവർ മറുനാടനോട് പറഞ്ഞു.

പെൺകുട്ടി വിവരങ്ങൾ പറയുമ്പോൾ തന്നെ തെളിവുകൾ നശിപ്പിച്ച കാര്യങ്ങളും പറഞ്ഞു. അതുകൊണ്ട് തന്നെ നിയമപരമായി മുന്നോട്ട് പോയാൽ നീതി ലഭിക്കില്ലെന്ന് ഉറപ്പായതിനാലാണ് വിഷയം പൊതുസമൂഹത്തെ അറിയിപ്പിക്കാൻ തന്നെ തീരുമാനിച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. പിന്നീട് ഇവർക്ക് പൂർണ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബഹറ ഉറപ്പ് നൽകിയതായും ഭാഗ്യലക്ഷ്മി പറഞ്ഞു. യുവതിയേയും ഭർത്താവിനേയും മുഖ്യമന്ത്രിയെ നേരിൽകാണുന്നതിനും ഡിജിപി തന്നെ എത്തിക്കാമെന്നും ഉറപ്പ് നൽകിയതായും അവർ പറഞ്ഞു.

സ്ത്രീകൾക്കെതിരെ നിരന്തരം അന്യായങ്ങൾ വർദ്ധിച്ചു വരുന്നത് അഭിമാനത്തെ ഭയന്ന് അവൾ വീട്ടിൽ ഒതുങ്ങിക്കൂടും എന്ന് കരുതിയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ശരിക്കും ഇത് അഭിമാനമല്ലെന്നും ദുരഭിമാനമാണെന്നും അവർ പറയുന്നു. ഇത്തരം വിഷയങ്ങളിൽ പെൺകുട്ടികളെ പിന്തുണയ്ക്കേണ്ടത് കുടുംബം തന്നെയാണെന്നും അവർ പറയുന്നു. വടക്കാഞ്ചേരി വിഷയത്തിലും യുവതിക്ക് ഇത്രയും മുന്നോട്ട് വരാൻ കഴിഞ്ഞത് അവരുടെ ഭർത്താവ് നൽകിയ പിന്തുണകൊണ്ടാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ചാനലുകളിൽ ജയന്തൻ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ആരോപണങ്ങൾ നിഷേധിക്കുന്നയാൾ ഇപ്പോൾ പറയുന്നത് തനിക്ക് പണം കടം വാങ്ങിയത് തിരികെ നൽകുന്നത് ചോദിച്ചതിലുള്ള വ്യക്തിവൈരാഗ്യമെന്നാണ്. അപ്പോൾ അങ്ങനെയെങ്കിൽ എന്ത്കൊണ്ടാണ് നിയമനടപടി സ്വീകരിക്കാത്തതെന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. ബലാൽസംഗം ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യംചെയ്തത് ബലാൽസംഗത്തേക്കാളും വലിയ പീഡനമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ മണികണ്ഠൻ യുവതിയോട് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതും ആര് പീഡിപ്പിച്ചപ്പോഴാണ് കൂടുതൽ സുഖം ലഭിച്ചതെന്നുമെല്ലാം ചോദിച്ചതാണ് വലിയ തെറ്റെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP