Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെറും 14,000 രൂപ മുടക്കിയാൽ എ.സി താമസവും യാത്രയും ഭക്ഷണവും അടക്കം 12 ദിവസം കൊണ്ട് നിങ്ങൾക്ക് ഇന്ത്യ കാണാം! ഈ അവധിക്കാലം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർ ഇന്നു തന്നെ വിളിക്കുക

വെറും 14,000 രൂപ മുടക്കിയാൽ എ.സി താമസവും യാത്രയും ഭക്ഷണവും അടക്കം 12 ദിവസം കൊണ്ട് നിങ്ങൾക്ക് ഇന്ത്യ കാണാം! ഈ അവധിക്കാലം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർ ഇന്നു തന്നെ വിളിക്കുക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിങ്ങളിൽ എത്രപേർ ഇന്ത്യ കണ്ടിട്ടുണ്ട്? എന്തിന് പറയുന്നു കേരളം പോലും നേരേചൊവ്വേ കാണാത്തവരായിരിക്കില്ലേ കൂടുതൽ. 12 ദിവസം കൊണ്ട് ഇന്ത്യ മുഴുവൻ കണ്ടാസ്വദിക്കാൻ ഇപ്പോൾ ഒരു സുവർണ്ണാവസരം ഒരുങ്ങിയിരിക്കയാണ്. എ.സിയിൽ യാത്ര ചെയ്താലും ഉറങ്ങിയും ഭക്ഷണവും കഴിച്ചും 12 ദിവസം കൊണ്ട് ഇന്ത്യ തീർക്കാൻ നിങ്ങൾക്ക് മുടക്ക് വെറും 14,000 രൂപ മാത്രമാണ്. ഇനി എ.സിയുടെ സുഖം വേണ്ടെന്ന് കരുതുക എങ്കിൽ മുടക്ക് 9,900 രൂപ മാത്രമാകും. ലോകത്തെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നായ ഇന്ത്യൻ റെയിൽവേ മുഖം മിനിക്കാൻ ഒരുക്കുന്നതിന്റെ ഭാഹഗമായി അവതരിപ്പിച്ച ടൂർ പാക്കേജിന് ഉജ്ജ്വല സ്വീകരണമാണ് ലഭിക്കുന്നത്.

കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റെയിൽവേ ബജറ്റിൽ റെയിൽവേ ബജറ്റിലും നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവെയെ ശുചീകരിക്കുന്നതിന് മുൻതൂക്കം നൽകുന്നതോടൊപ്പം ടൂറിസം മേഖലയുമായി ബന്ധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ഇങ്ങനെ നവീകരണത്തിന്റെ പാതയിലേക്ക് നീങ്ങുന്ന റെയിൽവേക്ക് ടൂറിസം എന്നത് നൽകുന്നത് അനന്തമായ സാധ്യതകളാണ്. മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിന്റെ കാലത്ത് ആരംഭിച്ച റെയിൽവേയുടെ ടൂറിസം പദ്ധതിയാണ് ഇപ്പോഴും വിജയകരമായി മുന്നോട്ടു നീങ്ങുന്നത്.

കേരളത്തിൽ അവധിക്കാലത്തിന് തുടക്കമായതോടെ ഇത് ലക്ഷ്യമിട്ടുള്ള ടൂറിസം പാക്കേജ് റെയിൽവേ തുടങ്ങിയിരുന്നു. റെയിൽവേ ടൂറിസം സ്ഥാപനമായ ഐആർസിടിസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ടൂറിസം പാക്കേജിന് മികച്ച പ്രതികരണമാണ് പോയ വർഷങ്ങളിൽ ലഭിച്ചു വന്നത്. ടൂറിസ്റ്റുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് മാത്രം സർവീസ് നടത്തുന്ന റെയിൽവേയുടെ ട്രെയിനിൽ ഇന്ത്യയുടെ സാംസ്‌കാരിക ഭാഷാ വൈവിധ്യങ്ങൾ അറിഞ്ഞ് ചുറ്റിക്കറങ്ങാം എന്നതാണ് പ്രത്യേകത. ഇത്തവണ 12 ദിവസത്തേക്കാണ് ഈ ഭാരത് ദർശൻ ടൂർ പാക്കേജ്.

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ചുറ്റിക്കറങ്ങി മടങ്ങിയെത്താം എന്നതാണ് ഭാരത് ദർശൻ ടൂർ പാക്കേജ്. മധുരയിൽ നിന്നും പുറപ്പെട്ട് തിരുവനന്തപുരത്തെത്തുന്ന ട്രെയിനിൽ ഗോവ, പുഷ്‌കർ, ജയ്പൂർ, അജ്മീർ, അമൃത്‌സർ, താജ്മഹൽ, കൃഷ്ണജന്മസ്ഥാൻ, ചണ്ഡിഗഡ്, ഡൽഹി, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റിയടിക്കാം. ഇതിനായുള്ള പ്രത്യേക ട്രെയിൻ മാർച്ച് 29 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. കേരളത്തിലുടനീളം സഞ്ചരിച്ച് കാസർകോട് വഴി കൊങ്കൺ പാതയിലൂടെയാണ് ട്രെയിൻ പോകുന്നത്. ഏപ്രിൽ 9 ന് തിരിച്ച് തിരുവനന്തപുരത്തെത്തും.

അമിതമായ ചെലവില്ലാതെ ഇന്ത്യയിൽ ചുറ്റിക്കങ്ങാൻ അവസരം ഒരുക്കുന്നതാണ് ഭാരത് ദർശൻ ടൂർ പാക്കേജ്. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഈ ടൂറിസ്റ്റ് ട്രെയിൻ പ്രഖ്യാപിച്ചത് ലാലു പ്രസാദ് യാദവ് ആയിരുന്നു. എ.സിയിൽ ഒരാൾക്ക് 13,610 രൂപയും സൽപ്പറിൽ 9,900 രൂപയുമാണ് ഭക്ഷണം ഉൾപ്പെടെയുള്ള യാത്രാനിരക്ക്. എന്നാൽ സ്ഥിരമായി ഈ ട്രെയിനിൽ ഇന്ത്യ ചുറ്റാൻ ഇറങ്ങുന്ന മലയാളികൾ തന്നെയുണ്ട്. ഇവർ ഇത്തവണയും ഇന്ത്യ കാണാൻ തയ്യാറെടുപ്പുകൾ ചെയ്തു കഴിഞ്ഞു.

ഓരോ സ്ഥലങ്ങളുടെയും പ്രത്യേകത അനുസരിച്ചാണ് അവിടെ ചെലവഴിക്കുന്ന സമയം ഐആർസിടിസി അറേഞ്ച് ചെയ്തിരിക്കുന്നത്. ഗോവയിൽ ഒരു ദിവസം മുഴുവൻ ചെലവിടാൻ അവസരം ഉണ്ട്. ജയ്പൂരിലും ഡൽഹിയിലും രണ്ട് ദിവസവും ചുറ്റിക്കറങ്ങാം. ഭക്ഷണവും ട്രെയിനിൽ നിന്നും ഇറങ്ങി സ്ഥലങ്ങൾ കറങ്ങാനുള്ള ബസ് ചാർജ്ജ് അടക്കമാണ് ചാർജ്ജ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് സ്വകാര്യ ടൂർ പാക്കേജുകളുമായി തട്ടിച്ചു നോക്കുമ്പോൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വൻ ലാഭം തന്നെയാകും ഈ യാത്ര. ഭാരത് ദർശൻ ടൂർ പാക്കേജ് ആരംഭിച്ച ശേഷം ദക്ഷിണേന്ത്യയിൽ നിന്നുമുള്ള 233ാം പാക്കേജാണ് മാർച്ച് 29ന് തിരുവനന്തപുരത്തു നിന്നും തുടങ്ങുന്നത്.

ഒരാഴ്‌ച്ചയായി ടൂർ പാക്കേജിന് ബുക്കിങ് ആരംഭിച്ചിട്ട്. കൂടുതൽ വിവരങ്ങൾക്ക് അറായിൻ ഈ ഫോൺനമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ 95678 63243, 9567863245. എറണാകുളം റെയിൽവേ സ്‌റ്റേഷൻ 95678 63242, കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ 9746743047.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP